24/02/2023
*ആരോഗ്യവാനായി ജീവിക്കാന്‍ ഏഴ് മന്ത്രങ്ങള്‍.*
*01. ആഹാരം ക്രമീകരിക്കാം, ആരോഗ്യത്തിന് വേണ്ടി.*
പ്രഭാതഭക്ഷണം ഒഴിവാക്കരുത്: ഒരു ദിവസം ആരോഗ്യകരമാകണമെങ്കിൽ അതിന്റെ തുടക്കം പ്രഭാതഭക്ഷണത്തിൽ നിന്നായിരിക്കണം. അതിനാൽ പ്രാതലിന് പ്രാധാന്യം നൽകുക. ധാന്യങ്ങൾ, പച്ചക്കറികൾ, പാൽ, മുട്ട, പയറുവർഗ്ഗങ്ങൾ എന്നിവയെല്ലാം പ്രാതലിന് ഉപയോഗിക്കാം.
*02. വ്യായാമം വേണ്ടുവോളം.*
ശരീരത്തിന്റെ കരുത്തും ഉറപ്പും നിലനിർത്താനും, രോഗങ്ങളെ നിലനിർത്താനും മാനസിക പ്രശ്നങ്ങളിൽ നിന്നും മനസ്സിന് മുക്തി നൽകാനും വ്യായാമം സഹായിക്കും. ദിവസേന അരമണിക്കൂർ വീതം ആഴ്ചയിൽ അഞ്ചു ദിവസം വ്യായാമം ചെയ്യുന്നത് ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് ഉപയോഗിച്ചുതീർക്കാൻ ഉപകാരപ്രദമാണ്.
*03. ലഹരിവസ്തുക്കൾ ഒഴിവാക്കം*
മദ്യപാനം, പുകവലി, ലഹരിപദാർത്ഥങ്ങൾ തുടങ്ങിയവ ശരീരത്തെയും ബുദ്ധിയേയും വളരെയധികം ദോഷകരമായി ബാധിക്കും. അതിനാൽ പുകച്ചുപുറത്താക്കേണ്ട ശീലങ്ങളാണ് പുകവലിയും മദ്യപാനവും ഒറ്റയടിക്ക് പുകവലി നിർത്തുന്നതാണ് നല്ലത്. അതിന് സാധിച്ചില്ലെങ്കിൽ പുകവലിയെ സ്വന്തം നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുക.
*04. ജലമെന്ന ജീവാമൃതം*
ശരീരത്തിൽ 70 ശതമാനത്തോളം ജലമാണ്. ശരീരത്തിന്റെ ഉപാപചയപ്രവർത്തനങ്ങൾക്ക് ഏറ്റവും അനിവാര്യമായ ഘടകവും ജലമാണ്. ഏകദേശം 1.5 മുതൽ രണ്ടു ലിറ്റർ വരെ ജലം ഒരു ദിവസം അനിവാര്യമാണ്. വൃക്കയിൽ കല്ല് തുടങ്ങിയ രോഗങ്ങൾ ഉള്ളവർ രണ്ടു മുതൽ മൂന്നു ലിറ്റർ വരെ ജലം ഉപയോഗിക്കുക.
*05. ശുചിത്വം പാലിക്കാം, രോഗമകറ്റാം.*
രോഗം വരാൻ ആരും ആഗ്രഹിക്കുന്നില്ല. രോഗം വന്ന് ചികിത്സിക്കുന്നതിലും നല്ലത് രോഗപ്രതിരോധമാണെന്ന് നമ്മൾ പറഞ്ഞ് പഠിച്ചിട്ടുണ്ട്. പക്ഷെ പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ട് തന്നെയാണ്. കാരണം ചില രോഗങ്ങൾ പ്രതിരോധത്തിനുമപ്പുറമാണ്. എന്നാൽ മറ്റ് ചില രോഗങ്ങളുടെ തീവ്രത കുറയ്ക്കാൻ നമുക്ക് സാധിക്കും. ശരിയായ ശുചിത്വം പാലിക്കുകയെന്നത് രോഗപ്രതിരോധത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്.
*06. ഉറങ്ങാം ഉണരാം*
ശരീരത്തിനു നല്ല പ്രവർത്തനങ്ങൾക്ക് അത്യാവശ്യമാണു വിശ്രമം. വിശ്രമത്തിൽ പ്രധാനപ്പെട്ടതാണ് ഉറക്കം. നന്നായി ഉറങ്ങിയാൽ ഉന്മേഷവും ആരോഗ്യവും മാനസിക സന്തോഷവും ലഭിക്കും. ഏകദേശം 8 മണിക്കൂറെങ്കിലും രാത്രിയിലെ ഉറക്കം മസ്തിഷ്കത്തിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് അനിവാര്യമാണ്. ക്ഷീണമകറ്റാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും നല്ല ഉറക്കത്തിന് കഴിയും.
*07. ക്ഷമ പറയാം ക്ഷമിക്കാം, ആരോഗ്യത്തിന് വേണ്ടി.*
ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ മാനസികാരോഗ്യത്തിനും മുൻതൂക്കം കൊടുക്കുന്നതായിരിക്കണം നമ്മുടെ നല്ല ആരോഗ്യശീലങ്ങൾ. എന്നാൽ എടുത്തുചാടിയുള്ള പല പ്രതികരണങ്ങളും തീരുമാനങ്ങളും നിങ്ങൾക്ക് അമിതഭാരം മാത്രമേ നൽകുകയുള്ളൂ. പകരം ചില സ്വാഭാവഗുണങ്ങൾ കൂടി സ്വന്തമാക്കാൻ ശ്രമിച്ചു നോക്കൂ, നിങ്ങളറിയാതെ നിങ്ങളുടെ വ്യക്തിത്വം പ്രകാശിക്കുന്നത് കാണാം.