National Health Mission Thrissur

National Health Mission Thrissur Promotion and awareness creation of programmes implemented by Health Department of Thrissur district

തലയെടുപ്പോടെ തൃശ്ശൂർ ജില്ലക്ക് കായകൽപ്പ് പുരസ്‌ക്കാരങ്ങൾഅഭിനന്ദനങ്ങൾ
14/07/2025

തലയെടുപ്പോടെ തൃശ്ശൂർ
ജില്ലക്ക് കായകൽപ്പ് പുരസ്‌ക്കാരങ്ങൾ
അഭിനന്ദനങ്ങൾ

ലോക ജനസംഖ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി. ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പുതുക്കാട് താലൂക്ക്...
11/07/2025

ലോക ജനസംഖ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി.

ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പുതുക്കാട് താലൂക്ക് ആശുപത്രിയിൽ വച്ച് പുതുക്കാട് നിയോജകമണ്ഡലം എം.എൽ.എ. ബഹു കെകെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബഹു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ സരിത രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഇൻ ചാർജ് ഡോ. നിർമ്മൽ സ്വാഗതം ആശംസിക്കുകയും പുതുക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. സുധാകുമാരി കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു. ജില്ലാ സർവെയ്‌ലൻസ് ഓഫീസർ ഡോ. അനൂപ് ടി.കെ. വിഷയാവതരണം നടത്തി.

കൊടകര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ.കെ. സദാശിവൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. അൽജോ പുളിക്കൻ, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കലാപ്രിയ സുരേഷ്, പുതുക്കാട് ഗ്രാമപഞ്ചായത്ത് മെമ്പർ സെബി കൊടിയൻ, ജില്ലാ എജുക്കേഷൻ & മീഡിയ ഓഫീസർ ഇൻ ചാർജ് സോണിയ ജോണി പി., ടെക്നിക്കൽ അസിസ്റ്റൻറ് ഗ്രേഡ് 1 ഇൻ ചാർജ് ഭരത്കുമാർ, എം.സി.എച്ച്. ഓഫീസർ ഇൻ ചാർജ് റൂബി പി.എ. ആശംസകൾ നേർന്നു സംസാരിച്ചു.

ദിനാചരണത്തോടനുബന്ധിച്ച് വടക്കാഞ്ചേരി ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ജയന്തി ടി.കെ. ദിനാചരണത്തിൽ സെമിനാറിന് നേതൃത്വം നൽകി.

"ഗർഭധാരണത്തിന്റെ ശരിയായ പ്രായവും ഇടവേളയും ആരോഗ്യകരമായ കുടുംബത്തിൻറെ അടിത്തറ" എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. "അമ്മയാകേണ്ടത് ശരിയായ പ്രായത്തിൽ; മനസ്സും ശരീരവും തയ്യാറാകുമ്പോൾ മാത്രം" എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചുകൊണ്ടാണ് ജില്ലയലുട നീളം ഈ വർഷത്തെ ലോക ജനസംഖ്യ ദിനാചരണ ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്.

സെൻറ് ആൻറണീസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ, താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റ്, ആരോഗ്യ പ്രവർത്തകർ എന്നിവർ വിവിധ ബോധവൽക്കരണ പരിപാടികൾ അവതരിപ്പിച്ചു. ചടങ്ങിൽ പൊതുജനങ്ങൾ, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശാപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

11/07/2025

ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് ഫ്ലാഷ് മോബിന് ശേഷം സന്ദേശം ഏകുന്ന വിദ്യാർത്ഥിനി

ലോക ജനസംഖ്യ ദിനാചാരണം ജില്ലാ തല പരിപാടി പുതുക്കാട് താലൂക്ക് ആശുപത്രിയിൽ..എം എൽ എ ശ്രീ കെ കെ രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്...
11/07/2025

ലോക ജനസംഖ്യ ദിനാചാരണം ജില്ലാ തല പരിപാടി പുതുക്കാട് താലൂക്ക് ആശുപത്രിയിൽ..
എം എൽ എ ശ്രീ കെ കെ രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും.
മറ്റ് പരിപാടികൾ :ബോധവത്കരണ ക്ലാസ്സ്‌, വിദ്യാർത്ഥികൾ,ആരോഗ്യ ജീവനക്കാർ പങ്കെടുക്കുന്ന ഫ്ലാഷ് മോബുകൾ

ഇന്ന് ലോക ജന സംഖ്യ ദിനം ഗർഭധാരണത്തിന്റെ ശരിയായ  പ്രായവും ഇടവേളയും  ആരോഗ്യകരമായ  കുടുംബത്തിന്റെ  അടിത്തറ....
11/07/2025

ഇന്ന് ലോക ജന സംഖ്യ ദിനം
ഗർഭധാരണത്തിന്റെ ശരിയായ പ്രായവും ഇടവേളയും ആരോഗ്യകരമായ കുടുംബത്തിന്റെ അടിത്തറ....

10/07/2025

കരുതലിന്റെ ആരോഗ്യത്തിന്റെ 4 വർഷങ്ങൾ
തൃശ്ശൂർ ജില്ലയുടെ ആരോഗ്യ മേഖലയിൽ പൊതു സംവീധാനത്തിൽ 11 ഡയാലിസിസ് യൂണിറ്റുകൾ....

05/07/2025

കരുതലോടെ ആരോഗ്യത്തോടെ 4 വർഷങ്ങൾ.....
തൃശ്ശൂർ ജനറൽ ആശുപത്രിയിലെ കീമോ തെറാപ്പി വിഭാഗത്തെ കുറിച്ചു കേൾക്കാം ഗുണഭോക്താവിൽ നിന്ന് തന്നെ....

02/07/2025

കരുതലോടെ ആരോഗ്യത്തോടെ 4 വർഷങ്ങൾ....
തൃശ്ശൂർ ജില്ലയിലെ ആരോഗ്യ രംഗത്തെ മുന്നേറ്റങ്ങൾ.....

27/06/2025

അറിയാം അകറ്റാം അരിവാൾ കോശ രോഗം

സാർവത്രിക പാലിയേറ്റിവ് കെയർസംസ്ഥാന തല ഉദ്ഘാടനം....
27/06/2025

സാർവത്രിക പാലിയേറ്റിവ് കെയർ
സംസ്ഥാന തല ഉദ്ഘാടനം....

ഡ്രൈ ഡേ ആചരിക്കാം ഡെങ്കി പ്രതിരോധത്തിനായി കൈക്കോർക്കാം
25/06/2025

ഡ്രൈ ഡേ ആചരിക്കാം
ഡെങ്കി പ്രതിരോധത്തിനായി കൈക്കോർക്കാം

തൃശ്ശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് ഇന്ന് (22.06.2025ന് ) നടന്ന ക യു ബിജു സ്മാരക സൗത്ത് ഇന്ത്യൻ ചെസ്സ് ടൂർണമെന്റിന്റെ ഭാഗ...
22/06/2025

തൃശ്ശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് ഇന്ന് (22.06.2025ന് ) നടന്ന ക യു ബിജു സ്മാരക സൗത്ത് ഇന്ത്യൻ ചെസ്സ് ടൂർണമെന്റിന്റെ ഭാഗമായി തൃശ്ശൂർ ആരോഗ്യ വകുപ്പ് ബോധവത്കരണ സ്റ്റാൾ വഴി പ്രദർശനം നടത്തി. ശൈശവവാരോഗ്യ പദ്ധതികളുടെ പ്രചരണം ലക്ഷ്യമിട്ട സ്റ്റാൾ വഴി വിവ(അനീമിയ) സ്ക്രീനിംഗ് നടത്തുകയും ആരോഗ്യ സന്ദേശങ്ങൾ നൽകുന്ന ഗെയിം സജ്ജീകരിക്കുകയും ചെയ്തു.

Address

Thrissur

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914872325824

Website

Alerts

Be the first to know and let us send you an email when National Health Mission Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to National Health Mission Thrissur:

Share