29/06/2022
മഴക്കാലം പനിക്കാലമായ് മാറുമ്പോൾ
പല കാരണങ്ങൾ കൊണ്ട് പനി ഉണ്ടാകാമെങ്കിലും മഴക്കാലത്ത് പനി വരുമ്പോൾ അത് പകർച്ചപ്പനി ആണോ എന്ന് ബലമായി സംശയിക്കണം.കേരളീയർ വിവിധ തരം പനികൾ കൊണ്ട് പൊറുതി മുട്ടുന്ന കാഴ്ചയാണ് ഇപ്പോ കണ്ടു വരുന്നത് . മഴക്കാലത്ത് കൊതുക് മൂലം ഉണ്ടാകുന്ന പനികളെയും മറ്റ് ജലജന്യരോഗങ്ങളെയും നമുക്ക് ലക്ഷണങ്ങൾ കൊണ്ട് മനസ്സിലാക്കാൻ ശ്രമിക്കാം .
🔸ഡെങ്കിപ്പനി :
ഈഡിസ് കൊതുക് കടിച്ച് 2 മുതൽ 14 ദിവസത്തിനകം രോഗം പ്രത്യക്ഷപ്പെടാം . കടുത്ത പനി , കഠിനമായ ശരീരവേദന , കഠിനമായ ക്ഷീണം , സന്ധിവേദന , കണ്ണിന് പുറകിലുള്ള വേദന , തൊലിപ്പുറത്ത് തിണർപ് , ഛർദ്ദി , വയറുവേദന , മൂക്കിൽ നിന്നും മോണയിൽ നിന്നും രക്ത സ്രാവം, ആന്തരിക രക്ത സ്രാവം , പ്ലേറ്റ് ലെറ്റ് കൾ ക്രമാതീതമായി താഴുക തുടങ്ങിയ ലക്ഷണങ്ങൾ .
🔸ചികുൻഗുനിയ :
രോഗവാഹിയായ കൊതുകുകടി ഏറ്റ് സാധാരണയായി 2 ദിവസത്തിനുള്ളിൽ പനി ഉണ്ടാകും . പെട്ടന്നുണ്ടാകുന്ന ശക്തമായ പനി, സന്ധിവേദന , തലവേദന , നടുവേദന , ഛർദ്ദി , സന്ധി വീക്കം, മാംസപേശികൾക്ക് വലിച്ചിൽ , വിറയൽ , തൊലിയിൽ ചുവന്ന് തടിച്ച പാടുകൾ ഇവ ഉണ്ടാകാം .
🔸മലമ്പനി :
കൊതുകുകടി ഏറ്റ് രണ്ടാഴ്ചയ്കുള്ളിൽ വിറയലോടു കൂടിയ ഇടവിട്ടുള്ള പനി , ശക്തമായ തലവേദന , വയറുവേദന , ഛർദ്ദി , മഞ്ഞപ്പിത്തം , എന്നിവ ഉണ്ടാകാം .
🔸ജപ്പാൻജ്വരം :
പനി , വിറയൽ, കുളിര് , അപസ്മാരലക്ഷണങ്ങൾ , കൈകാലുകൾക്ക് തളർച്ച ഇവ ഉണ്ടാകാം .
🔸ഇൻഫ്ലുവൻസ :
വായുവിലൂടെയും , സ്പർശനത്തിലൂടെയും പകരുന്ന വൈറൽ പനി ആണ് ഇത് . HINI , H5NI എന്നിവ സാധാരണയായി കാണപ്പെടുന്നു .
പനി, തലവേദന,ജലദോഷം, തൊണ്ടവേദന, ചുമ, കഫക്കെട്ട് , എന്നിവയും രോഗം സങ്കീർണ്ണമായാൽ ന്യൂമോണിയയും ഉണ്ടാകുന്നു .
ജലജന്യരോഗങ്ങൾ
🔸എലിപ്പനി :
എലിയുടെ മൂത്രവും മറ്റ് സ്രവങ്ങളും ആഹാരത്തിലും വെള്ളത്തിലും കലർന്നോ , ശരീരത്തിലുള്ള മുറിവുകളിലൂടെയോ ശരീരത്തിൽ പ്രവേശിച്ച് ഉണ്ടാകുന്നു ശക്തമായ പനി, തലവേദന, ഛര്ദി, പേശീ വേദന, വെളിച്ചത്തോട്ട് നോക്കുമ്പോൾ ബുദ്ധിമുട്ട് , കണ്ണിൽ ചുവപ്പ്, മഞ്ഞപ്പിത്തം, തൊലിപ്പുറത്തുള്ള പാടുകൾ, ഇവ ലക്ഷണങ്ങൾ.
🔸ടൈഫോയ്ഡ് :
വിട്ടുമാറാത്ത പനി ക്ഷീണം, തലവേദന, വിശപ്പില്ലായ്മ, വയറുവേദന, വയറിളക്കം, ഛർദ്ദി എന്നിവ ഉണ്ടാകാം.
🔸മഞ്ഞപ്പിത്തം : വൈറൽ മഞ്ഞപ്പിത്തം : ക്ഷീണം, ഛർദ്ദി, തളർച്ച, ചെറിയ പനി, മൂത്രത്തിൽ മഞ്ഞനിറം.
🟢 പകർച്ചപ്പനി വന്നാൽ ചെയ്യേണ്ടവ
സ്വയം ചികിത്സ അരുത്. പനി ഉണ്ടെങ്കിൽ അടുത്തുള്ള അംഗീകൃത ക്ലിനിക്കുകളിൽ ചികിത്സ തേടുക.
പനിയുള്ള കുട്ടികളെ സ്കൂളിൽ വിടാതിരിക്കുക.
പനി ഉള്ളപ്പോൾ യാത്രകൾ ഒഴിവാക്കുക
പൂർണ്ണ വിശ്രമം അത്യവശ്യം
ധാരാളം ശുദ്ധജലം കുടിക്കുക കരിക്കിൻ വെള്ളം ഉപ്പുചേർത്ത കഞ്ഞിവെള്ളം എന്നിവയും ആകാം
ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണങ്ങൾ കഴിക്കുക .മത്സ്യം,മാംസം , മുട്ട എന്നിവ ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും കഴിക്കുക
🟢 പകർച്ചപ്പനി പ്രതിരോധ മാർഗ്ഗങ്ങൾ
കൊതുകിന്റെ ഉറവിടം നശിപ്പിക്കുക
ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ.
തുമ്മുമ്പോഴും , ചുമക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടുവാൻ ശ്രദ്ധിക്കുക
ഹോമിയോ പ്രതിരോധ മരുന്നുകൾ ഉപയേഗിക്കുക .
വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക
DR M.T. SHIHAB ...BHMS
RAFA HOMOEO CLINIC
KADUNGATHUKUNDU / TANALUR
📞9656504104