14/03/2024
രക്തസമ്മർദ്ദവും സ്വസ്ഥസമ്മർദ്ദവും
``````````´`´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
ധമനിയിലൂടെ സഞ്ചരിക്കുന്ന രക്തം അതിന്റെ ഭിത്തിയിൽ ഏൽപ്പിക്കുന്ന മർദ്ദമാണ് രക്തസമ്മർദ്ദം. സ്വതവേ രക്തസമ്മർദ്ദം ഹൃദയത്തിന്റെ വലിപ്പം,തൂക്കം,ഹൃദയ സ്പന്ദന വേഗം എന്നിവയനുസരിച്ച് വ്യത്യാസപ്പെടുന്നു.
വ്യക്തിഗതങ്ങളായ സവിശേഷതകൾക്കനുസരിച്ച് പരിധികൾക്കുള്ളിൽ വ്യത്യാസപ്പെടാവുന്നതാണിത്.
സ്വസ്ഥസമ്മർദ്ദം
``````````````´´´´´´´´´´´
സിസ്റ്റോളിക് എന്നത് BP രേഖപ്പെടുത്തുമ്പോൾ മേലെ കാണുന്നതും
ഡയസ്റ്റോളിക് എന്നത് താഴെ കാണുന്നതുമാണ്. സിസ്റ്റോളിക് ഒരാളുടെ വയസ്സിനോട് 100 കൂട്ടിയാൽ കിട്ടുന്നത്രയും വരേക്കും ആവാം. ഒരുപാട് ദൂരം നടന്നാൽ, വിശന്നിരിക്കുമ്പോൾ, ദീർഘദൂര യാത്രക്ക് ശേഷം,ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുമ്പോൾ,ആയാസകരമായ ജോലികൾ,വ്യായാമം എന്നിവക്ക് ശേഷം, ഉറക്കക്കുറവിൽ,പിരിമുറുക്കം,അമിത കോപം എന്നീ മാനസിക വികാരാധിക്യങ്ങളിൽ എല്ലാം ഈ സമ്മർദ്ദത്തിൽ വ്യത്യാസമുണ്ടാവുന്നതു സാധാരണമാണ്. അത് ശരീരം തന്നെ അറ്റകുറ്റപ്പണി നടത്തി ക്രമീകരിക്കുന്നു,.എന്നാൽ ഡയസ്റ്റോളിക് എപ്പോഴും 100 ന്റെ താഴെ ഉണ്ടാവണം.
ഇതാണ് സ്വസ്ഥസമ്മർദ്ദം.
ഇതിൽ നിന്നും വ്യത്യസ്തമായാൽ മാത്രമേ ഒരു രോഗമായി പരിണമിക്കുകയും പരിഗണിക്കേണ്ടതുമായി വരുന്നുള്ളൂ.
ഹൃദയം എത്ര വേഗത്തിലും ശക്തിയിലും ഒക്കെ സ്പന്ദിച്ചാലും രക്തസമ്മർദ്ദത്തെ ക്രമീകരിക്കാനും നിയന്ത്രിക്കാനും ധമനീഭിത്തികൾക്ക് കഴിയുന്നു. അവയുടെ പ്രത്യേക സങ്കോചവികാസ ക്ഷമതയാണ് ഓരോ അവയവ ഘടനക്കനുസരിച്ചു ഓരോ ഭാഗങ്ങളിൽ മർദ്ദം ക്രമീകരിച്ചുനിർത്തുന്നത്. അതുകൊണ്ടാണ് ശരീരത്തിന്റെ വിവിധഭാഗങ്ങളിൽ ഏറ്റക്കുറച്ചിലുകൾ Bp യിൽ കാണുന്നത്.
നിങ്ങൾ BP മരുന്ന് നിർത്താതെ കഴിച്ചുപോകുമ്പോഴും വളരെ കൃത്യമായി പരിപാലിച്ചാൽ ഈ അവസ്ഥ പൂർണ്ണമായും മാറി മരുന്നുകളൊന്നുമില്ലാതെ സാധാരണ ജീവിതം നയിക്കാനാവും. BP ഉണ്ടെന്നറിയുന്നതുമുതൽ ശക്തിയേറിയ മരുന്നുകളുടെ അടിമയാവാതിരിക്കണമെങ്കിൽ
ഇന്ദുപ്പ് ഉപയോഗിക്കുന്നത് വളരെ സഹായമാകും.
വിദഗ്ദ്ധ വൈദ്യനിർദ്ദേശ പ്രകാരം കൈകാര്യം ചെയ്ത് മരുന്നുകൾ ഉപയോഗിക്കുന്നത് സാവധാനം കുറച്ചുകൊണ്ടുവന്നു സമർത്ഥമായി മരുന്നുകൾ ഒന്നും ഉപയോഗിക്കാതെ സാധാരണയിൽ നിലനിർത്താനും കഴിയും.
--Dr Deepthi
2/9/2020