Punarjani Ayur Clinic

Punarjani Ayur Clinic Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Punarjani Ayur Clinic, Medical and health, Thrissur.

09/01/2024
28/12/2023
12/12/2023
23/05/2021

എന്താണ് തൊണ്ടയിൽ കിച്‌-കിച് ആണോ ? തൊണ്ടവേദന വന്നാൽ 👾👾നമ്മുക്ക് ഓർമ്മ വരുന്ന ഒരു പരസ്യം ആയിരുന്നു. എന്നാൽ കാലം മാറി കഥയും മാറി.ഇന്ന് തൊണ്ടവേദന വന്നാൽ ആദ്യം തോന്നുന്നത് പേടി ആണ്. കോവിഡ് ആവോ? 😱🤔😱

കോവിഡ് രോഗികളിൽ 10-12% ആളുകളിലാണ് തൊണ്ട വേദന റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അത് കൊണ്ട് തന്നെ എല്ലാ തൊണ്ടവേദനയും കോവിഡ് ആവണമെന്നില്ല. അലർജി മൂലമോ കാലാവസ്ഥ വ്യതിയാനം കാരണമോ ആവാം.എന്നാൽ ഇടയ്ക്കിടെ വരുന്ന വിട്ടുമാറാത്ത തൊണ്ടവേദന ടോൺസിലൈറ്റിസ് മൂലമാകാം.

ടോൺസിൽസിൽ ഉണ്ടാവുന്ന വീക്കത്തിനെ ആണ് ടോൺസിലൈറ്റിസ് എന്ന് പറയുന്നത്. നമ്മുടെ തൊണ്ടയുടെ ഇരുവശങ്ങളിലാണ് ടോൺസിൽസിന്റെ സ്ഥാനം. ഇത് നമ്മുടെ വായ വഴി ശരീരത്തിലേക്ക് കടക്കുന്ന രോഗാണുക്കളെ പ്രതിരോധിക്കുന്നു. ഈ പ്രവർത്തനങ്ങൾ ചെറിയ രീതിയിൽ ഉള്ള വീക്കവും ചുവപ്പും ടോൺസിൽസിൽ ഉണ്ടാക്കുന്നു. എന്നാൽ സ്ഥിരമായി തണുത്ത പദാർത്ഥങ്ങൾ കഴിക്കുന്നവർ, പകലുറക്കം ശീലമാക്കിയവർ അങ്ങനെ ശരീരത്തിലെ കഫത്തെ കൂട്ടുന്ന രീതിയിലുള്ള പ്രവർത്തികൾ ഏർപ്പെടുന്നവരിൽ ഇത് വിട്ടു മാറാത്ത ടോൺസിലൈറ്റിസ് ആയി മാറുന്നു.

🛑ലക്ഷണങ്ങൾ🛑

⭕തൊണ്ടവേദന

⭕ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട്‌

⭕ഒച്ചയടപ്പ്

⭕പനി

⭕ടോൺസിൽസ് തടിച്ചിരിക്കുക.

❇️പരിഹാരമാർഗങ്ങൾ❇️

✅ഒരു കഷ്ണം പച്ചമഞ്ഞൾ + ഒരു കഷ്ണം ചുവന്നുള്ളി + ഒരു മുയൽച്ചെവിയൻ : ചതച്ചെടുത്തു നീര് നെറുകയിൽ ഒഴിച്ചുകൊടുക്കുക. (രാവിലെ 6മണിക്ക് മുമ്പും വൈകുന്നേരം 6നും 7നും ഇടക്കും)

✅ഒരു ഗ്ലാസ് ചൂടുവെള്ളത്തിലേക്ക് 1tsp നാരങ്ങാനീര് + 1tsp മഞ്ഞൾപൊടി + 1tsp കല്ലുപ്പും ചേർത്ത് വായിൽ കവിൾ കൊള്ളുക.

✅ഒരു ഗ്ലാസ് ചൂടുവെള്ളത്തിലേക്ക് 3tsp ഇഞ്ചിനീര് ചേർത്ത് വായിൽ കവിൾ കൊള്ളുക.

✅ഒരു മുയൽച്ചെവിയൻ വേരോടെ പിഴുതെടുത്തത് + രണ്ടു അല്ലി വെളുത്തുള്ളി + അല്പം ഉപ്പും ചേർത്ത് തൊണ്ടയുടെ മീതെ പുരട്ടുക.

✅വെറ്റില നീര് 1tsp 3നേരം ഭക്ഷണശേഷം കുടിക്കുക.

✅കമ്മൽച്ചെടി ഇട്ടു തിളപ്പിച്ച വെള്ളം കവിൾ കൊള്ളാനായി ഉപയോഗിക്കാം.

✅പൂവാങ്കുറുന്നിലയുടെ നീര് നെറുകയിൽ ഒഴിക്കാം.

✅വയമ്പ് അരച്ച് തൊണ്ടയിൽ പുരട്ടുന്നത് നല്ലതാണ്.

✅1tsp ഇരട്ടിമധുരം വെള്ളത്തിലിട്ട് തിളപ്പിച്ച് ചായ കുടിക്കുന്നത് പോലെ കുടിക്കാം.

✅ഒരു കഷ്ണം പച്ചമഞ്ഞൾ 2 ഗ്ലാസ് വെള്ളത്തിലിട്ട് തിളപ്പിച്ച് അതിലേക്ക് ഒരു കഷ്ണം ഇഞ്ചിയും രണ്ടി കഷ്ണം ഗ്രാമ്പുവും ചതച്ചു ചേർക്കുക.ഒരു ഗ്ലാസ്സായി വറ്റിച്ചെടുത്ത ചെറുചൂടോടെ കുടിക്കാനായി ഉപയോഗിക്കാം.

✅ചീര കുരുമുളകിട്ട് വേവിച്ചു കഴിക്കാം.

ഇതോടൊപ്പം ഒരു ആയുർവേദ ഡോക്ടറുടെ വിദഗ്ധോപദേശത്തോടെ മരുന്നുകളും കഴിക്കുന്നത് വഴി ഇത് പൂർണ്ണമായും ചികിൽസിച്ചു മാറ്റാവുന്നതാണ്.

🌿🌿"ജീവിക്കാം ആരോഗ്യത്തോടെ ആരോഗ്യം പുനർജ്ജനിയിലൂടെ . . . "🌿🌿

പുനർജ്ജനി ആയുർ ക്ലിനിക്
ചെമ്മന്തട്ട
9544 83 4547

19/05/2021

മുടികൊഴിച്ചിൽ അറിയേണ്ടതെല്ലാം !!!

25/11/2020
☘️☘️☘️13th നവംബർ 2020 ലോക ആയുർവേദ ദിനാചരണത്തോടനുബന്ധിച്ചു പുനർജ്ജനി ആയുർ ക്ലിനിക്കിൽ Free Consultation ഉണ്ടായിരിക്കുന്നത...
10/11/2020

☘️☘️☘️13th നവംബർ 2020 ലോക ആയുർവേദ ദിനാചരണത്തോടനുബന്ധിച്ചു പുനർജ്ജനി ആയുർ ക്ലിനിക്കിൽ Free Consultation ഉണ്ടായിരിക്കുന്നതാണ്.

മുൻകൂട്ടി ബുക്ക് ചെയ്യുന്ന ആദ്യ 50 പേർക്കാണ് ഈ അവസരം ഉണ്ടായിരിക്കുക‼️‼️.

📞📞ബുക്ക് ചെയ്യുന്നതിനായി വിളിക്കുക :9544 834 547☘️☘️☘️

🔯🔯സൈനസൈറ്റിസ് അറിയേണ്ടതെല്ലാം!!!🔯🔯🛑എന്താണ് സൈനസ് ❓❓മൂക്കിൻറെയും കണ്ണിന്റെയും ചുറ്റിലായി കാണുന്ന വായു അറകളാണ് സൈനസുകൾ.🛑സൈ...
21/10/2020

🔯🔯സൈനസൈറ്റിസ് അറിയേണ്ടതെല്ലാം!!!🔯🔯

🛑എന്താണ് സൈനസ് ❓❓
മൂക്കിൻറെയും കണ്ണിന്റെയും ചുറ്റിലായി കാണുന്ന വായു അറകളാണ് സൈനസുകൾ.

🛑സൈനസുകളുടെ സ്ഥാനം :

🔆കണ്ണിനു താഴെ, മുകളിൽ

🔆മൂക്കിന്റെ വശങ്ങളിൽ

🔆മൂക്കിന് പുറകിൽ

🔆തലച്ചോറിന് തൊട്ടു താഴെയായി

🛑എന്താണ് സൈനസൈറ്റിസ് ?

സൈനസിന്റെ ലൈനിങ് പാളിക്കുണ്ടാകുന്ന നീർവീക്കമാണ്‌ സൈനസൈറ്റിസ്.

✴️ഏതു ഭാഗത്താണ് അണുബാധ അതിനനുസരിച്ചായിരിക്കും രോഗത്തിൻറെ ലക്ഷണങ്ങൾ ✴️

🛑കാരണങ്ങൾ

🔆ബാക്ടീരിയ മൂലമുള്ള അണുബാധ
🔆പ്രതിരോധശേഷിക്കുറവ്
🔆മൂക്കിന്റെ പാലത്തിൻറെ വളവു
🔆മൂക്കിലെ ദശ

🛑ലക്ഷണങ്ങൾ

🔆മൂക്കൊലിപ്പ്
🔆മൂക്കടപ്പ്
🔆ചെറിയ പനി
🔆തലവേദന
🔆സൈനസ് അറകളിൽ വേദന
🔆മണമില്ലാതിരിക്കുക
🔆മൂക്കു ചൊറിച്ചിൽ
🔆തുമ്മൽ
🔆ചെവി അടപ്പ്
🔆ഉറക്കമില്ലായ്മ
🔆തൊണ്ടവേദന
🔆വായിൽ കൂടി ശ്വാസം എടുക്കുക
🔆പല്ലുവേദന
🔆തലകുനിക്കുമ്പോൾ തലക്ക് ഭാരം തോന്നുക
🔆ചെറിയ ചുമ
🔆ക്ഷീണം
🔆വായ്നാറ്റം

🟢ചികിത്സ🟢

✴️പൊടി, അലർജി ഉണ്ടാക്കുന്നതിൽ നിന്ന് അകന്നു നിൽക്കുക.
✴️രാസവസ്തുക്കളുടെ സാമിപ്യം, പുകവലി തുടങ്ങിയ കാര്യങ്ങൾ ഒഴിവാക്കുക
✴️ഒരു മൂക്കു അടച്ചു പിടിച്ചു ചീറ്റുന്നതു നിർബന്ധമായി ഒഴിവാക്കുക.
✴️തണുപ്പുള്ള കാലാവസ്ഥയും ഭക്ഷണപദാർത്ഥങ്ങളും ഒഴിവാക്കുക.
✴️മാനസിക സമ്മർദ്ദം കുറക്കുക.
✴️ലഘു വ്യായാമങ്ങൾ, പ്രാണായാമം എന്നിവ ശീലമാക്കുക.
✴️പനികൂർക്കയില 4 എണ്ണം, ഒരു നുള്ളു പച്ചക്കർപ്പൂരം, രണ്ടു നുള്ളു മഞ്ഞൾപൊടി, നാലോ അഞ്ചോ തുളസിയില എന്നിവ ഇട്ടു ആവിപിടിക്കുക.
✴️പനികൂർക്കയില വാട്ടിപ്പിഴിഞ്ഞു നീരെടുത്തു നെറ്റിയിലും അല്പം മൂക്കിലും പുരട്ടിയാൽ മൂക്കടപ്പ് മാറും.കഫം ഇളകി പോരും.
✴️രാസ്നാദി ചൂർണം ഇഞ്ചിനീരിൽ ചാലിച്ചു നെറ്റിയിൽ പുരട്ടി പത്തു മിനിറ്റിനു ശേഷം ഉണങ്ങിയ തുണി ഉപയോഗിച്ച് തുടച്ചു കളയുന്നത് തലവേദന മാറാനും കഫം ഇളകി പോവാനും സഹായിക്കും
✴️ഇഞ്ചി ചായ കുടിക്കുന്നത് സൈനസൈറ്റിസ് മൂലമുണ്ടാകുന്ന അസ്വസ്ഥകൾ കുറയ്ക്കും. നീർവീക്കത്തിനുള്ള പ്രകൃതി ദത്തമായ പരിഹാരമാണ് ഇഞ്ചി.
✴️ഒരു ടീസ്പൂൺ മഞ്ഞൾപൊടി, ചെറുചൂടുള്ള വെള്ളത്തിൽ ചേർത്ത് രാത്രി കിടക്കുന്നതിനു മുമ്പായി കുടിക്കുന്നത് അലർജി മൂലമുള്ള സൈനസൈറ്റിസ് കുറക്കാൻ സഹായിക്കും
✴️ഇഞ്ചി ചെറുതായി നുറുക്കി ഒരു കപ്പ് വെള്ളത്തിലിട്ട് തിളപ്പിച്ചത് മൂന്ന് നേരമായി കുടിച്ചാൽ ഒരു പരിധി വരെ ഈ പ്രശ്നത്തിന്റെ തീവ്രത കുറയ്ക്കും.
✴️വിറ്റാമിന്-സി ധാരാളം അടങ്ങിയിട്ടുള്ള ചെറുനാരങ്ങ, മധുരനാരങ്ങ എന്നിവ ഭക്ഷണത്തിൽ ഉൾപെടുത്തുക.
✴️ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് രണ്ടു നേരം കഴിക്കുന്നത് വഴി സൈനസൈറ്റിസ് മൂലം ഉണ്ടാക്കുന്ന പ്രശ്നങ്ങളിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും.

‼️ശ്രദ്ധിക്കുക: കാലാകാലങ്ങളിൽ നിലനിൽക്കുന്ന ക്രോണിക് സൈനസൈറ്റിസിന് വിദഗ്ധ ചികിത്സ തേടേണ്ടതാണ്.‼️

☘️☘️☘️ആരോഗ്യസംരക്ഷണത്തിൽ ഇനി എന്നും നിങ്ങൾക്ക് കൂട്ടായി പുനർജ്ജനി ☘️☘️☘️

☘️പുനർജ്ജനി ആയുർ ക്ലിനിക്☘️
ചെമ്മന്തട്ട
+91 95 44 83 45 47

🎀🎀🎀ഒക്ടോബർ സ്തനാർബുദ ബോധവത്കരണ മാസമായാണ് ആചരിക്കുന്നത്.🎈🎈🎈 സ്തനാര്ബുദത്തിനെ കുറിച്ചുള്ള അജ്ഞത ആണ് അത് മൂലമുള്ള മരണനിരക്ക...
17/10/2020

🎀🎀🎀ഒക്ടോബർ സ്തനാർബുദ ബോധവത്കരണ മാസമായാണ് ആചരിക്കുന്നത്.🎈🎈🎈

സ്തനാര്ബുദത്തിനെ കുറിച്ചുള്ള അജ്ഞത ആണ് അത് മൂലമുള്ള മരണനിരക്ക് കൂട്ടുന്നത്. മറ്റുള്ള തിരക്കുകൾക്കിടയിൽ സ്വന്തം ശരീരത്തിന് വേണ്ടത്ര പ്രാധാന്യം നൽകാത്തതാണ് ഇതിനൊരു പ്രധാന കാരണം. പല സ്ത്രീകളും സ്തനത്തിൽ ഒരു മുഴ കണ്ടാൽ പോലും പുറത്തു പറയാറില്ല. കാൻസർ ആണെങ്കിലോ?? കീമോ ഒക്കെ ചെയ്തു എൻ്റെ മുടി ഒക്കെ പോവില്ലേ? സ്തനം മുറിച്ചു കളയേണ്ടി വരില്ലേ ? അങ്ങനെ ഒരു നൂറു സംശയങ്ങൾ മനസ്സിൽ വെച്ച് നടന്നു മാനസിക സംഘർഷം അനുഭവിക്കുന്നവരും കുറവല്ല.
ഒരു കാര്യം മനസിലാക്കുക എല്ലാ മുഴകളും കാൻസർ അല്ല.
Benign ട്യൂമർ അല്ലെങ്കിൽ malignant ട്യൂമർ; ഇങ്ങനെ രണ്ടു തരത്തിലുള്ള മുഴകൾ ഉണ്ട്. ഇതിൽ Benign വല്യ ശല്യമൊന്നും ഇല്ലാത്ത ഒരു പാവത്താനാണ്. എന്നാൽ Malignant ട്യൂമർ ചെറിയ ഒരു വില്ലൻ ആണ്. മുളയിലേ നുള്ളിക്കളഞ്ഞാൽ ഒരു പ്രശ്നവുമില്ലാത്ത ഒരു വില്ലൻ. അപ്പോൾ നിങ്ങൾക്ക് അങ്ങനെ ഒരു പ്രശ്നമുണ്ടെങ്കിൽ അത് ഏതു തരക്കാരനാണെന്നു എങ്ങനെ അറിയാം എന്ന് നോക്കാം. പിന്നെ ഇനി പ്രശ്നകാരനാണെങ്കിൽ കൂടെ പണ്ടത്തെ കാലമല്ല. പൂർണമായും മാറാവുന്ന നൂതന ചികിത്സാരീതികളും പാർശ്വഫലങ്ങൾ കാണിക്കാതിരിക്കാനുള്ള കോസ്മെറ്റിക് ട്രീറ്റ്മെന്റുകളും ഇന്ന് സുലഭമാണ്. അപ്പോൾ പറഞ്ഞു വരുന്നത് അസുഖത്തെ ആദ്യം തന്നെ കണ്ടുപിടിക്കുക തന്നെ ആണ് പ്രധാനം.

🔻ലക്ഷണങ്ങൾ

✡️സ്തനത്തിൽ മുഴ/തടിപ്പ്

✡️സ്തനത്തിൽ വേദന/വിങ്ങൽ

✡️നിറവ്യത്യാസം

✡️സ്തനത്തിനോട് ചേർന്ന ഭാഗങ്ങളിൽ നീര്

✡️മുലഞ്ഞെട്ടിൽ നിന്നും സ്രവം വരുക

✡️ആകൃതിയിൽ വ്യത്യാസം

✡️കൈകുഴയോട് ചേർന്ന് നീർക്കെട്ട്

ഇതെല്ലം എപ്പോഴും സ്തനാര്ബുദത്തിന്റെ ലക്ഷണങ്ങൾ ആവണം എന്നില്ല. എന്നിരുന്നാലും വേണ്ട പരിശോധനകൾ ചെയ്തു ഉറപ്പു വരുത്തേണ്ടത് അനിവാര്യമാണ്.

🛑ലക്ഷണങ്ങൾ തിരിച്ചറിയാൻ ആദ്യം തന്നെ ഒരു സ്വയം പരിശോധന ആവശ്യമാണ്. അതിനായി ആദ്യം കണ്ണാടിയുടെ മുമ്പിൽ നിൽക്കുക.ശേഷം താഴെ പറയുന്ന കാര്യങ്ങൾ പരിശോധിക്കുക

🔆മുലഞ്ഞെട്ടിൽ നിന്നും എന്തെങ്കിലും സ്രവം വരുന്നുണ്ടോ ?

🔆നിറവ്യത്യാസം ഉണ്ടോ ?

🔆ആകൃതിയിൽ മാറ്റം ഉണ്ടോ ?

🔆അല്പം എണ്ണയോ സോപ്പോ സ്തനത്തിനു ചുറ്റുപാടും തേച്ചു
പതുക്കെ തടവുക. ശേഷം എന്തെങ്കിലും തടിപ്പോ മുഴയോ ഉണ്ടോ എന്ന് നോക്കുക.

‼️‼️ശ്രദ്ധിക്കുക: കൂടുതലായും സ്ത്രീകളിൽ ആണ് സ്തനാർബുദം കാണുന്നതെങ്കിലും ചെറിയ ഒരു ശതമാനം പുരുഷന്മാരിലും ഇതുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

കൂടുതൽ വിവരങ്ങൾക്ക് : +91 95 44 83 45 47

"ആരോഗ്യസംരക്ഷണത്തിൽ ഇനി എന്നും നിങ്ങൾക്ക് കൂട്ടായി പുനർജ്ജനി"

പുനർജ്ജനി ആയുർ ക്ലിനിക്
ചെമ്മന്തട്ട

Happy Gandhi Jayanthi 🙏🙏🙏
02/10/2020

Happy Gandhi Jayanthi 🙏🙏🙏

Address

Thrissur
682501

Opening Hours

Monday 7am - 1pm
2pm - 7pm
Tuesday 7am - 1pm
2pm - 7pm
Wednesday 7am - 1pm
2pm - 7pm
Thursday 7am - 1pm
2pm - 7pm
Friday 7am - 1pm
2pm - 7pm
Saturday 7am - 1pm
2pm - 7pm
Sunday 7am - 1pm
2pm - 7pm

Telephone

+919544834547

Website

Alerts

Be the first to know and let us send you an email when Punarjani Ayur Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Punarjani Ayur Clinic, Chemmanthatta

“Your partner in health care”

ആരോഗ്യസംരക്ഷണത്തിൽ ഇനി എന്നും നിങ്ങളോടൊപ്പം

"പുനർജനി ആയുർ ക്ലിനിക്" , ചെമ്മന്തട്ട

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 9544834547