29/10/2025
"ഇടയ്ക്കൊക്കെ പാത്രങ്ങൾ എറിഞ്ഞു പൊട്ടിക്കണം...ചെറിയ വഴക്കൊക്കെ ആരെങ്കിലും ഒക്കെ കേൾക്കണം " ഇന്ന് ഞങ്ങളുടെ സംസാരത്തിൽ ഞാൻ കേട്ട നല്ല വാക്കുകളിൽ ചിലതാണ്.....നല്ല വാക്കുകളോ??.. ശരി ഞാൻ പറയാം.... എന്തിനെയും കോമഡിയുടെ മേൻപൊടി ചേർത്തു സംസാരിക്കുന്ന ആളാണ് ജോമോൻ ചേട്ടൻ.. കഴിഞ്ഞ ദിവസം നടന്ന ഒരൂസംഭവം പറയുകയായിരുന്നു ആൾ... പേരുകേട്ട കുടുംബത്തിലെ നല്ല ചുറ്റുപാടുള്ള, നല്ല ജോലിയിൽ നിന്ന് റിട്ടയർ ആയ 63 വയസു മാത്രം പ്രായമുള്ള ----സാർ ആത്മഹത്യ ചെയ്തതായിരുന്നു കാര്യം.. കുടുംബവഴക്കൊന്നും ഉള്ളതായി ആർക്കും അറിയില്ല... രണ്ടു മക്കൾ വിവാഹിതരാണ് കാനഡയിൽ സെറ്റിൽഡ് ആണ്.... പിന്നെ എന്തിനാ..? ഒരു എത്തും പിടിയും കിട്ടുന്നില്ല..... കാര്യങ്ങൾ കുറച്ചുകൂടി വിശദമായി മനസിലാക്കിയപ്പോൾ ... ശരിക്കും പറഞ്ഞാൽ സാറ് റിട്ടയർ മെന്റ് ആയതിനു ശേഷം ആൾക്ക് ആകെ മാറ്റമായിരുന്നത്രെ..മുൻപ് ഇങ്ങനെയൊന്നും ആയിരുന്നില്ല.. ഇപ്പൊ കറിക്ക് ടേസ്റ്റ് പോരാ, ഡ്രസ്സ് വാഷ് ചെയ്തത് ശരിയായില്ല, പിള്ളേർക്ക് ഒക്കെ ആവരുടെ കാര്യമായി... ഒന്നിനും കൊള്ളാതെയായി... എന്നൊക്കെ ഇടക്ക് പതുങ്ങിയ സ്വരത്തിൽ പറയും....ഒടുവിൽ ആ മനുഷ്യൻ ആത്മഹത്യ ചെയ്യുമെന്ന് ഞാൻ ഓർത്തില്ല.. സാറിന്റെ ഭാര്യ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞപ്പോൾ... എനിക്ക് തോന്നി ഇതു അഡ്രെസ്സ് ചെയ്യപ്പെടേണ്ട ഒരുകാര്യമാണെന്ന്. സമാനമായ സാഹചര്യത്തിലൂടെ കടന്നു പോയ ഒരു അപ്പച്ചൻ നമ്മുടെ ഹാപ്പിനെസ്റ്റ് കെയർ ഹോമിൽ വന്നു..ആദ്യനാളുകൾ അപ്പച്ചനെ മാനേജ് ചെയ്യാൻ നല്ലപോലെ പണിപ്പെട്ടു.. ഇപ്പോൾ അപ്പച്ചനാണിവിടത്തെ ഹീറോ..ഇതിനെ Late life depression..... Retirement blues എന്നൊക്കെ വേണമെങ്കിൽ പറയാം. ഒരുസമയത്തു ടൈറ്റ് ഷെഡ്യൂൾ ആയി നടന്ന ആൾ പെട്ടന്ന് ഒന്നുമില്ലാതെ ഫ്രീ ആവുക..അതിനെ അക്സപ്റ്റ് ചെയ്യാൻ സ്വയം പറ്റാതെ വരുക... ഇതെക്കെ കാരണമാവാം..... മനസിലാക്കേണ്ട പ്രധാനകാര്യം... ശരിക്കും റിട്ടയേർമെന്റ് കഴിയുമ്പോൾ ആണ് പുതിയൊരു ലോകം തുറന്നു കിട്ടുന്നത്.... ബാധ്യതയില്ലാത്ത... സ്വതന്ത്രമുള്ള..designation ന്റെ ഒരു അതിർവരമ്പും ഇല്ലാത്ത. ഒരു ലോകം.. ഇവിടെ നമ്മുക്ക് ഒച്ചക്ക് ചിരിക്കാം... കൂടുതൽ സമയം കൂർക്കം വലിച്ചുറങ്ങാം.... ചിലപ്പോഴൊക്കെ ചെറുതായി ഒന്ന് വഴക്കുണ്ടാക്കാം.. വേണെങ്കിൽ ഒരു പാത്രം എറിഞ്ഞു പൊട്ടിക്കാം.... കാരണം ഭൂമിയിൽ നമ്മുക്ക് കിട്ടിയ ഈ ജീവിതം ഇങ്ങനെ ഒക്കെ ആസ്വദിക്കാനുള്ളതാണ്... നമ്മുടെ palliative സെക്ഷനിൽ കാണാം...കുറച്ചു ദിവസങ്ങൾ കൂടി.. അല്ല കുറച്ചു മണിക്കൂറുകൾ യെങ്കിലും ആയുഷ് നീട്ടികിട്ടാൻ പ്രാർത്ഥിക്കുന്നവരെ.... അപ്പോഴാണ് ദൈവം നമ്മുക്ക് തന്ന ദിവസങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നത്.... ആത്മഹത്യാ ചെയ്യരുത് എന്ന് മാത്രമല്ല അതിനെക്കുറിച്ചു ചിന്തിക്കുപോലുമരുത്.. നമ്മുടെ ഓരോ പ്രഭാതങ്ങളും വയലാറിന്റെ ഈവരികൾ പാടി തുടരാം.." ഈ മനോഹര തീരത്തു തരുമോ... ഇനിയൊരു ജന്മം കൂടി.".. ഒന്ന് ഷെയർ ചെയ്തേക്കാമോ ഇതു ആവശ്യമുള്ള ആൾ നമ്മുടെ ഇടയിൽ ഉണ്ടാവും.