02/10/2024
എന്തൊരു കഴുത്ത് വേദന! ❤
******************************************
Neckpainവേദനകളില്‍ തലവേദനയും നടുവേദനയും കഴിഞ്ഞാല്‍ ലോകത്തിലേറ്റവുമധികം പേര്‍ ചികില്‍സ തേടുന്നത് കഴുത്ത് വേദനയ്ക്കാണ്. ജോലിസ്ഥലങ്ങളിലും വീട്ടിലുമെല്ലാം അതൊരു പതിവ് പരാതിയാണ്. ജീവിതശൈലിയിലും സൗകര്യങ്ങളിലും ഉണ്ടായ മാറ്റങ്ങള്‍ മുലം ഇന്ന് കഴുത്ത് വേദനക്കാരുടെ എണ്ണം കുടുകയാണ്. കമ്പ്യൂട്ടര്‍ അധിഷ്ഠിത ജോലികളുടെ വ്യാപനം, ദൈനംദിന ജോലികളിലെ വര്‍ധന, നിരന്തരമായ മാനസിക പിരിമുറുക്കം, വ്യയാമരഹിതമായ ജീവിത രീതി, അപകടങ്ങളുടെ ആധിക്യം തുടങ്ങിയവയെല്ലാം കഴുത്ത് വേദന വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. കഴുത്ത് വേദനകളില്‍ അധികവും ഗുരുതരമായവയല്ല. എന്നാല്‍, ചിലപ്പോള്‍ കഴുത്ത് വേദന ഗുരുതരമായ പ്രശ്‌നങ്ങളുടെ സൂചനയാവാം.
എന്താണ് കാരണം
കഴുത്തിലെ പേശികള്‍ക്കും ചലനവള്ളികള്‍ക്കും അമിതായാസമുണ്ടാക്കുന്ന പ്രവൃത്തികളാണ് സാധാരണ കഴുത്ത് വേദനയുടെ കാരണം. തെറ്റായ ശരീര നിലയിലുള്ള ഇരിപ്പ്, കിടത്തം, ദീര്‍ഘനേരം ഒരേനിലയിലുള്ള അധ്വാനം തുടങ്ങിയവയൊക്കെ കഴുത്തിലെ പേശികളെ ആയാസപ്പെടുത്തുകയും ക്ഷീണിപ്പിക്കുകയും ചെയ്യും.
കഴുത്ത് വേദനയുണ്ടാക്കുന്ന ചില പ്രവൃത്തികള്‍:
1. ദീര്‍ഘനേരം കഴുത്ത് മുന്നോട്ടാഞ്ഞ് ഇരിക്കുക(വായന, ടിവി കാണല്‍, ഫോണ്‍ ചെയ്യല്‍).
2. വളരെ ഉയര്‍ന്നതോ തീരെ താഴ്ന്നതോ ആയ തലയണ വച്ച് ഉറങ്ങുക.
3. കഴുത്ത് വളച്ചിരുന്ന് ഉറങ്ങുക.
4. കൈകളില്‍ മുഖംതാങ്ങി ദീര്‍ഘനേരം ഇരിക്കുക
5. മേല്‍ക്കൂര പെയിന്റ് ചെയ്യുക പോലുള്ള ശരീരത്തിന്റെ മുകള്‍ ഭാഗത്തിനും കൈകള്‍ക്കും ആയാസമുണ്ടാകുന്ന പ്രവൃത്തികള്‍.
6. തീവ്രമായ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ജോലികള്‍.
അപകട സൂചന നല്‍കുന്ന കഴുത്ത് വേദനകള്‍
1. കഴുത്ത് വേദനയ്‌ക്കൊപ്പം തോളിലും കൈകളിലും തീവ്രമായ വേദന.
2. കൈകളിലും കൈപ്പത്തിയിലും തരിപ്പും വേദനയും
3. മലമൂത്രവിസര്‍ജനത്തിലെ നിയന്ത്രണം നഷ്ടപ്പെടുക
4. താടി നെഞ്ചില്‍ സ്പര്‍ശിക്കാനാവാതെ വരിക
5. രാത്രിയില്‍ തീവ്രമാകുന്ന വേദന
6. 1-2 ആഴ്ച പൂര്‍ണമായി വിശ്രമിച്ചിട്ടും കുറയാത്ത വേദന.
7. വൈകീട്ട് പനിയോടെയുള്ള വേദന.
8. കഴുത്തില്‍ അസഹനീയമായ വേദന
കഴുത്ത് വേദനയുടെ മറ്റു കാരണങ്ങള്‍
അമിതോപയോഗം മൂലമുള്ള പരിക്കുകള്‍ മുതല്‍ കാന്‍സര്‍ വരെ കഴുത്ത് വേദനയുടെ കാരണങ്ങളാകാം. എങ്കിലും കഴുത്തിലെ കശേരുക്കള്‍, ഡിസ്‌ക്കുകള്‍, നാഡികള്‍ തുടങ്ങിയവയ്‌ക്കൊക്കെ ഉണ്ടാകുന്ന തേയ്മാനവും അനുബന്ധ രോഗങ്ങളുമാണ് വ്യാപകമായി കാണപ്പെടുന്ന കഴുത്ത് വേദനയുടെ മുഖ്യകാരണം. തേയ്മാന രോഗങ്ങള്‍ കഴിഞ്ഞാല്‍ കഴുത്തിന് പൊടുന്നനെ ആഘാതമേല്‍പ്പിക്കുന്ന വീഴ്ച, പ്രഹരം, വാഹന അപകടം തുടങ്ങിയ മൂലമുള്ള പരിക്കുകളും അണുബാധകളുമാണ് കഴുത്ത് വേദനയ്ക്ക് കൂടുതല്‍ കാരണമായി മാറുന്നത്. തലച്ചോറിലെയും സുഷുമ്്‌നയിലെയും കലകള്‍ക്ക് ചുറ്റും നീര്‍ക്കെട്ടും പനിയും ഉണ്ടാക്കുന്ന മെനിന്‍ജൈറ്റിസ്, ക്ഷയം, കാന്‍സര്‍, അര്‍ബുദമല്ലാത്ത മുഴകള്‍, ജന്‍മനാലുള്ള വൈകല്യങ്ങള്‍ തുടങ്ങിയവയും കഴുത്ത് വേദനയുണ്ടാക്കും. ഹൃദ്രോഗത്തിന്റെ ലക്ഷണമായും കഴുത്ത് വേദന പ്രത്യക്ഷപ്പെടാം. കഴുത്തിന്റെ പിന്നില്‍ അനുഭവപ്പെടുന്ന വേദന കൈകളിലേക്കും നെഞ്ചിലേക്കും വ്യാപിക്കുകയാണെങ്കില്‍ വിശ്രമമെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
പ്രാഥമികചികിത്സ
വിശ്രമമാണ് കഴുത്ത് വേദനയ്ക്കുള്ള പ്രാഥമിക ചികിത്സ. കഴുത്ത് വേദന വര്‍ധിപ്പിക്കുന്ന പ്രവൃത്തികള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണം. ഒപ്പം വേദനസംഹാരികള്‍ കഴിക്കുകയും ചെയ്യാം. വേദനയുള്ള ഭാഗത്ത് തിരുമ്മുകയോ തടവുകയോ ചെയ്യരുത്. എന്നാല്‍, പുറമേ പുരട്ടാവുന്ന ദേവനസംഹാരികള്‍ ഉപയോഗിക്കാം.
എന്തൊക്കെയാണ് ചികിത്സകള്‍
കഴുത്ത് വേദനയുടെ ചികിത്സയ്ക്ക് മൂന്നു തലങ്ങളുണ്ട്. ഔഷധങ്ങളും ഐസ് പാളികളുമൊക്കെ ഉപയോഗിച്ച് വേദന കുറയ്ക്കുക. വ്യായാമത്തിലൂടെയും ഫിസിയോ തെറാപ്പിയിലൂടെയും കഴുത്തിന്റെ ചലനക്ഷമതയും വഴക്കവും വര്‍ധിപ്പിക്കുക, കഴുത്തിന് കൂടുതല്‍ പരിക്കേല്‍പ്പിക്കുന്ന പ്രവൃത്തികളും ശരീര ചലനങ്ങളും പൊസിഷനുമൊക്കെ പരിഷ്‌കരിക്കുക എന്നിവയാണവ.
വീട്ടില്‍ ചെയ്യാവുന്ന ചികിത്സകള്‍
1. പെട്ടെന്നുണ്ടാകുന്ന കഴുത്ത് വേദന കുറയ്ക്കാന്‍ വേദനയുള്ള ഭാഗത്ത് ഐസ് പാക്ക് വയ്ക്കാം. ഇത് വേദനയും നീര്‍ക്കെട്ടും കുറക്കും.
2. വേദന സംഹാരി മരുന്നുകള്‍ കഴിക്കാം.
3. പ്രശ്‌ന കാരണമായ ശരീര നില (കിടത്തം, ഇരിപ്പ് മുതലായവ)മാറ്റുക.
4. വേദന സംഹാരി പുരട്ടാം.
5. ചൂടുവെള്ളത്തില്‍ തുണിമുക്കി വേദനയുള്ള ഭാഗത്ത് പിടിക്കുന്നത് രക്തയോട്ടം വര്‍ധിക്കാനും പേശികള്‍ അയയാനും സഹായിക്കും. എന്നാല്‍, അധികം ചൂടുവയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
Yoga Neck painയോഗയും വ്യായാമവും
കഴുത്ത് വേദന പ്രതിരോധിക്കാന്‍ യോഗയും വ്യായാമവും ഫലപ്രദമാണ്. കഴുത്തിന്റെ വഴക്കവും ദൃഡതയും വര്‍ധിപ്പിക്കാന്‍ യോഗ സഹായിക്കും. എന്നാല്‍, മികച്ച പരിശീലകരില്‍ നിന്ന് യോഗ പഠിക്കാന്‍ ശ്രദ്ധിക്കണം. കഴുത്ത് വട്ടം കറക്കുന്നതു പോലുള്ളവ ഒഴിവാക്കണം.
വ്യായാമത്തിലൂടെ പേശികള്‍ ദൃഢമാക്കുന്നതും മികച്ച ശരീര ഭാരം നിലനിര്‍ത്തുന്നതും കഴുത്ത് വേദന പ്രതിരോധിക്കാന്‍ സഹായകമാവും. സാധാരണ വ്യായാമങ്ങളില്‍ നീന്തല്‍, നടത്തം തുടങ്ങിയവയാണ് മികച്ച വ്യായാമങ്ങള്‍. കഴുത്തിലെ പേശികള്‍ ബലപ്പെടുത്തുന്നതിനുള്ള പ്രത്യേക വ്യായാമങ്ങളുമുണ്ട്. എന്നാല്‍, കഠിനായ കഴുത്ത് വേദനയുള്ളപ്പോള്‍ വ്യായാമം ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം.
കഴുത്തിന് ആയാസം കുറയ്ക്കാം
കഴുത്തിന് ആയാസം കുറയ്ക്കുന്നതിന് സഹായകമായ ചില നിര്‍ദേശങ്ങള്‍
1. കഴുത്ത് മുന്നോട്ട് നീട്ടിയും മുകളിലേക്ക് ഉര്‍ത്തിയും അധികനേരം ഇരിക്കാതിരിക്കുക
2. പിന്‍ഭാഗത്തിന് സപ്പോര്‍ട്ട് കൊടുത്ത് കസേരയില്‍ നേരേ ഇരിക്കുക. പാദങ്ങള്‍ തറയില്‍ ഉറപ്പിച്ച് വയ്ക്കുക. തോളുകള്‍ റിലാക്‌സ് ചെയ്ത് പിടിക്കുക.
3. ഒറ്റ ഇരിപ്പ് ഇരിക്കാതെ ഇടക്കിടെ എഴുന്നേല്‍ക്കുകയോ പൊസിഷന്‍ മാറുകയോ ചെയ്യുക.
4. കഴുത്തിലെ പേശികള്‍ സ്‌ട്രെച്ച് ചെയ്യുക.
5. കമ്പ്യൂട്ടര്‍ മോണിറ്റര്‍ കണ്ണിന് നേരെ ക്രമീകരിക്കുക.
6. കഴുത്തില്‍ റിസീവര്‍(മൊബൈല്‍) വച്ച് സംസാരിക്കാതിരിക്കുക.
7. വാഹനമോടിക്കുമ്പോള്‍ സ്റ്റിയറിങ് വീലിലേക്ക് ആഞ്ഞിരിക്കാതിരിക്കുക.
8. ഭാരമുയര്‍ത്തുമ്പോള്‍ ശരീരത്തോട് ചേര്‍ത്ത് പിടിക്കുക.
9. കഴുത്ത് നേരെ വയ്ക്കാന്‍ സഹായിക്കുന്ന തലയിണ ഉപയോഗിക്കുക.
10. കഴുത്ത് വളച്ച് ഇരുന്ന് ഉറങ്ങാതിരിക്കുക.
11. പേശികള്‍ക്ക് അയവേകുന്ന വ്യായാമങ്ങള്‍ ശീലിക്കുക.
12. പതിവായി വ്യായാമം ചെയ്ത് ശരീര ഭാരം ആരോഗ്യകരമായി നിലനിര്‍ത്തുക
മാറുന്ന കാലഘട്ടത്തിൽ ആരോഗ്യത്തെ കുറിച്ചും അതുപോലെ ജീവിതത്തിൽഅറിഞ്ഞിരിക്കേണ്ടതുമായ എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാന്‍ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു പേജിൽ ലൈക് ചെയുക...- plez like n share this page...
https://www.facebook.com/ArogyamanuSambathu
plez subscibe and promote our utube channel n show your support...videos will come soon...
login gmail account n click the below link and subscribe
https://www.youtube.com/channel/UC1rt_v7YwYkyQ5zDQsB9SZg