30/01/2019
■■കയ്പ്പേറുന്ന വന്ധ്യതാചികിൽസക്ക് മാധുര്യമായി ഹോമിയോപ്പതി■■
എന്താണ് വന്ധ്യത ?
ഒരു ഗര്‍ഭനിരോധ മാര്‍ഗങ്ങളും ഉപയോഗിക്കാതെ ഒരുവര്‍ഷമെങ്കിലും സാധാരണ ലൈംഗിക ജീവിതം ഉണ്ടായിട്ടും ഗര്‍ഭവതി ആയില്ളെങ്കില്‍ വന്ധ്യതയുണ്ടെന്ന് സംശയിക്കാം. വന്ധ്യത ഒരു രോഗമാണെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത് 2008ലാണ്. വ്യത്യസ്ത കാരണങ്ങളാല്‍ സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യത ഉണ്ടാകാറുണ്ട്. നാലിൽ ഒരു ദമ്പതിമാർക്ക് വന്ധ്യതക്ക് കാരണമാകുന്ന അവസ്ഥകൾ ഉണ്ട് എന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ആരോഗ്യപ്രശ്നങ്ങളെ അപേക്ഷിച്ച് ശാരീരിക വിഷമതകള്‍ നല്‍കാറില്ളെങ്കിലും പരിധികളില്ലാത്ത മാനസിക വിഷമങ്ങള്‍ക്കൊപ്പം പലപ്പോഴും സാമ്പത്തിക നഷ്ടങ്ങള്‍ക്കും വന്ധ്യത ഇടയാക്കാറുണ്ട്. കയ്പേറുന്ന ഒരു ചികിൽസാ മേഖലയായി വന്ധ്യതാ ചികിൽസ മാറിയതിന് പിന്നിൽ പ്രവർത്തിക്കുന്നത് സ്വന്തമായി ഒരു കുഞ്ഞിക്കാൽ കാണാനുള്ള ആളുകളുടെ ആവശ്യകത കച്ചവട ചൂഷണത്തിലേക്ക് വഴിമാറുമ്പോഴാണ്.
വന്ധ്യത ചികിൽസക്ക് തയ്യാറെടുക്കുന്ന ദമ്പതികൾ ഒരു വർഷം ഒരുമിച്ച് കഴിഞ്ഞിട്ടും മറ്റു ഗർഭനിരോധന മാർഗ്ഗങ്ങളൊന്നും അവലംഭിക്കാതെ ലൈഗിംക ബന്ധത്തിലേർപ്പെട്ടിട്ടും ഗർഭധാരണം സാധ്യമാകാത്ത അവസരത്തിൽ നിർബന്ധമായും ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്. ചികിൽസയിൽ പുരുഷനാണോ സ്ത്രീക്കാണോ, അതോ രണ്ട് പേർക്കും ഒരു പോലെ പ്രശ്നങ്ങളുണ്ടോ എന്ന് കണ്ടു പിടിക്കുകയാണ് ചികിത്സയുടെ ആദ്യ പടി. കണ്ടെത്തിക്കഴിഞ്ഞാൽ അതിനനുസരിച്ചുള്ള ചികിൽസകൾ ചിട്ടയായി ചെയ്യുക. ദമ്പതികൾ തമ്മിലുള്ള പരസ്പര സഹകരണവും മനപ്പൊരുത്തവും വന്ധ്യതാ ചികിൽസക്ക് അനിവാര്യമാണ്. ദമ്പതിമാരിലൊൾക്കാണ് പ്രശ്നമെങ്കിൽ പങ്കാളിയെ സമാധാനിപ്പിക്കാനും മാനസിക ഉന്മേഷ നൽകാനും തയ്യാറാകണം. പരസ്പര കുറ്റപ്പെടുത്തലുകളില്ലാതെ നഷ്ട്ടപ്പെട്ടു പോയ പ്രതീക്ഷ തിരികെ കൊണ്ടുവന്ന് ശരിയായ ഹോമിയോപ്പതി ചികിത്സ സ്വീകരിച്ചാൽ ഇതര ചികിൽസകൾ സ്വീകരിച്ചിട്ടും പൂവണിയാത്ത ആ സ്വപ്നം യാഥാർത്ഥ്യമാകും.
*സ്ത്രീ വന്ധ്യത*
സ്ത്രീ വന്ധ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ പ്രായം ഏറെ നിര്‍ണായകമാണ്. 22-25 വയസ്സാണ് ആദ്യമായി ഗര്‍ഭം ധരിക്കാന്‍ ഉചിതമായ പ്രായം. പ്രായം കൂടുന്നതിനനുസരിച്ച് ഗര്‍ഭാശയത്തില്‍ വരുന്ന വ്യതിയാനങ്ങള്‍, ഹോര്‍മോണിന്‍െറ അളവിലുള്ള ഏറ്റക്കുറച്ചിലുകള്‍, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങളുടെ കടന്നുവരവ് ഇവ വന്ധ്യതക്ക് വഴിയൊരുക്കും. കൂടാതെ പലതരത്തിലുള്ള ജോലിത്തിരക്കുകള്‍, മാനസിക സമ്മര്‍ദം, താല്‍പര്യക്കുറവ്, ദമ്പതികള്‍ രണ്ടിടങ്ങളിലായി കഴിയുന്ന അവസ്ഥ തുടങ്ങിയ കാരണങ്ങളാല്‍ ലൈംഗിക ജീവിതം താറുമാറാകുന്നതും വന്ധ്യതക്കിടയാക്കും. ആര്‍ത്തവ ചക്രത്തിനനുസരിച്ച് അണ്ഡവിസര്‍ജനവും ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും.
*ശ്രദ്ധിക്കേണ്ട രോഗവസ്ഥകൾ*
1. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (PCOS)
സ്ത്രീകളില്‍ വന്ധ്യതക്കിടയാക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് PCOS. ‘. ആര്‍ത്തവത്തില്‍ വന്‍ വ്യതിയാനം വരുത്തുന്ന PCOS അണ്ഡവിസര്‍ജനത്തിന്‍െറ താളം തെറ്റിച്ചാണ് വന്ധ്യതക്കിടയാക്കുന്നത്. സാധാരണഗതിയില്‍ അണ്ഡവിസര്‍ജനം നടക്കുന്നത് ആര്‍ത്തവചക്രത്തിന്‍െറ മധ്യത്തിലാണ്. ഓരോ അണ്ഡത്തിനും അണ്ഡാശയത്തില്‍ അതിന്‍േറതായ അറകളുണ്ട്. മാസം തോറും അണ്ഡാശയത്തില്‍നിന്ന് ഒരണ്ഡം പാകമായി പുറത്തുവരും. ഇതില്‍നിന്ന് ഏറെ വ്യത്യസ്തമാണ് PCOS ബാധിച്ചവരുടെ അണ്ഡാശയങ്ങള്‍. ഇവരില്‍ ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ മൂലം അണ്ഡങ്ങള്‍ കുറച്ച് വളര്‍ച്ചയത്തെിയ ശേഷം മുരടിച്ചുപോകും. കൂടാതെ അണ്ഡാശയങ്ങളുടെ വലുപ്പം കൂടുന്നതോടൊപ്പം ഈസ്ട്രജനും പുരുഷ ഹോര്‍മോണായ ആന്‍ഡ്രജനും PCOS ഉള്ളവരില്‍ കൂടുതലായി ഉല്‍പാദിപ്പിക്കും. പൂര്‍ണ വളര്‍ച്ചയത്തൊത്ത അണ്ഡങ്ങള്‍ അണ്ഡാശയത്തില്‍ നീര്‍ക്കെട്ടുമുണ്ടാക്കും.
ഇന്‍സുലിന്‍ പ്രതിരോധം, സ്ത്രീ ഹോര്‍മോണ്‍ തകരാറുകള്‍, പുരുഷ ഹോര്‍മോണ്‍ കൂടുക, സ്റ്റിറോയ്ഡ് ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ തുടങ്ങിയ ഓരോ വ്യവസ്ഥകളിലെ തകരാറുകള്‍ക്കനുസരിച്ചാണ് ലക്ഷണങ്ങള്‍ പ്രകടമാവുക. കഴുത്ത്, കൈകാല്‍ മടക്കുകള്‍ ഇടവയിലുണ്ടാകുന്ന കറുപ്പ്, മുഖത്ത് നിറംമങ്ങള്‍, ശരീരത്തിന്‍െറ മേല്‍ഭാഗത്ത് അമിതവണ്ണം, ക്ഷീണം, മുഖത്തും കാലുകളിലും അമിതരോഗ വളര്‍ച്ച, തോളിന് വണ്ണം വെക്കുക, മുതുകില്‍ മുഴ രൂപപ്പെടുക, രണ്ട് മാസത്തിലൊരിക്കലോ ആറുമാസം കൂടുമ്പോഴോ ഉണ്ടാകുന്ന ആര്‍ത്തവം, തുള്ളിയായി തുടരുന്ന ആര്‍ത്തവം, ആർത്തവം ക്രമം തെറ്റി അമിത രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങള്‍ ശ്രദ്ധയോടെ കാണണം. വ്യായാമക്കുറവ്, പാരമ്പര്യം, കൊഴുപ്പടങ്ങിയ ഭക്ഷണശീലങ്ങള്‍ ഇവക്ക് PCOSമായി അടുത്തബന്ധമുണ്ട്. കാരണങ്ങള്‍ക്കനുസരിച്ച് ഒൗഷധങ്ങളും ജീവിതശൈലി ക്രമീകരണങ്ങളും ഓരോരുത്തിലും വ്യത്യസ്തമാണ്. ഹോമിയോപ്പതി ഔഷധങ്ങൾ ഉപയോഗിച്ച് അണ്ഡോല്‍പാദനം ക്രമപ്പെടുത്തുന്നതോടൊപ്പം ഭക്ഷണക്രമീകരണങ്ങളും ചിട്ടയായവ്യായമങ്ങളും ഈ പ്രശ്ശനം ശാശ്വതമായി പരിഹാരിക്കും.
2. എന്‍ഡോമെട്രിയോസിസ്
ഗര്‍ഭാശയത്തിന്‍െറ ആന്തരികാവരണമായ എന്‍ഡോമെട്രിയം ഗര്‍ഭാശയത്തിന് പുറത്തുകാണുന്ന രോഗാവസ്ഥയാണ് എന്‍ഡോമെട്രിയോസിസ്. 25 ശതമാനം വന്ധ്യതക്കും എന്‍ഡോമെട്രിയോസിസ് ഇടയാക്കാറുണ്ട്. സാധാരണഗതിയില്‍ ആര്‍ത്തവരക്തത്തോടൊപ്പം എന്‍ഡോമെട്രിയവും പൊഴിഞ്ഞ് പുറത്തുപോകും. എന്നാല്‍, ചിലരില്‍ അണ്ഡാശയം, അണ്ഡവാഹിനിക്കുഴലുകള്‍, കുഴലുകള്‍ തുടങ്ങിയ ഭാഗങ്ങളില്‍ ഗര്‍ഭാശയാന്തരകല പറ്റിപ്പിടിച്ചിരുന്ന് വളരാന്‍ തുടങ്ങും. എല്ലാമാസവും ആര്‍ത്തവകാലങ്ങളില്‍ ഇവയില്‍ രക്തം ശേഖരിക്കപ്പെടുകയും മുഴയാവുകയും ചെയ്യുന്നത് വന്ധ്യതക്കിടയാക്കും. ഗര്‍ഭാശയത്തിനുള്ളിലെന്നപോലെ പുറത്തും ഇവരില്‍ ആര്‍ത്തവകാലത്ത് രക്തസ്രാവമുണ്ടാകും. ഗര്‍ഭാശയത്തിലുള്ള അണ്ഡത്തിന്‍െറയും ബീജത്തിന്‍െറയും യാത്രക്ക് തടസ്സമുണ്ടാക്കുക, അണ്ഡാശയം^അണ്ഡവാഹിനിക്കുഴലുകള്‍ ഇവ ഒട്ടിപ്പിടിക്കാന്‍ ഇടയാക്കും, അണ്ഡോല്‍പാദനത്തെ തടസ്സപ്പെടുത്തുക തുടങ്ങിയ സങ്കീര്‍ണതകള്‍ക്കിടയാക്കിയാണ് എന്‍ഡോമെട്രിയോസിസ് വന്ധ്യതക്കിടയാക്കുന്നത്. ആര്‍ത്തവസമയത്തും ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോഴും ശക്തമായ വേദന അനുഭവപ്പെടുക, മാസമുറ സമയത്തല്ലാതെയുള്ള രക്തസ്രാവം, ക്രമമില്ലാതെയുള്ള ആര്‍ത്തവം, നടുവേദന ഇവ എന്‍ഡോമെട്രിയോസിസ് ഉള്ളവരില്‍ കാണാറുണ്ട്. അവസ്ഥകള്‍ക്കനുസരിച്ച് ജീവിതശൈലീ ക്രമീകരണവും എന്‍ഡോമെട്രിയോസിസ് തടയാന്‍ അനിവാര്യമാണ്.
3. ഗര്‍ഭാശയ മുഴകള്‍
സ്ത്രീകളിലെ വന്ധ്യതക്കിടയാക്കുന്ന മറ്റൊരു പ്രധാന കാരണം ഗര്‍ഭാശയ മുഴകളാണ്. ഗര്‍ഭാശയത്തില്‍ ബീജത്തിന്‍െറ ചലനം, ഭ്രൂണത്തിന്‍െറ ചലനം, ഭ്രൂണം പറ്റിപ്പിടിച്ച് വളരാനുള്ള സാധ്യത തുടങ്ങിയവയെ തടസ്സപ്പെടുത്തിയാണ് ഗര്‍ഭാശയ മുഴകള്‍ വന്ധ്യതക്കിടയാക്കുന്നത്.
ആര്‍ത്തവത്തോടനുബന്ധിച്ചുള്ള ശക്തമായ വേദന, അമിത രക്തസ്രാവം ഇവ നിസ്സാരമായി കാണരുത്.
ഒൗഷധങ്ങള്‍ തുടര്‍ച്ചയായി കഴിക്കുന്നതോടൊപ്പം വ്യായാമം ഉള്‍പ്പെട്ട ജീവിതശൈലീ ക്രമീകരണവും ഗര്‍ഭാശയ മുഴകളെ ഒഴിവാക്കാന്‍ നിര്‍ദേശിക്കാറുണ്ട്.
4. അണുബാധ
ഗര്‍ഭാശയവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി ഉണ്ടാകുന്ന അണുബാധകളും വന്ധ്യതക്കിടയാക്കും.
ആദ്യഗര്‍ഭം അലസിപ്പിക്കുന്നത് പലപ്പോഴും വന്ധ്യതക്ക് വഴി വെക്കാറുണ്ട്. ചെറിയ അണുബാധകള്‍പോലും ശ്രദ്ധയോടെ ചികിത്സിക്കണം.
കൗമാരം ശ്രദ്ധിക്കുക
ഭാവിയില്‍ വന്ധ്യതക്കിടയാക്കുന്ന PCOS ഉള്‍പ്പെടെയുള്ള പല രോഗങ്ങളുടെയും തുടക്കം കൗമാരത്തിലാണ്. ആര്‍ത്തവചക്രത്തിലെ ക്രമക്കേടുകള്‍ എല്ലാം തന്നെ അണ്ഡവിസര്‍ജനത്തിന്‍െറ പ്രശ്നങ്ങളുടെ സൂചനയാണ് ആര്‍ത്തവചക്രത്തിന്‍െറ ദൈര്‍ഘ്യം 24 ദിവസത്തില്‍ കുറയുന്നതും 40 ദിവസത്തില്‍ കൂടുന്നതും തകരാറുകളുടെ ലക്ഷണമാണ്. 15 വയസ്സിന് ശേഷവും ആര്‍ത്തവം വരാതിരിക്കുക, ആര്‍ത്തവ രക്തസ്രാവം കൂടുക, കുറയുക, നില്‍ക്കാതിരിക്കുക, അമിത രോമവളര്‍ച്ച ഇവയൊക്കെ വൈകാതെ ചികിത്സിക്കുന്നത് ഭാവിയില്‍ വന്ധ്യതയെ തടയും. പ്രഭാതഭക്ഷണം ഒഴിവാക്കുന്ന തെറ്റായ പ്രവണത ഉപേക്ഷിക്കുന്നതോടൊപ്പം പോഷക സമ്പന്നമായ ഭക്ഷണം കൗമാരത്തില്‍ കഴിക്കാനും ശ്രദ്ധിക്കേണ്ടതാണ്. കോള, ബര്‍ഗര്‍, മധുരവും നിറവും അടങ്ങിയ ഭക്ഷണങ്ങള്‍ ഇവയുടെ നിരന്തര ഉപയോഗം വന്ധ്യതക്കിടയാക്കും. വന്ധ്യത ചികിത്സയുടെ വിജയത്തിന് ഒൗഷധത്തോടൊപ്പം ചിലയിനം ഭക്ഷണങ്ങളുടെ ഉപയോഗവും ഗുണകരമാണ്.
ട്യൂബൽ പ്രഗന്ൻസി:
സ്ത്രീ വന്ധ്യതയ്ക്കുള്ള മറ്റൊരു കാരണമാണ്. ഒരു സ്പേം അണ്ഡവുമായി ചേർന്ന് ബീജസങ്കലനം നടന്നാൽ അത് ഫലോപ്യൻ ട്യൂബിലൂടെ നീങ്ങി ഗർഭാശയത്തിലേക്കു വന്ന് ഗർഭാശയഭിത്തിയിൽ പറ്റിപ്പിടിച്ചു വളരുകയാണ് ചെയ്യുന്നത്. ഫലോപ്യൻ ട്യൂബിൽ വരുന്ന വളരെയധികം കാര്യങ്ങൾ ഈ ഭ്രൂണത്തിന്റെ ചലനത്തെയും സഞ്ചരാത്തെയും സഹായിക്കുന്നുണ്ട്. അതു വേണ്ട വിധത്തിൽ ആകാതെ വന്നാൽ ഈ ഭ്രൂണം ഫലോപ്യൻ ട്യൂബിൽ തന്നെ വളരുകയും ഒതു ലിമിറ്റഡ് സൈസിനെക്കാൾ അധികമാകുമ്പോൾ അതിന് അവിടെ വളരാൻ സാധിക്കാതെ വരികയും ട്യൂബ് പൊട്ടുകയുമൊക്കെ ചെയ്താൽ മാരകമായിട്ടുള്ള അവസ്ഥയിലേക്ക് അമ്മയെ കൊണ്ടുപോകുന്നു. ട്യൂബുലാർ പ്രഗ്നൻസി വന്നാൽ മിക്കവരിലും ശക്തമായ വേദന വന്ന് അത് ശ്രദ്ധിക്കപ്പെടുന്നുണ്ട്. ആദ്യ ഘട്ടങ്ങളിലാണെങ്കിൽ അതിനെ പുറത്തേക്കു കൊണ്ടു വരാൻ സാധിക്കും. താമസിച്ചാൽ ട്യൂബ് മുറിച്ചു കളയേണ്ട അവസ്ഥയുണ്ടാകുകയും ചെയ്യുന്നു.
■പുരുഷവന്ധ്യത കാരണങ്ങള്‍*
പുരുഷ വന്ധ്യതയുടെ കാരണങ്ങള്‍
സിരാഗ്രന്ഥി അഥവാ വെരിക്കോസില്‍
സിരകള്‍ക്ക് പ്രവര്‍ത്തനത്തകരാറുകള്‍ വന്ന് അശുദ്ധ രക്തം വൃഷണത്തിലെ സിരകളില്‍ തന്നെ കെട്ടിക്കിടക്കുന്ന അവസ്ഥയാണ് വെരിക്കോസില്‍. വന്ധ്യതാ പ്രശ്നമനുഭവിക്കുന്ന പുരുഷന്മാരില്‍ 15 ശതമാനത്തിലധികം പേരില്‍ വെരിക്കോസില്‍ കാണുന്നു. വൃഷണങ്ങള്‍ക്ക് മീതെ ഞരമ്പുകള്‍ പിണഞ്ഞു കിടക്കുന്നതിനാല്‍ രക്തപ്രവാഹം അധികമാവുകയും ചൂടു കൂടി ബീജോത്പാദനം കുറയുകയും ചെയ്യുന്നത് വെരിക്കോസില്‍ ഉള്ളവരില്‍ ചിലരില്‍ വന്ധ്യതക്കിടയാക്കുന്നു.
ബീജങ്ങളുടെ അഭാവം (Azoospermia)
ശുക്ളത്തില്‍ ബീജങ്ങളൊന്നും തന്നെയില്ലാത്ത അവസ്ഥയാണ് അസൂസ്പേര്‍മിയ. ബീജങ്ങളുടെ അഭാവം,
മനസ്സമ്മര്‍ദം
ബീജത്തിന്‍െറ എണ്ണവും ചലനശേഷിയും കുറക്കുന്നതില്‍ മനസ്സമ്മര്‍ദം ഒരു പ്രധാന ഘടകമാണ്. ലൈംഗിക മരവിപ്പ്, ഉദ്ധാരണമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളും മനസ്സമ്മര്‍ദം ഉയര്‍ത്താറുണ്ട്. ചിട്ടയോടെ ജോലി ചെയ്യുന്നതോടൊപ്പം വ്യായാമം, യോഗ പാട്ട് കേള്‍ക്കുക ഇവ ഉള്‍പ്പെട്ട ജീവിതശൈലി സ്വീകരിക്കുന്നത് മനസ്സമ്മര്‍ദം ലഘൂകരിക്കും.
പുകവലി
പുകവലിക്കാരില്‍ ബീജസംഖ്യയും ചലനശേഷിയും കുറയുന്നതോടൊപ്പം, ആകൃതിയൊത്ത ബീജങ്ങള്‍ കുറയുക തുടങ്ങിയ പ്രശ്നങ്ങള്‍ വന്ധ്യതക്കിടയാക്കും. പരോക്ഷ പുകവലിയും ഒഴിവാക്കേണ്ടതാണ്.
മദ്യപാനം
മദ്യപിക്കുന്നവരില്‍ ബീജോത്പാദനവും ബീജസംഖ്യയും കുറയുന്നതാണ് വന്ധ്യയ്ക്കിടയാക്കുന്നത്. കൂടാതെ മദ്യപാനം ബീജങ്ങളുടെ ചലനശേഷിയും കുറക്കും.
തൊഴില്‍ സാഹചര്യങ്ങള്‍
ചൂടുകൂടിയ തൊഴില്‍ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന പുരുഷന്മാരിലും വന്ധ്യതക്കിടയാകുന്ന തരത്തില്‍ ബീജങ്ങളുടെ എണ്ണവും ഗുണനിലവാരവും കുറയാറുണ്ട്.
ഹീനഭക്ഷണം
കൃത്രിമ നിറവും മധുരവും കൊഴുപ്പും കലര്‍ന്ന ഭക്ഷണങ്ങളുടെ നിരന്തരോപയോഗം, കോള, കൃത്രിമ ലഘുപാനീയങ്ങള്‍, തണുപ്പിച്ച് സൂക്ഷിക്കുന്ന മത്സ്യമാംസങ്ങള്‍ ഇവയുടെ തുടര്‍ച്ചയായ ഉപയോഗം വന്ധ്യതക്കിടയാക്കുമെന്നതിനാല്‍ ഒഴിവാക്കേണ്ടതാണ്.
പ്രതിരോധ വസ്തു
ചിലരില്‍ ബീജത്തിനെതിരെ പ്രവര്‍ത്തിക്കുന്ന Antisperm Antibody എന്ന പ്രതിരോധ വസ്തുവുണ്ട്. ഇതുള്ളവരില്‍ ബീജത്തിന്‍െറ എണ്ണവും ശേഷിയും കുറയും.
ശസ്ത്രക്രിയ
പുരുഷന്‍െറ ജനനേന്ദ്രിയ പരിസരങ്ങളില്‍ നടന്ന ശസ്ത്രക്രിയകള്‍ അപൂര്‍വമായി ബീജസംഖ്യയെ ബാധിക്കാറുണ്ട്.
രാസവസ്തുക്കള്‍
കീടനാശിനികളുടെ അമിത പ്രയോഗവും അന്തരീക്ഷ മലിനീകരണവും ബീജസംഖ്യയും ബീജഗുണവും കുറക്കാറുണ്ട്.
രോഗങ്ങള്‍
പ്രമേഹം, തുടരെയുള്ള ശ്വാസകോശരോഗങ്ങള്‍, ജന്മനായുള്ള ചില വൈകല്യങ്ങള്‍ ഇവ ബീജത്തിന്‍െറ ഗുണത്തെക്കുറച്ച് വന്ധ്യതക്കിടയാക്കാറുണ്ട്.
അണുബാധ
ചിലയിനം അണുബാധകള്‍ വന്ധ്യതക്ക് വഴിയൊരുക്കാറുണ്ട്. പ്രത്യേകിച്ച് പ്രോസ്റ്റേറ്റ്, മൂത്രനാളി, വൃഷണം, ബീജനാളി ഇവകളിലൂണ്ടാകുന്ന അണുബാധ, ബീജനാളിയിലെ തടസ്സങ്ങള്‍ ഇവ പുരുഷന് വന്ധ്യതക്കിടയാക്കാറുണ്ട്.
പ്രായം
സ്ത്രീകളെ അപേക്ഷിച്ച് പ്രായവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വന്ധ്യതാ പ്രശ്നങ്ങള്‍ പുരുഷന്മാരില്‍ കുറവാണെങ്കിലും 40 വയസ്സിന് മുകളില്‍ പ്രായമുള്ള പുരുഷന്മാരുടെ ബീജത്തിന്‍െറ അളവും ഗുണനിലവാരവും ക്രമേണ കുറഞ്ഞ് വരാറുണ്ട്. ജനിതകപരമായ ചില രോഗങ്ങള്‍ 40 വയസ്സിന് മുകളില്‍ പ്രായമായ പുരുഷന്മാര്‍ക്ക് ജനിക്കുന്ന കുട്ടികളില്‍ കാണാനുള്ള സാധ്യത കൂടുതലാണ്.
വന്ധ്യത: ശ്രദ്ധിക്കണം 10 കാര്യങ്ങൾ
◼ 50 ശതമാനം വന്ധ്യതാ കേസിന്റെയും കാരണം അമിത മദ്യപാനമാണ്.
◼ പുകവലി പുരുഷ വൃഷണങ്ങളെ പ്രതികൂലമായി ബാധിക്കുന്നു
◼ ഭക്ഷണത്തിലെ ക്രമമില്ലായ്മയും ജങ്ക്ഫുഡും ഒഴിവാക്കുക
◼ മൊബൈൽ ഫോണിന്റെ അമിത ഉപയോഗവും ലാപ്ടോപ് മടിയിൽ വച്ച് ഉപയോഗിക്കുന്നതും ഒഴിവാക്കുക.
◼ ഗർഭം ധരിക്കാത്ത ദമ്പതികൾ ലൂബ്രിക്കന്റ്സ് ഒരു കാരണവശാലും ഉപയോഗിക്കരുത്.
◼ ചെറുപ്പക്കാരായ ദമ്പതികളിൽ വന്ധ്യതാനിരക്ക് കൂടിവരികയാണ്. മാറിയ ജീവിതശൈലിയും ഭക്ഷണ രീതികളും മാനസിക സമ്മർദവുമൊക്കെയാണ് കാരണം.
◼ അമിതഭാരമുള്ളവർ ശരീരഭാരം ക്രമീകരിക്കുവാൻ വ്യായാമങ്ങളിലും ഭക്ഷണശീലങ്ങളിലും ഏർപ്പെടാൻ മറക്കരുത്.
◼ഇറുക്കമുള്ള അടിവസ്ത്രങ്ങൾ തുടർച്ചായി ധരിക്കുന്നതും അത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചുകൊണ്ടുള്ള ബൈക്ക് യാത്രയും പുരുഷന്മാരിൽ വന്ധ്യതയ്ക്കു കാരണമാവും.
◼ സ്ത്രീകളുടെ പ്രത്യുല്പാദന അവയവങ്ങളുമായി ബന്ധപ്പെട്ട അസുഖങ്ങൾ പിൽക്കാലത്ത് വന്ധ്യതയ്ക്കു കാരണമാകാം. അണുബാധകൾ തുടക്കത്തിലേ കണ്ടെത്തുകയും ചികിത്സ തേടുകയും ചെയ്യണം.
◼ ബ്രോയിലർ ചിക്കൻ, ഐസ്ക്രീം, മധുരപലഹാരങ്ങൾ, ജങ്ക്ഫുഡ്, വറുത്തതും പൊരിച്ചതുമായ ആഹാരം, ചോക്ളേറ്റ് എന്നിവ കുറയ്ക്കുക. ക്രമാതീതവും പോഷകസമൃദ്ധവുമായ ആഹാരം ശീലമാക്കുക.
വന്ധ്യതാനിരക്കു കൂടുന്നതിനു പിന്നിൽ
തിരക്കു പിടിച്ച ജീവിതത്തിനിടയിൽ വന്ധ്യതാനിരക്കും കുത്തനെ ഉയർന്നിട്ടുണ്ട്. ജീവിതരീതിയിലും ആഹാരരീതിയിലും വരുന്ന വ്യത്യാസങ്ങൾ തന്നെയാണ് ഇതിനു പ്രധാന കാരണം. രാത്രി ഉറക്കമൊഴിച്ചുള്ള ജോലി, പകൽ മുഴുവൻ നീണ്ട ഉറക്കം ഇവയൊക്കെ തൈറോയ്ഡിന്റെയും പിറ്റ്യൂട്ടറിയുടെയും ഹോർമോണുകളിൽ വ്യത്യാസം വരുത്തുന്നു. വ്യായാമമില്ലാത്ത അവസ്ഥ ധാതുവിന്റെ പരിണാമം ഇല്ലാത്ത അവസ്ഥയിലേക്കു നയിക്കും.
അടിസ്ഥാനപരമായി നോക്കുകയാണെങ്കിൽ വന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങളായി കാണാൻ സാധിക്കുന്നത് നമ്മുടെ ആഹാരരീതി, വ്യായാമശീലമില്ലായ്മ, ജീവിതചര്യ എന്നിവ തന്നെയാണ്.
■ചികിത്സയ്ക്കു മുൻപ് അറിയേണ്ട കാര്യങ്ങൾ*
ഭാര്യക്കും ഭർത്താവിനും ചികിത്സയെക്കുറിച്ച് ഒരു പോലുള്ള അറിവ് നൽകാൻ ശ്രദ്ധിക്കണം. ലൈംഗികബന്ധം എങ്ങനെ ആവാം, എന്തെല്ലാം പ്രശ്നങ്ങൾ വന്നാലാണ് വന്ധ്യത ഉണ്ടാകുന്നത്? അവരുടേതായ വന്ധ്യതയ്ക്ക് കാരണമായിട്ടുള്ള ഘടകങ്ങൾ എന്നിവ മനസിലാക്കി കൊടുക്കണം. പലരുടെയും സംശയമാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിനു ശേഷം ശുക്ലം പുറത്തേക്ക് ഒഴുകിപോകുന്ന അവസ്ഥ, അല്ലെങ്കിൽ അകത്തേക്കു കടക്കാത്ത അവസ്ഥ എന്നിവയെക്കുറിച്ചൊക്കെ. ശുക്ലത്തിൽ 5000 ത്തോളം വരുന്ന സ്പേംസ് ഉണ്ട്. ഇതിൽ ഒന്നോ രണ്ടോ എണ്ണമാണ് ചിലപ്പോൾ ഗർഭാശയഗളത്തിലേക്കു കടക്കുന്നത്. ഇങ്ങനെ വരുന്ന അനേകം സ്പേമുകളിൽ ഒരെണ്ണമായിരിക്കും ഫലോപ്യൻ ട്യൂബിൽ ചെന്ന് ബീജസങ്കലനം നടന്ന് ഭ്രൂണമായി മാറുന്നത്.
ഓരോരുത്തരിലും ശ്രദ്ധിച്ച് അവരുടേതായ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് പറഞ്ഞു
മനസിലാക്കി കൊടുക്കുക. രണ്ടു പേർക്കും ഒരുപോലെ ചികിത്സ നൽകുമ്പോഴാണ് ഫലപ്രാപ്തി ഉണ്ടാകുന്നത്. ഒരു പുരുഷനിൽ സ്പേം കൗണ്ട് ആവശ്യത്തിനുണ്ടെങ്കിൽ തന്നെയും അത് ആരോഗ്യത്തോടെ ഇരിക്കുന്നതിനും സ്പേമിന്റെ അളവും ഗുണവുമൊക്കെ വേണ്ട വിധത്തിൽ നിലനിർത്തുന്നതിനും ആവശ്യമായിട്ടുള്ള ഔഷധങ്ങൾ കഴിക്കാൻ നൽകേണ്ടതാണ്.
ബീജത്തിന്റെ വളർച്ചയുടെ കാലഘട്ടം മൂന്നു മാസമാണ്. ഒരു മാസമോ അല്ലെങ്കിൽ രണ്ടാഴ്ചയോ മരുന്നു കഴിച്ചിട്ട് അതിന്റെ മാറ്റം വരാത്തതിനെക്കുറിച്ച് ആശങ്കപ്പെടുന്നവരുണ്ട്. മൂന്നു മാസക്കാലം മരുന്ന് കഴിക്കുമ്പോഴാണ് പുരുഷൻമാരിൽ ബീജത്തിന്റെ അളവും ഗുണമേൻമയും മെച്ചപ്പെടുത്താൻ സാധിക്കുന്നത്.
വന്ധ്യതയുമായി സമീപിക്കുന്ന പലരിലും അവരുടേതായജീവിതശൈലിയും ഭക്ഷണക്രമവും ഒക്കെയാണുള്ളത്. അതിൽ നിന്ന് എന്ത് വ്യത്യാസം വരുത്തണമെന്നതിനെക്കുറിച്ച് വേണ്ട മാർഗനിർദേശം നൽകണം. അമിതമായ പുകവലിക്കുന്നവർ, സ്ഥിരമായി ബൈക്കിൽ യാത്ര ചെയ്യുന്നവർ, ചൂട് അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നവർ എന്നിവർക്കൊക്കെ വേണ്ട രീതിയിലുള്ള നിർദേശങ്ങൾ നൽകണം.
വന്ധ്യതയിലേക്കു വന്നിരിക്കുന്ന ഒരു സ്ത്രീയെ സംബന്ധിച്ച് സാമൂഹികമായും കുടുംബപരമായും ഒക്കെ വളരെയധികം വിഷമങ്ങൾ നേരിടേണ്ട അവസ്ഥയായിരിക്കും. മാനസികമായും ശാരീരികമായും വിഷമിച്ചിരിക്കുന്ന അവസ്ഥയിൽ സ്ത്രീക്ക് വേണ്ട രീതിയിലുള്ള ആശ്വാസവും സപ്പോർട്ടും നൽകണം. പരസ്പര പൂരകങ്ങളായി രണ്ടു പേരുടെയും ബീജത്തിന്റെയും അണ്ഡത്തിന്റെയും ആരോഗ്യസ്ഥിതിയിലായിരിക്കും ഒരു ഭ്രൂണം ഉണ്ടാകുന്നത്. ഇങ്ങനെ പൊതുവായുള്ള അറിവ് രണ്ടുപേർക്കും ഒരുമിച്ച് നൽകിയ ശേഷം ചികിത്സ തുടങ്ങാം. 90 ശതമാനം പേർക്കും കൃത്യമായ ചികിത്സയും ഫലപ്രാപ്തിയും ഇന്ന് ലഭിക്കുന്നുണ്ട്.
ഹോമിയോപ്പതി ചികിൽസ ആരംഭിക്കുമ്പോൾ ശാരീരികവും മാനസികവുമായി അനുഭവിക്കുന്ന പ്രയാസങ്ങളും മുൻപ് അനുഭവിച്ച രോഗാവസ്ഥകളുടെ യഥാർത്ഥ ചിത്രം, പാരമ്പര്യ രോഗങ്ങൾ, തങ്ങളുടെ ജീവിത രീതിയിലും ഭക്ഷണക്രമത്തിലുമുള്ള ഇഷ്ട്ടാനിഷ്ട്ടങ്ങൾ, ലൈംഗിക ബന്ധത്തിലെ പ്രശ്നങ്ങൾ, മറ്റു മനോ വിഷമങ്ങൾ തുടങ്ങിയ വിവരങ്ങൾ ഡോക്ടർമാരുടെ മുന്നിൽ അവതരിപ്പിക്കാൻ രോഗികൾ നിർബന്ധമായും ശ്രദ്ധിക്കണം. ഒരു രോഗിയുടെ ഒരോ തലങ്ങളേയും സ്പർശിച്ചു കൊണ്ടുള്ള ഔഷധ പ്രയോഗമായ കോൺസ്റ്റിറ്റ്യൂഷണൽ ആന്റി മയാസ്മാറ്റിക്ക് രീതിയിലുള്ള ചികിത്സ നൽകാൻ ഇത്തരം വിവരങ്ങൾ ഡോക്ടർക്ക് അനിവാര്യമാണ്.
■വന്ധ്യതാ ചികിത്സ ഹോമിയോപ്പതിയിൽ:
ഹോമിയോപ്പതിയിൽ ധാരാളം ഔഷധങ്ങളും ചികിത്സാപ്രയോഗങ്ങളും വന്ധ്യതയ്ക്കുണ്ട്. കുറഞ്ഞ കാലം കൊണ്ട് തന്നെ രോഗികളിൽ ഏറെ ഇഷ്ട്ടപ്പെടുന്നതും പ്രയോജനപ്രദവുമായ ഒരു ചികിൽസാ രീതിയായി മാറി കഴിഞ്ഞു ഈ വൈദ്യശാസ്ത്രം;
സീതാലയം പോലുള്ള ഗവൺമെന്റ് ഹോമിയോപ്പതിക്ക് ഡിപാർട്ട്മെന്റിന്റെ ഹോമിയോപ്പതി വന്ധ്യതാ ചികിൽസാ ക്ലിനിക്കുകളിൽ ഒരു പാട് ദമ്പതിമാർക്ക് തന്റെ പിൻഗാമികളെ കിട്ടാനായി എന്നുള്ളത് ഈ ചികിൽസയുടെ ആഴവും വ്യാപ്തിയും വ്യക്തമാക്കുന്നു. ഗവൺമെന്റ് മേഖലയിലുള്ളത് പോലെ തന്നെ ഒട്ടനവധി സ്വകാര്യ ഹോമിയോപ്പതി ഡോക്ടർമാരും ഇന്ന് വന്ധ്യതാ ചികിത്സയിൽ മുന്നേറുന്നുണ്ട്.
വന്ധ്യതയ്ക്കു കാരണമായിട്ടുള്ള ഘടകങ്ങളെ ശരിയാക്കുകയാണ് ആദ്യം ചെയ്യുക. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആർത്തവ പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന വന്ധ്യതയിൽ ഒബീസിറ്റി, പോളിസിസ്റ്റിക് ഓവറി തുടങ്ങിയവയ്ക്ക് പോലുള്ള ചികിത്സകൾ കൊണ്ട് ശരീരത്തിന്റെ ഭാരം കുറയ്ക്കുക, അല്ലെങ്കിൽ ഹോർമോൺ പ്രശ്നങ്ങൾ പരിഹരിച്ച് എൻഡോക്രെയ്ൻ സിസ്റ്റത്തെ വേണ്ട രീതിയിൽ കൊണ്ടു വരികയും ചെയ്യുമ്പോൾ പ്രശ്നങ്ങൾക്ക് ശരിയായപരിഹാരം കാണാൻ സാധിക്കും.
ഗർഭാശയത്തിനുണ്ടാകുന്ന വൈകല്യങ്ങൾക്കും ഹോമിയോപ്പതി ഔഷധങ്ങൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നതാണ്.. അണ്ഡവാഹിനിക്കുഴലിലുണ്ടാകുന്ന തടസങ്ങളും അണുബാധയുമൊക്കെ മാറ്റുന്നതിന് അണ്ഡാശയത്തിലെ തടസ്സം മാറ്റി അണ്ഡത്തിനും പും ബീജത്തിനുമുള്ള ശരിയായ ചലനം സാധ്യമാക്കാനും ഹോമിയോപ്പതി ഔഷധ പ്രയോഗം കൊണ്ട് സാധ്യമാകുന്നു.
എൻഡോമെട്രിയോസിസ് പോലുള്ള രോഗാവസ്ഥകളിലും വേദന കുറക്കുന്നതിന്നും അമിത രക്തസ്രാവം നിയന്ത്രിക്കുന്നതിനും വഴിയേ വന്ധ്യതക്ക് പരിഹാരം കാണാനും ഹോമിയോ മരുന്നുകൾ ലഭ്യമാണ്.
വന്ധ്യതാനിവാരണത്തിനും
തുടർച്ചയായി അബോർഷൻ വരുന്ന വ്യക്തികളിൽ അബോർഷൻ പ്രതിരോധിക്കുന്നതിനും ഗർഭപാത്രത്തിന് ശക്തി നൽകുന്നതിനും സമയമെത്തുന്നതിന് മുമ്പേയുള്ള preterm labour തടയുന്നതിനും അതേപോലെ ഗർഭകാലത്തുണ്ടാകുന്ന കുഞ്ഞിനുണ്ടാകുന്ന വൈകല്യങ്ങൾ തടയാനും, കുട്ടികളുടെ കിടത്തത്തിലുള്ള വൈകല്യങ്ങൾ ശരിയാക്കാനും അമ്മമാർക് പ്രസവം എളുപ്പമാക്കി കുഞ്ഞിനും അമ്മക്കും നല്ല ആരോഗ്യം നൽകാനും വർദ്ദിച്ച രീതിയിൽ ഹോമിയോപ്പതി ഔഷധങ്ങൾ ഇന്ന് ഉപയോഗിച്ച് വരുന്നു.
പുരുഷൻമാരുടെ ബീജത്തിന്റെ വളർച്ചയ്ക്കും ഹോമിയോപ്പതി മരുന്നുകൾ ഇന്ന് ഉപയോഗിക്കുന്നു . ബീജത്തിന്റെ അളവ് തീരെ ഇല്ലാത്ത അവസ്ഥയിൽ വരെ ബീജത്തിന്റെ ക്വാളിറ്റിയും ചലനശേഷിയും ശരിയായ ആ കൃതിയും നൽകാൻ ഹോമിയോപ്പതി ഔഷധങ്ങൾക്ക് കഴിയുന്നു എന്നുള്ളത് ഈ വൈദ്യശാസ്ത്രത്തിൽ നിന്ന് കാലം കൊതിക്കുന്നതായത് കൊണ്ടാണ് വന്ധ്യതാ ചികിൽസയിലെ കൈ പേറുന്ന അനുഭവങ്ങളിൽ കിടന്ന് കഷ്ട്ടപ്പെടുന്നവർക്ക് മാധുര്യമായി ഹോമിയോപ്പതി മാറുന്നത്.
◼◼◼◼◼◼◼
ഡോ.മുഹമ്മദ് അസ്ലം എം.
മെഡികെയർ ഹോമിയോപ്പതിക്ക് സ്പെഷ്യാലിറ്റി മെഡിക്കൽ സെൻറർ