02/01/2024
🔴 *എന്താണ് മുണ്ടിവീക്കം?*
കവിളിന്റെ സമീപത്തിലുള്ള പരോട്ടിഡ് ഗ്രന്ഥികൾ (parotid glands) എന്നു പേരായ ഉമിനീർ ഗ്രസ്ഥികളെ കൂടുതലായി ബാധിക്കുന്ന ഒരു രോഗമാണ് മുണ്ടിനീര് അല്ലെങ്കിൽ മുണ്ടിവീക്കം
ഒരു പ്രാവശ്യം ഈ രോഗം ബാധിച്ചാൽ വീണ്ടും ഈ രോഗം വരാനുള്ള സാധ്യതകുറവാണെങ്കിലും ഇതുണ്ടാക്കുന്ന അസ്വസ്ഥതയും പാർശ്വഫലങ്ങളും ഈ രോഗത്തെ ഗൗരവമുള്ളതാക്കുന്നു.
ഉമിനീർ ഗ്രന്ഥികളെ പ്രത്യേകിച്ച് പരോട്ടിഡ് ഗ്രന്ഥികളെ സാധാരണയായി ബാധിക്കുന്ന മുണ്ടിനീര് അപൂർവ്വമായി നാഡിവ്യൂഹത്തെയും ബാധിക്കുന്നതായി കണ്ടു വരുന്നു.
രോഗബധിതരുടെ രക്തം, മൂത്രം, മുലപ്പാൽ എന്നിവയിലും ഈ വൈറസ് കാണപ്പെടുന്നു.
🔴 *ആർക്കെല്ലാം ഈ രോഗം ബാധിക്കാം?*
ഈ രോഗം അധികവും കണ്ടുവരുന്നത് അഞ്ചുവയസ്സിനും പതിനഞ്ചു വയസ്സിനും ഇടയ്ക്കുള്ള കുട്ടികളിലാണ്.
പ്രായം ചെന്നവരിൽ കുട്ടികളെക്കാൾ കൂടുതൽ ഗൗരവമായി രോഗലക്ഷണങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും കാണപ്പെടുന്നു..
അമ്മയിൽനിന്നും രോഗപ്രതിരോധ വസ്തുക്കൾ (Antibodies) മുലപ്പാലിലൂടെ കുഞ്ഞിന് ലഭിക്കുന്നതുകൊണ്ട് ആറുമാസത്തിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങളിൽ ഈ രോഗം കണ്ടുവരുന്നില്ല.
🔴 *എപ്പഴാണ് ഈ രോഗം പകരുന്നത്?*
മുണ്ടിനീര് മറ്റുള്ളവരിലേക്ക് പകരുന്നത് രോഗലക്ഷണങ്ങൾ കാണുന്നതിന് നാലു മുതൽ ആറുദിവസം മുൻപ് മുതൽ രോഗം മാറി ഒരാഴ്ച വരെയുള്ള സമയപരിധിയിലാണ്.
മുണ്ടിനീരിന്റെ ഇൻകുബേഷൻ പീരീഡ് (രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ കാണുന്നതുവരെയുള്ള കാലഘട്ടം) പതിനെട്ട് ദിവസത്തോളമാണ്. *സാധാരണയായി ചെവിവേദനയാണ് ഇതിന്റെ പ്രാഥമിക ലക്ഷണം*.
🔴 *എന്താണ് പ്രതിവിധി?*
രോഗത്തെ ചെറുക്കനും പ്രതിരോധിക്കാനും ഹോമിയോപ്പതി വളരെ സഹായകരമാണ്.മുണ്ടി വീക്കം കാരണമുണ്ടാകുന്ന നിരവധി പ്രയാസങ്ങളെ ദൂരീകരിക്കാൻ അനായാസം ഹോമിയോപ്പതി മരുന്നുകൾക്ക് സാധിക്കാറുണ്ട്.
*Dr.Rizwan Abdul Rasheed T T*
*9895390042*