Nelluvai Sri Dhanwanthari Ayurveda Research Center

Nelluvai Sri Dhanwanthari Ayurveda Research Center Dhanwanthary Ayurvedic hospital and Research center started on 2006 Nov 1, Many patients from diffe

കൊച്ചിൻ ദേവസ്വം ബോർഡ്‌ നെല്ലുവായ് ശ്രീ ധന്വന്തരി ആയുർവ്വേദ റിസർച്ച് സെന്റർ വികസന സമിതിയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്...
21/07/2024

കൊച്ചിൻ ദേവസ്വം ബോർഡ്‌ നെല്ലുവായ് ശ്രീ ധന്വന്തരി ആയുർവ്വേദ റിസർച്ച് സെന്റർ വികസന സമിതിയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പി.സി അബാൽമണിക്ക് അഭിനന്ദനങ്ങൾ..

നെല്ലുവായ് ധന്വന്തരി ആയുർവേദ ആശുപത്രി
13/02/2023

നെല്ലുവായ് ധന്വന്തരി ആയുർവേദ ആശുപത്രി

നെല്ലുവായ് ധന്വന്തരി ആയുർവേദ ഡിസ്‌പെൻസറി

കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടഡോ.എം.കെ. സുദർശന് അഭിനന്ദനങ്ങൾ
23/01/2023

കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ടായി
തിരഞ്ഞെടുക്കപ്പെട്ട
ഡോ.എം.കെ. സുദർശന് അഭിനന്ദനങ്ങൾ

നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രം വൈകുണ്ഠ ഏകാദശി മഹോത്സവത്തിന് ഭാഗമായി കലാസാംസ്കാരിക പരിപാടികളുടെ വേദിയിൽ സംഗീതോത്സവം ഉ...
30/12/2022

നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രം വൈകുണ്ഠ ഏകാദശി മഹോത്സവത്തിന് ഭാഗമായി കലാസാംസ്കാരിക പരിപാടികളുടെ വേദിയിൽ സംഗീതോത്സവം ഉദ്ഘാടനം സിനിമ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ നിർവഹിച്ചു.
ഉപദേശക സമിതി പ്രസിഡണ്ട് കലാമണ്ഡലം നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ധന്വന്തരി ആയൂർവേദ ആശുപത്രി ചെയർമാൻ പി.സി.അബാൽ മണി, ജോയൻ സെക്രട്ടറി കെ.എ.സേതുമാധവൻ,ഉപദേശക സമിതി അംഗം എൻ.കെ.വേലായുധൻ, ദേവസ്വം ഓഫീസർ പി.ബി.ബിജു എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

 #നെല്ലുവായ്_ഏകാദശി_ഒരുക്കങ്ങൾ_പൂർത്തിയായിനെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ പ്രസിദ്ധമായ വൈകുണ്ഠ  ഏകാദശി മഹോത്സവം 2...
23/12/2022

#നെല്ലുവായ്_ഏകാദശി_ഒരുക്കങ്ങൾ_പൂർത്തിയായി

നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ പ്രസിദ്ധമായ വൈകുണ്ഠ ഏകാദശി മഹോത്സവം 2023 ജനുവരി 2 തിങ്കളാഴ്ച ആഘോഷിക്കും. കൊച്ചിൻ ദേവസ്വം ബോർഡിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. ഏകാദശിയോടനുബന്ധിച്ചുള്ള വൈദ്യുതി ദീപാലങ്കാരത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം ഡിസംബർ 23 ന് വൈകീട്ട് 7 മണിക്ക് സേവ്യർ ചിറ്റലപ്പിള്ളി എംഎൽ.എ നിർവ്വഹിക്കും.
കലാ-സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം ഡിസംബർ 24 ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ദേവസ്വം -പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിക്കും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ അധ്യക്ഷനാകും. ബോർഡ് മെമ്പർ കെ.അയ്യപ്പൻ മുഖ്യാതിഥിയാകും.
26-ാം തിയ്യതി വൈകീട്ട് 6 ന് ആരംഭിക്കുന്ന നൃത്തോത്സവം കലാമണ്ഡലം രാജലക്ഷ്മി ഉദ്ഘാടനം ചെയ്യും. 29-ാം തിയ്യതി വൈകീട്ട് ആറിന് ആരംഭിക്കുന്ന ധന്വന്തരി സംഗീതോത്സവം പ്രശസ്ത സിനിമ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. 31 ന് വൈകിട്ട് 5 മണിക്ക് ചെറുതേവർ ദിനാചരണ ഘോഷയാത്ര നടക്കും.6 മണിക്ക് നടക്കുന്ന വൈദ്യ സംഗമവും പ്രഥമ ധന്വന്തരി പുരസ്കാര സമർപ്പണ ചടങ്ങും വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ഡോ. മാധവൻകുട്ടി വാര്യരാണ് പുരസ്കാരത്തിന് അർഹനായിട്ടുള്ളത്.എ.സി മൊയ്തീൻ എം.എൽ.എ ചടങ്ങിന് അധ്യക്ഷനാകും. ഏകാദശി ദിവസമായ ജനുവരി 2ന് സംഗീതാർച്ചന, പഞ്ചരത്ന കീർത്തനാലാപനം, ആയിരങ്ങൾ പതിനായിരം പേർക്കുള്ള പ്രസാദ ഊട്ട്, കാഴ്ച ശിവേലി, പഞ്ചവാദ്യം, മേളം തുടങ്ങിയവ നടക്കും.എരുമപ്പെട്ടി പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ദേവസ്വം ഓഫീസർ പി.ബി.ബിജു, ക്ഷേത്ര ഉപദേശക സമതി പ്രസിഡൻ്റ് കലാമണ്ഡലം നാരായണൻ നായർ, ഭാരവാഹികളായ എൻ.കെ.ഗോപാലൻ, ടി.കെ.ശിവൻ, കെ.എസ്.ഗോപിനാഥൻ, ധന്വന്തരി ആയുർവേദ ആശുപത്രി ചെയർമാൻ പി.സി അബാൽമണി എന്നിവർ പങ്കെടുത്തു.

നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവ ബ്രോഷർ പ്രകാശനം ചെയ്തുഎരുമപ്പെട്ടി - നെല്ലുവായ് ശ്രീ ധന്വന്തരി ക്...
11/12/2022

നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവ ബ്രോഷർ പ്രകാശനം ചെയ്തു

എരുമപ്പെട്ടി - നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് തയ്യാറാക്കിയ ബ്രോഷറിൻ്റെ പ്രകാശനം ക്ഷേത്രാങ്കണത്തിൽ വെച്ച് ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ് കലാമണ്ഡലം നാരായണൻ ദേവസ്വം ഓഫീസർ പി.ബി ബിജുവിനെ നൽകി നിർവ്വഹിച്ചു. ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡൻറ് ടി.കെ.ശിവൻ അധ്യക്ഷത വഹിച്ചു.ധന്വന്തരി ആയുർവേദ ആശുപത്രി ചെയർമാൻ പി.സി അബാൽമണി, ക്ഷേത്രം മേൽശാന്തി ചിത്രകുമാർ, ക്ഷേത്ര ഉപദേശക സമിതി ട്രഷറർ കെ.എസ് ഗോപിനാഥൻ എന്നിവർ സന്നിഹിതരായിരുന്നു.

ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി എൻ.കെ.ഗോപാലൻ സ്വാഗതവും, ജോ. സെക്രട്ടറി കെ.എ.സേതുമാധവൻ നന്ദിയും പറഞ്ഞു.

Address

Thrissur

Alerts

Be the first to know and let us send you an email when Nelluvai Sri Dhanwanthari Ayurveda Research Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Nelluvai Sri Dhanwanthari Ayurveda Research Center:

Share

Category