Dr Haritha AH

Dr Haritha AH General Surgeon_ Proctologist. https://chat.whatsapp.com/CsFmvBTGOgPERjWsAfEdNw
Verified health contents
(2)

16/04/2026

❗ “പൈൽസ് ട്രീറ്റ്മെന്റ് ലേറ്റ് ആകുമ്പോൾ കാൻസറാകുമോ?” — പലർക്കും ഉള്ള വലിയ ടെൻഷൻ!

👉 സത്യാവസ്ഥ:
മൂലകുരു (Piles) കാൻസറായിട്ട് മാറില്ല.
ഇത് രണ്ട് വ്യത്യസ്ത രോഗങ്ങളാണ്.

പക്ഷേ ❗
👉 ബ്ലീഡിംഗ്, വേദന, മലശീലത്തിൽ മാറ്റം പോലുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ
“ഇത് പൈൽസ് ആണെന്ന് കരുതി” അവഗണിക്കരുത്.

⏰ നേരത്തേ പരിശോധിച്ചാൽ:
✔️ ശരിയായ ഡയഗ്നോസിസ്
✔️ സിംപിൾ ട്രീറ്റ്മെന്റ്
✔️ unnecessary tension ഒഴിവാക്കാം

🧠 Remember:
“Delay in treatment ≠ Cancer
delay in consultation = Risk!”

📍 സംശയം ഉണ്ടെങ്കിൽ ആദ്യം തന്നെ ഡോക്ടറെ കണ്ടു ഉറപ്പാക്കൂ.

കണി കണ്ടുണരുമ്പോൾ ഉള്ള ആ സന്തോഷം പോലെജീവിതവും ഓരോ ദിവസവും പുതുതായി വിരിയട്ടെ ✨വിഷു ആശംസകൾ 🌼
15/04/2026

കണി കണ്ടുണരുമ്പോൾ ഉള്ള ആ സന്തോഷം പോലെ
ജീവിതവും ഓരോ ദിവസവും പുതുതായി വിരിയട്ടെ ✨
വിഷു ആശംസകൾ 🌼

14/04/2026

അയ്യപ്പനയുടെ ഇല പൈൽസിന് നല്ലതാണെന്ന് പറയുന്നത് പൂർണ്ണമായും തെറ്റല്ല 👍

ആയുര്‍വേദത്തില്‍ ഇത് hemostatic (രക്തസ്രാവം കുറയ്ക്കുന്ന) ഗുണവും anti-inflammatory (വാതം/വീക്കം കുറയ്ക്കുന്ന) ഗുണവും ഉള്ള സസ്യമാണ് 🌿

പക്ഷേ ❗
ഇത് മാത്രം മതിയാകില്ല…
എല്ലാ പൈൽസ് കേസുകളും ഇതുകൊണ്ട് മാറണമെന്നില്ല.

👉 Disease stage അനുസരിച്ച് ശരിയായ ചികിത്സ വളരെ പ്രധാനമാണ്
👉 Self-treatment കൊണ്ട് delay വന്നാൽ പ്രശ്നം കൂടുതൽ കൂടാം

ശരിയായ diagnosis + personalised treatment ആണ് സ്ഥിരമായ പരിഹാരം ✔️

07/04/2026

Repeated perianal abscess ആയി പല തവണ incision & drainage ചെയ്തിട്ടും വീണ്ടും വരുന്ന ഒരു patient ഞങ്ങളിലേക്ക് എത്തിയിരുന്നു.

Detailed clinical examination ചെയ്തപ്പോൾ underlying fistula-in-ano ആണ് പ്രധാന കാരണം എന്ന് കണ്ടെത്തി.

👉 Abscess repeatedly drain ചെയ്യുന്നത് കൊണ്ട് temporary relief കിട്ടും
👉 പക്ഷേ fistula tract treat ചെയ്യാത്തതുകൊണ്ട് recurrence തുടരും

ഈ case-ൽ ഞങ്ങൾ
✔️ Proper tract identification ചെയ്തു
✔️ Ksharasutra therapy വഴി step-by-step healing achieve ചെയ്തു
✔️ Complete resolution without recurrence

💡 This is why correct diagnosis is more important than repeated procedures.

If you or someone you know is facing repeated abscess, don’t ignore it. It may not be “just an infection”.

📩 Early consultation can prevent complications.

Panchabhootaa Ayurveda clinic
Lenin nagar road Poonkunnam Thrissur
9544545461

☺️
06/04/2026

☺️

03/04/2026

“ശ്വാസം എടുക്കാൻ പോലും ബുദ്ധിമുട്ട് ഉണ്ടായിരുന്ന ഒരാൾ…
ഇന്ന് ‘ഇപ്പോൾ നന്നായി ശ്വാസം വലിക്കാൻ പറ്റുന്നുണ്ട്’ എന്ന് പറയുമ്പോൾ —
അതിൽക്കാൾ വലിയ സന്തോഷം ഒരു ഡോക്ടർക്കുണ്ടാകുമോ? 🤍

ഒരു ചെറിയ പ്രോസീജർ…
പക്ഷേ ജീവിതത്തിന്റെ quality മാറ്റിയൊരു മാറ്റം.

ഇതിന് എനിക്ക് caption എഴുതാൻ ഒന്നും കിട്ടുന്നില്ല..  പഞ്ചഭൂതയിലേക്ക് വന്ന ഓരോരുത്തരുടെയും സ്നേഹത്തിന് വിശ്വാസത്തിന് ഒരുപ...
02/04/2026

ഇതിന് എനിക്ക് caption എഴുതാൻ ഒന്നും കിട്ടുന്നില്ല.. പഞ്ചഭൂതയിലേക്ക് വന്ന ഓരോരുത്തരുടെയും സ്നേഹത്തിന് വിശ്വാസത്തിന് ഒരുപാട് നന്ദി… നന്ദി എന്ന ഔപചാരികത നമ്മൾ തമ്മിൽ വേണ്ട എങ്കിലും ഹൃദയത്തിൽനിന്ന് സ്നേഹത്തിൽ പൊതിഞ്ഞ നന്ദി…

30/03/2026

“Blood കണ്ടാൽ പൈൽസാണോ ക്യാൻസറാണോ?” 😰
ഇതാണ് പലരും ആദ്യം ചിന്തിക്കുന്നത്…

പക്ഷേ സത്യത്തിൽ 👇
👉 ബ്ലഡിന്റെ കളർ & ടൈമിംഗ് തന്നെ പറയുന്നുണ്ട് എന്താണ് പ്രശ്നം എന്ന്!

കുറച്ച് അറിയാം, കൂടുതൽ ഭയം കുറക്കാം ❤️
Panchabhootaa ayurveda clinic
9544545461

26/03/2026

എല്ലാ ദിവസവും motion പോകുന്നില്ലെങ്കിൽ അത് രോഗമാണോ? 🤔

ഇത് പലർക്കും ഉള്ള ഒരു തെറ്റിദ്ധാരണയാണ്…
Daily bowel movement ഇല്ലെങ്കിലും അത് normal ആയിരിക്കാം!

👉 പക്ഷേ strain, pain, bleeding, incomplete feeling എന്നിവ ഉണ്ടെങ്കിൽ മാത്രം ശ്രദ്ധിക്കണം.

നിങ്ങളുടെ body pattern മനസ്സിലാക്കുന്നതാണ് ഏറ്റവും important ✔️

Health doubts ഉണ്ടോ? Comment ചെയ്യൂ… ഞാൻ explain ചെയ്ത് തരാം 👩‍⚕️✨

Save ചെയ്യൂ… future referenceക്ക് ഉപകാരപ്പെടും 💾”

25/03/2026

കോളേജിൽ പഠിക്കുന്ന സമയത്താണ് content creation എന്നൊരു ഫീൽഡിലേക്ക് ഞാൻ കടന്നത്.
അതിന് പിന്നിൽ ഒരു വലിയ കാരണം ഉണ്ടായിരുന്നു…

പൈൽസ്, ഫിഷർ, ഫിസ്റ്റുല പോലുള്ള മലദ്വാര സംബന്ധമായ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന പല പേഷ്യന്റ്സും
ശരിയായ അറിവില്ലാതെ തെറ്റായ ചികിത്സകൾ സ്വീകരിക്കുകയും, ചിലപ്പോൾ ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന അവസ്ഥ നേരിട്ട് കാണാൻ കഴിഞ്ഞിരുന്നു.

ആ അനുഭവമാണ് ഒരു തീരുമാനത്തിലേക്ക് എത്തിച്ചത് —
“ഈ അസുഖങ്ങളെ കുറിച്ച് ശരിയായ അവബോധം ആളുകളിൽ എത്തിക്കണം.”

അങ്ങനെ കോളേജിൽ പഠിക്കുന്ന സമയത്തുതന്നെ ഞാൻ വീഡിയോസ് തുടങ്ങുകയായിരുന്നു.

തുടർന്ന് കോളേജ് കഴിഞ്ഞപ്പോൾ യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡറായി പാസ്സ് ഔട്ട് ആവാൻ കഴിഞ്ഞത് ഒരു വലിയ സന്തോഷമായിരുന്നു.
അതിനുശേഷം ജോലിയിൽ ചേർന്ന് രണ്ട് വർഷം…

ആ സമയത്തും വീഡിയോ കണ്ടെന്റ് ക്രിയേഷൻ ഞാൻ നിർത്തിയില്ല…
കാരണം അത് എന്റെ ഒരു പാഷൻ മാത്രമല്ല, ഒരു ഉത്തരവാദിത്വം കൂടിയായിരുന്നു.

പിന്നീട് സ്വന്തം ക്ലിനിക്ക് തുടങ്ങണം എന്ന സ്വപ്നം സാക്ഷാത്കരിക്കുമ്പോൾ,
എന്നെ follow ചെയ്തിരുന്ന നിരവധി ആളുകൾ ക്ലിനിക്കിലേക്ക് തന്നെ എത്തി —
അവരുടെ വിശ്വാസവും സ്നേഹവും തന്നെയാണ് ഇന്നത്തെ ഏറ്റവും വലിയ സന്തോഷം..

ഇപ്പോൾ വരെ, 1300 ലധികം പ്രോസീജറുകൾ വിജയകരമായി ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.
അതുപോലെ തന്നെ, അനേകം പേഷ്യന്റ്സിനെ മരുന്നുകൾ മാത്രം ഉപയോഗിച്ച് പൂർണ്ണമായി സുഖപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്.

ഇത് എല്ലാം ഒരു നേട്ടമല്ല…
ഇത് ഒരു അനുഗ്രഹമാണ്. ഒരു ഉത്തരവാദിത്വമാണ്.

എന്നെ വിശ്വസിച്ച ഓരോരുത്തർക്കും,
സ്നേഹത്തോടെ ചേർത്തുപിടിച്ച ഓരോരുത്തർക്കും —
ഹൃദയം നിറഞ്ഞ നന്ദി. 💛

ഓരോ സാരിയും ഓരോ ഇമോഷനാണ്…  ഓർമ്മകൾ തുന്നിവച്ച കഥകൾ.  ഈ സാരി എനിക്ക് ഒരു പേഷ്യന്റ് സമ്മാനിച്ചതാണ്,  ട്രീറ്റ്മെന്റിന് ശേഷം...
25/03/2026

ഓരോ സാരിയും ഓരോ ഇമോഷനാണ്…
ഓർമ്മകൾ തുന്നിവച്ച കഥകൾ.

ഈ സാരി എനിക്ക് ഒരു പേഷ്യന്റ് സമ്മാനിച്ചതാണ്,
ട്രീറ്റ്മെന്റിന് ശേഷം സുഖം പ്രാപിച്ച സന്തോഷത്തിൽ.

ഇത് ധരിക്കുമ്പോഴൊക്കെ,
അവരുടെ സന്തോഷവും,
ചികിത്സ കൊണ്ടുണ്ടായ മാറ്റവും ഞാൻ ഓർക്കും.

അപ്പോൾ വീണ്ടും മനസിലാകും —
ഡോക്ടറാകുന്നത് ഒരു ജോലി മാത്രമല്ല.

ക്ലിനിക് ആരംഭിച്ച സമയത്ത് കിട്ടിയതുകൊണ്ട്,
ഇത് എനിക്ക് ഏറെ സ്പെഷ്യലാണ് ❤️

Address

Panchabhootaa Ayurveda Clinic
Raipur
680002

Telephone

+919544545461

Website

Alerts

Be the first to know and let us send you an email when Dr Haritha AH posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr Haritha AH:

Share

Category