02/06/2022
*ഉപ്പുറ്റി വേദന നിസ്സാരമാക്കരുത്*
സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് കാല് നിലത്ത് കുത്താൻ പറ്റാത്ത രീതിയിലുള്ള ഉപ്പുറ്റി വേദന. രാവിലെ എഴുന്നേൽക്കുമ്പോൾ അസഹ്യ വേദന അനുഭവപ്പെടുകയും കുറച്ചു നടക്കുമ്പോൾ അൽപം ആശ്വാസം ലഭിക്കുകയും ചെയ്യും. ഉപ്പുറ്റി വേദന ഉണ്ടാക്കുന്ന കാരണങ്ങളെ അറിഞ്ഞ് ആ കാരണങ്ങൾ ഒരുപരിധിവരെ ഒഴിവാക്കി ചികിത്സയുടെ കൂടെ ചെറിയ വ്യായാമ മുറകളും ചെയ്താൽ മാത്രമേ 100% ഉപ്പുറ്റിവേദന മാറ്റിയെടുക്കാൻ പറ്റൂ...
*കാരണങ്ങൾ* :-
1. പ്ലന്റാർ ഫാസ്സിറ്റിസ് (plantar fascititis)- അഥവാ ഉപ്പൂറ്റിയുടെ പേശികളെ മൂടുന്ന plantar fascia എന്ന ലിഗമെന്റ് ന്നു ഉണ്ടാകുന്ന സൂക്ഷ്മമായതോ അല്ലാത്തതോ ആയ പൊട്ടലുകൾ ആണ്. ദീർഘ നേരം നിൽക്കുക, കല്ലിന്മേൽ ചവിട്ടുക, പെട്ടെന്ന് പാദം തിരിയുക എന്നിവ ഈ അവസ്ഥയ്ക്ക് കാരണമാവാറുണ്ട്
2. Calcaneal spur:- ഉപ്പൂറ്റിയിലെ കൽകേനിയം എല്ലിൻ്റെ വളർച്ച.ഇത് കാരണം നടക്കുമ്പോൾ താഴേക്ക് തുളച്ചു കയറുന്ന വേദന അനുഭവപ്പെടാം...
3. അമിതഭാരം
4. Flat foot :- ഫ്ലാറ്റ് ഫൂട്ട് അഥവാ പാദത്തിന്റെ ആർച്ച് ഇല്ലാതിരിക്കുക.
5. തുടർച്ചയായ നിർത്തം, ഹൈ ഹീൽസ് , തണുത്ത തറയിൽ ഒരുപാട് സമയം നിന്നുകൊണ്ട് ജോലി ചെയ്യൽ എന്നിവയെല്ലാം ഉപ്പുറ്റി വേദന ഉണ്ടാക്കിയേക്കാം.
*വീട്ടിൽ ചെയ്യാവുന്ന ലളിതമായ വ്യായാമമുറകൾ* :
1. വിശ്രമം :കാലിന്റെ ശരിയായ വിശ്രമം നൽകുക.പ്രത്യേകിച്ച് വീട്ടമ്മമാരിൽ ജോലികൾ ഇരുന്നുകൊണ്ട് ചെയ്യുക. വിശ്രമിക്കുമ്പോൾ കാൽ നീട്ടിവെക്കാൻ പരമാവധി ശ്രദ്ധിക്കുക.
2. പാദരക്ഷ ധരിക്കുക: വീടിനുള്ളിലും പുറത്തും അധികം കട്ടിയില്ലാത്ത സ്പോഞ്ച് ബേസ് ഉള്ള ചെരുപ്പ് ഉപയോഗിക്കുക.
3. Ice therapy: ഇത് പല രീതികളിൽ ചെയ്യാം.
1. ഐസ്ക്യൂബ് ഉപയോഗിച്ച് വേദനയുള്ള ഭാഗത്ത് മസാജ് ചെയ്യുക ദിവസം രണ്ടു നേരമെങ്കിലും 10 മിനിറ്റ് ഇതുപോലെ ചെയ്യുക..
2. ഒരു ബക്കറ്റിൽ ഇളം ചൂടുവെള്ളവും മറ്റൊരു ബക്കറ്റിൽ തണുത്ത വെള്ളവും എടുത്തു രണ്ടു വെള്ളത്തിലും മാറി മാറി ഉപ്പുറ്റി മുക്കിവെക്കുക.
3. സ്‌ട്രെച്ചിങ് exercise : രാവിലെ എണീക്കുന്നതിന് മുമ്പ് വേദനയുള്ള കാൽ വലിവ് കിട്ടത്തക്ക രീതിയിൽ സ്ട്രെച്ചിങ് വ്യായാമം ചെയ്യുക.
5. അമിതഭാരം നിയന്ത്രിക്കുന്നതിനുവേണ്ടി ഭക്ഷണം ക്രമപ്പെടുത്തുക.
*വിദഗ്ധ ചികിത്സ എപ്പോൾ* :-
വേദന നിത്യ ജീവിതത്തെ ബാധിക്കുന്നതിനുമുമ്പ് തന്നെ വൈദ്യസഹായം തേടണം.കൂടാതെ വീട്ടിൽ ചെയ്യാവുന്ന വ്യായാമമുറകൾ കൂടി ചെയ്യുമ്പോൾ പരിപൂർണ്ണ ഫലപ്രാപ്തി നൽകും.
*ഹോമിയോപ്പതി ചികിത്സ*
രോഗിയുടെ ശാരീരികമായും മാനസികമായും ഉള്ള ലക്ഷണങ്ങളെ അറിഞ്ഞു അതനുസരിച്ച് കൃത്യമായി മരുന്ന് കഴിച്ചാൽ രോഗത്തിന്റെ കാലപ്പഴക്കം അനുസരിച്ച് 2-4 മാസങ്ങൾകൊണ്ട് ഫലപ്രാപ്തി കിട്ടും..
തയ്യാറാക്കിയത് : ഡോ:നദ റാഫത്ത്
Dr. നാദാസ് ഹോമിയോക്ലിനിക്
വി. കെ പടി, NH
മലപ്പുറം