14/12/2019
ഗര്‍ഭധാരണത്തിന് പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. ആവശ്യാനുസരണം പോഷക ഗുണങ്ങള്‍ അടങ്ങിയ ഭക്ഷണമായിരിക്കണം ഗര്‍ഭിണികള്‍ കഴിക്കേണ്ടത്. ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം
ഇലക്കറികള്‍
ഇലക്കറികളില്‍ ഫോളിക് ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ഓവുലേഷന്‍ ട്യൂബിലെ ചെറിയ അപാകതകള്‍ പോലും പരിഹരിക്കാന്‍ സഹായകമാണ്. കൂടാതെ ആരോഗ്യം നിലനിര്‍ത്തുന്ന വിവിധ വിറ്റമിനുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്.
തണ്ണിമത്തന്‍
ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കുന്ന ഏറ്റവും മികച്ച പഴമാണ് തണ്ണിമത്തന്‍. ഗര്‍ഭധാരണത്തിന് മാത്രമല്ല ആര്‍ത്തവം ക്യത്യമാക്കാനും തണ്ണിമത്തന്‍ കഴിക്കുന്നത് ഗുണം ചെയ്യുമെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നത്.
മത്സ്യങ്ങള്‍
മത്സ്യങ്ങളും, കക്ക, കല്ലുമ്മക്കായ തുടങ്ങിയവയും പ്രത്യുത്പാദന ശേഷി വര്‍ധിക്കാന്‍ ഉത്തമമാണ്. ഇവയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡ്, സിങ്ക് തുടങ്ങിയവ പ്രത്യുല്‍പ്പാദന അവയവങ്ങളിലേക്കുള്ള രക്തമൊഴുക്ക് വര്‍ധിപ്പിക്കാന്‍ സഹായിക്കും.
നട്‌സുകള്‍
ഒമേഗ ത്രീ ഫാറ്റി ആസിഡ്‌സ്, പ്രോട്ടീന്‍, ഫൈബര്‍ എന്നിവയുടെ കലവറയാണ് നട്‌സുകള്‍. ഇവ ഗര്‍ഭധാരണത്തിന് അത്യുത്തമമാണ്. പ്രത്യുത്പാദന പ്രക്രിയയ്ക്ക് കൂടുതല്‍ ക്ഷമത നല്‍കാന്‍ ഇവയ്ക്ക് കഴിയും.
മാതളം
പ്രത്യുത്പാദനശേഷി വര്‍ധിപ്പിക്കാനും ഹീമോഗ്ലോബിന്‍ അളവ് കൂട്ടാനും ഏറ്റവും നല്ലതാണ് മാതളം. കാത്സ്യം, ഇരുമ്പ്, നാരുകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ശരീരത്തിലെ ഇരുമ്പിന്റെ അളവ് വര്‍ധിപ്പിച്ച് വിളര്‍ച്ച തടയുന്നു. കൂടാതെ ധാരാളം കാര്‍ബോ ഹൈഡ്രേറ്റ്‌സ് അടങ്ങിയിട്ടുണ്ട്.