16/02/2024
ആരോഗ്യ വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കിയ അപൂർവ്വ ചികിത്സാ പദ്ധതി പ്രഖ്യാപനവും 61 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെയും 39 ഐസലേഷൻ വാർഡുകളുടെയും സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തു ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജ് അധ്യക്ഷയായിരുന്നു. പുതുക്കാട് താലൂക്ക് ആശുപത്രിയിലെ ഐസലേഷൻ വാർഡിന്റെ ശിലാഫലക അനാചാധനവും പൊതുയോഗ ഉദ്ഘാടനവും ബഹുമാനപ്പെട്ട പുതുക്കാട് നിയോജക മണ്ഡലം എംഎൽഎ ശ്രീ കെ കെ രാമചന്ദ്രൻ അവർകൾ നിർവഹിച്ചു. മാസ്റ്റർ പ്ലാൻ തയ്യാറാക്കി അത് പ്രകാരം ആശുപത്രിയിൽ വിവിധ വികസന പ്രവർത്തനങ്ങൾ നടത്തുവാനുള്ള പദ്ധതികൾ തയ്യാറായി വരുന്നു എന്നും അതിന്റെ ഭാഗമായി 3.25 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു അതോടൊപ്പം എല്ലാവരുടെയും കൂട്ടായ ശ്രമം കൊണ്ട് ആശുപത്രിയെ വികസനത്തിന്റെ പാതയിലേക്ക് നയിക്കാമെന്നും എംഎൽഎ ചടങ്ങിൽ സംസാരിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എം ആർ രഞ്ജിത്ത് ചടങ്ങിൽ അധ്യക്ഷൻ ആയിരുന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി സജിത രാജീവൻ ചടങ്ങിന് സ്വാഗതം അറിയിച്ചു. വരന്തിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അജിതാ സുധാകരൻ, തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുന്ദരി മോഹൻദാസ്, അളകപ്പനഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പ്രിൻസൺ തയ്യാലക്കൽ, പുതുക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ഷൈനി ജോജു, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി സരിത രാജേഷ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ഷീല മനോഹരൻ, പുതുക്കാട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സെബി കൊടിയൻ, സിപിഎം പ്രതിനിധി ശ്രീ പി കെ ശിവരാമൻ, കോൺഗ്രസ് ഐ പ്രതിനിധി ശ്രീ സുധൻ കാരയിൽ, കേരള കോൺഗ്രസ് എം പ്രതിനിധി ശ്രീ ജോർജ് താഴെക്കാടൻ, ജനതാദൾ പ്രതിനിധി ശ്രീ ഫ്രാൻസിസ് പാലത്തിങ്കൽ, എച്ച് എം സി പ്രതിനിധി ശ്രീമതി പി തങ്കം ടീച്ചർ, ഡെപ്യൂട്ടി ഡിഎംഒ ഡോക്ടർ ഫ്ളേമി ജോസ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ പോൾസൺ തെക്കുംപീടിക എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർമാർ, എച്ച് എം സി അംഗങ്ങൾ, ആശുപത്രി ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ സൈമൺ ടി ചുങ്കത്ത്നന്ദി അറിയിച്ചു.കോവിഡ് പോലുള്ള സാംക്രമിക രോഗങ്ങളുടെ വ്യാപനം പ്രാഥമിക ഘട്ടത്തിൽ തന്നെ തടയുന്നതിന് ആരോഗ്യ സ്ഥാപനങ്ങളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ഐസൊലേഷൻ വാർഡുകൾ. 10കിടക്കകളുള്ള ഒരു ഐസലേഷൻ വാർഡ് 140 നിയോജക മണ്ഡലങ്ങളിലും നടപ്പിലാക്കുന്നതിലൂടെ ഭാവിയിൽ അടിയന്തരഘട്ടങ്ങളിൽ സാംക്രമിക രോഗങ്ങൾ ബാധിക്കുന്നവരെ മാറ്റിപ്പാർപ്പിക്കുവാനും വിദഗ്ധ ചികിത്സ ലഭ്യമാക്കുവാനും സാധിക്കും. തൃശ്ശൂർ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും ഓരോ ഐസൊലേഷൻ വാർഡാണ് വിഭാവനം ചെയ്തിരിക്കുന്നത്. എംഎൽഎ ഫണ്ടും കിഫ്‌ബി ഫണ്ടും തുല്യമായി വകയിരു ത്തി 1.79 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഐസൊലേഷൻ വാർഡിന്റെ നിർമ്മാണ മേൽനോട്ട ചുമതല കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനാണ്.