13/03/2025
* WORLD KIDNEY DAY* MARCH 13
# വൃക്കകളുടെ പ്രവർത്തനം #*
രക്തം ശുദ്ധിയാക്കുക, ശരീര മാലിന്യങ്ങളെ മൂത്രം വഴി പുറത്തു കളയുക, രക്തമർദ്ദം നിയന്ത്രിക്കുക, രക്തത്തിന്റെ ഉത്പാദനത്തിന് സഹായിക്കുക, വിറ്റാമിൻ D യുടെ പരിണാമത്തിനു സഹായിക്കുക എന്നിവയാണ് വൃക്കകളുടെ പ്രധാന ധർമങ്ങൾ.
# വൃക്കരോഗ ലക്ഷണങ്ങൾ #
ക്ഷീണം,
രക്തസമ്മർദ്ദം കൂടുക, മുഖത്തും കൈകാലുകകളിലും നീര് വരിക, സോഡിയം കുറയുക,ഛർദ്ദി, രക്തക്കുറവ് തുടങ്ങിയവ വൃക്കകളുടെ പ്രവർത്തന തകരാറിനെ സൂചിപ്പിക്കുന്നു.
#വൃക്ക രോഗ കാരണങ്ങൾ # ഇടയ്ക്കിടെ വൃക്കകളെ ബാധിക്കുന്ന അണുബാധ, അമിത മരുന്നുപയോഗം,നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹം- രക്താതിമർദ്ദം, Systemic Lupus Erythematosis, ഡൈ യുടെയും മറ്റു സൗന്ദര്യവർദ്ധിത കെമിക്കൽ വസ്തുക്കളുടെയും അമിത ഉപയോഗം എന്നിവയാണ് വൃക്ക രോഗങ്ങളുടെ പ്രധാന കാരണങ്ങൾ.
#വൃക്ക രോഗനിറ്ണയം #
രക്തപരിശോധനയിലൂടെ വൃക്കകളുടെ പ്രവർത്തന ക്ഷമത മനസ്സിലാക്കാം.
S. urea, BUN, S. creatinine, S. Uric acid, S. Electrolytes, eGFR തുടങ്ങിയ, Cystatin C രക്തപരിശോധന വഴിയും
Urine മൈക്രോൽബുമിൻ, Urine albumin - to- creatinine ration തുടങ്ങിയ മൂത്രപരിശോധനകൾ വഴിയും വൃക്കരോഗങ്ങൾ മനസ്സിലാക്കാം.
#ശ്രദ്ധിക്കേണ്ട കാര്യങ്ങൾ #
* ഉപ്പിന്റെ അമിത ഉപയോഗം കുറക്കുക
* മൂത്രം പിടിച്ചുവെക്കാതെ യഥാസമയം വിസർജിച്ചു കളയുക
* പ്രമേഹം - രക്‌തതാതിസമ്മർദ്ദം എന്നിവ നിയന്ത്രണ വിധേയമാക്കുക
* മദ്യപാനം ഒഴിവാക്കുക
* വൈദ്യനിർദേശമില്ലാതെ മരുന്നുകൾ കഴിക്കാതിരിക്കുക
* രാസ പദാർത്ഥങ്ങൾ അടങ്ങിയ ഡൈ- സൗന്ദര്യ വസ്തുക്കൾ അമിതമായി ഉപയോഗിക്കാതിരിക്കുക
DEPARTMENT OF ROGANIDANA
DEPARTMENT OF SWASTHAVRITHA
ASHTAMGAM AYURVEDA CHIKITSALAYAM & VIDYAPEEDHAM
https://youtu.be/9iCDiToECrc
ASHTAMGAM
AYURVEDA CHIKTSALAYAM & VIDYAPEEDHAM
MULTI SPECIALITY HOSPITAL & AYURVEDA MEDICAL COLLEGE
Vavannoor,Koottanad ,Palakkad Dt, Kerala India 679533
Contact Number : 0466 2372000, 8281372000