
02/09/2025
*ധന്യമീ മൂഹൂർത്തം, അഭിമാനo, സന്തോഷം*
നിക്കാഹിന് മണിക്കൂറുകൾക്കു മുമ്പ്
പ്രീ -മാരിറ്റൽ കോഴ്സ് പൂർത്തികരിച്ച് സർട്ടിഫിക്കറ്റ് കരസ്ഥമാക്കി
വരനും വധുവിന്റെ പിതാവും വിവാഹവേദിയിൽ ശ്രദ്ധേയരായി,
സുന്നി മഹൽ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റിയുടെ പ്രീമാരിറ്റല്‍ കോഴ്സ് 'വെബ് ആപ് ' സംവിധാനം ഉപയോഗിച്ചായിരുന്നു വരനും വധുവും നിക്കാഹിന് തൊട്ടുമുമ്പ് ഈ കോഴ്സ് കരസ്ഥമാക്കിയത്.
വരൻ എന്റെ ബന്ധുവും എന്റെ മഹല്ല് നിവാസിയും വധു കാസർകോട് ജില്ല എസ്.എം.എഫ് കാര്യദർശി എ.പി.പി. കുഞ്ഞഹമ്മദാജി പ്രസിഡന്റായ ചന്തേര മഹല്ലുകാരിയുമാണ്.
നിക്കാഹിന് ദിവസങ്ങൾക്ക് മുമ്പ് നാട്ടിലെത്തിയ വധു വരന്മാർ ഈ കോഴ്സ് പെട്ടന്ന് ചെയ്യാനുള്ള ഒരേയൊരു മാർഗം വെബ് ആപ് ' വഴി മാത്രമാണ്.
വെബ് ആപ്പ് ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യുകയും തൊട്ടടുത്ത നിമിഷം തന്നെ റിക്കാർഡ് ചെയ്ത നാല് കോഴ്സുകളുടെ ക്ലാസുകൾ ലഭിക്കുകയും ഓരോ കോഴ്സിനു ശേഷവും Objective മാതൃകയിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകിയതോടു കൂടി കോഴ്സ് പൂർത്തിയാക്കിയ വധുവരന്മാർക്ക് PMC സർട്ടിഫിക്കറ്റ് വെബ് ആപ്പ് വഴി തന്നെ ലഭിക്കുകയും ചെയ്തു.
മാറുന്ന വർത്തമാന കാലഘട്ടത്തിൽ വിവര സാങ്കേതിക വിദ്യയിലൂടെ വിവാഹ മുന്നൊരുക്ക കോഴ്സ് നൽകേണ്ട
അനിവാര്യതയും, ആവശ്യകതയും, മുൻകൂട്ടി കാണുകയും SMF ൻ്റെ അക്കാദമിക്ക് വിംഗ് രൂപം കൊടുത്ത വെബ് ആപ്പ് പ്രീ മാരിറ്റൽ കോഴ്സ് സംവിധാനം സ്വാർത്ഥ കമാകുന്നത് കണ്ടറിയുമ്പോൾ അതിൻ്റെ അണിയറ പ്രർത്തനങ്ങളിൽ മുഖ്യ പങ്ക് വഹിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷവും അതിലേറെ അഭിമാനവുമുണ്ട്.
കോഴ്സിന്റെ ഒറിജിനൽ സർട്ടിഫിക്കറ്റും ''ലൈറ്റ് ഓഫ് ലൈഫ് "ഹാൻഡ് ബുക്കും പഠിതാവിന് പോസ്റ്റൽ വഴി അയച്ചു കൊടുക്കുന്നതാണ്.
വിവാഹം എന്ത് ?എന്തിന് ? എന്ന ശീർഷകത്തിൽ സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ (SMF) നടത്തിവരുന്ന കാലിക പ്രസക്തമായ വിവാഹപൂർവ്വ കൗൺസിലിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സ് മണിക്കൂറുകൾക്കുള്ളിൽ വിജയകരമായി പൂർത്തീകരിച്ച വധു വരന്മാർക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു.
ഇരു മഹല്ല് ഖത്തീബുമാരുടെയും മഹല്ല് ഭാരവാഹികളുടെയും ബന്ധുമിത്രാദികളുടെയും ക്ഷണിതാക്കളുടെയും മഹനീയ സാനിധ്യത്തിൽ വെച്ച് വരൻ *മുഹമ്മദ് ഷക്കീലും* വധുവിന് വേണ്ടി പ്രിയ പിതാവ് *മുഹമ്മദ് അശ്റഫും* സർട്ടിഫിക്കറ്റ് ഏറ്റ് വാങ്ങി .
കോഴ്സിൻ്റെ പ്രാധാന്യവും, പ്രസക്തിയും അതിൻ്റെ ഏറ്റവും അനുയോജ്യമായ വേദിയിൽ
പ്രഗൽഭ വാഗ്മിയും ദാറുൽ ഹുദാ പ്രൊഡറ്റുമായ ഖലീൽ ഹുദവി ഹൃസ്വ ഭാഷണത്തിലൂടെ പരിചയപ്പെടുത്തി.
( ഹുദവിയുടെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗം കമന്റ് ബോക്സിൽ )
*ധന്യമാവട്ടെ ദാമ്പത്യം ശക്തമാവട്ടെ കുടുബബന്ധം*...
👉SMF ഓഫ് ലൈനായുള്ള ക്ലാസിനാണ് പ്രാധാന്യം കൊടുക്കുന്നത്.
അത്യാവശ്യഘട്ടങ്ങളിൽ മാത്രമാണ് വെബ് ആപ്പ്, ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നത്.
https://smfkerala.com/premaritalcourse
വെബ് ആപ്പ് ലിങ്ക്☝️
*സി. ടി. അബ്ദുൽ ഖാദർ, തൃക്കരിപ്പൂർ*
(ജ. കർൺവീനർ SMF പ്രൊജക്ട് വിങ്ങ്)02.09.2025