23/10/2024
ഇനിയുള്ള ഒരു ദീപാവലി വർഷം, അതായത് ഈ ദീപാവലി മുതൽ അടുത്ത ദീപാവലി വരെയുള്ള ഒരു വർഷക്കാലം ഏതെല്ലാം നാളുകാർക്ക് ഐശ്വര്യം നൽകുന്നു എന്ന് നോക്കാം.
സത്യത്തിൽ എല്ലാ നാളുകൾക്കും ചെറുതും വലുതുമായ ഐശ്വര്യങ്ങൾ എല്ലായ്പ്പോഴും വന്നുഭവിക്കുന്നുണ്ട് . അതൊരു പ്രപഞ്ച സത്യമാണ്.
രണ്ടു തട്ടുള്ള ഒരു ത്രാസിന്റെ ഒരു തട്ട് താഴുകയും മറുതട്ട് ഉയരുകയും ചെയ്യും പോലെ ഐശ്വര്യത്തിന്റെ തോത് വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും എന്നേയുള്ളൂ.
പറഞ്ഞുവന്നത് ഒരു നക്ഷത്രക്കാരും ഐശ്വര്യം കിട്ടാത്തവർ അല്ല.
ഐശ്വര്യം ധനത്തിന്റെ രൂപത്തിലും മഹാഭാഗ്യങ്ങളുടെ രൂപത്തിലും സുഖജീവിതത്തിന്റെ രൂപത്തിലും നല്ല ബന്ധു ഫലത്തിന്റെ രൂപത്തിലും കൈവരാം.
അശ്വതി,ഭരണി, കാര്‍ത്തിക, പുണര്‍തം, പൂയം, ആയില്യം, ഉത്രം,അത്തം, ചിത്തിര, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം നക്ഷത്രക്കാർക്ക് തൊഴില്‍മാറ്റം, മികച്ച തൊഴിലിനുവേണ്ടിയുള്ള ശ്രമം, ബന്ധുജനങ്ങളുടെ പിന്തുണ, മംഗല്യ ഭാഗ്യം, സന്താനങ്ങള്‍ മുഖേന സന്തോഷാനുഭവങ്ങള്‍, ദാമ്പത്യ ഭദ്രത, വിദേശത്തുനിന്നും സ്വദേശത്തേക്ക് മടക്കം, ചലച്ചിത്രമേഖലകളില്‍ നൂതനപരീക്ഷണങ്ങളില്‍ ഭാഗഭാക്കാകുക, ഉന്നത സദസുകളില്‍ ബഹുമാനിതനാകുക, അവാർഡുകൾ ലഭിക്കുക തുടങ്ങിയ ഐശ്വര്യങ്ങൾ സാധ്യമാകുന്നവർഷമാണ്.
രോഹിണി, മകയിര്യം, തിരുവാതിര, മകം,പൂരം, ചോതി, തിരുവോണം, അവിട്ടം, ചതയം, പുരുരുട്ടാതി, ഉത്രട്ടാതി, രേവതി നക്ഷത്രക്കാര്‍ക്ക്
വ്യവഹാരങ്ങളില്‍ വിജയം, പ്രതിസന്ധികളെ തരണം ചെയ്ത് സാമ്പത്തികലാഭം, രോഗശാന്തി, വിവാഹ ഭാഗ്യം, സാഹിത്യാദിമേഖലകളില്‍ വിജയം, കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തും, തൊഴില്‍മേഖലകളിലെ അസ്വാരസ്യങ്ങളെ മറികടക്കും, സഹോദരങ്ങള്‍ തമ്മില്‍ ഐക്യമുണ്ടാകൽ എന്നീ നിലകളിലാണ് ഐശ്വര്യത്തിന്റെ വഴി തെളിയുക.
നക്ഷത്രമേതായാലും സൽപ്രവൃത്തികൾ ചെയ്യുക,
ക്ഷേത്ര ആരാധനാലയ ദർശനങ്ങൾ പതിവാക്കുക,
കഴിവതും ചെറുതെങ്കിലും ദാനധർമ്മങ്ങൾ നടത്തുക,
നിത്യവും ദീപം തെളിയിക്കുക , വീടുകളിൽ നിന്നും ഇല്ലാതായ നാമജപം തിരികെ കൊണ്ടുവരുക...
വീട് ഭസ്മമിട്ടു തുടച്ചു വൃത്തിയാക്കിയ വിളക്ക് പോലെ സൂക്ഷിക്കുക..
ഏതു നക്ഷത്രക്കാർക്കും ഐശ്വര്യം ഉണ്ടാകും. 🙏
ദോഷങ്ങൾ മാറാൻ വഴിപാട് നടത്തും പോലെ, ചില അമ്പലങ്ങളിൽ പോയി പ്രാർത്ഥിക്കും പോലെ ഐശ്വര്യം ഉണ്ടാകാനും വഴിപാടുകൾ ഉണ്ട്, ചില ക്ഷേത്രങ്ങൾ ഉണ്ട്
അതേക്കുറിച്ച് അടുത്ത എപ്പിസോഡിൽ 🙏
പ്രാർത്ഥനയോടെ നന്ദി നമസ്കാരം🙏