Ayur Shifa - Wellness & Post delivery care

Ayur Shifa - Wellness & Post delivery care Ayurvedic cure Phone number � 7559892004

14/12/2024
കർക്കടക ചികിത്സ എന്തിന്?കർക്കടകത്തിൽ ആയുർവേദ ചികിത്സ ചെയ്യുക എന്നത് വളരെ നാളായി പ്രചാരത്തിൽ ഉള്ള ഒരു പതിവാണല്ലോ. ആരോഗ്യ ...
20/07/2023

കർക്കടക ചികിത്സ എന്തിന്?
കർക്കടകത്തിൽ ആയുർവേദ ചികിത്സ ചെയ്യുക എന്നത് വളരെ നാളായി പ്രചാരത്തിൽ ഉള്ള ഒരു പതിവാണല്ലോ. ആരോഗ്യ സംരക്ഷണം മുൻ നിർത്തിയും നേരത്തെയുള്ള രോഗങ്ങളുടെ ചികിത്സ എന്ന നിലയിലും ആയുർവേദ ചികിത്സ ചെയ്യുന്നവരുണ്ട്. എന്നാൽ ചില ആളുകൾ വിശ്വസിക്കുന്നത് പോലെ മഴക്കാലത്തു മാത്രമേ ആയുർവേദ ചികിത്സ ചെയ്യാവൂ എന്ന തരത്തിൽ ഒരു നിബന്ധനയും യഥാർത്ഥത്തിൽ ഇല്ല. ഏത് കാലത്തും ആ കാലത്തിന് അനുയോജ്യമായ രീതിയിൽ ആയുർവേദ ചികിത്സ ചെയ്യാം.

എന്താണ് കർക്കടകത്തിന് ഇത്ര പ്രധാന്യം?

ആയുർവേദത്തിൽ ഋതുക്കൾക്ക് അനുസരിച്ച് ജീവിത ശൈലി മാറ്റം പറയപ്പെടുന്നുണ്ട്. ഋതു ചര്യ എന്നാണ് അതിന് പറയുന്നത്.ഓരോ ഋതുക്കളിലും തണുപ്പും ചൂടും മഴയും വരൾച്ചയും മാറി മാറി വരുന്നതിന് അനുസരിച്ച് ശരീരത്തിൽ ചില രോഗങ്ങൾ വരാനും രോഗങ്ങൾ ഉള്ളവർക്ക് അത് മൂലമുള്ള ബുദ്ധിമുട്ടുകൾ വർധിക്കാനും സാധ്യതയുണ്ട്. അത് കണക്കിലെടുത്ത് ആ ഋതുവിന് അനുസരിച്ച് ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുക എന്നതാണ് ഋതു ചര്യ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വർഷ ഋതു ചര്യ എന്നാൽ മഴക്കാലത്തു ചെയ്യേണ്ട കാര്യങ്ങളാണ്. കേരളത്തിൽ കർക്കിടക മാസത്തിൽ അതിയായ മഴ ലഭിക്കുന്ന സമയം ആയതിനാൽ വർഷ ഋതു ചര്യയ്ക്ക് കർക്കിടകത്തിൽ പ്രാധാന്യം കൈ വന്നു എന്ന് മാത്രം.

കർക്കിടക ചികിത്സ പ്രധാനമായും രണ്ട് തരത്തിലാണ്. ഒന്ന് രോഗ ചികിത്സ, മറ്റൊന്ന് രോഗ പ്രതിരോധ ചര്യകൾ.

രോഗ ചികിത്സ

മഴക്കാലത്തു വർധിക്കുന്ന രോഗങ്ങൾക്ക് ആ കാലയളവിൽ ചികിത്സ ചെയ്യുന്നത് രോഗത്തിന്റെ കാഠിന്യം കുറയ്‌ക്കാൻ സഹായിക്കും. മഴക്കാലത്തെ തണുപ്പിന്റെ ആധിക്യം കൊണ്ട് ശരീര വേദനകൾ, ശ്വാസം മുട്ടൽ, അസ്ഥി സന്ധി രോഗങ്ങൾ, എന്നിവ കഠിനമാകാൻ സാധ്യതയുണ്ട്. അത്തരം രോഗങ്ങൾക്ക് രോഗത്തിന് അനുസരിച്ചുള്ള ചികിത്സ ഈ കാലയളവിൽ തേടാവുന്നതാണ്.

രോഗ പ്രതിരോധ ചര്യകൾ

മഴക്കാലം പൊതുവെ പകർച്ച വ്യാധികളുടെ കാലം തന്നെയാണ്. മലമ്പനി, കോളറ, ടൈഫോയ്ഡ്, ചിക്കുൻ ഗുനിയ, ഡെങ്കിപനി എന്നിവ പൊതുവെ കേരളത്തിൽ പടർന്ന് പിടിക്കുന്ന ഒരു സമയവുമാണിത്. ഇത്തവണ കുരങ്ങുപനിയും കൂടെയുണ്ട്.

ആയുർവേദം മഴക്കാലത്തെ പൊതുവെ രോഗ പ്രതിരോധ ശേഷി കുറയുന്ന കാലമായിട്ടാണ് വിലയിരുത്തുന്നത്. ശരീരത്തിൽ അണുബാധകൾക്ക് അനുകൂലമായ ഒരു സാഹചര്യം കാലാവസ്ഥയുടെ സവിശേഷത കൊണ്ട് ഉണ്ടാകുന്നു എന്നാണ് ആയുർവേദ മതം. അണുബാധകളെ ചെറുക്കുന്നതിന് സാധാരണ നിർദ്ദേശിക്കപ്പെടാറുള്ള എല്ലാ പ്രതിരോധ മാർഗ്ഗങ്ങളും പ്രാധാന്യം ഉള്ളവ തന്നെയാണ്. അതിനോടൊപ്പം ആന്തരികമായ ബല വർധനവിനും കൂടി ആയുർവേദം പ്രാധാന്യം നൽകുന്നുണ്ട്. മരുന്ന് കഞ്ഞി, ഔഷധ പ്രയോഗങ്ങൾ, ശോധന ചികിത്സ, വ്യായാമം, ആഹാര നിയന്ത്രണം എന്നിവയാണ് ആയുർവേദം ആന്തരിക ബലത്തെ വർധിപ്പിക്കാൻ ഉതകുന്ന ചര്യകളായി പറയുന്നത്.

*☘️ ഇനി പ്രസവാനന്തര പരിചരണം ഞങ്ങളോടൊപ്പം*പ്രഗൽഭരായ ഡോക്ടർമാരുടെയും വിദഗ്ധ തെറാപ്പിസ്റ്റുകളുടെയും മേൽനോട്ടത്തിൽ സമ്പൂർണ്ണ...
30/06/2023

*☘️ ഇനി പ്രസവാനന്തര പരിചരണം ഞങ്ങളോടൊപ്പം*

പ്രഗൽഭരായ ഡോക്ടർമാരുടെയും വിദഗ്ധ തെറാപ്പിസ്റ്റുകളുടെയും മേൽനോട്ടത്തിൽ സമ്പൂർണ്ണ പ്രസവാനന്തര ശുശ്രൂഷയിലൂടെ അമ്മയും കുഞ്ഞിനും ആരോഗ്യവും സൗന്ദര്യവും വീണ്ടെടുക്കാം...

മറ്റു ചികിത്സകൾ

വാതരോഗങ്ങൾ, വിട്ടുമാറാത്ത നടുവേദന, കഴുത്ത് വേദന, ജീവിതശൈലി രോഗങ്ങൾ, വിട്ടുമാ റാത്ത തലവേദന, വെരിക്കോസ് വെയിൻ, സ്ത്രീ രോഗങ്ങൾ(PCOD)ഉദരസംബന്ധമായ പ്രശ ങ്ങൾ, പുളിച്ചു തികട്ടൽ, പനി, ത്വക്ക് രോഗങ്ങൾ, മുടി കൊഴിച്ചിൽ, അലോപേഷ്യ, എന്നിവയ്ക്കു ള്ള പ്രത്യേക ചികിത്സ ലഭ്യമാണ്.കർക്കിടക ചികിത്സ, ഉഴിച്ചിൽ, പിഴിച്ചിൽ, ശിരോധാര, തല പൊതി ച്ചിൽ അട്ട ചികിത്സ എന്നിവയ്ക്ക് (പ്രത്യേക പാക്കേജുകൾ

20/ 30/40 ദിവസത്തെ പ്രത്യേക പാക്കേജുകൾആകർഷകമായ നിരക്കിൽ

*ആയുർ ഷിഫ*
വെൽനെസ് & പോസ്റ്റ് ഡെലിവറി കെയർ

പൂക്കയിൽ - ഉണ്ണിയാൽറോഡ്, കുമാരൻപടി - തിരൂർ
ബുക്കിംഗിനായി

8086 090 930, 755 989 2004, 9037 354 415 . പാർക്കിംഗ് സൗകര്യവും, ഫ്രീ വൈഫൈ സൗകര്വവും ലഭ്യമാണ്

Booking and Enquiry Number : 8086090930 , 7559892004
15/06/2023

Booking and Enquiry Number : 8086090930 , 7559892004

Hair Growth : നല്ല ആരോഗ്യമുള്ള മുടി വളരാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...നല്ല അഴകും ആരോഗ്യവുമുള്ള മുടി ( Hair Growth ) ആഗ്രഹ...
20/06/2022

Hair Growth : നല്ല ആരോഗ്യമുള്ള മുടി വളരാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍...

നല്ല അഴകും ആരോഗ്യവുമുള്ള മുടി ( Hair Growth ) ആഗ്രഹിക്കാത്തവര്‍ ആരുണ്ട്? പ്രത്യേകിച്ചും സ്ത്രീകളാണ് മുടി ഏറെ ആഗ്രഹിക്കുന്നത്. എന്നാലിപ്പോള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് മുടി നല്ലതുപോലെ പരിപാലിക്കാനുള്ള സാഹചര്യങ്ങള്‍ ഏവര്‍ക്കും കുറവാണ്. കൂട്ടത്തില്‍ മോശം ജീവിതശൈലികള്‍ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നതും ( Hair fall ) കൂടുതലാണ്.

വലിയൊരു പരിധി വരെ ഡയറ്റിലൂടെ തന്നെ ഈ പ്രശ്നങ്ങള്‍ ( Hair fall ) പരിഹരിക്കാന്‍ സാധിക്കും. അത്തരത്തില്‍ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്...

മുടിയുടെ ആരോഗ്യത്തിന് ഉലുവ നല്ലതാണെന്ന് നിങ്ങളില്‍ പലരും കേട്ടിരിക്കും. ഉലുവ അരച്ച് മുടിയില്‍ തേക്കുന്നവരും ഏറെയാണ്. ഉലുവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും മുടിക്ക് വളരെ നല്ലത് തന്നെ. ഉലുവയില്‍ അടങ്ങിയിരിക്കുന്ന അയേണ്‍, പ്രോട്ടീന്‍ എന്നിവയാണ് ഇതിന് സഹായകമാകുന്നത്. ഇതിന് പുറമെ ഉലുവയിലുള്ള ഫ്ളേവനോയിഡ്സ്, സാപോനിന്‍സ് എന്നീ ഘടകങ്ങളുടെ മുടിയുടെ ആരോഗ്യത്തെ ( Hair Growth ) നല്ലരീതിയില്‍ സ്വാധീനിക്കുന്നു.

രണ്ട്...

കറിവേപ്പിലയും മുടിക്ക് നല്ലതാണെന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെയാണ് മുടിയില്‍ തേക്കാനുള്ള എണ്ണം കറിവേപ്പിലയിട്ട് ചിലര്‍ കാച്ചുന്നതും. കറിവേപ്പില ഭക്ഷണത്തിലുള്‍പ്പെടുത്തി, അത് കഴിക്കുന്നതും മുടിക്ക് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍, ഫംഗസിനെതിരെ പോരാടുന്ന ആന്‍റി-ഫംഗല്‍ ഘടകങ്ങള്‍, ബാക്ടീരിയക്ക് എതിരെ പോരാടുന്ന ആന്‍റി- ബാക്ടീരിയല്‍ ഘടകങ്ങള്‍, അമിനോ ആസിഡുകള്‍ എന്നിവയാണ് മുടിക്ക് ഗുണകരമാകുന്നത്. താരന്‍ അകറ്റാനും സ്കാല്‍പ് ആരോഗ്യമുള്ളതാക്കാനുമാണ് ഇത് ഏറെയും സഹായകരമാകുന്നത്.

മൂന്ന്...

ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഭക്ഷണമാണ് സീഡ്സ്. ഇതില്‍ തന്നെ ഫ്ളാക്സ് സീഡ്സ് ആണെങ്കില്‍ അത് മുടിക്ക് ഏറെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍, എന്നിവയാണ് ഇതിന് സഹായകമാകുന്നത്.
നാല്...

മുടിയുടെ ആരോഗ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ തീര്‍ച്ചയായും കേട്ടിരിക്കാന്‍ സാധ്യതയുള്ള പേരാണ് കറ്റാര്‍വാഴയുടേത്. ഇത് തലയില്‍ തേക്കുക മാത്രമല്ല, കഴിക്കുകയും ചെയ്യാം. കറ്റാര്‍വാഴ ജ്യൂസായും സലാഡില്‍ ചേര്‍ത്തുമെല്ലാം കഴിക്കാം. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍-എ, സി, ഇ, ബി12, ഫോളിക് ആസിഡ് എന്നിവയാണ് ഇതിന് സഹായകരമാകുന്നത്.

അഞ്ച്...

നമ്മുടെ അടുക്കളകളില്‍ എല്ലായ്പോഴും കാണുന്നൊരു ചേരുവയാണ് ഇഞ്ചി. ഇഞ്ചിക്കും മുടിയുടെ ആരോഗ്യത്തെ നല്ലരീതിയില്‍ സ്വാധീനിക്കാന്‍ സാധിക്കും. ജിഞ്ചറോള്‍, വീറ്റ ബൈസബോളിന്‍, സിങറോണ്‍ എന്നിങ്ങനെ ഇഞ്ചിയിലടങ്ങിയിരിക്കുന്ന പല ഘടകങ്ങളും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

Address

Kumaran Padi Pookayil, Unniyal Road
Tirur
676109

Alerts

Be the first to know and let us send you an email when Ayur Shifa - Wellness & Post delivery care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Ayur Shifa - Wellness & Post delivery care:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram