05/10/2023
കാലിക പ്രസക്തമായ 'നമ്മളറിയേണ്ട ഡോക്ടർമാർ ' എന്ന ബിഗ് ന്യൂസിന്റെ പംക്തിയിൽ പ്രശസ്ത ഹോമിയോ സ്പെഷ്യലിസ്റ്റായ ഡോക്ടർ ശ്രീലേഖയുമായി സംസാരിച്ചതിന്റെ പുനഃ പ്രസിദ്ധീകരണം
പുതിയ കാലത്ത് വിദ്യാർത്ഥികളും ചെറുപ്പക്കാരും അടക്കം ഏറെ പേർ അഭിമുഖീകരിക്കുന്ന ഒന്നാണ് ഏകാന്തതയും കടുത്ത മാനസിക സമ്മർദ്ദവുമെന്ന് പ്രശസ്ത ഹോമിയോ സ്പെഷ്യലിസ്റ്റ് ഡോക്ടർ ശ്രീലേഖ അഭിപ്രായപ്പെട്ടു. മാരകമായ പല അസുഖങ്ങളെ പോലെ തന്നെ ഈ അസുഖത്തെയും നമ്മൾ ചികിത്സിച്ചു ഭേദമാക്കേണ്ടതുണ്ട്. ഡിപ്രഷൻ അഥവാ മാനസിക വ്യഥ എന്ന അവസ്ഥ ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കിയില്ലെങ്കിൽ അത് മറ്റുപല ഗൗരവമായ അസുഖങ്ങളിലേക്കും വഴി വെയ്ക്കുന്നുണ്ട് എന്നത് നമുക്ക് കാണാനാവും.
മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി പഠിക്കുന്ന കുട്ടികൾ, ജോലി ചെയ്യുന്നവരടക്കമുള്ള ചെറുപ്പക്കാർ, ബിസിനസുകാർ, ഒറ്റപ്പെടുന്ന മാതാപിതാക്കൾ തുടങ്ങിയ നിരവധി പേരാണ് മാനസിക സമ്മർദ്ദം അതിജീവിക്കാനുള്ള ചികിത്സ തേടിയെത്തുന്നത്.
പുതിയ കാലത്തെ ലൈഫ് സ്‌റ്റൈൽ അസുഖങ്ങൾ ആയ കൊളസ്ട്രോൾ, ഡയബെറ്റിക്‌സ്, രക്തസമ്മർദ്ദം തുടങ്ങി പല തരത്തിലുള്ള അലർജി തുടങ്ങിയ രോഗങ്ങൾക്കും
കെയർ ഹോമിയോ സ്‌പെഷ്യാലിറ്റി ക്ലിനിക് വിദഗ്ധമായ ചികിത്സ നൽകുന്നുണ്ട്. ഇവിടെ ചികിത്സ തേടി വിദേശത്ത് നിന്നടക്കം നിരവധി പേരാണ് ചികിത്സ തേടുന്നത് .മറ്റ് സൈഡ് ഇഫക്ടുകൾ ഇല്ലാത്തതും ഓർഗാനിക് ആയതുമായ മരുന്നുകൾ എന്നതും രോഗികൾ ചികിത്സ തേടിയെത്തുന്നതിന്റെ കാരണമാകാം എന്നും ഡോക്ടർ ശ്രീലേഖ ബിഗ് ന്യൂസിനോട് പറഞ്ഞു.
ഏസ്‌തെറ്റിക് ചികിത്സയ്ക്ക് കീഴിൽ എല്ലാവിധത്തിലുള്ള സൗന്ദര്യത്തെ അലട്ടുന്ന പ്രശ്‌നങ്ങൾക്കും ഇപ്പോൾ കെയർ ഹോമിയോ സ്‌പെഷ്യാലിറ്റി ക്ലിനിക്കിൽ പ്രതിവിധി ഒരുക്കിയിട്ടുണ്ട്.
നൂറുകണക്കിന് പേർക്ക് 'വന്ധ്യതാ ചികിത്സയിലൂടെ 'കുട്ടികളെ' സമ്മാനിച്ച ദൈവത്തിന്റെ കരസ്പർശം ഉണ്ടായിരുന്ന ഹോമിയോ ഡോക്ടർ സതിയുടെ മകൾ ആണ് ഡോക്ടർ ശ്രീലേഖ. ഇരുപത്തേഴ് വർഷമായി പ്രാക്ടീസ് നടത്തുന്ന ഡോക്ടർ ശ്രീലേഖ ഹോമിയോ ബിരുദത്തിനു പുറമെ ബയോ കെമിക് തെറാപ്പിയിൽ ഓസ്ട്രേലിയയിൽ നിന്നും പ്രൊഫഷണൽ ഡിപ്ലോമയും, മാനസിക വ്യഥ, ഹൈപ്പർ ടെൻഷൻ, നൈരാശ്യം തുടങ്ങിയ രോഗങ്ങൾക്ക് ലോകത്തിൽ തന്നെ പേരുകേട്ട ചികിത്സയായ 'ബാച് ഫ്ളവർ റെമഡി' പ്രാക്ടീഷണർ ബിരുദം ലണ്ടനിൽ നിന്നും കരസ്ഥമാക്കിയിട്ടുണ്ട്.
ഓസ്ട്രേലിയയിൽ നിന്നും ബയോ കെമിക് തെറാപ്പിയിൽ പ്രൊഫഷണൽ ഡിപ്ലോമ' നേടി ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്ന ഏക വ്യക്തിയും ലണ്ടനിൽ നിന്നും ബാച് ഫ്ളവർ റെമഡി പ്രാക്ടീഷണർ ബിരുദം കരസ്ഥമാക്കി കേരളത്തിൽ പ്രാക്ടീസ് ചെയ്യുന്ന ഏക ഡോക്ടർ എന്ന പ്രത്യേകതയും ഡോക്ടർ ശ്രീലേഖയ്ക്ക് സ്വന്തം.
നിലവിലെ സാഹചര്യത്തിൽ ഓൺലൈനായാണ് കൂടുതൽ പേർക്കും കൺസൾട്ടേഷൻ നൽകി വരുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും ചികിത്സ തേടുന്നവർക്ക് കൊറിയറിലൂടെയാണ് മരുന്ന് എത്തിച്ചു നൽകുന്നതെന്നും ഡോക്ടർ ശ്രീലേഖ ബിഗ് ന്യൂസ് ലൈവിനോട് പറഞ്ഞു. തൃശ്ശൂർ എആർ മേനോൻ റോഡിൽ ഹാർവിൻ പ്ലാസ ബിൽഡിങിലാണ് ഡോക്ടറുടെ 'കെയർ ഹോമിയോ സ്പെഷ്യാലിറ്റി ക്ലിനിക്ക് പ്രവർത്തിക്കുന്നത്.
മുൻ കൂട്ടിയുള്ള അപ്പോയിന്മെന്റ് വഴിയാണ് ചികിത്സയ്ക്കുള്ള സമയം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് +919495932858 എന്ന ഫോൺ നമ്പറിൽ വിളിക്കാവുന്നതാണ്.