03/07/2023
കൈ ഉയർത്താനും തിരിക്കാനും സാധിക്കാതെ തോൾ സന്ധിയുടെ വഴക്കം നഷ്ടപ്പെട്ട് ഉറച്ചു പോകുന്നതിനെയാണ് ഫ്റോസൺ ഷോൾഡർ അഥവാ അപബാഹുകം എന്നു പറയുന്നത്. Periarthritis, Adhesive capsulitis എന്നെല്ലാം ഈ അവസ്‌തയെ വിളിക്കാറുണ്ട്. തുടക്കത്തിൽ വേദനയുണ്ടാകുമെങ്കിലും(SHOULDER PAIN) സന്ധിയുടെ ചലനശേഷി നഷ്ടപ്പെടുന്നതോടെ വേദന കുറയും.കഴുത്തിൽ നിന്നും കൈയ്യിലേക്ക് വേദന തോന്നിക്കാം.
പ്രമേഹമുള്ളവർ, പ്രമേഹം വരാൻ സാധ്യതയുള്ളവർ, ഹൃദ്രോഗികൾ, മനോവിഷമമനുഭവിക്കുന്നവർ, വിധവകൾ, എപ്പിലെപ്സി ഉള്ളവർ എന്നിവരിലാണ് ഈ പ്രശ്നം കൂടുതൽ കാണപ്പെടുക. പരിക്കിനു ശേഷം തോളിനു കൂടുതൽ വിശ്രമം നൽകിയാലും ഈ അവസ്ഥയിൽ എത്താം. നിസ്സാര പരിക്കിന് ശേഷവും തോൾ വേദന മാറാത്തതിന്റെ പ്രധാന കാരണം ഇതാണ്. മറ്റു സന്ധിവേദന രോഗമുള്ളവരിൽ തോള് വേദനയും കൂടുതലായി കാണാം. ചികിൽസ ayursaukhya Valappad ലഭ്യമാണ്.