12/03/2026
ലോക വൃക്കദിനത്തോടനുബന്ധിച്ച് സെന്റ് മേരീസ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ്സുകളും, സൗജന്യ പരിശോധനകൾ ഉൾപ്പെടുന്ന മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ചടങ്ങിൽ സെന്റ് മേരീസ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. മാത്യു അബ്രഹാം സ്വാഗത പ്രസംഗം നടത്തുകയും, തുടർന്ന് ലോക വൃക്ക ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വൃക്കകളുടെ ആരോഗ്യസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും വിശദീകരിക്കുകയും വ്യക്ക ദിന സന്ദേശം പങ്കുവയ്ക്കുകയും ചെയ്തു. പരിപാടിയുടെ ഭാഗമായി ഡോ. സോനു മാനുവൽ, ഡോ. അൽഫോൻസ് ജിതിൻ എന്നിവർ വൃക്കരോഗം ബാധിച്ച ആളുകളുടെ ജീവിതശൈലീ ക്രമീകരണം, വൃക്കകളെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ, അവയുടെ ലക്ഷണങ്ങൾ, മുൻകരുതലുകൾ എന്നിവയെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ എടുക്കുകയുണ്ടായി, തുടന്ന് നടന്ന മെഡിക്കൽ ക്യാമ്പിൽ രോഗികൾക്കായി സൗജന്യ പരിശോധനകളും ലഭ്യമാക്കി.