23/09/2022
ലോക അഫാരെസിസ് ദിനാചരണം അമലയിൽ
അമല നഗർ: ആവശ്യമായ രക്ത ഘടകങ്ങളെയോ മൂലകോശങ്ങളെയോ മാത്രം വേർത്തിരിച്ചെടുത്ത് ഭാക്കി രക്തം ദാതാവിനുതന്നെ തിരിച്ചുനൽകാൻ കഴിയുന്ന നൂതന സങ്കേതിക വിദ്യയാണ് അഫാരെസിസ്.
ലോക അഫാരെസിസ് ദിനാചരണത്തിൻ്റെ ഭാഗമായി അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഫാരെസി സിലൂടെ രക്ത ഘടകങ്ങൾ ദാനം ചെയ്ത വരെയും രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ച വ്യക്തികളെയും സമ്മാനങ്ങൾ നൽകി അനുമോദിച്ചു.
അമലയിൽ നടന്ന പൊതു മീറ്റിങ്ങ് വയനാട് ഗവർമെൻ്റ് മെഡിക്കൽ കോളേജിലെ അസോസിയറ്റ് പ്രഫസർ , ഡോ. സജിത്ത് വിളമ്പിൽ ഉത്ഘാടനം ചെയ്തു. കേരളത്തിൽ ആദ്യമായാണ് ലോക അഫാരെസിസ് ദിനം ആചരിക്കുന്നതെന്നും രക്ത ദാനത്തേക്കാൾ കൂടുതൽ നൂതന മായ സങ്കേതിക വിദ്യയാണ് അഫാരെസിസിൽ ഉപയോഗിക്കുന്നതെന്നും ഡോ. സജിത്ത് പറഞ്ഞു.
അമല മെഡിക്കൽ കോളേജ്ജ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, അസോസിയറ്റ് ഡയറക്ടർ ഫാ. ജെയ്സൺ മുണ്ടൻമാണി, വൈയ്സ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ, ഡോ. വിനു വിപിൻ ,ഡോ. ശ്രീരാജ് വാസുദേവൻ, സിസ്റ്റർ എലിസബത്ത് എസ്.എച്ച്. , ശ്രീ. വരുൺ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.
അഫാരെസിസ് എന്താണെന്നും എങ്ങിനെയാണ് ചെയ്യുന്നത് എന്നും വിവരിക്കുന്ന 9 മിനിറ്റ് ദീർഘിക്കുന്ന വീഡിയോ മീറ്റിങ്ങിൽ ഡോ. ദീപ്തി രാമകൃഷ്ണൻ സ്വിച്ച് ഓൺ ചെയ്തു.
അഫാരെസിസിലൂടെ രക്ത ഘടകങ്ങൾ ദാനം ചെയ്ത, ശ്രീ. വരുൺ ജോർജ്ജ് തൻ്റെ അനുഭവം മീറ്റിങ്ങിൽ പങ്കുവച്ചു.
കഴിഞ്ഞ 8 മാസത്തിനുള്ളിൽ 69 അഫാരെസിസ് പ്രൊസീജറുകൾ അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നതായി ഡോ. വിനു വിപിൻ മീറ്റിങ്ങിൽ പറഞ്ഞു. തൃശൂർ ജില്ലയിൽ ഏറ്റവും അധികം അഫാരെസിസ് നടക്കുന്നതും അമല ആശുപത്രിയിലാണെന്ന് മീറ്റിങ്ങിൽ പറയുകയുണ്ടായി.