17/07/2025
തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായവിതരണത്തിന്റെ ഉദ്ഘാടനം ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയിൽ വച്ച് നടന്നു.സഹായ വിതരണോദ്ഘാടനം തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡണ്ട് ശാലിനി ആശുപത്രി ചെയർമാൻ എ.ശിവദാസന് നൽകികൊണ്ട് നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്‌ദുൾ ഫുക്കാർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി ബഹു.അബ്ബാസ് പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.
ചടങ്ങിൽ IMCH ഡയാലിസിസ് യൂണിറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി നടത്തിയ 121 രൂപ ചാലഞ്ച് വിജയിപ്പിച്ച ജീവനക്കാരെ ആദരിച്ചു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജഹാൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്സൺ ടി.വി ലൈല ,വികസനകാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റഹീന,ഫാബിമോൾ,മെഡിക്കൽ ഓഫീസർ അൻവർ ഷക്കീൽ,ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.സന്തോഷ്‌കുമാരി,മാനേജിങ് ഡയറക്ടർ ശുഐബ് അലി ,ഡയറക്ടർമാരായ എ.പി സുദേവൻമാസ്റ്റർ,പി.ടി നാരായണൻ,പി ഇന്ദിര,ഡോ.വി.പി ശശിധരൻ,ഡെപ്യുട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.ഷംസുദ്ധീൻ,ഡോ.ജയ്സൺ ജെയിംസ്, ഡോ.ബെൽറ്റി സെബാസ്റ്റിൻ ഡോ.അപർണ,ഡോ.ഇക്ബാൽ കോട്ട ഡോ.ലിൻഷ എന്നിവർ സന്നിഹിതരായി.
ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ പി.മുഹമ്മദ് അലി സ്വാഗതവും ഡയാലിസിസ് സൂപ്പർവൈസർ റുബീന നന്ദിയും പറഞ്ഞു.