
01/09/2024
*ആയുർവേദത്തിൻ്റെ ജനകീയത കൊണ്ട് പലപ്പോഴും രോഗികൾ തന്നെ സ്വയം ചികിത്സകരായി മാറാറുണ്ട്...*
ഒരു രോഗിക്ക് വേദനക്ക് തൈലം കൊണ്ട് ഫലം ചെയ്തതു കൊണ്ടോ, അരിഷ്ടം കൊണ്ട് വയറിൻ്റെ അസ്വസ്ഥതക്ക് ആശ്വാസം ലഭിച്ചതു കൊണ്ടോ അത് മറ്റൊരാൾക്ക് ഫലിക്കുന്ന പൊതു സമവാക്യം ആകുന്നുമില്ല..
ഓരോ രോഗിയേയും കണ്ടും കേട്ടും പരിശോധിച്ചും *ചികിത്സകൻ്റെ യുക്തി ഉപയോഗിച്ചും ഉണ്ടാക്കുന്ന വ്യക്തിഗത സമവാക്യങ്ങൾ* (Personalised approach ) ആണ് ആയുർവേദ ചികിത്സ...
*രോഗിയേയും രോഗത്തെയും അറിഞ്ഞും, രോഗിയെ അറിയിച്ചും വേണം ചികിത്സിക്കാൻ..*
☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️
#ശരിക്കും_ശരിയായ_ആയുർവേദം