Homoeo clinic

Homoeo clinic homeopathy is a progressive and aggressive step in medicine
(1)

11/06/2025

കാര്യങ്ങൾ നടക്കുമെന്നും നടത്തുമെന്നും തീരുമാനിക്കുക. എങ്കിൽ അതിനുള്ള മാർഗ്ഗം നാം കണ്ടെത്തും... ✨
-എബ്രഹാം ലിങ്കൺ

12/05/2025
 **a    *dതുടർച്ചയായി സജീവമായിരിക്കാൻ.... ഡാൻസ് ചെയ്യാൻ ..... ഇപ്പോഴത്തെ ന്യൂജൻ വയ്ബിൽ പറയുകയാണെങ്കിൽ ചില്ലായിട്ടിരിക്കാ...
19/03/2025

**a *d
തുടർച്ചയായി സജീവമായിരിക്കാൻ.... ഡാൻസ് ചെയ്യാൻ ..... ഇപ്പോഴത്തെ ന്യൂജൻ വയ്ബിൽ പറയുകയാണെങ്കിൽ ചില്ലായിട്ടിരിക്കാൻ ...
ഉറക്കം വരാതിരിക്കാൻ..
എന്നുവേണ്ട ,ഇവിടെ പറയാൻ കൊള്ളാവുന്നതും കൊള്ളാത്തതുമായ പല പല കാര്യങ്ങൾക്കും മനുഷ്യനെ പ്രേരിപ്പിക്കുന്ന ഒരു കാളകൂട വിഷമായി കൂടെ കൂടിയിരിക്കുകയാണ് "മെത്ത്" ന്ന് വിളിക്കുന്ന **a ( Methyle Dioxy Met Amphitamine )എന്നീ നാലക്ഷരങ്ങൾ .

മദ്യപിച്ചാലോ പുകവലിച്ചാലോ അതിൻറെ മണം മറ്റുള്ളവർ മനസ്സിലാകും . പോലീസുകാരെങ്ങാനും കണ്ടാൽ.... ഊതിച്ച് നോക്കും ....
എന്നാൽ മെത്തിനേ അങ്ങനെയൊന്നും പെട്ടെന്ന് കണ്ടെത്താൻ പറ്റില്ല. അതുകൂടാതെ ഈ ഒരു സാധനത്തിന് മണമോ രുചിയോ ഇല്ലാത്തതുകൊണ്ട് തന്നെ സ്വയം കഴിക്കാനും , മറ്റുള്ളവർ അറിയാതെ ജ്യൂസിലോ മറ്റു പാനീയങ്ങളിലും കലർത്തി കൊടുക്കാനും വളരെ എളുപ്പം. ഇത് നമ്മുടെ രക്തത്തിൽ കയറിയാൽ അരമണിക്കൂർ കൊണ്ട് നമ്മുടെ മസ്തിഷ്കത്തെ മുഴുവനായി ബാധിക്കുകയും ആയതിന്റെ ലഹരി ഏറ്റവും ചുരുങ്ങിയത് എട്ടുമണിക്കൂറെങ്കിലും നീണ്ടുനിൽക്കുകയും ചെയ്യും . എന്നാൽ മെത്ത് ഉപയോഗിച്ചതുമൂലം നമ്മുടെ മസ്തിഷ്കത്തിലെ ജൈവ രാസ സന്തുലനം മാറ്റിമറിക്കപ്പെടുകയും അതുമൂലം വിവരണാതീതമായ അതിയായ.... അനിയന്ത്രിതമായ ആഹ്ലാദം..... ഉന്മാദം ...ധൈര്യം.... ഉണർവ് .... ദേഷ്യം...തുടങ്ങി എടുത്തുചാട്ടം(Impulsive) എന്നീ വികാരങ്ങൾ ചുരുങ്ങിയത് 12 മുതൽ 16 മണിക്കൂർ വരെ നീണ്ടുനിൽക്കുകയും ചെയ്യാം . ഒരു ബാറ്ററി ചാർജ് ചെയ്യുമ്പോൾ ചാർജ് കയറുന്നത് പോലെ തന്നെ ഇതിൻറെ കപടമായ ജൈവ രാസ അസന്തുലിനം ചാർജ് പോയ ബാറ്ററി പോലെ.....നമ്മുടെ രക്തത്തിൽ ഇല്ലാതെ വരുമ്പോൾ.... അതികഠിനമായ വിവരണാതീതമായ ഉൽക്കണ്ഠയും.....
വിഷാദവും .....
സംശയവും ഭ്രമിപ്പിക്കുന്ന രീതിയിലുള്ള ചിന്താ വൈകല്യങ്ങളും ഈകൂട്ടരിൽ കാണാം . ഒന്നും ചെയ്യാൻ താല്പര്യമില്ലാതെ..... മനസ്സും ശരീരവും ചത്തത് പോലെ..... ഒന്ന് എഴുന്നേൽക്കാൻ പോലും താല്പര്യമില്ലാതെ ....ഇരുപ്പിൽ തന്നെ ഇരിക്കും അല്ലെങ്കിൽ കിടന്ന കിടപ്പിൽ കിടക്കും. ഇതിൽ നിന്നും പുറത്തു വരാൻ വീണ്ടും മെത്ത് ഉപയോഗിക്കണമെന്ന തോന്നൽ..... അവസാനം ഇതിൽ നിന്നും രക്ഷപ്പെടാൻ ആവാത്ത വിധത്തിലുള്ള ആശ്രയത്വം അല്ലെങ്കിൽ അടിമത്തം ( Addiction) സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നതാണ് സത്യം. ഇങ്ങനെയുള്ള ചിലരിൽ മാനസിക വൈകൃതങ്ങളും ചിലപ്പോൾ കാണാവുന്നതാണ് .ശാരീരികമായി നമ്മുടെ അടിസ്ഥാന അവയവങ്ങളായ മസ്തിഷ്കം വൃക്ക ഹൃദയം എന്നിവയെ പ്രതികൂലമായി ബാധിക്കും അതോടൊപ്പം ശരീര ഊഷ്മാവ് വല്ലാതെ കൂടുകയും അനിയന്ത്രിതമായ ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാൻ ഇടയാവുകയും അതേ തുടർന്ന് ഹൃദയാഘാതത്തിലേക്ക്....
പക്ഷാഘാതത്തിലേക്ക് ഇക്കൂട്ടർ ചിലപ്പോൾ വീണുപോയേക്കാം. ഇത് എല്ലുകളെയും പല്ലുകളെയും ബാധിക്കുമ്പോൾ ......ഒറ്റനോട്ടത്തിൽ തന്നെ ഇവരുടെ പല്ലുകൾ കേടുവന്ന്...
സാന്ദ്രത കുറഞ്ഞു..... പല്ല് പൊടിയുന്ന ഒരു അവസ്ഥ ....
അല്ലെങ്കിൽ പല്ലിളകി പോകുന്ന ഒരു അവസ്ഥ ഈകൂട്ടരിൽ കാണാം .ഇതിനെയാണ് "മെത്ത് മൗത്ത്" എന്ന് പറയുന്നത്
ഇവരിൽ സൃഷ്ടിക്കപ്പെടുന്ന ഉന്മാദാവസ്ഥ ഇവരെ അക്രമകാരികളും ആക്കാം.
ഇതിന് അടിമയായവർക്ക് ഇത് കിട്ടാതെ വരുമ്പോൾ അകാരണമായ....
അതികഠിനമായ ഉത്കണ്ഠ .....വിഷാദം ...ആത്മഹത്യാ പ്രവണത.... അനിയന്ത്രിതമായ തലവേദന എന്നതൊക്കെ ചിലപ്പോൾ കാണാം.

ഒന്നു മനസ്സിലാക്കുക:- എംഡി എം എ ഉപയോഗിക്കുന്നവർ യുവതി യുവാക്കൾ എന്നോ ,ആണെന്നോ പെണ്ണെന്നോ , കുട്ടികളോ മുതിർന്നവരെന്നോ, വിദ്യാസമ്പന്നരോ അല്ലാത്തവരെന്നോ യാതൊരുവിധ വ്യത്യാസവും കാണേണ്ട കാര്യമില്ല. വെളിച്ചത്തിലേക്ക് ആകർഷിക്കുന്ന ഈയലുകളെപ്പോലെ മനുഷ്യനിവിടെ പിടഞ്ഞു പിടഞ്ഞു മരിക്കുകയോ പേപിടിച്ച പട്ടിയെപ്പോലെ മനുഷ്യരെ കൊന്നൊടുക്കാനും ഈ നാല് അക്ഷരങ്ങൾക്ക് കഴിയും . അതാണ് വസ്തുത.അതുകൊണ്ടുതന്നെ M**A ഇതിൻറെ സ്രോതസ്സിൽ നിന്ന് തന്നെ പിടിച്ചു കെട്ടാൻ നമുക്ക് കഴിയണം. അതുകൂടാതെ ഇങ്ങനെയുള്ള ഇതിൻ്റെ അതിരുകടന്ന ഉപയോഗം കുറഞ്ഞുവരുന്ന നമ്മുടെ മാനസികാരോഗ്യത്തിലേക്ക് ആണ് യഥാർത്ഥ വിരൽ ചൂണ്ടുന്നത് എന്നത് നാം മറക്കരുത്. ആയതുകൊണ്ട് തന്നെ നിയമപരമായ പഴുതുകൾ അടച്ചുകൊണ്ട്.... കുടുംബപരമായ ബോധവൽക്കരണം ........സാമൂഹിക ബോധവൽക്കരണം ......ഇങ്ങനെയുള്ളവരെ കഴിയുന്നതും തുടക്കത്തിൽ തന്നെ കണ്ടെത്തി , അവരുടെ ശരിയായ രീതിയിൽ ചികിത്സയും പുനരധിവാസം എന്നിവ തുടർച്ചയായി നടപ്പിലാക്കുകയാണെങ്കിൽ...... ഒരു മഹാമാരി എന്ന് കണക്ക് കേരളത്തെ വിഴുങ്ങുന്ന ഈ കൊടിയ വിഷത്തെ നമുക്ക് തടയാനാവും .....ആവട്ടെ എന്നാശംസിച്ചുകൊണ്ട്, നിർത്തുന്നു .
സ്നേഹപൂർവ്വം ,
ഡോ:പി എൻ കരംചന്ദ് ,
പ്രൊഫസർ ആൻഡ് ഹെഡ്
ഡിപ്പാർട്ട്മെൻറ് ഓഫ് മെഡിസിൻ
ഡോക്ടർ മെമ്മോറിയൽ ഹോമിയോപ്പതിക്ക് മെഡിക്കൽ കോളേജ് ചോറ്റാനിക്കര.

18/03/2025

Sunita Williamsനെ കാത്തിരിക്കുന്നത് 'നരക ജീവിതം', പക്ഷെ ലഭിക്കുന്നത് ഞെട്ടിക്കുന്ന പ്രതിഫലം Ningalkkariyamo, N18G ...

മനോരോഗങ്ങളെ  കുറിച്ചുള്ള എഴുത്തുകൾ  നിങ്ങളെ പോലെ എനിക്കും വളരെ താല്പര്യം ആണ്. സെമിനാരി ലൈഫിന് മുൻപ് തന്നെ ഇത്തരം വിഷയങ്ങ...
16/03/2025

മനോരോഗങ്ങളെ കുറിച്ചുള്ള എഴുത്തുകൾ നിങ്ങളെ പോലെ എനിക്കും വളരെ താല്പര്യം ആണ്. സെമിനാരി ലൈഫിന് മുൻപ് തന്നെ ഇത്തരം വിഷയങ്ങളോട് വല്ലാത്ത താല്പര്യം ആയിരുന്നു, സെമിനാരിയിലെ ഡോർമെറ്ററിയിൽ കൂടെ ഉറങ്ങുന്ന സുഹൃത്തുക്കളെ പാതി ഉറക്കത്തിൽ ഹിപ്‌നോട്ടൈസ് ചെയ്തു ആണ് ഞാൻ എന്റെ ചില കുസൃതി പരീക്ഷണങ്ങൾ നടത്തിയിരുന്നത്. കാലങ്ങൾ കടന്നു പോയി കൂടെ മനഃശാസ്ത്രം പഠിച്ചവരിൽ പലരും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയിട്ടും, കൗൺസിലർ ആയിട്ടുമൊക്കെ ജോലിചെയ്തപ്പോൾ പഠിച്ച വിഷയവുമായി യാതൊരു ബന്ധവും ഇല്ലാത്ത ജോലി ചെയ്തു മുൻപോട്ടു പോകുമ്പോളും ഇത്തരം വിഷയങ്ങളോട് ഒരു വല്ലാത്ത ത്വര തന്നെ ആയിരുന്നു.. അങ്ങനെ ഉള്ള അന്വേഷണങ്ങൾക്കിടയിൽ അവിചാരിതമായി വായിച്ചു പോയ മനുഷ്യരിലെ ഒരു സ്വഭാവ വൈകല്യം ഉണ്ട് ആരും നിസാരമായി കാണുന്ന നമ്മൾ അതികം ശ്രദ്ധിക്കാതെ വിടുന്ന ഒരു മാനസിക വൈകല്യം... ഒരു തരം ടോക്സിക് ബിഹേവിയർ.. അത്തരം വൈകല്യത്തെ കുറിച്ചുള്ള പല കുറിപ്പുകളും മുൻപ് വായിച്ചിട്ടുണ്ടെങ്കിലും.. അടുത്തിടക്കാണ് ഒരു മലയാളത്തിൽ ഉള്ള ഒരു പോസ്റ്റ്‌ വായിക്കാൻ ഇട ആയത്. വായിച്ചു കഴിഞ്ഞപ്പോൾ നിങ്ങളോടും ഒന്ന് ഷെയർ ചെയ്യണം എന്ന്‌ തോന്നി.. കേരളത്തിലെ തന്നെ ഒരു സൈക്കാട്രിസ്റ്റ് കുറിച്ച കുറിപ്പ്...

"സൈക്കോപാത്തുകളെ കുറിച്ചുള്ള ചർച്ചകൾ എല്ലാവർക്കും ഇഷ്ടമാണ്. നാട്ടിൻപുറത്തെ ചായക്കടകളിൽ തുടങ്ങി യൂണിവേഴ്സിറ്റി ക്ലാസ്റൂമുകൾ വരെ Jack the Ripper, ചാൾസ് ശോഭരാജ്, ജോളി കൂടത്തായി ഒക്കെ ഹോട്ട് topics ആവാറുണ്ട്. Motive ഇല്ലാതെ കൊല ചെയ്യുന്നതിന്റെ psychology എന്താവും, ഇത്രയും ക്രൂരമായ ഒരു കൃത്യം ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്ന ഘടകം, ഇതൊക്കെ mental health professionals വരെ നീണ്ട അവലോകനത്തിന് വിധേയമാക്കുന്നു.

എന്നാൽ ഒരു psychiatrist ആയിട്ട് work ചെയ്യുമ്പോൾ എന്നെ പലപ്പോഴും bother ചെയ്തിട്ടുള്ളത് ഇത് പോലെ extremely aggressive ആയ, murder വരെ ചെയ്യാൻ മടി ഇല്ലാത്ത, സൈക്കോപാത്തുകൾ അല്ല. മറിച്ച് വളരെ subtle ആയ, പുറമെ നിന്ന് നോക്കിയാൽ ഒരു തരത്തിലും പിടി തരാത്ത, എന്നാൽ കൂടെ ഉള്ളവരെ ഊറ്റികുടിച്ച് ജീവിക്കുന്ന ഒരിനം psychopaths ആണ്. ഓപിയിൽ നിരന്തരം കാണുന്ന നിസ്സഹായരായ മനുഷ്യരിൽ, മാനസിക സമ്മർദ്ദത്താൽ സമനില തന്നെ നഷ്ടപ്പെട്ടേക്കാവുന്ന ചിലരുടെയെങ്കിലും ജീവിതത്തിൽ അങ്ങനെ ഒരു സൈക്കോപാത്തിന്റെ സാന്നിദ്ധ്യം വ്യക്തമായി അനുഭവപ്പെടാറുണ്ട്. അതവരുടെ parent ആവാം, ഭർത്താവ് ആവാം, ഗേൾഫ്രണ്ട് ആവാം, അടുത്ത സുഹൃത്ത് ആവാം, അങ്ങനെ ആര് വേണേലും ആവാം. ആ സൈക്കോപാത്തിനെ തിരിച്ചറിഞ്ഞ് ജീവിതത്തിൽ നിന്ന് എടുത്തു മാറ്റിക്കളയാൻ സാധിച്ചാൽ, അതവരുടെ മനോനില വളരെയധികം മെച്ചപ്പെടുത്താറുമുണ്ട്.

Superficial charm എന്നൊക്കെ പറയുന്നതിന്റെ ഉസ്താദ് ആവും ഈ കക്ഷികൾ. First time അവരെ കണ്ടത് നാം എന്നും കളറോടെ ഓർത്ത് ഇരിക്കും. അത്രയും അതിഭാവുകത്വം നിറഞ്ഞ കഥകളും, ആകാശം മുട്ടുന്ന സ്വപ്നങ്ങളും എല്ലാം സരസമായി വാ തോരാതെ സംസാരിച്ച് ആദ്യ കാഴ്ചയിൽ തന്നെ ആരെയും ഫ്‌ളാറ്റാക്കും അവർ.

എന്നാൽ പിന്നീടങ്ങോട്ട് അതേ നാവ്‌ ഉപയോഗിച്ച് കൂടെയുള്ളവരുടെ energy ഊറ്റി കുടിക്കുന്ന അവർക്ക് Energy Vampires എന്നും പേരുണ്ട്. പറഞ്ഞ് പറഞ്ഞ് രാവ് പകലാക്കാൻ ഉള്ള ആ കഴിവ് ഉപയോഗിച്ച് ഏത് തെറ്റിൽ നിന്നും അവർ രക്ഷപ്പെടും. മാത്രമല്ല യഥാർത്ഥത്തിൽ തെറ്റ് നമ്മുടെ ഭാഗത്താണെന്ന് വരുത്തി തീർക്കുകയും ചെയ്യും. അങ്ങനെ guilt അടിച്ച്, സ്വന്തം sanityയിലും judgementലും വരെ വിശ്വാസം നഷ്ടപ്പെട്ട്, ഒരു ജീവച്ഛവമായി, അവരുടെ കളിപ്പാവയായി നമ്മൾ മാറുന്നതിനെയാണ് Gaslight ചെയ്യപ്പെടുക എന്ന് പറയുന്നത്. നമ്മൾ use ചെയ്യപ്പെടുകയാണ് എന്ന യാഥാർത്ഥ്യം ചുറ്റുമുള്ള എല്ലാവർക്കും മനസ്സിലാവുമെങ്കിലും, ഗ്യാസ്‌ലൈറ്റ് ചെയ്യപ്പെട്ട ഒരു വ്യക്തി അപ്പോഴും പൂർണ്ണ വിശ്വാസത്തോടെ അകമഴിഞ്ഞ സ്നേഹത്തോടെ അവരെ പിന്തുടരുകയാണ് ചെയ്യാറുള്ളത്. അത്രയും manipulative ആണ് ഈ personalityക്കാർ.

എന്താണ് ഇവരെ ഇതൊക്കെ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. എന്താണ് ഇവരുടെ core trait. It's their absolute lack of empathy towards others. പറയുമ്പോൾ മിക്കവാറും സ്നേഹം, കരുണ തുടങ്ങിയ വാക്കുകൾ ഒത്തിരി ഉപയോഗിച്ചെന്ന് വരും. എന്നാൽ അവർക്ക് അത് വെറും വാക്കുകൾ മാത്രമാണ്. ബാക്കി ഉള്ളവരുടെ വിചാരങ്ങളെയോ അവരുടെ മനസ്സിലൂടെ കടന്ന്പോയിക്കൊണ്ടിരിക്കുന്ന വികാരങ്ങളെയോ കുറിച്ച് ഒട്ടും concern ഇല്ലാത്ത അവസ്ഥ. അത് കൊണ്ട് തന്നെ മറ്റുള്ളവർക്ക് എത്ര വേദനിച്ചാലും അത് മനസ്സിലാക്കാൻ പോയിട്ട്, എന്തെങ്കിലും തരത്തിലുള്ള കുറ്റബോധമോ വീണ്ടുവിചാരമോ പോലും ഇത്തരക്കാർക്ക് അനുഭവപ്പെടാറില്ല. അങ്ങനെ തോന്നാനുള്ള Brain area അവരിൽ തീർത്തും silent ആണെന്നതാണ് സത്യം.

അങ്ങേയറ്റം self centered ആയ ഇവർ സ്വന്തം കാര്യസാധ്യത്തിനായി വളരെ calculated ആയി ഉറ്റവരെ ഉപയോഗിക്കുന്നു. അല്ലേലും vampires പണിയെടുത്ത് ജീവിക്കാറില്ലല്ലോ. കാര്യം നടക്കാതെ വരുമ്പോൾ കാണിക്കുന്ന emotional പൊട്ടിത്തെറികളും സ്വയം victim കളിക്കലും ഒക്കെ ഇവരുടെ manipulativenessന്റെ ഭാഗം തന്നെ. നമ്മൾ ഒത്തിരി സ്നേഹത്തോടെ കരുതുന്നവർ നമ്മളുടെ വികാരങ്ങളോട് തികച്ചും cold ആയി പ്രതികരിക്കുന്നത് ആണ് ഇതിൽ ഏറ്റവും വേദനാജനകം.

മനഃപൂർവം ചെയ്യുന്നതല്ല ഇതൊന്നും എന്ന് കൂടെ നാം മനസ്സിലാക്കണം. ഇതവരുടെ personalityയുടെ ഭാഗമാണ്. ഒരു disorder ആണ്, അവർക്ക് പോലും insight ഇല്ലാത്ത ഒരു disorder. അതിൽ genetic factors വരെ involved ആണ്. We can't blame them entirely for something they have no control over right. എന്ന് വച്ച് നിങ്ങൾ ഇതെല്ലാം സഹിക്കണം എന്നല്ല. സ്നേഹം കൊണ്ട് അവരെ മാറ്റി എടുക്കൽ ഒന്നും നടക്കുന്ന കാര്യമല്ല. അവർ നിങ്ങളെ drain out ചെയ്ത് കഴിഞ്ഞാൽ അടുത്ത ആളിലേക്ക് നീങ്ങും. അങ്ങനെയാണ് അവർ ജീവിക്കാൻ പോകുന്നത്, മാത്രമല്ല ഒരു രീതിയിലും ഈ ചെയ്യുന്ന കാര്യങ്ങൾ അവരുടെ മനസ്സാക്ഷിയെ ബാധിക്കുകയും ഇല്ല. എന്നാൽ നിങ്ങൾ ഓർക്കും, അവർ മനസ്സിൽ ഏൽപ്പിച്ച ഓരോ മുറിവും നിങ്ങളെ haunt ചെയ്യും. രണ്ടാം ക്ലാസ്സിൽ വച്ചുണ്ടായ ഒരു അനുഭവത്തെ കുറിച്ച് അടുത്തിടെ എന്റൊരു സുഹൃത്ത് പറഞ്ഞു. അറിയാതെ ക്ലാസ്സിൽ വച്ചു നിക്കറിൽ മൂത്രമൊഴിച്ച അവനെ, ക്ലാസ്സിന്റെ മുന്നിൽ കൊണ്ടുവന്നു നിർത്തി എല്ലാ കുട്ടികളെയും കൊണ്ട് കൂവിച്ചു അത്രേ ക്ലാസ്സിലെ അദ്ധ്യാപിക. ഒരു psychopath നിങ്ങളുടെ ജീവിതത്തിലേക്ക് വരുന്നത് ഒരു ടീച്ചറുടെയോ ഡോക്ടറുടെയോ രൂപത്തിൽ പോലും ആവാം. Depending upon the nature of contact and depth of your relationship, അവരുണ്ടാക്കുന്ന traumaയിൽ നിന്ന് recover ചെയ്യാൻ മാസങ്ങളോ വർഷങ്ങൾ വരെയോ എടുക്കാം. അത് കൊണ്ട് ഇന്ന് തൊട്ട് തുടങ്ങിക്കോളു, start getting away from them for the sake of your own mental health.



കടപ്പാട് : ഡോ :തോമസ് മത്തായി
https://www.healthline.com/health/mental-health/energy-vampires

മാനസിക ആരോഗ്യം ഗ്രൂപ്പിലെ എല്ലാ സുഹൃത്തുക്കൾക്കും നല്ല ഒരു ദിനം നേരുന്നു.

സ്നേഹ പൂർവ്വം
സിജു കല്ലട

Energy vampires feed on your willingness to listen and care for them, leaving you exhausted and overwhelmed. Here's how to identify and respond to this toxic behavior.

Address

Thrissur

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+919946499966

Alerts

Be the first to know and let us send you an email when Homoeo clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Homoeo clinic:

Share

Category