16/04/2025
ആഹാരം പേലെ ഔഷധങ്ങളും ശ്രദ്ധിച്ച് ഉപയോഗപ്പെടുത്തേണ്ടതാണ്, എന്നോർമ്മപ്പെടുത്തുന്ന ധാരാളം അനുഭവങ്ങൾ ഉണ്ടാകാറുണ്ട്..
രണ്ടു ദിവസം മുമ്പ്,
ആശുപത്രിയിൽ ഒരാൾ വന്നിരുന്നു..
മുപ്പത്തഞ്ച് വയസാണ് പ്രായം..
മരപ്പണിയാണ് ജോലി..
എന്ത് ഭക്ഷണം കഴിച്ചാലും,
വയർ എരിച്ചിലും, നെഞ്ചെരിച്ചിലും
ഇടക്കിടെ വയറ് വേദനയും ആയി,
വല്ലാതെ കഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നു അയാൾ..
രോഗ കാരണങ്ങളെ കുറിച്ച് അന്വേഷിച്ചു തുടങ്ങിയപ്പോഴാണ് കൂടുതൽ കാര്യങ്ങൾ വെളിപ്പെട്ടു വന്നത്..
ആഹാരം സമയത്ത് കഴിക്കാത്തതിനൊപ്പം,
പല വിധങ്ങളായ മാനസിക സംഘർഷങ്ങളും കൂടി
അയാൾക്കുണ്ടായിരുന്നു..
എല്ലാം കൂടി ചേർന്നപ്പോൾ ഉണ്ടായ
Hyper acidity ആയിരുന്നു
അയാൾക്ക്
Gastritis ഉണ്ടാക്കിയത്..
കഴിച്ച മരുന്നുകളെ കുറിച്ച് ചോദിച്ചപ്പോഴാണ്,
രോഗ വർദ്ധനവിനുള്ള യഥാർത്ഥ കാരണം,
മനസിലായത്..
"മൂന്ന് മാസം മുമ്പ്, ചെറിയ നെഞ്ചെരിച്ചലും വയറ് കാളലും തൊടങ്ങിയപ്പളേ,
ഞാൻ സ്നേഹിതൻ പറഞ്ഞത് കേട്ട്, ദഹനത്തിനുള്ള അരിഷ്ടം
വാങ്ങിക്കുടിച്ചിരുന്നു..
ആദ്യം ഒക്കെ കുറച്ച് കുറഞ്ഞത് പോലെ തോന്നി..
പക്ഷേ പിന്നെ എരിച്ചിലും പൊകച്ചിലും ഒക്കെ കൂടി
വന്നു..
നല്ലതല്ലേ എന്ന് കരുതി,
എന്നാലും ഞാൻ നിർത്തീല.."
സത്യത്തിൽ അരിഷ്ടത്തിൻ്റെ
തെറ്റായ ഉപയോഗമായിരുന്നു
അയാളിൽ രോഗം വർദ്ധിപ്പിച്ചത്..
വയർ എരിച്ചിലും വേദനയും പ്രധാന ലക്ഷണമായി കാണുന്ന അൾസറോ gastrits ഓ വരുമ്പോൾ,
അരിഷ്ടം ഒരിക്കലും ആയുർവേദം നിർദ്ദേശിക്കാറില്ല..
alcohol base ൽ ഉള്ള
ഉഷ്ണ തീക്ഷ്ണമായ അരിഷ്ടാസവങ്ങൾ ഈ അവസ്ഥയിൽ രോഗ വർദ്ധനക്ക് കാരണമാകും.
തന്നെയുമല്ല,
പിത്ത ശമനവും ശീതവുമായ അരിഷ്ടം ഒഴിച്ചുള്ള മറ്റ് ഔഷധങ്ങളാണ്,
ഇത്തരം അവസ്ഥയിൽ
രോഗ ശമനത്തിന് ഉപകരിക്കുക..
Ulcer ഇല്ലാത്ത
Non ulcer dyspepsia എന്ന അവസ്ഥയിൽ ഉണ്ടാകുന്ന ദഹന പ്രശ്നങ്ങൾക്കും
അതിലേക്ക് നയിക്കുന്ന രോഗാവസ്ഥകൾക്കും ആണ്
ആയുർവേദത്തിൽ അരിഷ്ടങ്ങൾ,
ശരിക്കു പറഞ്ഞാൽ ഉപയോഗപ്പെടുത്താറുള്ളത്..!
അതു തന്നെ, ഏത് അരിഷ്ടം, എത്ര കാലം കഴിക്കണം എന്നൊക്കെ
തീരുമാനിക്കേണ്ടത് ഡോക്ടർ മാത്രമാണ്..
ഇവിടെ, സ്വന്തം രോഗത്തിന്
ഡോക്ടറെ കാണാൻ മടിച്ച്,
ശരിയായ
രോഗ നിർണയം നടത്താതെ,
അസുഖാവസ്ഥക്ക് ചേരാത്ത,
അരിഷ്ടം സ്വയം വാങ്ങി കുടിച്ച്
അപകടത്തിലാവുകയായിരുന്നു അയാൾ..!
Gastritis ലോ Gastric ulcer എന്ന വയറിലെ പുണ്ണിനോ,
diclofenac Sodium പോലുള്ള ( Non steroidal anti inflammatory drugs) വേദന സംഹാരികൾ കഴിക്കുന്നത് എത്ര മാത്രം അപകടകരമാണോ,
അതു പോലെ ഒഴിവാക്കേണ്ടതാണ് അരിഷ്ടങ്ങളും..
വയറിലെ പ്രശ്നങ്ങളെയെല്ലാം
ദഹന പ്രശ്നങ്ങളായി സ്വയം സമീകരിക്കാതെ,
എത്രയും പെട്ടെന്ന്
ഡോക്ടറുടെ നിർദ്ദേശ പ്രകാരം മരുന്ന് കഴിക്കുക എന്നത് മാത്രമാണ് ശരിയായ വഴി..
അല്ലാത്ത പക്ഷം,
സ്വയം ചികിത്സക്ക് വിലയായി നൽകേണ്ടി വരിക സ്വന്തം ആരോഗ്യം തന്നെയാവും..
ആയുർവേദം...
ഡോക്ടറെ കണ്ട് മാത്രം,
ചെയ്യേണ്ട ശാസ്ത്രീയ ചികിത്സയാണ്...
❤❤❤
Dr. Shabu