Natureshop

Natureshop When you're going Organic, there's only one place to go "NatureShop"

Now in Kodungallur. Our simple truth is that foods should be natural and wholesome.

What We Believe
===============
As most food production becomes increasingly industrialized, we want to bring back a sense of food that you can trust. We advocate that food be authentic and ethical, freshly prepared and tasty – not a mere convenience. We believe in ethical and sustainable farming and place great emphasis on the provenance of all our products. We know that people who are discerning about what they eat want to make informed and responsible choices. Like us you believe that food wasn’t meant to be meddled with or tainted with chemicals. So we say no to artificial additives, hydrogenated fats, highly processed foods, and of course GM. Instead at NatureShop you’ll find nutritious, seasonal and organic food with the goodness intact. You’ll find wide ranges of natural health foods suitable for all specialty diets, as well as a ground-breaking raw foods range. We hope that you find inspiration, excitement and good health from the food you eat and learn, like us, that to eat well is to live better.

മുയല്‍ച്ചെവിയന്‍
05/09/2015

മുയല്‍ച്ചെവിയന്‍

ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് മുയല്‍ച്ചെവിയന്‍. ഒരു മുയല്‍ച്ചെവിയന്‍ വീട്ടിലുണ്ടെങ്കില്‍ സാധാരണ ഉണ്ടാകുന്ന അസുഖങ്ങള്‍ക്ക് ഔഷധം തേടി പുറത്തു പോകേണ്ടി വരില്ല.

തലവേദന, മൈഗ്രൈന്‍, ടോൺസിലൈറ്റിസ്, ബ്ലീഡിംഗ്, സ്ത്രീരോഗങ്ങള്‍, സര്‍വിക്കല്‍ സ്പോണ്ടിലോസിസ്, സൈനുസൈറ്റിസ്, ഉദരകൃമിശല്യം, പനി, നേത്രരോഗങ്ങള്‍, വ്രണങ്ങള്‍ അങ്ങനെ അനേകം രോഗങ്ങളെ ശമിപ്പിക്കുന്ന ഔഷധസസ്യം.

മുയല്‍ച്ചെവിയന്‍ ചതച്ചു പിഴിഞ്ഞെടുത്ത നീരില്‍ രാസ്നാദിപ്പൊടി അരച്ചു നിറുകയില്‍ പുരട്ടിയാല്‍ തലവേദന മാറും.
മുയല്‍ച്ചെവിയന്‍ നീര് കാലിന്‍റെ പെരുവിരലില്‍ ഇറ്റിച്ചു നിര്‍ത്തുക – തലവേദന, മൈഗ്രൈന്‍ (ചെന്നിക്കുത്ത് – MIGRAINE) എന്നിവ മാറും.
മുയല്‍ച്ചെവിയന്‍ സമൂലം കള്ളൂറലില്‍ അരച്ചു പുരട്ടുക – ടോൺസിലൈറ്റിസ് ശമിക്കും.
മുയല്‍ച്ചെവിയന്‍ പാലില്‍ അരച്ചു കഴിക്കുക – ശരീരത്തില്‍ എവിടെ ഉണ്ടാകുന്ന ബ്ലീഡിംഗ് ആയാലും ശമിക്കും – സ്ത്രീകള്‍ക്ക് അതീവഫലപ്രദം.
മുയല്‍ച്ചെവിയന്‍റെ നീര് നെറുകയില്‍ വെറുതെ തളം വെച്ചാലും തലവേദന പെട്ടന്ന് മാറും.
സര്‍വിക്കല്‍ സ്പോണ്ടിലോസിസ് (CERVICAL SPONDYLOSIS) കൊണ്ടു കഷ്ടപ്പെടുമ്പോള്‍ ഒരു മുയല്‍ച്ചെവിയന്‍ തൊട്ടുരിയാടാതെ സമൂലം പറിച്ച് അതിന്‍റെ നീര് എടുത്ത് ഉച്ചിയില്‍ (നെറുകയില്‍) തളം വെയ്ക്കുക. വേദനയുള്ള ഭാഗത്ത് നീര് എടുത്ത ശേഷം ഉള്ള ചണ്ടി കൊണ്ട് തടവുക. കുളി കഴിഞ്ഞ് ആയാല്‍ കൂടുതല്‍ ഫലം ചെയ്യും.
മുയല്‍ച്ചെവിയന്‍ സമൂലം അരച്ച് ഉച്ചിയില്‍ (നെറുകയില്‍) വെച്ചാല്‍ സൈനുസൈറ്റിസ് മാറും.
മുയല്‍ച്ചെവിയന്‍ തൊട്ടുരിയാടാതെ സമൂലം പറിച്ച് ചതച്ചു പിഴിഞ്ഞെടുത്ത നീര് അര ഔണ്‍സ് വീതം ദിവസം മൂന്നു നേരം കഴിച്ചാല്‍ ഉദരകൃമികള്‍ ശമിക്കും.
പനിയുള്ളപ്പോള്‍ മുയല്‍ച്ചെവിയന്‍റെ നീര് 10 ml വീതം രണ്ടു നേരം കഴിച്ചാല്‍ പനി ശമിക്കും.
മുയല്‍ച്ചെവിയന്‍ സമൂലം അരച്ച് നെല്ലിക്കാവലുപ്പം മോരില്‍ ചേര്‍ത്തു കഴിച്ചാല്‍ അര്‍ശസ് / രക്താര്‍ശസ് (PILES) സുഖപ്പെടും.
മുയല്‍ച്ചെവിയനന്‍റെ ഇല ഉപ്പു ചേര്‍ത്തരച്ചു പിഴിഞ്ഞെടുത്ത നീര് തൊണ്ടയില്‍ പുരട്ടിയാല്‍ ടോൺസിലൈറ്റിസ് സുഖപ്പെടും.
മുയല്‍ച്ചെവിയനന്‍റെ ഇല ചതച്ചു പിഴിഞ്ഞെടുത്ത നീര് കരടില്ലാതെ നന്നായി അരിച്ചെടുത്ത് കണ്ണുകളില്‍ ഇറ്റിച്ചാല്‍ കണ്ണുകളില്‍ ഉണ്ടാകുന്ന ഒട്ടുമിക്ക രോഗങ്ങളും മാറുകയും, കണ്ണിനു കുളിര്‍മ്മ ഉണ്ടാവുകയും ചെയ്യും.
മഞ്ഞളും ഇരട്ടിമധുരവും കല്‍ക്കമാക്കി, മുയല്‍ച്ചെവിയന്‍റെ നീര് സമം എണ്ണ ചേര്‍ത്തു വിധിപ്രകാരം കാച്ചിയെടുത്തതില്‍ കര്‍പ്പൂരവും മെഴുകും ചേര്‍ത്തു പുരട്ടിയാല്‍ മിക്കവാറും എല്ലാ വ്രണങ്ങളും ശമിക്കും.

ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ പോസ്റ്റുകൾ ഉപകാരം ആകട്ടെ.
കൂടുതല്‍ അറിയാന്‍ ആയുർവേദം പേജ് ലൈക്‌ ചെയ്യൂ ....

കുടംപുളിയുടെ പ്രധാന ഔഷധ ഗുണങ്ങള്‍
04/09/2015

കുടംപുളിയുടെ പ്രധാന ഔഷധ ഗുണങ്ങള്‍

കുടംപുളിയുടെ പ്രധാന ഔഷധ ഗുണങ്ങള്‍*****

കുടംപുളി ഇട്ട കറി നമ്മള്‍ കഴിക്കും പുളിയോ..?
അത് ഒരു സൈഡില്‍ മാറ്റി വയ്ക്കും കളയാനായി അല്ലേ..?
എന്നാല്‍ ഇതിന്റെ ഗുണങ്ങളറിഞ്ഞാല്‍ ഇതങ്ങനെ കളയാനാകില്ല. കുടംപുളിയില് നിന്ന് വേര്തിരിച്ചെടുക്കുന്ന പ്രകൃതിദത്ത ഘടകമാണു ഹൈഡ്രോസിട്രിക് ആസിഡ്. നിങ്ങള്ക്ക് ശരീര ഭാരം കുറയ്ക്കണമെങ്കില്‍ അതിന്റെ വേഗത കൂട്ടാന്‍ ഉപകരികുന്ന ഒരു ഘടകമാണ്, മുകള്‍ പറഞ്ഞത്. ശരീരത്തില്‍ രൂപപ്പെടുന്ന കൊഴുപ്പിനെ തടയുകയാണ്, ഈ ആസിഡിന്റെ് ലക്ഷ്യം. ഇത് കുടംപുളിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നതു കൊണ്ട് ഇത് തടി കുറയ്ക്കാന്‍ വളരെ പ്രയോജനപ്രദമാണ്.
അതുമാത്രമല്ല കുടംപുളിയുടെ ഗുണം. ശരീരത്തിലെ ചീത്ത കൊളസ്റ്റ്രോളിനെ കുറയ്ക്കാനും അതുവഴി ഉണ്ടാകുന്ന രോഗങ്ങളെ തടയാനും ഇത് സഹായിക്കും. തലച്ചോറിലെ ഉന്മേണഷദായിനിയായ ഹോര്മോണ്‍ സെറോടോണിന്റെ അളവ് ഉയര്ത്താന്‍ സഹായിക്കുന്നതു കോണ്ട് ദിവസം മുഴുവനും ഉന്മേനഷത്തോടയിരിക്കാനും കുടംപുളി സഹായിക്കും.
മുന്‍ ലോകസുന്ദരി ഐശ്വര്യയുടെ സൗന്ദര്യ രഹസ്യം കേട്ട് സെലിബ്രിറ്റികള്‍ നമ്മുടെ കുടംപുളിയുടെ പുറകേ തന്നെയാണ്. മരുന്ന് കുത്തക കമ്പനികള്‍ ഇതിന്റെ വിപണന സാധ്യതകള്‍ മനസ്സിലാക്കി ഇതിന്റെ ക്യാപ്സ്യൂള്‍ രൂപത്തിലും ഇപ്പോള്‍ മാര്ക്കറ്റില്‍ എത്തിക്കുന്നുണ്ട്. പൊതുവേ ഇതിന്റെ ഗുണം ഏറ്റവുമധികം മനസ്സിലാക്കിയ യൂറോപ്പിയന്സാണ്, ഇത്തരം ക്യാപ്സൂളുകള്‍ ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും.
അപ്പോള്‍ പിന്നെ ഇത്ര ഗുണകാരിയായ ആ പാവം കുടംപുളിയെ വെറുതേ കളയണോ?

ഷെയർ ചെയ്യുക ആര്ക്കെങ്കിലും ഈ പോസ്റ്റുകൾ ഉപകാരം ആകട്ടെ.
കൂടുതല്‍ അറിയാന്‍ ആയുർവേദം പേജ് ലൈക്‌ ചെയ്യൂ ....

25/08/2015
വിഷമുക്തജീവിതമോ അര്‍ബുദ ചികിത്സാകേന്ദ്രങ്ങളോ?നാം എന്തു തിന്നുന്നു എന്നത് നമ്മുടെ ഭാവി എങ്ങനെയായിരിക്കണമെന്ന് തീരുമാനിക...
18/08/2015

വിഷമുക്തജീവിതമോ അര്‍ബുദ ചികിത്സാകേന്ദ്രങ്ങളോ?

നാം എന്തു തിന്നുന്നു എന്നത് നമ്മുടെ ഭാവി എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നുണ്ടെന്ന ബോധത്തിലേക്ക് ശരാശരി മലയാളി ഉണര്‍ന്നിട്ട് ഏറെ നാളായിട്ടില്ല. ഭാവിയുടെ അപായസൂചനകള്‍ അര്‍ബുദത്തിന്റെ രൂപത്തില്‍ തിരിച്ചറിഞ്ഞതുകൊണ്ടുള്ള മാറ്റം കേരളസമൂഹത്തില്‍ ഇന്ന് പ്രകടമാണ്. വിഷപച്ചക്കറികളും പഴങ്ങളും നിരോധിക്കാനുള്ള കേരള സര്‍ക്കാറിന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള തീരുമാനത്തിനുപിറകില്‍ ഒറ്റക്കെട്ടായി അണിനിരക്കുകയായിരുന്നു മലയാളിയുടെ ഈ മാറിവന്ന പൊതുബോധം. എന്നാല്‍, 'സര്‍ക്കാര്‍ പറഞ്ഞത് വെറുതെ, വിഷപച്ചക്കറി വരവ് തുടരും' എന്ന വ്യാഴാഴ്ചത്തെ മാതൃഭൂമി പ്രധാനവാര്‍ത്ത നമ്മുടെ കൊടുംവിഷത്തീറ്റയ്ക്ക് ഇതാ അറുതിവരുത്താന്‍ പോകുന്നു എന്ന് കൊതിച്ച മുഴുവന്‍ സമൂഹത്തിനുമുള്ള തിരിച്ചടിയാണ്. മുന്നോട്ടുവെച്ച കാല്‍ പിന്നോട്ടെടുത്ത സര്‍ക്കാര്‍ തീരുമാനം തത്കാലത്തേക്കെങ്കിലും മലയാളി സമൂഹത്തെ വിഷത്തീറ്റയുടെ ഇരുണ്ടലോകത്തുതന്നെ തളച്ചിടുന്നതായിപ്പോയി. പടരുന്ന അര്‍ബുദഭീഷണിക്ക് വളമിടുന്ന നടപടിയായിപ്പോയി.

കൊച്ചിയില്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് വേണ്ട എന്ന നടന്‍ ശ്രീനിവാസന്റെ പ്രസ്താവന ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലെ ഇപ്പോഴത്തെ ഏറ്റവും ചൂടുള്ള ചര്‍ച്ചാവിഷയമാണ്. 450 കോടിരൂപ മുടക്കി കാന്‍സര്‍ ആസ്പത്രി പണിയുകയാണോ അതോ വിഷംനിറഞ്ഞ പഴങ്ങളും പച്ചക്കറികളും അരിയുമൊക്കെ വിഷമുക്തമാക്കുകയാണോ ആദ്യം ചെയ്യേണ്ടത് എന്ന പ്രശ്‌നമാണ് അദ്ദേഹം ഉന്നയിച്ചത്. ഈ ചര്‍ച്ചകള്‍, നിരീക്ഷിച്ചാല്‍ ഒരു കാര്യം വ്യക്തമാകും: ഇപ്പോഴത്തെ നിലയില്‍ മലയാളിസമൂഹം വിഷത്തീറ്റ തുടരുകയാണെങ്കില്‍ കൊച്ചിയില്‍ മാത്രമല്ല കേരളത്തിലെ ഓരോ ജില്ലയിലും കൊച്ചി മാതൃകയില്‍ 450 കോടിയുടെ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ പണിതുയര്‍ത്തിയാലും കേരളം നേരിടുന്ന അര്‍ബുദഭീഷണിക്ക് അറുതിവരുത്താനാകില്ല. കേരളത്തെ വിഷവിമുക്തമാക്കുക മാത്രമാണ് ഇതില്‍നിന്നും രക്ഷപ്പെടാനുള്ള പോംവഴി.

ഇതര സംസ്ഥാനങ്ങളില്‍നിന്ന് പഴവും പച്ചക്കറിയും കൊണ്ടുവരുന്നവര്‍ ജൂലായ് 15ന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് എടുക്കണമെന്നും ലൈസന്‍സില്ലാത്ത വാഹനങ്ങള്‍ സംസ്ഥാനത്തേക്ക് കടത്തിവിടില്ലെന്നും രജിസ്‌ട്രേഷന്‍, പച്ചക്കറി കയറ്റുന്ന സ്ഥലം, കൃഷി ചെയ്യുന്ന സ്ഥലം, വാങ്ങുന്ന മൊത്തവ്യാപാരിയുടെ പേര്, ഇറക്കുന്ന സ്ഥലം എന്നീ രേഖകള്‍ വാഹനത്തിലുണ്ടായിരിക്കണമെന്നുമൊക്കയായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. ചെക്ക് പോസ്റ്റുകളില്‍ പരിശോധനാസംഘങ്ങള്‍ എടുക്കുന്ന പച്ചക്കറിയുടെ സാമ്പിളുകള്‍ ലാബ് റിപ്പോര്‍ട്ട് പ്രതികൂലമായാല്‍ ആ സ്ഥലത്തുനിന്നുള്ള പച്ചക്കറികള്‍ക്ക് നിരോധനവും നേരിടേണ്ടിവരുമായിരുന്നു. എന്നാല്‍, ജൂലായ് 15നുതന്നെ ഈ നിര്‍ദേശം പാളി. നമ്മുടെ ഭാഗത്ത് വിഷം ഇറക്കുമതി തടയാനുള്ള യാതൊരുവിധ സംവിധാനങ്ങളുമില്ലാത്തത് തന്നെയായിരുന്നു ഈ നീക്കം പരാജയപ്പെടാന്‍ കാരണം. ഇപ്പോഴാകട്ടെ പഴംപച്ചക്കറി വണ്ടികള്‍ തടയേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തിരിക്കുകയാണ്.

സംസ്ഥാനസര്‍ക്കാറിന്റെ നിരോധന തീരുമാനത്തിനെതിരെ കീടനാശിനി ഉത്പാദകരുടെ സംഘടനയായ ക്രോപ്‌കെയര്‍ ഫൗണ്ടേഷന്‍ രംഗത്തെത്തിയിരുന്നു. കൂടാതെ തമിഴ്‌നാട്ടിലും എതിര്‍പ്പുകളുയര്‍ന്നു. ഡി.എം.ഡി.കെ. നേതാവും നടനുമായ വിജയകാന്ത് കേരളത്തിനെതിരെ ശക്തമായ ഭീഷണി മുഴക്കിയതോടെ കേരളം ഈവിഷയത്തില്‍ പൂര്‍ണമായും പിന്നാക്കംപോകുന്ന കാഴ്ചയാണ് കാണാന്‍കഴിഞ്ഞത്. ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരുടെ 80 തസ്തികകളാണ് കേരളത്തില്‍ ഒഴിഞ്ഞുകിടക്കുന്നത്. ഉദ്യോഗസ്ഥരുടെ കുറവുകാരണമാണ് ചെക്ക്‌പോസ്റ്റുകളില്‍ ക്യാമ്പ് ചെയ്ത് പരിശോധന നടത്താന്‍ കഴിയാത്തതെന്നാണ് ഇക്കാര്യത്തിലുള്ള ഔദ്യോഗിക വിശദീകരണം. ആയിരക്കണക്കിന് മെഡിക്കല്‍ ലാബുകള്‍ പണിയെടുക്കുന്ന കേരളത്തില്‍ മനുഷ്യന്‍ കഴിക്കുന്ന ഭക്ഷ്യവസ്തുക്കളിലെ വിഷം കണ്ടെത്താന്‍ അടിസ്ഥാനപരമായ യാതൊരു സംവിധാനവുമില്ലെന്നത് ആധുനികകേരളത്തെ നാണം കെടുത്തേണ്ടതുണ്ട്. വിഷഭക്ഷണം കഴിച്ചതിന് ശിക്ഷയായി യൗവ്വനം മുതല്‍ക്കുതന്നെ മാറാരോഗങ്ങളുമായി ആസ്പത്രികളിലേക്ക് കൂട്ടപ്പലായനം നടത്തേണ്ടിവരുന്ന ഗതികെട്ട അവസ്ഥയിലെത്തിയിരിക്കുകയാണ് മലയാളികളിപ്പോള്‍. ഭാവിവേണമെങ്കില്‍, കേരളം ഇവിടെ മാറിച്ചിന്തിച്ചേ പറ്റൂ. ഇനിയും വൈകിയാല്‍ വിഷംതിന്ന് ചത്തൊടുങ്ങിയ ആദ്യത്തെ ജനസമൂഹമായി ഭാവിയില്‍ നാം രേഖപ്പെടുത്തപ്പെട്ടേക്കും.

Courtesy : മാതൃഭൂമി മുഖപ്രസംഗം 24 ജൂലായ്‌ 2015

ഇത്തവണത്തെ ഓണം വിഷമയം അല്ലാത്തതാക്കാം.... കൊന്നമരങ്ങള്‍ കാലം തെറ്റി പൂക്കുന്നത് കണ്ടു തുടങ്ങിയിട്ട് കുറെ വര്‍ഷങ്ങളായി. ആ...
16/08/2015

ഇത്തവണത്തെ ഓണം വിഷമയം അല്ലാത്തതാക്കാം....

കൊന്നമരങ്ങള്‍ കാലം തെറ്റി പൂക്കുന്നത് കണ്ടു തുടങ്ങിയിട്ട് കുറെ വര്‍ഷങ്ങളായി. ആ മരങ്ങള്‍ മാത്രമല്ല വഴിയരികുകളില്‍ വളരുന്ന നാലു മണി ചെടികളും സമയം തെറ്റി രാവിലെ തന്നെ വിടരുന്നു. ഇതൊക്കെ ആഗോളതാപനത്തിന്‍റെയും കാലാവസ്ഥ വ്യെതിയാനത്തിന്‍റെയും ഫലമാണെന്ന് മനുഷ്യരാശിയുടെ ഭാവിയെപറ്റി ആകാംഷയുള്ളവര്‍ പല വര്‍ഷങ്ങളായി പറയുന്ന കാര്യമാണ്.

ഭക്ഷ്യകൃഷിയിലൂടെ സ്വയം സമ്പന്നമായ ഒരു മാവേലി നാട് നമുക്ക് പണിയാം. ഭക്ഷണം ഉല്‍പ്പാദിപ്പിച്ചും അത് പരസ്പരം പങ്കുവെച്ചും കരുതലിന്‍റെയും സ്നേഹത്തിന്‍റെയും ജീവിത സന്ദേശം പ്രചരിപ്പിക്കാം. മനുഷ്യന്‍റെ മാത്രമല്ല പ്രകൃതിയിലെ സകല ജീവന്‍റെയും നിലനില്‍ക്കാനുള്ള അവകാശത്തെ അംഗീകരിക്കുന്ന ജൈവജീവിത സന്ദേശം പ്രചരിപ്പിക്കാം . അന്നം നല്ലതാകണമെങ്കില്‍ മണ്ണും വിണ്ണും വിളയും വളവും രോഗശമനികളും നല്ലതാകണം. അതിനു നമ്മുടെ മനസ്സ് നന്നാവണം.

കാലത്തിന്‍റെ ദൗത്യം ഏറ്റെടുത്ത് മണ്ണിലേക്കിറങ്ങുക. നമ്മുടെ ഭക്ഷണം നമ്മുടെ കൈകളില്‍ എന്നതാവട്ടെ ഇനിയുള്ള നമ്മുടെ ലെക്ഷ്യം.

എല്ലാവര്‍ക്കും ന്‍റെ ഓണാശംസകള്‍

ചര്‍ക്കയില്‍ നൂലുനൂല്‍ക്കുക എന്ന നാട്ടുസാങ്കേതികവിദ്യയെ ഇരുപതാംനൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളില്‍ സാമ്രാജ്യത്വവിരുദ്ധ സമരത്...
15/08/2015

ചര്‍ക്കയില്‍ നൂലുനൂല്‍ക്കുക എന്ന നാട്ടുസാങ്കേതികവിദ്യയെ ഇരുപതാംനൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളില്‍ സാമ്രാജ്യത്വവിരുദ്ധ സമരത്തിന്‍റെയും നവമാനവികതാ നിര്‍മാണത്തിന്‍റെയും ആയുധമാക്കിയ ഗാന്ധിജി, നമ്മുടെ മാര്‍ഗം എങ്ങിനെയുള്ളതാകണമെന്നു അസ്സന്നിഗ്‌‍ദ്ധമായി കാട്ടിത്തരുകയുണ്ടായി. എന്നാല്‍ പശ്ചാത്യാധിനിവേശം കലശാലകളിലൂടെയും ഗവേഷണകേന്ദ്രങ്ങളിലൂടെയും സര്‍ക്കാര്‍ ഏജന്‍സികളിലൂടെയും അന്താരാഷ്ട്രക്കരാറുകളിലൂടെയും പാര്‍ലമെന്‍റ് ബില്ലുകളിലൂടെയും നിര്‍വിഘ്നം അതിശക്തമായി തുടരുന്നതിനാല്‍ ഗാന്ധിജി നമ്മുടെ ചവിട്ടുപടിക്ക് പുറത്തായി. അന്ന് അദ്ദേഹം ഗുജറാത്തിലെ ഏതോ വീടിന്‍റെ മച്ചില്‍ നിന്ന് പൊടിപിടിച്ചുകിടന്ന നാടന്‍ ചര്‍ക്കയെടുത്ത് തനതായ പരിഷ്ക്കരണങ്ങള്‍ സംഘടിതമായി ചെയ്ത് സ്വാതന്ത്ര്യത്തിന്‍റെയും സ്വാശ്രയത്വത്തിന്‍റെയും ശുഭ്രവസ്ത്രം നെയ്തതുപോലെ നമുക്കിന്ന് കൃഷിയുടെ നാട്ടുസാങ്കേതികവിദ്യയെ പുനരാനയിക്കേണ്ടതുണ്ട്. വരള്‍ച്ച നേരിടുന്നതിനും ഉപ്പുവെള്ളത്തെ അതിജീവിക്കുന്നതിനും പറ്റിയ നാനാജാതി നാട്ടുവിത്തുകളെ ഭക്ഷ്യാധിപത്യത്തിനെതിരെയുള്ള ആഗോളാസമരത്തിന്‍റെ ഭാഗമായി ഗ്രാമങ്ങളില്‍ വീണ്ടും സ്രിഷ്ടിക്കേണ്ടിയിരിക്കുന്നു. പണ്ട് ആല്‍ബര്‍ട്ട് ഹോവാര്‍ഡ് പുതിയ വിത്തുണ്ടാക്കുന്നതെങ്ങനെയെന്ന് പഠിച്ചത് ഇന്ത്യയിലെ ഗ്രാമീണ കര്‍ഷകരില്‍നിന്നാണ്. നാട്ടുകര്‍ഷകന്‍റെ അറിവും പ്രകൃത്യാവബോധവും ആത്മാഭിമാനവും സ്വാതന്ത്ര്യവാജ്ഞയും ശക്തമായി ഉണരുമ്പോഴേ രണ്ടാം ഹരിതവിപ്ലവത്തെയും അതിന്‍റെ മര്‍മ്മത്തില്ലുള്ള ജനിതകമാറ്റവിത്തിനേയും നമുക്ക് പടിക്ക് പുറത്താക്കാന്‍ ആകൂ.

ഏവര്‍ക്കും ന്‍റെ സ്വാതന്ത്ര്യദിനാശംസകള്‍

അരിയേക്കാള്‍ 100 മടങ്ങ്‌ പ്രോട്ടീനും 500 മടങ്ങ്‌ മിനറലുകളും 400 മടങ്ങ്‌ ഇരുമ്പും അടങ്ങിയിട്ടുള്ള ആഹാരം ഏതാണെന്ന് അറിയുമോ...
13/08/2015

അരിയേക്കാള്‍ 100 മടങ്ങ്‌ പ്രോട്ടീനും 500 മടങ്ങ്‌ മിനറലുകളും 400 മടങ്ങ്‌ ഇരുമ്പും അടങ്ങിയിട്ടുള്ള ആഹാരം ഏതാണെന്ന് അറിയുമോ?

ഇന്നത്തെ മലയാളിക്ക് തിന എന്നാല്‍ Love Birds മുതലായ പക്ഷികള്‍ക്ക് കൊടുക്കുന്ന ഒരാഹാരമായെ അറിയൂ. പക്ഷെ ശരീര ഊഷ്മാവ് കൂട്ടുന്ന തിന പനി മാറാന്‍ കൊടുക്കുന്ന ഒരാഹാരമായും മരുന്നായും പരമ്പരാഗതമായി ഉപയോഗിച്ചിരുന്നു. പനിയുള്ളപ്പോള്‍ തിനകൊണ്ടുള്ള കുറുക്കു കഴിച്ച് കമ്പിളി പുതച്ചു ഒന്നുറങ്ങി എണീക്കുമ്പോഴേക്കും പനി പമ്പ കടന്നിരിക്കും.

ഇതു മാത്രമല്ല തിനയുടെ മഹാത്മ്യം. അരിയേക്കാള്‍ 100 മടങ്ങ്‌ പ്രോട്ടീനും 500 മടങ്ങ്‌ മിനറലുകളും 400 മടങ്ങ്‌ ഇരുമ്പും അടങ്ങിയിട്ടുള്ള തിന വിറ്റാമിന്‍ ബി.1, ബി.2 തുടങ്ങി ഒട്ടേറെ സൂക്ഷ്മ പോഷകങ്ങളുടെയും കലവറയാണ്. മാത്രമല്ല ഭക്ഷ്യ നാരുകളും കാല്‍ഷ്യവും ധാരാളമായുള്ള തിന രോകപ്രതിരോധവും എല്ലുകളുടെ ബലവും ഉറപ്പാക്കുന്നു.

ല്‍ ലെഭ്യമാണ്.

ബ്രാന്‍ഡ്‌ ഭക്ഷണത്തിന് പുറകെ പോകുമ്പോള്‍......മാഗിയില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന അജിനാമോട്ടോയും, വേറെന്തൊക്കെയോസു...
12/08/2015

ബ്രാന്‍ഡ്‌ ഭക്ഷണത്തിന് പുറകെ പോകുമ്പോള്‍......

മാഗിയില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന അജിനാമോട്ടോയും, വേറെന്തൊക്കെയോസുനാപ്പിയും ചേര്‍ന്നിട്ടുണ്ടെന്നും, അതുകൊണ്ട് അത് നിരോധിക്കാന്‍ പോകുകയാണ് എന്ന് കേട്ടപ്പോള്‍ പലരും ഞെട്ടി... ഞെട്ടിയത് പക്ഷെ ഇത് കൊറേ കാലമായി അമൃത് പോലെ തിന്നു കൊണ്ടിരുന്ന ന്യു ജെന്‍ ബോണ്‍ലെസ്ചിക്കുകള്‍ക്ക് എന്തേലും രോഗം ഇത് കൊണ്ട് വരവോ ദൈവേ എന്ന് ഓര്‍ത്തല്ല.. മറിച്ച്, ഇനി രണ്ടു മിനിട്ടില്‍ പുഴുങ്ങി പിള്ളേരുടെ അണ്ണാക്കില്‍ തട്ടാന്‍ എന്തേലും കിട്ട്വോന്നു ആലോചിച്ചിട്ടാണ്.
ശരിക്കും ഈ മാഗി നിരോധിക്കണ്ട കാര്യം എന്താ...? ഇന്ത്യയില്‍ ലഭിക്കുന്ന ഭക്ഷണ സാധനങ്ങളില്‍ മാഗിയില്‍ മാത്രേ അജിനാമോട്ടോ ഉള്ളോ...?
കേരളത്തിലെ തട്ട് കട മുതല്‍ ഫൈവ് സ്റ്റാര്‍ വരെ ഉള്ള ഹോട്ടല്കളില്‍ അജിനോമോട്ടോ ഉപയോഗിക്കാത്ത ഏതു നോണ്‍ വേജ്‌ ഡിഷ്‌ ഉണ്ട്....?
അതിന്‍റെ അളവ് ആരു എവിടെയാണ് പരിശോധിക്കുന്നത്...?
കൃത്യമായും കാന്‍സര്‍ ഉണ്ടാക്കുന്നു എന്ന് തെളിഞ്ഞിട്ടും, അജിനോമോട്ടോ കിലോക്കണക്കിന് വാങ്ങാന്‍ മാര്‍ക്കറ്റില്‍ കിട്ടുന്നുണ്ട്... തടയാന്‍ ആളുണ്ടോ...?
നാട്ടിലെ ചായക്കടക്കാരന് ഇല്ലാത്ത നമ്മുടെ നാട്ടിലെ ജനങ്ങളുടെ ആരോഗ്യകാര്യത്തിലെ ശ്രദ്ധ സ്വിറ്റ്സര്‍ലാന്റ്കാരന്‍റെ നെസ്ലേക്ക് ഉണ്ടാകും എന്ന് കരുതരുത്‌....
ഹാ... എന്തായാലും മാഗി പോയി... ഇനി നമുക്ക് കുട്ടികളെ ഷാര്‍പ്പറും, ടോള്ളറും ആക്കാന്‍ ഹോര്‍ലിക്സ്‌ കൊടുത്താലോ...? പണ്ട് കാലികള്‍ക്ക് കൊടുത്തിരുന്ന മാള്‍ട്ട് പള്‍പ്പില്‍ ഇത്തിരി കാരമലും വാരിയിട്ടു മൂന്നാല് രാജ്യങ്ങളിലെ ജനങ്ങളെ നല്ല അന്തസായിട്ടു പറ്റിച്ചു കൊണ്ടിരിക്കുന്ന ഹോര്‍ലിക്സ്...
ജിഎസ്കെ എന്ന അന്താരാഷ്ട്ര മരുന്ന് ഭീമന്‍ ഹെല്‍ത്ത്‌ ഡ്രിങ്ക്, വുമന്‍ ഹോര്‍ലിക്സ്, ജൂനിയര്‍ ഹോര്‍ലിക്സ് എന്നൊക്കെ പറഞ്ഞു കണ്ട പുല്ലും,കൊറേ ജങ്ക്കളും മിക്സ് ചെയ്തു തന്നപ്പോള്‍ കേരളത്തെ സംബന്ധിച്ച് ഒരു സ്റ്റാറ്റസ് സിംബല്‍ ആയി ഹോര്‍ലിക്സ് മാറി.. ചായക്ക് പകരം ഹോര്‍ലിക്സ് കുടിക്കുന്ന കുട്ടികള്‍ പരിഷ്കാരികള്‍ ആയി..
തരം തിരിവില്‍ "പ്രൊപ്രൈട്ടറി ഫുഡ്‌" എന്ന ലേബല്‍ ആണ് ഫുഡ്‌ സെക്ക്യുരിടി വിഭാഗം ഹോര്‍ലിക്സിന് നല്‍കിയത്. അതിന്റെ വിശദീകരണം ആണ് തമാശ. "ഭക്ഷണത്തിന്‍റെ കൂടത്തില്‍ പെടുത്താന്‍ ആവില്ലെങ്കിലും തിന്നുന്നത് കൊണ്ട് വല്യ ദോഷം ഇല്ലാത്തതു"- അതാണ്‌ ഈ പ്രൊപ്രൈട്ടറി ഫുഡ്‌... എന്ത് മനോഹരമായ ഹെല്‍ത്ത്‌ ഡ്രിങ്ക് അല്ലെ...?
മാരക വിഷമായ പത്തു പൈസക്ക്‌ കൊള്ളാത്ത പെപ്സിക്കും, കൊക്കക്കൊളക്കും വരെ അതിന്‍റെ മേലെ FSSAI എന്നൊരു ചിഹ്നം കാണാം. ഇന്ത്യയിലെ ജനങ്ങളുടെ ഭക്ഷണം അതീവ ശുദ്ധി ഉള്ളതാവണം എന്ന് നിര്‍ബന്ധ ബുദ്ധി ഉള്ള ആളുകള്‍ ആണ് അവര്‍, എന്നാല്‍ ഈ ഹോര്‍ലിക്സ് ന്‍റെ പുറത്തു അങ്ങനൊരു ലേബല്‍ കാണാന്‍ പറ്റില്ല... കാരണം ഭക്ഷണം ആണെങ്കില്‍ അല്ലെ അവര്‍ക്ക്‌ അതിന്‍റെ മേലെ ഈ ചിഹ്നം ഇടാന്‍ പറ്റൂ... പിന്നെ നമ്മളിന്ത്യാക്കാര് പരസഹായികള്‍ ആയത് കൊണ്ട് അവര്‍ അതിനുപ്രത്യേക "പ്രൊപ്രൈട്ടറി ഫുഡ്‌" പദവി നല്‍കി.
ഇംഗ്ലണ്ട്ല്‍ ഉറക്കം വര്‍ധിപ്പിക്കാന്‍ കുടിക്കുന്ന മാള്‍ട്ട് ഡ്രിങ്ക് ആണെങ്കില്‍ അതെ സാധനം,അതിനേക്കാള്‍ അളവ് കുറഞ്ഞ ചേരുവകള്‍ ചേര്‍ത്ത് ഇന്ത്യയില്‍ വില്‍ക്കുമ്പോള്‍ ഹെല്‍ത്ത്‌ ഡ്രിങ്ക് ആകുന്ന മറിമായം എന്തൊരു അത്ഭുതംആണല്ലേ...? ഏറ്റവും കൂടിയ അളവില്‍ ചേരുവകള്‍ ചേര്‍ത്ത് ഇറക്കുന്ന മലേഷ്യന്‍ഹോര്‍ലിക്സ് പക്ഷെ അവിടെ വെറും മാള്‍ട്ട് ബെവരെജ് ആണ്...
സംഗതി വളരെ ചെറുതാണ്. പണ്ടൊക്കെ സകല യുറോപ്യന്‍ കമ്പനികള്‍ക്കും അവരുടെ എന്ത്കൂറ സാധനവും നേരെ കോളനികളില്‍ ഇറക്കി വിടാല്‍ മതി, കൊളോണിയല്‍ കാലം അങ്ങ്തീര്‍ന്നപ്പോള്‍ വില്‍ക്കാന്‍ സ്ഥലം ഇല്ലാതായി,അന്നേരമാണ് ചത്ത്‌ കിടന്ന കോളനിവല്‍ക്കരണ പദ്ധതിയെ ഒരു മറുക് നെറ്റിയില്‍ ഒട്ടിച്ചു ആളെതിരിച്ചറിയാതെ ആക്കി ആഗോളവല്‍ക്കരണം എന്ന പേരുമിട്ടു ഇറക്കുന്നത്. ലോക ബാങ്ക് അതിനു നേതൃത്വവും നല്‍കി. ഇന്ത്യ പോലുള്ള മൂന്നാം ലോക രാജ്യങ്ങള്‍ എന്ത് കൊണ്ട് അവര്‍ക്ക്‌ നൂറു കോടി ആളുകള്‍ ഉള്ള ഓപണ്‍ മാര്‍ക്കറ്റ്‌മാത്രം ആയിരുന്നു.
ലോക ബാങ്ക് ഇടയ്ക്കിടെ ഇന്ത്യ ദേ ഒന്നാമതെത്തി... ഇന്ത്യ ദേ ചൈനയെ കടന്നുഎന്നൊക്കെ പറയുമ്പോ പൊതു വിപണി നമ്മടെ പരമ പൊങ്ങികള്‍ ആയ ഭരണാധികാരി ഊളകള്‍ കിട്ടുന്ന കായിക്ക് തുറന്നങ്ങ് കൊടുക്കും.
അമേരിക്കയിലെ പെപ്സിക്കോ ഇന്ത്യയില്‍ നിക്ഷേപം നടത്തുമ്പോള്‍ നമ്മടെ സന്തോഷം ഒന്ന് കാണണം. ഹോ...
നമ്മുടെ വെള്ളം അവരുടെ നിറം, കൊച്ചിയില്‍ കുടുംബശ്രീക്കാര്‍ അഞ്ചു രൂപക്ക്‌ വെള്ളംശുദ്ധീകരിച്ചു വിക്കുമ്പോള്‍ ഒരു ലിറ്റര്‍ വിഷം നമ്മുടെ നാട്ടില്‍ ലിറ്ററിന് നാല്‍പ്പതു രൂപക്ക്‌ പെപ്സി ആയും, മിരിണ്ട ആയും വിറ്റ് കാശ്മുഴുവന്‍ അമേരിക്കയിലേക്ക്‌ കടത്തുമ്പോള്‍ ബാക്കിആകുന്നത് വറ്റി വരണ്ട മേദക്ക് ജില്ലകളും,പാലക്കാടും ആണ്.
കക്കൂസില്‍ മൊത്തം അണുക്കളാണ്, അവയെ കൊല്ലാന്‍ ഹര്പ്പികിനു മാത്രേ പറ്റൂ എന്നുംപറഞ്ഞു ഒരു നടന്‍ നമ്മുടെ കക്കൂസ് വരെ കയറി വന്നു വിറ്റത് റിങ്കിറ്റ് ബെന്കൈസര്‍ എന്ന ആഗോള ഭീമന്റെ കീടനാശിനി. അത്ര നാളും പത്തു രൂപക്ക്‌ ഒരു ലിറ്റര്‍ ഫെനോള്‍ കലക്കിയ വെള്ളം ഒരമ്മച്ചി നമ്മടെ നാട്ടിലൊക്കെ നടന്നുവിറ്റിരുന്നു, അന്നൊന്നും ആരും കക്കൂസില്‍ ഭീകര ജീവിയെ കണ്ടു ഓടിയതായി കേട്ടില്ല.
നിങ്ങളെല്ലാം തടിച്ചുകൊഴുത്ത് അത് കൊണ്ട് ഇനി ചോളം തിന്നൂ എന്ന് പറയാന്‍ അമേരിക്കയില്‍ നിന്നും കേല്ലോഗ്സ് വരേണ്ടി വന്നു. തമിഴ്‌നാടില്‍ കിലോയ്ക്ക് പത്തു രൂപ വില കിട്ടാതെ കര്‍ഷകര്‍ ചോളം കൃഷി വിട്ടപ്പോള്‍ കാല്‍കിലോയ്ക്ക് നൂറു രൂപയുള്ളകേല്ലോഗ്സ് ചോക്കോസ് നമ്മടെ വീട്ടിലെത്തി...
ഇങ്ങനെ പറയാനും, കേക്കാനും കൊറേ ഉണ്ട് ....
തിന്നുമ്പോ എങ്കിലും ബ്രാന്‍ഡ്‌ നോക്കാതെ ഇരിക്കുക, വേറെ രാജ്യത്തു നിന്നും വരുന്ന എല്ലാ മുതലാളിമാര്‍ക്കും നമ്മുടെ വയറു നന്നാക്കിയ പുണ്യം അല്ല വേണ്ടത്, കാലിയായ കീശയാണ്. അതോണ്ട് കണ്ണും കാതും തുറന്നു പിടിച്ചു ഇരിക്കുക....

അരിയുടെ ഭംഗിയില്‍ അല്ല കാര്യം ?!!പണ്ടുകാലത്ത് കുത്തരിച്ചോറായിരുന്നു മലയാളികളുടെ പ്രിയ ഭക്ഷണം. എന്നാല്‍ കാലം പോകുന്തോറും ...
09/08/2015

അരിയുടെ ഭംഗിയില്‍ അല്ല കാര്യം ?!!

പണ്ടുകാലത്ത് കുത്തരിച്ചോറായിരുന്നു മലയാളികളുടെ പ്രിയ ഭക്ഷണം. എന്നാല്‍ കാലം പോകുന്തോറും ഈ ശീലത്തിന് മാറ്റം വന്നു. എളുപ്പത്തില്‍ പാകം ചെയ്യാവുന്ന വെള്ള അരി കൊണ്ടുള്ള ചോറിലേയ്ക്ക് മറ്റു സംസ്ഥാനങ്ങളിലെ പോലെ മലയാളികളും മാറി. വേവാന്‍ എളുപ്പം, കഴിച്ചാല്‍ വയറിന് കനം തോന്നില്ല തുടങ്ങിയ ഗുണങ്ങളും വെള്ളരിച്ചോറിന് തീന്‍മേശകളില്‍ പ്രാധാന്യമേറ്റി.

നമ്മുടെ ഭക്ഷണത്തിന്‍റെ കാഴ്ച്ചയിലല്ല രുചിയിലും ഗുണത്തിലുമാണ് കാര്യം. പെട്ടെന്ന് വേവുന്ന അരിയും വെളുത്ത് ഭംഗിയുള്ള ചോറും ആഗ്രഹിച്ചാല്‍ നഷ്ടപ്പെടുന്നത് നമ്മുടെ ആരോഗ്യമാണ്. നാടിന്‍റെ പാരമ്പര്യ നെല്ലിനങ്ങള്‍ കൊണ്ട് രാസവളങ്ങള്‍ ഇടാതെയും, കീടനാശിനികള്‍ ഉപയോഗിക്കാതെയും തികച്ചും പ്രകൃതിദത്ത (ജൈവ ) കൃഷി ചെയ്തു ഉല്‍പ്പാദിപ്പിക്കുന്ന അരിയും, അരി ഉല്‍പ്പനങ്ങളും കണ്ടെത്തി ഉപയോഗിച്ച് ഇന്നത്തെ നമ്മുടെ തലമുറയെ അറിയിക്കാനുള്ള വിവേകബുദ്ധി നമുക്കുണ്ടാവണം.

അറിയോടു ചേര്‍ന്നിരിക്കുന്ന തവിടില്‍ കൊളസ്ട്രോള്‍ കുറയ്ക്കുന്ന എണ്ണ, കോപ്പര്‍ (ചെമ്പ്), മെഗ്നീഷ്യം, സെലേനിയം തുടങ്ങി പതിനഞ്ചിനം പൊഷകഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. കാണാന്‍ ഭംഗിയുള്ള വെളുത്ത അറിയില്‍, തവിട് മൊത്തമായി നീക്കം ചെയ്യുന്നതിനാല്‍ മേല്‍പറഞ്ഞ പൊഷകഘടകങ്ങള്‍ നഷ്ട്ടമാവുന്നു. തവിട് കളയാത്ത അരി ഭക്ഷികുന്നതിലൂടെ മലബന്ധം, രെക്തസമ്മര്‍ദ്ദം, തല സംബന്ധമായ അസുഗങ്ങള്‍, സന്ധിവേദന, കൂടാതെ ആമാശയ രോഗങ്ങള്‍ എന്നിവയില്‍ നിന്നും മുക്തിനേടാം. എല്ലുകള്‍ക്ക് ബലം ഉണ്ടാവുന്നു, പ്രമേഹം ഉണ്ടാവുന്നില്ല. ശരീരത്തിന്‍റെ അമിത ഭാരവും വണ്ണവും തടയുന്നു. സമ്പൂര്‍ണ ആരോഗ്യത്തിന്‌ ജൈവ കൃഷിയിലൂടെ ഉല്‍പ്പാദിപ്പിച്ച തവിട് നീക്കം ചെയ്യാത്ത അരി ശീലമാക്കുക .

വെളുത്ത അരിയുടെ സ്ഥിരമായുള്ള ഉപയോഗം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിപ്പിക്കുമെന്നാണ് ഹാര്‍വാഡ് യൂണീവേഴ്സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഒരാഴ്ചയില്‍ 150ഗ്രാമില്‍ കൂടുതല്‍ അധികം കഴിക്കുന്നവരില്‍ കൂടുതല്‍ പേരിലും ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു.

തവിട് കളയാത്ത കുത്തരി ആരോഗ്യത്തിന് കൂടുതല്‍ മെച്ചമാണ് താനും. തുടര്‍ച്ചയായി വെള്ള അരിയും, കുത്തരിയും മാറി മാറി കഴിക്കുന്നവര്‍ക്ക് ഷുഗര്‍ ലെവലിലെ മാറ്റം പെട്ടെന്ന് മനസ്സിലാക്കന്‍ കഴിയും. അതുകൊണ്ട് ഇനിമുതല്‍ അരി വാങ്ങാന്‍ പോകുമ്പോള്‍ ഒന്നു കൂടി ഒന്ന് ചിന്തിക്കുക, ഷുഗര്‍ വേണോ ഹെല്‍ത്ത് വേണോ എന്ന്.

ജൈവ അരി ല്‍ ലെഭ്യമാണ്.

ഏതു എണ്ണയാണ് നിങ്ങള്‍ ഉപയോഗിക്കേണ്ടത്?ആഹാരം പാകം ചെയ്യുമ്പോള്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിട്ടുണ്ട് ഭക്ഷ്യ എണ്ണകള്‍...
26/07/2015

ഏതു എണ്ണയാണ് നിങ്ങള്‍ ഉപയോഗിക്കേണ്ടത്?

ആഹാരം പാകം ചെയ്യുമ്പോള്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിട്ടുണ്ട് ഭക്ഷ്യ എണ്ണകള്‍. എന്നാല്‍ ഏതു തരം എണ്ണയാണ് ആരോഗ്യത്തിനു നല്ലത്?

നൂറുകണക്കിനു് വര്‍ഷങ്ങളായി ഒരു പ്രദേശത്തു് ജീവിച്ചുവരുന്ന ജനസമൂഹം ആ പ്രദേശത്തു ലഭിക്കുന്ന കായ്‌കനികളുപയോഗിച്ചു് തയാറാക്കുന്ന ഭക്ഷണം തന്നെയാവണം ആ പ്രദേശത്തു് താമസിക്കുന്നവര്‍ക്കു് ഏറ്റവും ഉചിതം. തലമുറകളായി ഭക്ഷ്യവസ്തുക്കളുടെ ഗുണദോഷങ്ങള്‍ അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവണം. അതുകൊണ്ടു് നമ്മുടെ പരമ്പരാഗതമായ ഭക്ഷണക്രമം നമുക്കു് ഉത്തമം തന്നെയാവണം. അവനവന്റെ ശരീരത്തിനു് ഗുണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ എന്തെല്ലാമാണു് എന്നു് മണത്തും രുചിച്ചുമറിയാനുള്ള കഴിവു് മറ്റു മൃഗങ്ങള്‍ക്കെന്നപോലെ മനുഷ്യനും ഒരു കാലത്തു് ഉണ്ടായിരുന്നിരിക്കണം. ഈ കഴിവുകള്‍ നഷ്ടമായതു് എങ്ങനെയാണു് എന്നു് നാം മനസിലാക്കേണ്ടതാണു്.

തിരിച്ചറിയാം വെളിച്ചെണ്ണയെ

വെളിച്ചെണ്ണയുടെ ആരോഗ്യ - പോഷക ഗുണങ്ങൾ നൂറ്റാണ്ടുകൾക്കു മുമ്പേ മനുഷ്യരാശി തിരിച്ചറിഞ്ഞിട്ടുള്ളതാണ്‌. ഇന്ത്യയിൽ അനാദികാലം മുതൽ തെങ്ങ്‌ കൽപവൃക്ഷം എന്ന പേരിലാണ്‌ അറിയപ്പെട്ടു പോരുന്നത്‌. കൽപവൃക്ഷം എന്നാൽ എല്ലാ വരങ്ങളും നൽകുന്ന മരം. നൂറ്റാണ്ടുകളായി, തലമുറകളായി കേരളീയര്‍ തേങ്ങയും വെളിച്ചെണ്ണയും ഉപയോഗിക്കുന്നു.

വെളിച്ചെണ്ണയുടെ ഔഷധഗുണങ്ങൾ

പ്രധാനമായും അനാവശ്യമായി ട്രാൻസ്ഫാറ്റുകൾ ഉത്പാദിപ്പിക്കുന്നില്ല എന്നതിനാൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ വെളിച്ചെണ്ണയുടെ ഉപയോഗത്താൽ രക്തത്തിലെ നല്ല കൊഴുപ്പിന്റെഅളവ്‌ കൂടുകയും മോശമായ കൊഴുപ്പിന്റെ അളവ്‌ കുറയുകയും ചെയ്യുന്നു.

വെളിച്ചെണ്ണ ഉപാപചയ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനാൽ ശരീരത്തിൽ അമിതകൊഴുപ്പ്‌ അടിഞ്ഞ്‌ കൂടാതിരിക്കാൻ സഹായിക്കുന്നു. മാത്രവുമല്ല പൊണ്ണത്തടി കുറയ്ക്കാനും സഹായിക്കുന്നു.

വെളിച്ചെണ്ണ ദഹിച്ച്‌ ആഗിരണം ചെയ്യപ്പെടാനായി പാൻക്രിയാറ്റിക്‌ ലിപ്പെയ്സ്‌ ആവശ്യമില്ല എന്നതിനാൽ പാൻക്രിയാസിന്റെ പ്രവർത്തനം ത്വരിതപ്പെടുത്തുകയും അതിലൂടെ പ്രമേഹം നിയന്ത്രിക്കുവാനും സഹായിക്കുന്നു.

ആന്റിവൈറൽ, ആന്റി ബാക്ടീരിയൽ ഗുണവിശേഷം ഉള്ളതിനാൽ ആന്തരികമായി ഉണ്ടാകുന്ന പല രോഗങ്ങളും ചെറുക്കാൻ വെളിച്ചെണ്ണയുടെ ഉപയോഗം സഹായിക്കുന്നു.

തൊലിപ്പുറത്തുണ്ടാകുന്ന വട്ടച്ചൊറി, ഫംഗൽ ഇൻഫെക്ഷൻ തുടങ്ങി പലരോഗങ്ങൾക്കും വെളിച്ചെണ്ണ പുറമേ തിരുമ്മിയാൽ മതിയാകും.

ഹൈപ്പോ തൈറോയിഡിസം എന്ന, തൈറോയിഡിന്റെ പ്രവർത്തനത്തെ ഉദ്ദേ‍ീപിപ്പിക്കുന്ന ഹോർമോണിന്റെ അളവ്‌ കൂടിയുണ്ടാകുന്ന രോഗത്തിന്‌ വെറും വയറ്റിൽ വെളിച്ചെണ്ണ കുടിക്കുന്നത്‌ വളരെ നല്ലതാണ്‌.

വായ്നാറ്റം എന്ന അവസ്ഥയിൽ പല്ല്‌ തേച്ചതിനുശേഷം 15 മില്ലി വെളിച്ചെണ്ണ വായിൽ കവിൾ കൊള്ളുന്നത്‌ ഉത്തമമായ ചികിത്സയാണ്‌.

മുടികൊഴിച്ചിൽ മാറാൻ വെളിച്ചെണ്ണ പ്രത്യേകിച്ച്‌ വെർജിൻ വെളിച്ചെണ്ണ തലയിൽ തേച്ച്‌ കുളിയ്ക്കുന്നത്‌ മാത്രം മതിയാകും. ഔഷധഎണ്ണകൾ ധാരാളം പറയുന്നുണ്ടെങ്കിലും വെർജിൻ വെളിച്ചെണ്ണ മാത്രം ഉപയോഗിച്ചാൽ മതി. 100 ശതമാനം ഫലപ്രദമായ ഗുണം കിട്ടും. മാംസ്യത്തിന്റെ കുറവു മൂലം മുടികൾ കൊഴിയുന്നതു തടയാനും വെളിച്ചെണ്ണയുടെ സ്ഥിരമായ ഉപയോഗം ഉത്തമമാണ്‌.

കുട്ടികൾക്കുണ്ടാകുന്ന എല്ലാവിധ ത്വക്ക്‌ രോഗങ്ങൾക്കും വെർജിൻ വെളിച്ചെണ്ണ പുറമേ തിരുമ്മുന്നത്‌ വളരെ സവിശേഷമാണ്‌. പണ്ടുകാലങ്ങളിൽ പുറമേ ഉണ്ടാകുന്ന വ്രണങ്ങൾക്കും, മുറിവുകൾക്കും പച്ചവെളിച്ചെണ്ണ പുറമേ തിരുമ്മുക പതിവായിരുന്നു. ശരീരത്തെ ബാധിക്കുന്ന ബാക്ടീരിയ, യീസ്റ്റ്‌, പൂപ്പൽ, വൈറസുകൾ തുടങ്ങിയ വിവിധ സൂക്ഷ്മാണുക്കളെ വെളിച്ചെണ്ണ പ്രതിരോധിക്കുന്നു. അതുകൊണ്ടാണ്‌ പണ്ടൊക്കെ മുറിവ്‌ ഉണ്ടായാൽ അപ്പോൾ തന്നെ അവിടെ വെളിച്ചെണ്ണ പുരട്ടിയിരുന്നത്‌. വെളിച്ചെണ്ണ പുരട്ടുമ്പോൾ മുറിവുകൾ വേഗം ഭേദമാകുന്നതിനു കാരണം ബാഹ്യചർമ്മം വെളിച്ചെണ്ണയുടെ പ്രവർത്തനഫലമായി വളരെ കുറഞ്ഞ സമയത്തിനുളളിൽ രൂപപ്പെടുന്നതു കൊണ്ടാണ്‌. കാലം മാറിയതോടെ ഇവയെല്ലാം പുതിയ ക്രീമുകൾക്ക്‌ വഴിമാറി.

വെർജിൻ വെളിച്ചെണ്ണ സ്ഥിരമായി പുറത്ത്‌ പുരട്ടിക്കുളിക്കുന്നത്‌ അകാലജര (ത്വക്കിന്റെ ചുളിവ്‌) ഒഴിവാക്കാൻ സഹായിക്കുന്നു.

വെളിച്ചെണ്ണയ്ക്ക്‌ ധാരാളം സവിശേഷതകളുണ്ട്‌. പഴയകാലത്തെപ്പോലെ അതുപയോഗിക്കുന്നതിലൂടെ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കുമെന്നതിൽ സംശയമില്ല.

ശുദ്ധമായ ഓര്‍ഗാനിക് വെളിച്ചെണ്ണ ല്‍ ലെഭ്യമാണ്.

Organic Virgin Coconut Oil Available in .

ഭക്ഷണത്തിന് ഭംഗി മാത്രം മതിയോ?കീടങ്ങളോ പ്രാണികളോ പുഴുക്കളോ തൊടാന്‍ മടിക്കുന്നവയാണോ നമ്മുക്ക് വേണ്ടന്ത്‌ ? ഇപ്പോള്‍ കിട്ട...
18/07/2015

ഭക്ഷണത്തിന് ഭംഗി മാത്രം മതിയോ?

കീടങ്ങളോ പ്രാണികളോ പുഴുക്കളോ തൊടാന്‍ മടിക്കുന്നവയാണോ നമ്മുക്ക് വേണ്ടന്ത്‌ ? ഇപ്പോള്‍ കിട്ടുന്ന പഴം പച്ചകറികള്ളില്‍ ഈച്ച പോലും വരാത്തത് എന്തുകൊണ്ടാണെന്ന് എപ്പോള്‍ എങ്കിലും ആലോജിച്ചിട്ടുണ്ടോ. ഭംഗി ഉള്ളവയ്ക്ക് മാത്രം വേണ്ടിയുള്ള നമ്മുടെ അന്വേഷണം എത്ര അപകടകരമാണ്. ജൈവ കൃഷിരീതിയില്‍ ഉല്‍പ്പാദിപ്പിച്ച ഭക്ഷ്യ വസ്തുക്കള്‍ NatureShop ല്‍ ലെഭ്യമാണ്. FaceBook വഴി ഓണ്‍ലൈന്‍ ആയും ഫോണ്‍ വഴിയും ഇമെയില്‍ Whatsapp മുതലായ മാര്‍ഗങ്ങളിലൂടെയും ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ഇന്ത്യയില്‍ എവിടെയും സ്പീഡ് പോസ്റ്റ്‌ അല്ലെങ്കില്‍ കൊറിയര്‍ വഴി വീട്ടില്‍ എത്തിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 755 89 80 800 (mobile). മറ്റുള്ളവരിലേക്ക് കൂടി ഷെയര്‍ ചെയ്യുക.

അൻപത് വർഷത്തോളം യാതൊരു കേടും കൂടാതെ സൂക്ഷിക്കാവുന്ന ഭക്ഷണം ഏതാണെന്ന് അറിയാമോ?പഞ്ഞപ്പുല്ല്, കൂവരക്, റാഗി എന്നീ പേരുകളിലൊക...
18/07/2015

അൻപത് വർഷത്തോളം യാതൊരു കേടും കൂടാതെ സൂക്ഷിക്കാവുന്ന ഭക്ഷണം ഏതാണെന്ന് അറിയാമോ?

പഞ്ഞപ്പുല്ല്, കൂവരക്, റാഗി എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ഒരു ധാന്യമാണു് മുത്താറി. ഇംഗ്ലീഷിൽ ഫിംഗർ മില്ലെറ്റ് എന്നാണ് പറയുന്നത്. കാത്സ്യം ഇരുമ്പ് എന്നീ ധാതുക്കളും നന്നായി അടങ്ങിയതിനാൽ ചെറിയ കുഞ്ഞുങ്ങൾക്ക് കുറുക്കുണ്ടാക്കാൻ പറ്റിയ ധാന്യമാണു് മുത്താറി. പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, കാത്സ്യം, കൊഴുപ്പ് എന്നിവ നന്നായി അടങ്ങിയിരിക്കുന്നുണ്ടിതിൽ. വിറ്റാമിൻ എ, തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ എന്നീ ഘടകങ്ങളും ഫോസ്ഫറസ് എന്ന ധാതുവും അടങ്ങിയിരിക്കുന്നു. പ്രമേഹരോഗികൾക്കു് റാഗി ഉത്തമാഹാരമാണ്. കൂവരകിന് മറ്റു ധാന്യങ്ങളെക്കാൾ സംഭരണശേഷി കൂടുതലുണ്ട്. അൻപത് വർഷത്തോളം കൂവരക് യാതൊരു കേടും കൂടാതെ സൂക്ഷിക്കാവുന്നതാണ്. അതിനാൽ ക്ഷാമകാലത്തേക്ക് കരുതിവയ്ക്കാൻ അനുയോജ്യമായ ധാന്യമാണിത്.

കുട്ടികള്‍ക്കുപുറമെ കഠിനാധ്വാനം ചെയ്യുന്നവര്‍ക്കും പ്രമേഹരോഗികള്‍ക്കും റാഗി ഉത്തമാഹാരമാണ്. റാഗി പൊടിച്ചുണ്ടാക്കുന്ന മാവുകൊണ്ട് ഇലയപ്പം, ഇടിയപ്പം, പാലപ്പം, കൊഴുക്കട്ട, ഒറോട്ടി, ഊത്തപ്പം, പുട്ട്, ദോശ, പൊങ്കല്‍, പുഡിങ് തുടങ്ങി വിവിധ വിഭവങ്ങള്‍ ഉണ്ടാക്കാം. പഞ്ഞപ്പുല്‍പ്പൊടി കുറുക്കാന്‍ പശുവിന്‍ പാലാണ് നല്ലത്. പശുവിന്‍ പാലിനു പകരം തേങ്ങാപാലും ഉപയോഗിക്കാം. നല്ല രുചിയും മണവും കിട്ടും. മധുരത്തിന് കരിപ്പട്ടിയും കല്‍ക്കണ്ടവുമാണ് നല്ലത്. അല്പം നെയ്യ് ചേര്‍ക്കുന്നതും നല്ലതാണ്.

കൂവരക് നല്ലൊരു ഔഷധസസ്യം കൂടിയാണ്. ഇതിന്റെ ഇലയില്‍ നിന്നെടുക്കുന്ന നീര് സ്ത്രീകള്‍ക്കു പ്രസവസമയത്ത് നല്കാറുണ്ട്. നാട്ടുവൈദ്യത്തില്‍ കുഷ്ഠം, കരള്‍രോഗം, വസൂരി, പ്ലൂറസി, ന്യൂമോണിയ, പനി എന്നിവയ്ക്ക് ഉത്തമ ഔഷധമായും കൂവരകിനെ പരിഗണിക്കുന്നു.

ഓര്‍ഗാനിക് റാഗി ല്‍ ലെഭ്യമാണ്.

Address

Thrissur
680666

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm

Telephone

+91 755 89 80 800

Alerts

Be the first to know and let us send you an email when Natureshop posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram