Santhigiri Ayurveda Healthcare Centre, Kovalam

Santhigiri Ayurveda Healthcare Centre, Kovalam Santhigiri Ayurveda Healthcare Centre @ Kovalam, Trivandrum were you can experience the real essence of Ayurveda treatment.

Happy New Year from team Santhigiri!!!
30/12/2018

Happy New Year from team Santhigiri!!!

19/11/2018

Thippili Rasayanam :

Benefits:-
# Natural Anti-allergic & antimicrobial
# Liquefies thick viscid mucus
# Exhibits mucokinetic properties & facilitates expectoration.
# Reduces mucosal irritation in the respiratory tract in non
productive cough
# Relieves respiratory congestion
# Relieves bronchial spasm

Safe herbal, non_alcoholic, non-narcotic ingredients

Indication:-
* Productive and dry cough
* Chronic Bronchitis
* Bronchial Asthma
* Tuberculosis
* All types of Respiratory tract infections.

Ingredients
1. Piper nigrum ( काली मिर्च )
2. Zingiber officinale - dried ( सूखा अदरक )
3. Piper longum ( पिपली )
4. Cuminum cyminum ( जीरा )
5. Nigella sativa ( कलौंजी )
6. Carum roxburghiana ( अजमोद )
7. Hyoscyamus niger ( खुरासानी अजवाइन )
8. Alpinia calcarata ( सुगंधमूल )
9. Alpinia galanga ( कुलंजन )
10. Terminalia chebula ( हरीतकी )
Terminalia bellirica ( बहेड़ा )
Emblica officinalis ( आंवला )
11. Syzygium aromaticum ( लौंग )
12. Abies spectablis ( तालीसपतर ) ( मंडूकपर्णी )
13. Syzygium aromaticum - leaves ( लौंग पत्ते )
14. Plumbago rosea - root ( काला सीसा जड़ )
15. Elettaria cardamomum ( इलायची )
16. Cinnamomum verum ( दालचीनी )
17. Sugar ( चीनी )
18. Honey ( शहद )

Dosage:-
3 to 6 gms with milk and honey after food twice a day for 45 days.

Presentation:-
250 gm

22/10/2018

CME on "Post stroke and neurological disorders;management in ayurveda and siddha ".on November 15 ( Thursday) at trivandrum.

25/09/2018
21/07/2018

Kerala Kaumudi on July 21st

18/06/2018

Include ghee in your summer diet to burn fat and speed up your weight loss
Many people think that ghee is unhealthy and fattening ,making you gain weight easily.Actually ,ghee in it's pure 'desi' form, particularly from cow's milk is very beneficial for our mind and body.
Even modern science now support our claim on benefits of ghee in cooking
Ghee is an excellent source of fat soluble vitamins and essential fatty acids, which aids in weight loss.Ghee contain healthy fats that help you burn fat and also has got the property that can keep your system cool.
In fact according to Indian system of medicine like ayurveda and Siddha consuming a single spoon (about 5g) of ghee half an hour before breakfast helps in boosting cell functioning and improves digestion.
Ghee is composed of essential amino acids,
It is a good source of memory-boosting omega -3 fatty acid,DHA.
It is also rich in omega-6- fatty acid and conjugated linolenic acid (CLA)
Ghee is loaded with essential amino acids that help in mobilising fat cells to be burnt for energy.Ghee , with all these possession make a good food to incorporate in your fat loss diet!

Dr.Arabhi Mohan BSMS
Deputy medical officer
Santhigiri Ayurveda and Siddha hospital sasthamangalam

21/05/2018

#ആയുസ്സിന്റെവേദംആയുർവ്വേദം....
#ആയുസ്സിനും, #ആരോഗ്യത്തിനും #ശാന്തിഗിരികർക്കിടകചികിത്സ...

21/05/2018

*നിപ്പാവൈറസ് പനി 🤒*
*അറിയേണ്ടതെല്ലാം*

Info Drs Ayurveda FB Page .

കോഴിക്കോട് പേരാമ്പ്രയിലെ പനിമരണം Nipah virus - മൂലമാണെന്ന് പൂനാ വൈറോളജി ഇൻസ്റ്റിട്യുട്ട് സ്ഥിരീകരിച്ചിരിക്കുകയാണ്. ഈ വൈറസിനെക്കുറിച്ച് നേരത്തേ പഠനങ്ങൾ നടന്നിട്ടുള്ളതാണ്.മസ്തിഷ്ക്കത്തെയും ശ്വാസകോശത്തെയും മാരകമായി ബാധിക്കാവുന്ന ഒരിനം ഇൻഫ്ളുവൻസയ്ക്കു കാരണമായ Nipah virus ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ഗ്രാമങ്ങളിൽ കാണുന്ന വവ്വാലുകളിൽ സുലഭമാണത്രെ.മുൻപ് വവ്വാലുകളിൽ നിന്നും വൈറസ് പകർന്ന Date Palm sap കുടിച്ച ഉത്തരേന്ത്യയിലെ ഗ്രാമീണരിലാണ് രോഗം സ്ഥിരീകരിച്ചത്.40 % മുതൽ 100 % വരെ മരണം ഉറപ്പാക്കുന്നതാണ് നിപ്പാവൈറസ് മൂലമുണ്ടാകുന്ന രോഗമെന്നും Inter National centre for Diarrhoeal Research എന്ന സ്ഥാപനത്തിനു കീഴിലുള്ള ധാക്ക ഹോസ്പിറ്റലിലെ ഗവേഷകർ നടത്തിയ പഠനത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.
ആധുനിക ശാസ്ത്രം ഇങ്ങനെ വിശദീകരിച്ചിട്ടുണ്ടെങ്കിലും മറ്റെല്ലാ വൈറൽ രോഗങ്ങളിലുമെന്നപോലെ ആധുനിക ചികിത്സാ സമ്പ്രദായത്തിൽ ഇതിനു പ്രതിരോധ ഔഷധം ഇല്ല എന്നതാണ് സത്യം .

കടുത്ത തലവേദന, പനി, ശ്വാസതടസ്സം എന്നിവ മൂർഛിച്ച് ക്രമേണ മസ്തിഷ്ക്കജ്വരം ഉണ്ടായിട്ടാണ് മരണത്തിലെത്തുന്നത് -





*വൈറസിനെക്കുറിച്ച്👾*

1999-ലാണ്‌ ഇത്‌ മനുഷ്യരെ ആദ്യം ബാധിച്ചത്‌. മലേഷ്യയില്‍ ഈ വൈറസ്‌ ആദ്യം പ്രത്യക്ഷപ്പെട്ട സ്ഥലത്തിന്റെ പേരാണ്‌ (Kampung Baru Sungai Nipah) ഇതിന്‌ നല്‍കിയിരിക്കുന്നത്‌.

പാരമൈക്‌സോവിരിഡേ'(Paramyxoviridae) കുടുംബത്തില്‍പെട്ടതാണ്‌ വൈറസ്.

*🔺എങ്ങനെ പകരുന്നു ❓*

വാവലുകളാണ് ഇവയുടെ പ്രകൃതിയിലെ സംഭരണകേന്ദ്രങ്ങള്‍. വവ്വാലുകളില്‍നിന്ന്‌ പന്നികളിലെത്തുകയും, അവിടെ വെച്ച്‌ ജനിതകവ്യതിയാനം സംഭവിച്ച്‌ മനുഷ്യരെ മാരകമായി ബാധിക്കുകയും ചെയ്‌ത വൈറസാണ്‌ നിപാ. വാവലുകളിൽ നിന്ന് നേരിട്ടും, മനുഷ്യരില്‍ നിന്ന്‌ മനുഷ്യരിലേക്ക്‌ നേരിട്ട്‌ സ്രാവങ്ങൾ വഴിയും പകരാം.

പ്രതിരോധം എങ്ങനെ ⁉

1. വവ്വാലുകൾ🦇

ഇവിടെ പെട്ടെന്നു സാന്ദ്രത കുറക്കാൻ കഴിയുന്ന കൊതുകു പോലെയോ, ഈച്ച പോലെയോ, എലി പോലെയോ ഉള്ള transm itting agents അല്ല ഉള്ളത് - വവ്വാലുകളെ നശിപ്പിക്കുക അത്ര എളുപ്പമല്ലല്ലോ? മാത്രമല്ല വവ്വാൽ ചപ്പിയിട്ട ഫലങ്ങൾകഴിക്കുന്ന പന്നികളിലൂടെയും മറ്റു ജന്തുക്കളിലൂടെയും ഈ രോഗം മനുഷ്യരിലേക്കെത്താം.
ആയതിനാൽ അങ്ങനെയുള്ള ഫലങ്ങൾ പരിസരങ്ങളിൽ തീ കത്തിച്ചു നശിപ്പിക്കുക ഒരു പോംവഴിയാണ്‌.

വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും ഒഴിവാക്കുക.
മഴ സമയത്ത് കെട്ടി കിടക്കുന്ന വെള്ളത്തിൽ ചവിട്ടിയാൽ മുറിവുണ്ടെങ്കിൽ അതിലൂടെ രോഗം വരാം. മുറിവ്
ഇല്ലെങ്കിലും ഇത്തരം സാഹചര്യങ്ങളെ പരമാവധി ഒഴിവാക്കുക. ശുദ്ധജലത്തിൽ ശരീരം കഴുകി വൃത്തിയാക്കുക.

✅വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ നിന്നും തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.
✅ വാഴ കൂമ്പിലെ തേൻ കുടിക്കാനെത്താം വവ്വാലുകൾ ,അതിനാൽ കൂമ്പ് ,വാഴയില ഇവയുടെ ഉപയോഗം പനി ബാധിത മേഖലയിൽ ഒഴിവാക്കുക.

✅ വഴിയരികിലെ പഴച്ചാറുകൾ ഒഴിവാക്കുക.
fruit salad,juice സ്വന്തമായി തയ്യാറാക്കി ഉപയോഗിക്കുക .
✅ പഴങ്ങൾ വവ്വാൽ കടിച്ചതല്ലയെന്നും, നന്നായി കഴുകിയതാണെന്നും ഉറപ്പുവരുത്തുക ..

2. പന്നി🐷
രോഗം ബാധിച്ച പന്നികളെ മാറ്റുവാനും, അവ മറ്റുള്ളവയുമായും ,മനുഷ്യനുമായും ഇടപഴകുന്നതിനുമുള്ള സാഹചര്യം ഒഴിവാക്കുക.
പന്നി വളർത്തുന്നവർ ശ്രദ്ധിക്കുക.

3. മനുഷ്യൻ🤮

പനി എന്നു കരുതി രോഗിയെ പരിചരിക്കുന്ന കുടുംബാംഗങ്ങൾക്ക്‌ രോഗിയുടെ വിയർപ്പ്, തുപ്പൽ, എന്നീ സ്രവങ്ങളിലൂടെയും മല മൂത്രാദികളിലൂടെയും വൈറസ് പിടിപെടാം.
ആയതിനാൽ *നിസ്സാരമായ പനിയെന്നു വിചാരിച്ച് രോഗിയെ വീട്ടിൽ കിടത്താതെ എത്രയും വേഗം ആശുപത്രിയിൽ പരിചരണത്തിനു വിധേയരാക്കുകയാണു വേണ്ടത്*

📍രോഗമുള്ള മനുഷ്യരുമായി അടുത്തിടപഴകുന്നവർ
കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.
📍 രോഗി കഴിച്ച ഭക്ഷണത്തിന്റെ ബാക്കി കഴിക്കരുത്.
📍 പാത്രങ്ങൾ അണുനാശിനി കലർന്ന ജലത്തിൽ കഴുകുക.

📍അണുനാശിനി കലർന്ന വെള്ളത്തിൽ കുളിക്കുക.

📍ത്രിഫലത്തോടിട്ട് തിളപ്പിച്ച വെള്ളം കൈ കഴുന്നതിനും, കുളിക്കുന്നതിനും ഉപയോഗിക്കുക.

📍രോഗി താമസിക്കുന്ന മുറിയും പരിസരവും അപരാജിത ധൂപ ചൂർണം കൊണ്ടോ, വേപ്പില, മഞ്ഞൾ ,ഗുഗ്ഗുലു, കുന്തിരിക്കം ഇവ കൊണ്ടോ പുകയ്ക്കുക.


🧖🏾‍♂രോഗി കിടക്കുന്ന സ്ഥലത്തു നിന്നും ഒരു മീറ്റർ എങ്കിലുംഅകലം പാലിക്കുക.
കഴിയുന്നതും രോഗീ സന്ദർശനം ഒഴിവാക്കുക.പരിചരിക്കാനുള്ള വ്യക്തി മാത്രം രോഗിയുമായി അടുത്തിടപഴകുന്നതാണ് ഉചിതം .

📲രോഗവിവരങ്ങൾ ഫോണിലൂടെ അറിയുക.

📱രോഗി ഉപയോഗിച്ച മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക.

✳രോഗിയുടെ വ്യക്തിഗത ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ ( ബക്കറ്റ്, കപ്പ്, തോർത്ത്, കിടക്ക വിരി മുതലായവ) പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

✳വസ്ത്രങ്ങളും മറ്റും പ്രത്യേകം അണുനാശിനി ഉപയോഗിച്ച് കഴുകി, നല്ല വെയിലത്ത് ഉണക്കിയെടുക്കുക

✳രോഗികളെ അല്ലെങ്കിൽ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോൾ പകരാതിരിക്കാനുള്ള മുൻ കരുതലുകൾ സ്വീകരിക്കുക.
🧤ഗ്ലാസ് ,😷മാസ്ക്, ഗൗൺ മുതലായവ നിർബന്ധമായും ഉപയോഗിക്കുക.

*രോഗി മരിച്ചാൽ*
✅മൃതദേഹം കുളിപ്പിക്കുന്നയാൾ അണുനാശിനി ചേർത്ത ജലത്തിൽ കുളിക്കണം.

❌മൃതദേഹം കെട്ടിപ്പിടിക്കുകയോ ,ചുംബിക്കുകയോ ചെയ്യരുത്.

🔥രോഗി ഉപയോഗിച്ച വസ്തുക്കൾ കത്തിച്ചു കളയാവുന്നവ കത്തിക്കുക. വില പിടിപ്പുള്ളവ അണുവിമുക്തമാക്കിയെടുക്കുക.

*രോഗ ലക്ഷണങ്ങൾ*🤒

രോഗബാധ ഉണ്ടായാൽ ലക്ഷണങ്ങൾ വ്യക്തമാകാൻ 5 മുതൽ 14 ദിവസങ്ങൾ വേണം.

പനി🤒
തലവേദന 💆🏻‍♂
തലകറക്കവും😇
ഇവയാണ് പ്രധാന ലക്ഷണങ്ങൾ
തല കറക്കം
ബോധക്ഷയത്തിലേക്ക് നീങ്ങാം.
കൂടാതെ
ചുമ, വയറുവേദന, ഓക്കാനം, ഛർദ്ദി, ക്ഷീണം, കാഴ്ചമങ്ങുക തുടങ്ങിയവയും ചിലരിൽ കാണുന്നു.

മാരകമാകുന്നതെങ്ങനെ ⁉

രോഗലക്ഷണങ്ങൾ ആരംഭിച്ച ഒന്നുരണ്ടു ദിവസത്തിനകം തന്നെ അബോധാവസ്ഥയിലെത്താൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ആണ് വൈറസ് ബാധ മരണകാരണമാക്കുന്നത്.

*എങ്ങനെ തിരിച്ചറിയും⁉*

രോഗബാധിത വ്യക്തിയുടെ രക്ത (എലൈസ) പരിശോധനയിലൂടെ തിരിച്ചറിയാൻ സാധിക്കും. (Both an IgM capture ELISA and an indirect IgG ELISA and highly specific PCR assays can detect viral sequences in tissue or CSF specimens.)

[Moderate thrombocytopenia and elevated liver enzymes can occur. In patients with neurologic involvement, cerebrospinal fluid (CSF) findings are lymphocytic pleocytosis and elevated protein with normal glucose, in keeping with other viral central nervous system infections. Chest radiographs may show scattered infiltrates.
Magnetic resonance imaging (MRI) of brain imaging may show multiple, small asymmetric focal lesions in subcortical and deep white matter, presumably areas of micro-infarction; but similar findings are noted in other viral encephalitides.18 EEG shows diffuse slow . waves, and in some cases periodic bitemporal sharp waves.]

*ചികിത്സയുണ്ടോ?*⁉
പകർച്ച രോഗങ്ങളിൽ ആരോഗ്യമേഖല സാധാരണ സ്വീകരിക്കുന്ന Breaking the epide meological triad തന്നെയാണ്‌ ഇവിടെയും കരണീയം. Host (രോഗ ബാധാ സാധ്യതയുള്ളവർ), രോഗം പടർത്താൻ സാഹചര്യമുള്ള envior nment, Casual agent (രോഗാണു) ഇവയാണ് triad ൽ വരുക.
ഇവയുടെ കൂടിയ സാന്ദ്രത രോഗത്തെ വേഗത്തിൽ പടർത്തും. ആയതിനാൽ സാന്ദ്രത കുറയ്ക്കാൻ Host ന്റെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുക (immunity - വ്യാധി ക്ഷമത്വം ),
✅ഇതിനായി വില്വാദി ഗുളിക ഒന്നു വീതം 3 നേരം മല്ലി വെള്ളത്തിൽ കഴിക്കുക. ഗുളൂചി ചൂർണം തിളപ്പിച്ച് കഴിക്കാം. ദ്രാക്ഷാദി, ഗുളൂച്യാദി കഷായങ്ങൾ ഉപയോഗിക്കാം.

✅പരിസരംശുചിയാക്കുക,

✅ ധൂപനാദി പ്രയോഗങ്ങൾ വീടിനകത്തും പുറത്തും ചെയ്യുക .( മുകളിൽ സൂചിപ്പിച്ചിട്ടുണ്ട്)

✅അന്നന്നു വീഴുന്ന ഇലകളും പഴങ്ങളും ശ്രദ്ധാപൂർവം മാറ്റുക -
എന്നിങ്ങനെ ഒരു ജനപദത്തിന്റെ നിത്യ ഉപയോഗത്തിൽ വരുന്ന വായു- ജലം - ഭൂമി എന്നിവ യെ ശുദ്ധമാക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യണം.ജനങ്ങൾ രോഗ പ്രതിരോധം വർദ്ധിപ്പിക്കാനുള്ള ഔഷധങ്ങൾ കഴിക്കുക. നല്ല വ്യക്തി ശുചിത്വം പാലിക്കേണ്ടതാണ്.

ഫലപ്രദമായ ചികിത്സ കണ്ടെത്താത്തതിനാൽ മുകളിൽ സൂചിപ്പിച്ച പ്രതിരോധ മാർഗ്ഗങ്ങൾ സ്ഥീകരിക്കുകയാണ് ഉത്തമം.
രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുക. ആരോഗ്യത്തോടു കൂടിയിരിക്കുക. ദുശ്ശീലങ്ങൾ ഒഴിവാക്കുക.

കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആധുനികവൈദ്യം)24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. നമ്പര്‍:0495 2376063

പ്രതിരോധമെന്ന
യുദ്ധമുഖത്ത് തീയണക്കാൻ ആയുർവേദ വൈദ്യശാസ്ത്രത്തിന് ഒരു ബക്കറ്റ് വെള്ളമെങ്കിലും നൽകാൻ സാധിക്കുമെങ്കിൽ,
അതിന് ഈ മേഖല ഒപ്പമുണ്ടാകും.

പൊതുജനങ്ങളോട് ... "വ്യാജ പ്രചരണങ്ങളിൽ വീഴാതെ ആരോഗ്യ പ്രവർത്തകരുടെ വാക്കുകൾ ശ്രദ്ധിക്കുക ".

Dr. Jyothilal.K, Dr Sijin. M
Dr Jacquilin.S.L

@ Info Drs Ayurveda FBPage

16/05/2018

*“ രക്തസമ്മർദ്ദം" നിയന്ത്രിക്കാന്‍ അറിയേണ്ടതും ശീലിക്കേണ്ടതും*

ജീവിത ശൈലീരോഗങ്ങളില്‍ (Life style Diseases) പ്രമേഹം കഴിഞ്ഞാല്‍ മുന്നിട്ട് നില്‍ക്കുന്ന ഒന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ധം (Hypertension). “നിശബ്ദനായ കൊലയാളി” എന്ന വിളിപ്പേരുള്ള രക്താതിസമ്മര്‍ദ്ദമാണ് ലോകത്ത് ഏറ്റവും കൂടുതല്‍ മരണത്തിനിടയാക്കുന്ന ഹൃദയാഘാതത്തിനുള്ള പ്രധാന കാരണം. കേരളത്തിലെ കണക്കുകള്‍ പ്രകാരം 40 നും 60 നും മധ്യേ പ്രായമുള്ളവരില്‍ 43% ആളുകള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ധത്തിന്‍റെ പിടിയിലാണ്. വര്‍ഷം തോറും കൂടി വരുന്ന ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് നമ്മുടെ സമൂഹം ഇന്ന് തെറ്റായ ജീവിതശീലങ്ങള്‍ക്കും ആഹാരരീതികള്‍ക്കും എത്രമാത്രം അടിമപ്പെട്ടിരിക്കുന്നു എന്നതാണ്.

⭐ എന്താണ് രക്തസമ്മര്‍ദ്ദം?

ശരീരത്തിന്റെ
വിവിധ ഭാഗങ്ങളിലേക്ക് ആവശ്യാനുസരണം ശുദ്ധരക്തം എത്തിക്കുന്നത് ഹൃദയമാണ്. ഒരു മിനിട്ടില്‍ ഏകദേശം 70 തവണ ഹൃദയം രക്തം പമ്പ് ചെയ്യുന്നുണ്ട്. ഇങ്ങനെ പമ്പ് ചെയ്യുമ്പോള്‍ രക്തം ധമനികളുടെ ഭിത്തികളില്‍ ഏല്‍പ്പിക്കുന്ന സമ്മര്‍ദ്ദമാണ് "രക്തസമ്മര്‍ദ്ദം” (Blood Pressure). ഹൃദയം സങ്കോചിക്കുമ്പോള്‍ അഥവാ രക്തം ശക്തമായി പമ്പ് ചെയ്യുമ്പോള്‍ ധമനീ ഭിത്തികളില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദത്തെ "സിസ്റ്റോളിക് പ്രഷര്‍” എന്നു പറയുന്നു. പ്രായപൂര്‍ത്തിയായവരില്‍ ഇത് 120 mmHg മുതല്‍ 145 mmHg വരെയായിരിക്കും. ഹൃദയം വികസിക്കുമ്പോള്‍ അഥവാ പമ്പ് ചെയ്യാതെ വിശ്രമിക്കുമ്പോള്‍ ധമനികളില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദത്തെ "ഡയസ്റ്റോളിക് പ്രഷര്‍
” എന്നും പറയുന്നു. ഇത് 80 mmHg മുതല്‍ 90 mmHg വരെയായിരിക്കും. സാധാരണ രക്തസമ്മര്‍ദ്ദം സിസ്റ്റോളിക്-ഡയസ്റ്റോളിക് 120/80 mmHg ആണ്. പ്രായത്തിനനുസരിച്ച് അത് 150/90 mmHg വരെ കൂടാം. അതില്‍ കൂടിയാല്‍ ആ വ്യക്തി രക്താതിസമ്മര്‍ദ്ദ രോഗിയാണെന്ന് പറയാം.

⭐ കാരണങ്ങള്‍

🔸മുന്‍പ് സൂചിപ്പിച്ചതു പോലെ മാറിയ ജീവിത ശൈലികളും ആഹാരരീതികളും രക്താതിസമ്മര്‍ദ്ദത്തിനുള്ള പ്രധാനകാരണങ്ങളാണ്.

🔸വ്യയാമക്കുറവ്, അമിതവണ്ണം എന്നിവ ചെറുപ്രായത്തില്‍ തന്നെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് വഴി തെളിക്കുന്നു.

🔸പുകവലി, മദ്യപാനം, മാനസിക പിരിമുറുക്കം, ഉറക്കക്കുറവ്, വായുക്ഷോഭം എന്നിവ രക്തസമ്മര്‍ദ്ദം ഉയരാന്‍ കാരണമാകുന്നു.

🔸വൈറ്റമിന്‍ ഡി യുടെ അഭാവം, പൊട്ടാസ്യത്തിന്‍റെ കുറവ് എന്നിവയും രക്താതി സമ്മര്‍ദ്ദത്തിന് കാരണമാണ്.

🔸രക്തത്തിലെ പ്ലാസ്മയിലെ അളവിലെ ഏറ്റക്കുറച്ചിലുകള്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന വൈകല്യങ്ങള്‍ (Coronary Artery Disease, Atherosclerosis, Septal Defects) എന്നിവയും രക്താതിസമ്മര്‍ദ്ദത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്.

🔸കൂടാതെ ജനിതക ഘടനയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍, പാരമ്പര്യം, ഹൈപ്പര്‍തൈറോയിഡിസം, ഹൈപ്പോതൈറോയിഡിസം എന്നിവയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനു കാരണമാകുന്നു.

⭐ ലക്ഷണങ്ങള്‍

🔸ക്ഷീണം, ഉറക്കക്കുറവ്, തലയ്ക്ക് പിന്‍വശം വേദന, തലചുറ്റല്‍, കാഴ്ചക്കുറവ്, ഉന്‍മേഷക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.

🔸കയറ്റം കയറുമ്പോള്‍ ശ്വാസംമുട്ട് അനുഭവപ്പെടുക, കിതപ്പ് അനുഭവപ്പെടുക, കാലിന്‍റെ പാദങ്ങളില്‍ നീര് വരിക എന്നിവ രോഗ ലക്ഷണങ്ങളാണ്.

ഹൈപ്പര്‍ടെന്‍ഷന് ഉചിതമായ ചികിത്സ എടുക്കാതിരിക്കുന്നതും കൃത്യമായ ഇടവേളകളില്‍ ബ്ലഡ് പ്രഷര്‍ പരിശോധിക്കാതിരിക്കുന്നതും വൃക്കകളുടെ പ്രവര്‍ത്തനത്തെയും കാഴ്ചശക്തിയെയും തകരാറിലാക്കുന്നു. മാത്രമല്ല ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തലച്ചോറിലെ ചെറിയ രക്തക്കുഴലുകള്‍ പൊട്ടുന്നതിനും രക്തം കട്ടപിടിച്ച് സ്ട്രോക്ക്, പക്ഷാഘാതം തുടങ്ങിയ മാരകമായ രോഗാവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യുന്നു.

⭐ പ്രതിരോധം എങ്ങനെ ?

🔸ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക. സ്ഥിരമായ വ്യയാമം അവയവങ്ങളിലേക്കുള്ള രക്തയോട്ടം സുഗമമാക്കുന്നു.

🔸ധാരാളം വെള്ളം കുടിക്കുക

🔸പഴവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ഭക്ഷണക്രമത്തില്‍ അധികമായി ഉള്‍പ്പെടുത്തുക.

🔸വറുത്തതും, പൊരിച്ചതുമായ ആഹാരസാധനങ്ങള്‍ പരമാവധി ഒഴിവാക്കുക.

🔸ശരീരഭാരം നിയന്ത്രിക്കുക.

🔸40 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ മാസത്തില്‍ മൂന്നു തവണയെങ്കിലും ബി.പി. പരിശോധിക്കുക.

🔸ഭക്ഷണത്തില്‍ സോഡിയം(ഉപ്പ്) മിതമായി ഉപയോഗിക്കുക.

⭐ ചികിത്സകള്‍

🔸സര്‍പ്പഗന്ധി വടിക ജീരകാരിഷ്ടത്തില്‍ കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.

🔸അര്‍ജ്ജുന്‍ ഫോര്‍ട്ട് ടാബ്ലെറ്റ് ഹൃദയ പേശികളെ ബലപ്പെടുത്തുകയും അതുവഴി രക്തചംക്രമണം ക്രമീകരിക്കുകയും ചെയ്യുന്നു.

🔸ബൃഹത്യാദി കഷായത്തില്‍ ധാന്വന്തരം ഗുളിക ചാലിച്ച് കഴിക്കുന്നത് ഫലപ്രദമാണ്.

🔸ഓരിലവേര് വെന്ത കഷായം രോഗാവസ്ഥയനുസരിച്ച് നിര്‍ദ്ദേശിക്കാം.

🔸ഹൃദ്രോഗ ചികിത്സയില്‍ പറഞ്ഞിട്ടുള്ള പാര്‍ത്ഥാരിഷ്ടം, ധാത്ര്യാരിഷ്ടം, അമൃതപ്രാശഘൃതം, ഗുഗ്ഗുലുതിക്തകം ഘൃതം, നവായസ ചൂര്‍ണ്ണം, യവാന്യാദിചൂര്‍ണ്ണം എന്നിവ രോഗീബലത്തെയും രോഗാവസ്ഥയെയും മനസ്സിലാക്കി വൈദ്യ നിര്‍ദ്ദേശപ്രകാരം സേവിക്കുക.

🔸ഹൃദയശാന്തി എന്ന ആയുര്‍വേദ ഔഷധം രക്താതിസമ്മര്‍ദ്ദ ചികിത്സയില്‍ മറ്റ് മരുന്നുകളോടൊപ്പം ഫലപ്രദമായി കഴിക്കാവുന്ന ഒന്നാണ്.

🔸മാനസിക സമ്മര്‍ദ്ദം മൂലമൂണ്ടാകുന്ന രക്തസമ്മര്‍ദ്ദത്തിന് ധ്യാനം, യോഗ എന്നിവ ശീലമാക്കുന്നത് നല്ലതാണ്.

മരുതംപട്ടൈ ചൂര്‍ണ്ണം, വെണ്‍താമരൈ ചൂര്‍ണ്ണം, പവിഴപര്‍പ്പം, അഭ്രകഭസ്മം, താമ്രഭസ്മം എന്നീ സിദ്ധ മരുന്നുകള്‍ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ കഴിക്കുക.
ജീവിതരീതികളില്‍ മാറ്റം വരുത്തുന്നതിലൂടെ ഉയര്‍ന്ന രക്തമ്മര്‍ദ്ദം ഒരു പരിധിവരെ തടയാന്‍ സാധിക്കും. ഭക്ഷണരീതിയിലുള്ള മാറ്റം, ശാരീരികമായ വ്യായാമം, ശരീരവണ്ണം നിയന്ത്രിക്കല്‍ എന്നിവ രക്തസമ്മര്‍ദ്ദം പരിധിയില്‍ നിര്‍ത്താന്‍ സഹായിക്കുന്നു. ജോലിസ്ഥലത്തെ സമ്മര്‍ദ്ദം കുറയ്ക്കുന്നതും, സന്തോഷമായ കുടുംബാന്തരീക്ഷവും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

Dr. Sreevishnu M. BAMS
Deputy Medical Officer (Ayurveda)
Santhigiri Ayurveda & Siddha Hospital
Sasthamangalam, Thiruvananthapuram
Ph : 8111882290

Address

KTDC Samudra, Kovalam
Thiruvananthapuram
695527

Alerts

Be the first to know and let us send you an email when Santhigiri Ayurveda Healthcare Centre, Kovalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Santhigiri Ayurveda Healthcare Centre, Kovalam:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category