Shanthi Bhavan Palliative Hospital

Shanthi Bhavan Palliative Hospital Shanthibhavan Palliative Hospital is the First Palliative Hospital in India. All treatments are free

13/06/2025

ശാന്തിഭവന് അങ്ങയുടെ സഹായം ആവശ്യമുണ്ട്!
കിടപ്പുരോഗാവസ്ഥയിലുള്ളവരെ പരിചരിക്കുക, അവരുടെ സംരക്ഷണം ഉറപ്പാക്കുക, ശാന്തവും സമാധാന പൂര്‍ണ്ണവുമായ ജീവിതത്തിലേക്ക് നയിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ തുടക്കം കുറിച്ച സൗജന്യ ലോംഗ് ടേം പാലിയേറ്റീവ് ഹോസ്പിറ്റല്‍ കെയര്‍ ഒമ്പതു വര്‍ഷം പിന്നിടുകയാണ്. ലോകം മുഴുവന്‍ മാതൃകയായ ഈ കാരുണ്യ പ്രവര്‍ത്തനങ്ങള്‍, അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ലഭിക്കുന്നതിനായി, നിങ്ങള്‍ ഓരോരുത്തരുടെയും സഹായവും സാമ്പത്തിക പിന്തുണയും ശാന്തിഭവന് ആവശ്യമുണ്ട്. വേദനിക്കുന്ന കിടപ്പുരോഗികളുടെ കണ്ണീരൊപ്പാന്‍, സഹാനുഭൂതിയോടെ അവര്‍ക്കൊപ്പം നില്‍ക്കാന്‍ ശാന്തിഭവനുമായി കൈകോര്‍ക്കാം. നിങ്ങളുടെ ചെറുതും വലുതുമായ സാമ്പത്തിക സഹായങ്ങള്‍ യു.പി.ഐ വഴിയും നല്‍കാന്‍ കഴിയും. നമ്പര്‍. 9744342009.

Happy Wedding Anniversary
09/06/2025

Happy Wedding Anniversary

ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ ഗുഡ് സമരിറ്റന്‍ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ കൊമ്പൊടിഞ്ഞാമ...
27/05/2025

ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ ഗുഡ് സമരിറ്റന്‍ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ കൊമ്പൊടിഞ്ഞാമാക്കല്‍ പി.എല്‍. തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പാലിയേറ്റീവ് ആന്റ് മെഡിക്കല്‍ ക്ലീനിക്കില്‍ സൗജന്യ ഹെല്‍ത്ത് കാരവന്‍ ക്യാമ്പ് സംഘടിപ്പിച്ചു. 53 പേര്‍ക്ക് സൗജന്യ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും 47 പേര്‍ക്ക് സൗജന്യ ഡെന്റല്‍ ഒപിയും 53 പേര്‍ക്ക് സൗജന്യ അള്‍ട്രാ സൗണ്ട് സ്‌കാനിംഗും നല്‍കി. സൗജന്യ ഹെല്‍ത്ത് കാരവന്‍ ക്യാമ്പ് ബുക്ക് ചെയ്യുന്നതിനായി വിളിക്കേണ്ട നമ്പര്‍. 0487 - 66 11 600.

Many many Happy Returns of the day Noji. C. Joseph (Noji Bhai)❤️
23/05/2025

Many many Happy Returns of the day Noji. C. Joseph (Noji Bhai)❤️

ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ BPCL റിഫൈനറിയുടെ സഹകരണത്തോടെ നടത്തുന്ന സൗജന്യ മെഡിക്കല്‍ ഹെല്‍ത്...
22/05/2025

ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ BPCL റിഫൈനറിയുടെ സഹകരണത്തോടെ നടത്തുന്ന സൗജന്യ മെഡിക്കല്‍ ഹെല്‍ത്ത് കാരവന്‍ ക്യാമ്പിന് തുടക്കമായി. അമ്പലമുകള്‍ ടെന്‍ഡര്‍ ഹാളിലാണ് ക്യാമ്പ് നടത്തുന്നത്. എച്ച്. എസ്. ഇ ജനറല്‍ മാനേജര്‍ (ഇലക്ട്രിക്കല്‍ ആന്റ് കോണ്‍ട്രാക്റ്റ് സേഫ്റ്റി) എം. ആര്‍. യതീന്ദ്രന്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ കോ ഫൗണ്ടറും സി ഇ. ഒയുമായ റവ.ഫാ. ജോയ് കൂത്തൂര്‍, ഏര്‍ളി മെഡിക്കല്‍ ഡിറ്റക്ഷന്‍ പ്രോജക്റ്റിനെ കുറിച്ചുള്ള പദ്ധതി അവതരണം നടത്തി. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. റിഷിന്‍ സുമന്‍ ആമുഖ പ്രഭാഷണം നടത്തി.

പത്തു വര്‍ഷത്തോളം ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലില്‍ മുന്‍നിരയില്‍ നിന്നും പ്രവര്‍ത്തിച്ച് ആലുവയിലേക്ക് സ്ഥലം മാറി ...
22/05/2025

പത്തു വര്‍ഷത്തോളം ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലില്‍ മുന്‍നിരയില്‍ നിന്നും പ്രവര്‍ത്തിച്ച് ആലുവയിലേക്ക് സ്ഥലം മാറി പോകുന്ന റവ. സിസ്റ്റര്‍ സൗമി മരിയ FSC യ്ക്ക് ശാന്തിഭവന്‍ കുടുംബാഗംങ്ങള്‍ ഹൃദ്യമായ യാത്രയപ്പ് നല്‍കി.
ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ കോ ഫൗണ്ടറും സി ഇ ഒയുമായ റവ. ഫാ. ജോയ് കൂത്തൂര്‍, അഡ്മിനിസ്‌ട്രേറ്റര്‍ റവ. സിസ്റ്റര്‍ റൊസാല്‍ബ FSC, സിസ്റ്റര്‍ ജിസ് മരിയ FSC, ട്രസ്റ്റിമാര്‍, സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഹൃദ്യമായ യാത്രയയപ്പിന് റവ. സിസ്റ്റര്‍ സൗമി മരിയ FSC നന്ദി പറഞ്ഞു.
ആലുവ അശോകപുരത്ത് പ്രവര്‍ത്തിക്കുന്ന ശാന്തിഭവന്‍ ഗുഡ് സമരിറ്റന്‍ സെന്ററിന്റെ പാലിയേറ്റീവ് സേവനങ്ങള്‍, ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ മെഡിക്കല്‍ സേവനങ്ങള്‍ എന്നിവയുടെ ചുമതലകളാണ് റവ.സിസ്റ്റര്‍ സൗമി മരിയ FSC ഇനി നിര്‍വ്വഹിക്കുക.

സിസ്റ്റര്‍ സൗമിയ്ക്ക് യാത്രാമംഗളങ്ങള്‍ പത്തു വര്‍ഷത്തോളം ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലില്‍ മുന്‍നിരയില്‍ നിന്നും പ...
21/05/2025

സിസ്റ്റര്‍ സൗമിയ്ക്ക് യാത്രാമംഗളങ്ങള്‍
പത്തു വര്‍ഷത്തോളം ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലില്‍ മുന്‍നിരയില്‍ നിന്നും പ്രവര്‍ത്തിച്ച് ആലുവയിലേക്ക് സ്ഥലം മാറി പോകുന്ന സിസ്റ്റര്‍ സൗമി മരിയ FSC യ്ക്ക് ശാന്തിഭവന്‍ കുടുംബാഗംങ്ങളുടെ ഹൃദ്യമായ യാത്രാമംഗളങ്ങള്‍.
ആലുവ അശോകപുരത്ത് പ്രവര്‍ത്തിക്കുന്ന ശാന്തിഭവന്‍ ഗുഡ് സമരിറ്റന്‍ സെന്ററിന്റെ പാലിയേറ്റീവ് സേവനങ്ങളുടെ ചുമതലയും ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ മെഡിക്കല്‍ സേവനങ്ങളുടെ മാനേജുമെന്റ് തലത്തിലുള്ള ചുമതലയുമാണ് റവ.സിസ്റ്റര്‍ സൗമി മരിയ FSC ഇനി നിര്‍വ്വഹിക്കുക.

Bday Wishes 🥰
10/05/2025

Bday Wishes 🥰

ഹൊറിബ മെഡിക്കല്‍ ഇന്ത്യ കമ്പനിയുടെ ഹീമറ്റോളജി അനലൈസര്‍ മൈക്രോസിന്റെ മുപ്പതാം വാര്‍ഷികാഘോഷ പരിപാടികള്‍ തൃശൂരില്‍ സംഘടിപ്...
03/05/2025

ഹൊറിബ മെഡിക്കല്‍ ഇന്ത്യ കമ്പനിയുടെ ഹീമറ്റോളജി അനലൈസര്‍ മൈക്രോസിന്റെ മുപ്പതാം വാര്‍ഷികാഘോഷ പരിപാടികള്‍ തൃശൂരില്‍ സംഘടിപ്പിച്ചു. ഇതോട് അനുബന്ധിച്ച് വവിധ വിഷയങ്ങളെ കുറിച്ച് പ്രത്യേക ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു. മികച്ച രീതിയില്‍ ലാബ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ ചടങ്ങില്‍ ആദരിച്ചു. ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ കോ ഫൗണ്ടറും സി.ഇ.ഒയും ഗുഡ് സമരിറ്റിന്‍ സെന്ററിന്റെ ചെയര്‍മാനുമായ റവ.ഫാ. ജോയ് കൂത്തൂരിനെ യോഗത്തില്‍ പ്രത്യേകം ആദരിച്ചു. ഹൊറിബയുടെ സീനിയര്‍ കോര്‍പ്പറേറ്റ് ഓഫീസര്‍ ഡോ. രാജീവ് ഗൗതം, ഹാറിബയുടെ മെഡിക്കല്‍ ഇന്ത്യ കമ്പനിയുടെ ഡീലര്‍ ഉണ്ണികൃഷ്ണന്‍, ശാന്തിഭവന്‍, ഗുഡ് സമരിറ്റന്‍ ടീം അംഗങ്ങള്‍, കോര്‍ഡിനേറ്റര്‍മാരായ ജോമിറ്റ് ജോസ്, വര്‍ഷ, തുടങ്ങിയവര്‍ പങ്കെടുത്തു.

ശാന്തിഭവന് മണപ്പുറത്തിന്റെ പിന്തുണശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ സൗജന്യ പാലിയേറ്റീവ് ഹോസ്പിറ്റല്‍ കെയറിന് മണപ്...
03/05/2025

ശാന്തിഭവന് മണപ്പുറത്തിന്റെ പിന്തുണ

ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ സൗജന്യ പാലിയേറ്റീവ് ഹോസ്പിറ്റല്‍ കെയറിന് മണപ്പുറം ഫൗണ്ടേഷന്റെ പിന്തുണ. ലോകത്ത് തന്നെ ആദ്യമായി ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍ തുടക്കം കുറിച്ച ദീര്‍ഘകാല പാലിയേറ്റീവ് ഹോസ്പിറ്റല്‍ കെയര്‍ സേവനങ്ങള്‍ക്കാണ് മണപ്പുറം ഫൗണ്ടേഷന്‍ മാസം തോറുമുള്ള ധനസഹായം നല്‍കുന്നത്. ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ മാസം തോറുമുള്ള സ്റ്റാഫ് അംഗങ്ങളുടെ യോഗത്തില്‍ മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഒ ജോര്‍ജ്ജ് ഡി ദാസ് ആദ്യ ധനസഹായം കൈമാറി. ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിന്റെ കോ ഫൗണ്ടറും സി.ഇ.ഒയുമായ റവ.ഫാ. ജോയ് കൂത്തൂര്‍, അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ റൊസാല്‍ബ FSC എന്നിവര്‍ ചേര്‍ന്ന് ധനസഹായം ഏറ്റുവാങ്ങി. മണപ്പുറം ഫൗണ്ടേഷന്റെ സി. എസ്. ആര്‍ ഹെഡ് ശില്‍പ്പ ട്രീസ സെബാസ്റ്റിയന്‍, മറ്റു ടീം അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Wishing Silvester & Molly Silvester a joyous 36th Wedding Anniversary! May your love continue to grow stronger with each...
30/04/2025

Wishing Silvester & Molly Silvester a joyous 36th Wedding Anniversary! May your love continue to grow stronger with each passing year, bringing happiness and harmony to all around you.
Warm regards from the Shanthi Bhavan Palliative Hospitals family.❤️

Address

Shanthibhavan Palliative Hospital, Pallissery, Arattupuzha P. O
Thrissur
680562

Alerts

Be the first to know and let us send you an email when Shanthi Bhavan Palliative Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Shanthi Bhavan Palliative Hospital:

Share

Every Life Is Precious, Everyone Deserves Maximum Care!

Can you imagine a hospital working without bills and cash counters ..!!

Yes..! a big yes ..!!!

Proud to introduce Shanthibhavan palliative Hospital - India’s First Palliative Hospital.

The NO - BILL hospital for bedridden patients.