19/08/2025
സർപ്പാക്കാവിലെ കാവിലെ കുഞ്ഞറിവുകള്‍
.
എല്ലാ ജീവികള്‍ക്കും ഓരോരോ ധര്‍മ്മമുണ്ട് . ആനകള്‍ ഇല്ലെങ്കില്‍ കാട്ടില്‍ വഴിത്താര എന്ന ആനച്ചാല്‍ ഉണ്ടാകില്ല വനം വള്ളിപ്പടര്‍പ്പുകള്‍ കൊണ്ട് നിറയും അതിനാല്‍ മറ്റുള്ള ജീവികള്‍ക്ക് സഞ്ചാര മാര്‍ഗ്ഗം കുറയും കൂറ്റന്മാരായ കാട്ടുപോത്തുകളും കാട്ടു വഴികളെ നിര്‍മ്മിക്കുന്നു . പുലിയും സിംഹങ്ങളും ഇല്ലെങ്കില്‍ മാന്കൂട്ടം പെരുകും ഏറെ സസ്യങ്ങള്‍ ഭക്ഷ്ണമാക്കി കാട് നശിപ്പിക്കും ഏറെ ഭക്ഷണം കഴിക്കുന്ന ആനയ്ക്ക് സന്താന നിയന്ത്രണമുണ്ട്
പ്രകൃതി ബോധവാനാണ്/ അതിലെ കര്‍മ്മകാരന്‍ ഈശ്വരനാണ് . ഈശ്വരനെ അന്വോഷിച്ചു അലയേണ്ട കണ്മുന്നില്‍ അതിന്‍റെ പ്രകട ഭാവങ്ങളുണ്ട് . കായ കനികള്‍ ഉണ്ടാകണമെങ്കില്‍ തേനീച്ചകളും വണ്ടുകളും വേണം ഇല്ലെങ്കില്‍ പൂക്കളില്‍ പരാഗണം നടക്കാതെ പൂക്കള്‍ കൊഴിയും ലോകം പട്ടിണിയിലേക്ക് കൂപ്പു കുത്തും . കുറുക്കാന്മാര്‍ കുറഞ്ഞാല്‍ മയിലുകള്‍ കൂടും മയില്‍ മുട്ടകള്‍ കുറുക്കന്റെ ആഹാരമാണ് മയിലുകള്‍ക്ക് മുളച്ചു വരുന്ന പയര്‍ വര്‍ഗ്ഗങ്ങള്‍ ഏറെ ഇഷ്ട്ടമാണ് അവ പെരുകി കൃഷി നശിപ്പിക്കും അതിനാല്‍ കുറുക്കന്മാര്‍ വേണം ഇല്ലെങ്കില്‍ എലികളും പെരുകും .മയിലുകള്‍ പാമ്പുകളെ അമിധമായി ഭക്ഷിച്ചാല്‍ അന്തരീക്ഷം വിഷമാകും .തവളകള്‍ കുറഞ്ഞാല്‍ കൊതുകുകള്‍ പെരുകും . അങ്ങിനെ ശരീരമുള്ള എല്ലാത്തിനും ധര്‍മ്മമുണ്ട് കര്‍മ്മം ചെയ്യുക
ഈശ്വരന്‍ നിയമം പാലിപ്പിക്കുന്ന നിയമജ്ഞനും പ്രകൃതി അതു പാലിക്കുന്ന യമനുമാണ് ഭൂമികുലുക്കമോ കൊടുംകാറ്റോ ഉരുള്‍പ്പൊട്ടലോ ഒന്നിലും പ്രകൃതിക്ക് നിയമമില്ല .സംഹരിക്കുന്ന കാര്യത്തില്‍ സമയമോ നിയമമോ അതിനില്ല . .
ഭൂമിയിലെ സൂക്ഷ്മ മായ മലിന വസ്തുക്കളൊന്നും മനുഷ്യന് കാണാന്‍ സാധിക്കില്ല അതൊക്കെ ഭൂതക്കണ്ണാടി ഘടിപ്പിച്ച അതൊക്കെ ഉറുമ്പുകള്‍ക്ക് കാണാന്‍ കഴിയും എല്ലാ ഉറുമ്പിന്‍റെയും ഈച്ചയുടെയും കണ്ണുകളില്‍ ഭൂതക്കണ്ണാടി ഘടിപ്പിച്ചിട്ടുണ്ട് നമുക്ക് കാണാന്‍ കഴിയാത്ത മലിനങ്ങളെ അവ കാണുകയും ഭക്ഷിച്ചും സഹായിക്കുകയും ചെയ്യുന്നുണ്ട് . അരിപ്പൊടി കോലങ്ങള്‍ കൊണ്ട് ഉറുമ്പുകളെയും സൂക്ഷ്മ ജീവികളെയും സഹായിച്ചും അവയുടെ വംശം നശിക്കാതെ നമ്മള്‍ സംരക്ഷിക്കണം. അതൊക്കെ ബലിയാണ് അര്‍പ്പിച്ചേ മുന്നോട്ടു പോകാവൂ .
അല്ലാതെ ഉറുമ്പ് പൊടിയോ ചിതല്‍ പൊടികളോ ഉപയോഗിക്കുന്നത് അധര്‍മ്മമാണ് . ചിതല്‍പ്പൊടികള്‍ കരള്‍ രോഗത്തെ വരുത്തും . മുന്‍കാലങ്ങളില്‍ ഇതുപയോഗിച്ച് രോഗികള്‍ ആയവരുണ്ട് ഉറുമ്പ് പൊടിയുടെ നിത്യ ഉപയോഗം ശ്വാസ കോശത്തെ തകര്‍ക്കും .
ശ്രദ്ധയില്ലാതെ ഭക്ഷിച്ചാല്‍ മലിനം വീട്ടില്‍ കുന്നുകൂടും അതിന്‍റെ അവകാശികള്‍ വീട്ടില്‍ നിറയും .അവയെ തുരത്തുന്നതിനു പകരം അല്പം ശ്രദ്ധ ജീവിതത്തില്‍ കൊണ്ട് വരിക . .
ചിതലുകള്‍ക്ക് കാലം ചെല്ലുമ്പോള്‍ ചിറകുകള്‍ മുളയ്ക്കും പത്തിരട്ടി ശരീരവും ഉണ്ടാകുന്നു അത്തരം ചിറകു മുളച്ച ഈയലുകള്‍ ചിതലുകളെ തന്നെ ഭക്ഷിക്കുന്നു ഭക്ഷണത്തിനായി സ്വന്തം വംശത്തെ തന്നെ ഇല്ലാതാക്കുന്ന പ്രതിഭാസം പ്രകൃതി തന്നെ ഒരുക്കിയിട്ടുണ്ട് .
ചിതലിനെയും പെരുകുന്ന മറ്റു ജീവികളെയും സമനില വരുത്താനും ഇല്ലാതാക്കാനും പ്രകൃതി ഒരുക്കിയ വഴികളെ നാം തിരിച്ചറിയുക. മണ്ണിനടിയിലെ ചിതലുകള്‍ ഈയലുകള്‍ ആയി പരിണമിക്കുമെന്ന് മനസിലായല്ലോ .മഴക്കാലം വന്നാല്‍ മണ്‍ പുറ്റുകള്‍ നനയും അതോടെ മണ്ണിനടിയിലെ ജീവിതം ദുസ്സഹമാകും ചിറകുകള്‍ നനയുന്നതിനാല്‍ മണ്ണിനടിയില്‍ ജീവിക്കാന്‍ സാധിക്കാതെ വരും . അവ വാനില്‍ പറന്നു നടക്കും . ഏറെ നാളെത്തെ ഇരുട്ടിലെ വാസം കാരണം വെളിച്ചത്തെ തരണം ചെയ്യാന്‍ അവയുടെ കണ്ണുകള്‍ക്ക് സാധിക്കില്ല . ഭ്രാന്തമായ ഒരവസ്ഥ വന്നു ചേരുന്നു . ബോധം നശിച്ച അവസ്ഥയില്‍ കൂട്ടത്തോടെ വാനില്‍ പറക്കും അവയെ കിളികള്‍ ഭക്ഷണം ആക്കുന്നു . ഓര്‍മ്മകള്‍ നശിച്ച് രക്ഷപെടാന്‍ പോലും മറന്നുപോയ ഈയാം പാറ്റകള്‍ ശത്രുവിനെ തിരിച്ചറിയാന്‍ പോലും കഴിയാതെ ജീവിതം ഇല്ലാതാക്കുന്നു. ചിതലിനെ ഇല്ലാതാക്കാന്‍ പ്രകൃതിക്കൊരു നിയമമുണ്ട് എന്തിനും നിശ്ചയമുണ്ട് . ചിതല്‍പ്പൊടിയും കയ്യിലേന്തി നടക്കരുത് .
ചിതല്‍ അവയുടെ ആവാസ ഗൃഹമായ ചിതല്‍പ്പുറ്റുകള്‍ ഉപേക്ഷിക്കുന്നതോടെ അതിലെ പൊത്തുകളില്‍ പാമ്പുകള്‍ കുടിയേറും ആര്‍ക്കും ശല്യമില്ലാതെ അവയ്ക്ക് ജീവിക്കാന്‍ സ്വസ്ഥമായോരിടം പ്രകൃതി ഒരുക്കുന്നു വായുവിലെ അഴുക്കിനെ നിര്‍മ്മാജനം ചെയ്യാനുള്ള കഴിവുള്ള നാഗങ്ങള്‍ക്ക് ആവാസവ്യവസ്ഥ ഒരുക്കുന്ന ചിതലിനെ നശിപ്പിച്ചാല്‍ നാഗങ്ങള്‍ ഭൂമിയില്‍ അലഞ്ഞു നടക്കും .മനുഷ്യജീവനുകള്‍ക്ക് അതിന്‍റെ കടിയേല്‍ക്കും . മഴക്കാലം വന്നാല്‍ പാട വരമ്പിലെ പൊത്തുകളില്‍ വെള്ളം നിറയും അവിടെ പാമ്പുകള്‍ക്ക് സ്വസ്ഥമായി ജീവിക്കാനുള്ള വ്യവസ്ഥയില്ല .ആയതിനാല്‍ ചിതലിനെയോ അവ നിര്‍മ്മിക്കുന്ന ചിതല്‍പ്പുറ്റിനെയും സംരക്ഷിച്ചില്ലെങ്കിലും നശിപ്പിക്കാതെ ഇരിക്കുക .
നിങ്ങള്‍ക്കും കുടുംബത്തിനും സംഭവിക്കുന്ന അപകടങ്ങള്‍ വീഴ്ചകള്‍ക്കും എന്തായിരിക്കും കാരണം എന്ന് തിരക്കിയാല്‍ ഇതുപോലെ കുറെ ദ്രോഹങ്ങള്‍ അറിഞ്ഞോ അറിയാതെയോ ചെയ്തു പോന്നിട്ടുണ്ടാകാം .
പ്രകൃതിയെ ആഴത്തില്‍ മനസിലാക്കാതെ നിങ്ങള്‍ക്ക് സംഭവിക്കുന്ന അപകടങ്ങള്‍ക്ക് പരിഹാരം ലഭിക്കാന്‍ ജോതിഷിയെ തേടിയാലോ ക്ഷേത്രങ്ങളില്‍ വഴിപാട് നടത്തിയിട്ടോ ഒരു പരിഹാരവും ലഭിക്കില്ലെന്ന് ഉറപ്പിച്ചു പറയട്ടെ .
ഇനി നിങ്ങള്‍ക്ക് മുന്നില്‍ ചിതല്‍ പെരുകുന്നുണ്ടോ...? എന്ത് കൊണ്ട് ആ ജീവികള്‍ അവിടെ പെരുകുന്നു എന്ന് കണ്ടു പിടിക്കുക .ഏതു ജീവിക്കും ജീവിക്കണമെങ്കില്‍ ഭക്ഷണം കൂടിയേ തീരൂ .ചിതലുകള്‍ പെരുകുമ്പോള്‍ അവിടം ചിതലിന് ഹിതമായൊരു ഭക്ഷണം ഏറെയുണ്ടെന്നു മനസിലാക്കണം. ആ മലിന വസ്തുവെ ഇല്ലതാക്കേണ്ടത് പ്രകൃതി നിയമമാണ് . മനുഷ്യന്‍ ചിതലിനെ ഇല്ലാതാക്കുമ്പോള്‍ അത്തരം മലിനങ്ങളെ നശിപ്പിക്കാന്‍ പ്രകൃതി മറ്റൊരു ബാക്ട്രീരിയ വളര്‍ത്തും . പുതിയൊരു ബാക്ട്രീരിയയെ സീകരിക്കാനുള്ള തത്രപ്പാടില്‍ നമ്മുടെ ശരീരം തളരും അതവിടെ വളര്‍ന്നു പുതിയൊരു രോഗം നമ്മില്‍ പരത്തും . കാലം ഒന്നിന്നെ ഇല്ലാതാക്കാന്‍ മറ്റൊന്നിനെ വളര്‍ത്തും . ഒന്നിനെ രക്ഷിക്കാന്‍ മറ്റൊന്നിനെ ഇല്ലാതാക്കി ഇവിടെ മനുഷ്യന്‍ ആരോഗ്യത്തോടെ ജീവിക്കില്ല
ചിതലിനെ തുരത്തും മുന്‍പ് എന്ത് കൊണ്ട് ഉറുമ്പും ചിതലും പെരുകുന്നു എന്നതാണ് പഠിക്കേണ്ടത്.
പുരാതന ഭാരതീയര്‍ ഇവയ്ക്ക് അരിപ്പൊടി കോലങ്ങള്‍ കൊണ്ടും ഭൂതബലി അര്‍പ്പിച്ചും സംരക്ഷണം കൊടുത്തപ്പോള്‍ ആധുനിക വിദ്യാഭ്യാസം ലഭിച്ച ജനത അവയെ കൊല്ലുന്നു .
ആചാരങ്ങളുടെ ശാസ്ത്ര വശങ്ങള്‍ മനുഷ്യര്‍ അറിയാതെ പോയാല്‍ ഉപകാരികളായ ജീവികളെ അവന്‍ ഉപദ്രവിക്കും. മനുഷ്യന്‍ രോഗിയാകും .
വേദങ്ങളെ പഠിക്കൂ . എന്നേ പറയാനുള്ളൂ . ഗീതയോ പുരാണങ്ങളോ ഇതിഹാസങ്ങളോ മത വിശ്വാസങ്ങളോ നിങ്ങളെ ആഴത്തില്‍ സഹായിക്കില്ല .
രാത്രി പൂക്കുന്ന പൂക്കള്‍ക്കും സൂര്യ രശ്മിയിലെ നീല കളര്‍ന്ന സപ്ത വര്‍ണ്ണങ്ങള്‍ കൊടുക്കാന്‍ മിന്നാം മുനുങ്ങുകള്‍ തിരിച്ചു വരണം . പകല്‍ സമയങ്ങളില്‍ സൂര്യഗുണം സസ്യങ്ങളില്‍ പതിക്കുമല്ലോ .രാത്രിയില്‍ മിന്നാം മിനുങ്ങിന്റെ പ്രകാശവും ചെടികളില്‍ പതിക്കുന്നു അതൊരു റേഡിയെഷന്‍ പോലെ കുറെ കൃമികളെ ഇല്ലാതാക്കി ചെടികളെ രക്ഷിക്കുന്നു .
അഗ്നിഹോത്രികളായ മിന്നാം മുനുങ്ങുകളെ നമുക്കും രക്ഷിക്കേണ്ടതുണ്ട് .
ജീവികള്‍ എല്ലാം തന്നെ നാദ ശരീരം ആണ് ചിവീടുകള്‍ കുറഞ്ഞാല്‍ നിശയുടെ സാമ മന്ത്രം നിലയ്ക്കും .
ആകാശത്ത് തുമ്പികള്‍ പാറിക്കളിക്കുന്നത് നിങ്ങള്‍ കണ്ടു കാണുമല്ലോ അവയ്ക്കും ലെന്‍സുകള്‍ ഘടിപ്പിച്ച കണ്ണുകളെ പ്രകൃതി സമ്മാനിച്ചിട്ടുണ്ട് മേലെ പൊങ്ങി പറക്കുന്ന ആ കൃമികളെ അവയുടെ കണ്ണുകള്‍ കണ്ടെത്തുന്നു .തുമ്പികള്‍ പാറിക്കളിക്കുന്നില്ല അവ കുഞ്ഞന്‍ ചിറകുള്ള കൃമികളെ ഇല്ലാതാക്കുന്നു എന്ന് തിരിച്ചറിയുക .
ആറ്റയുടെ കുഞ്ഞു കൂട്ടിലെ മുട്ടകള്‍ വിരിയാന്‍ മിന്നാം മിന്നിന്‍റെ ഗായത്രി മന്ത്രവും രശ്മികളും പതിയണം . കുഞ്ഞുങ്ങള്‍ ഉപേക്ഷിച്ച ആറ്റക്കിളി കൂട്ടില്‍ പത്തു മിന്നാം മിനുങ്ങിന്റെ അവശിഷ്ട്ടം കാണാം .
അറിയാന്‍ ശ്രമിക്കുക അറിവ് നിങ്ങളെ രക്ഷിക്കും
മാലിന്യo കുന്നു കൂടിയാൽ ഇനിയും അന്തരീഷം മലിനീകരണപ്പെട്ടാൽ .മനുഷ്യന്റെ ജീവനാഡിയായി മണ്ണിലിഴയുന്ന സൂഷ്മ ജീവിയായ മണ്ണിര മുതലുള്ള നാഗത്താന്മാർ മരിക്കും. ഇല്ലെങ്കിൽ പാമ്പുകൾക്ക് സന്തതിപരമ്പര ഇല്ലാതാകും .
വിഷമൊരു ഊര്‍ജ്ജമാണ് അധികമായാല്‍ അതാതു ശരീരങ്ങളെ തന്നെ ഇല്ലാതാക്കും .
ഭൂമിയിൽ നാഗങ്ങളും കടന്നല്‍ പോലുള്ളവയും അന്തരീഷത്തിലെ വിഷം സീകരിക്കുന്ന ഇല്ലെങ്കിൽ ഭൂലോകം വിഷ ലിപ്തമാകും .
പിന്നെ ഈ വിഷം ശ്വസിക്കാൻ ആരാണ് ഭൂമിയിൽ ഉള്ളത് . പാമ്പിന്റെ കഴിവുകൾ ഉള്ള മനുഷ്യ ശിശു വിഷം ശ്വസിക്കേണ്ടി വരും. കൂടതൽ വിഷം പാമ്പിനു തന്നെ വിഷമാകുന്നു . .കൂടുതൽ വിഷം ശിശുക്കളെ കൊല്ലും അങ്ങിനെ തൈമസ് ഗ്ലാന്റുള്ള നവജാത ശിശു തന്നെ വിഷം ശ്വസിച്ചു രോഗത്തിനടിമയായി ഭുമിയിൽ ഇല്ലാതാകും..
രോഗങ്ങൾ പെരുകും . മനുഷ്യനും അവന്റെ മിത്ര മായ എല്ലാ ജീവികളും രോഗത്താൽ മരിക്കുo .
അതുകൊണ്ട് ഒരു പാമ്പിനെയും കൊല്ലരുത് തേളും പഴുതാരയും പ്രകൃതിയുടെ മിത്രങ്ങളെന്നു മനസ്സിലാക്കുക അവയൊക്കെ ഇല്ലാതായാൽ 80 വര്ഷം കൊണ്ട് ഭുമി മനുഷ്യശുന്യമാകും എന്ന് കുടി പറഞ്ഞുകൊള്ളട്ടെ ഇനി നമുക്ക് സര്പ്പക്കാട് വെച്ച് പിടിപ്പിക്കാം.
നിങ്ങളെ ഞാൻ കാവുകളിലേക്ക് കൊണ്ട് പോകുന്നു ചര്ച്ച ചെയ്തു നമുക്ക് കാവുകളിലൂടെ നടക്കാം കാവിലെ പന / പാല/ കുളം / എന്നിവ നമുക്ക് എന്തിനെന്നു കുടുതൽ പഠിക്കേണ്ടേ,
വേദങ്ങളും ഉപനിഷിത്തുകളും നാഗത്തിന് ഈട്ടിരിക്കുന്ന നാമം '''വായു ഭക്ഷകൻ ''' എന്നാണ് ( താല്പര്യ മുള്ളവർക്ക് ശബ്ദ താരവലി മുതലുള്ള dictionary നോക്കാം നാഗം വായു തിന്നുന്നു എന്ന് പറഞ്ഞാൽ ശാസ്ത്രം ഇന്നു പുച്ചിക്കും വിഷം കുറയ്ക്കാന്‍ ചില നാഗങ്ങള്‍ ആലിന്റെ ചുവട്ടില്‍ വിശ്രമിക്കുന്നു അത് കൊണ്ട് അരയാൽബന്ധു എന്നും നാഗത്തിന് പേര് ഉണ്ട്.
പുള്ളുവർ തന്റെ കുടം കൊട്ടി നാഗത്തെ അറിയിക്കുന്നു നാഗ രാജാക്കന്മാരെ നിങ്ങൾ കുടുതൽ വിഷം ശേഖരിച്ചു അന്തരീഷം ശുദ്ധികരിക്കു അല്ലെങ്കിൽ ശിശുക്കൾ വിഷം കുടുതൽ ശോസനത്തിലുടെ വലിച്ചെടുക്കും ഈ പൈതലിന്റെ ഈശ്വരന്‍ ഇപ്പോൾ നാഗമായ നീയാണ്സരവ്വവും നീ തന്നെ'
ശിവനും അയ്യപ്പനും വിഷ്ണുവും ഈ നേരം ഭക്തന് വേണ്ട മുപ്പത്തി മുക്കോടി ദേവതയും വേണ്ട ഹനുമാനും രാമനും ഇവിടെ വെറും മൂര്‍ത്തികള്‍ മാത്രം .
മാത്രമോ കശ്യപന്റെ ബീജത്തിൽ കുദൃവിനു ജനിച്ച ആയിരം പുത്രന്മാര് ഇവിടെ ദൈവങ്ങൾ.
ആയിരം ഫണ മെഴുന്ന ആദ്യശേഷൻ ( ആദിയിൽ ശേഷിച്ചത് )നമ്മുടെ ആദ്യ ദൈവം. നാഗമാവുന്നു . സർപ്പങ്ങളെ നിങ്ങള്‍ക്കെന്‍റെ വന്ദനം അറിയിക്കുന്നു.
പിതാവിന്റെ ബീജത്തിൽ നിന്നും നാഗ മായി നമ്മൾ യോനി പ്രവേശനം ചെയ്തു.നമ്മൾ നഗങ്ങളായിരുന്നു. ജീവികളെല്ലാം സന്താന ഉല്പ്പാതനത്തിന് അമ്മയിലേക്ക് പ്രവേശിച്ചതും നാഗ രൂപത്തില്‍ .
യോഗ ശക്തിയിൽ നമുക്ക് അനുഭവപ്പെടുന്നത് (കുണ്ടിലിനി ) നാഗസ്പ്ർശനം ആണ്.
(ആട് പാമ്പേ പുനം തേടു പാമ്പേ അരുളാനന്ദ കൂത്ത് കണ്ടു ആട് പാമ്പേ എന്ന് ഗുരു വാക്യം ഉണ്ട് sri NARAYANA GURU)
കേരളത്തെ അഹിഭൂമി ( നാഗങ്ങളുടെ നാട് ) എന്നാണ് ചിലപ്പതികാരത്തിൽ വിളിക്കുന്നത്
തമിഴ് ഗ്രന്ഥം ഒട്ടു മിക്കതും ഈ നാടിനെ നാഗലോകം എന്ന് എഴുതിയിട്ടുണ്ട്
ലവണദോഷം മുലം ജലം ഉപയോഗ്യമല്ലതായപ്പോൾ ജലത്തിലെയും വായുവിലെയും വിഷങ്ങളെ നിശ്വാസ വായു കൊണ്ട് ശുദ്ധീകരിക്കുവാന്‍ സ്ര്പ്പത്തെ ശിവഭഗവാൻ നിയോഗിച്ചെന്നും തമിഴ് കൃതികൾ പറയുന്നു.
ചിത്രകുടം മുതൽ കാവ്/ കുളം/ എന്നിവ ഉള്ളതാണ് കാവുകൾ .
മൂകത ജനിപ്പിക്കുന്ന അധി ഭയാനകമായ പകൽ പോലും മനുഷ്യൻ കയറാത്ത പെരും കാവുകളിൽ അന്തിയുറങ്ങി ജീവിതം അറിവിനായി ഹോമിച്ചു നടന്ന എന്റെ യെവ്വന കാലത്തിൽ ഞാൻ സ്നേഹിച്ചത് സർപ്പ കാവുകളെ ആണ്.
!!! വീണ്ടും വിഷയത്തിലേക്ക് വരാം ഇതും കൂടി വായിക്കൂ!!!
കുടുതൽ വിഷം ശ്വസിക്കാൻ പാമ്പുകൾക്ക് സാധിക്കില്ല അപ്പോൾ വിഷം വലിച്ചെടുക്കാൻ കഴിവുള്ള പല ചെടികളും ഇവയെ സഹായിക്കുന്നു അതിലൊന്നാണ് ആവണക്കിനെ പോലെയുള്ള വിഷചെടികൽ / ഉമമം / എരുക്ക് എന്നിവ അതില്പ്പെടും .ഇവയുടെ വിത്തുകള്‍ പരാഗണം ചെയ്യാൻ ഈ ജീവികളും സഹായിക്കുന്നു . അതും നമ്മുടെ നിലനില്പ്പിനു വേണ്ടിയും ഭൂമിയുടെ നിലനില്പ്പിനും എന്നറിയുക .
പക്ഷെ നാഗത്തിനു വിഷശേഖരണം അധികമായാൽ നാഗവും വിഷം മൂലം മരിക്കും അവയ്ക്ക് നവജാത ശിശുവിനെ പോലെ നാവൂരാനുള്ള കഴിവില്ല.
കടപ്പാട്...