
16/06/2025
*നമുക്ക് പലപ്പോഴും നാം മനസ്സിൽ ആഗ്രഹിക്കുന്ന കാര്യം ചെയ്യണോ വേണ്ടയോ എന്ന സംശയം ഉണ്ടാകാറുണ്ട് —* അങ്ങനെ ചെയ്താൽ മറ്റുള്ളവർ എന്ത് വിചാരിക്കും, ആൾക്കാർ അത് അംഗീകരിക്കുമോ, തെറ്റിയാൽ മറ്റുള്ളവർ കുറ്റപ്പെടുത്തില്ലേ?...അങ്ങനെ കുറേ സംശയങ്ങൾ...
അങ്ങനെ ആശയക്കുഴപ്പത്തിൽ ആകുമ്പോൾ ഈ വാചകം നിങ്ങൾ ഓർത്താൽ മതി: *SW, SW, SW, SW -*
അതായത് "Some will, some won't, so what? Someone's waiting."
*Some Will:* Some people will want to follow you (or some people want your product),
*Some won't:* Some won't like your product
*So what:* So what if they don't like it?
*Someone is waiting:* Someone is waiting for your product.
*ചിലർക്ക് നിങ്ങൾ ചെയ്യുന്ന കാര്യം ഇഷ്ടപെടും (അഥവാ നിങ്ങളുടെ ഉൽപ്പന്നം ചിലർക്ക് ആവശ്യമുണ്ടാകും).*
*ചിലർക്കത് അത് ഇഷ്ടമാകില്ല.*
*അതിനെന്താ?*
*കുറച്ചു പേർ നിങ്ങളുടെ നല്ല പ്രവർത്തി/നിങ്ങളുടെ ഉൽപ്പന്നത്തിനായി ആകാംക്ഷയോടെ കാത്തിരിപ്പുണ്ട് എന്ന് മനസ്സിലാക്കണം*
പരാജയത്തിന്റെ ഭീതി കാരണം നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യം ചെയ്യാതിരിക്കുമ്പോൾ ഫലത്തിൽ അത് പ്രതീക്ഷിച്ചിരിക്കുന്ന ആൾക്കാർക്ക് അത് കൊണ്ട് കിട്ടാൻ സാധ്യതയുള്ള ഗുണം ഇല്ലാണ്ടാക്കുകയാണ് നിങ്ങൾ ചെയ്യുന്നത്.
*നിങ്ങളുടെ കഴിവ് എന്തായാലും അതിനെ ലോകത്തോടൊപ്പം പങ്കുവെക്കാൻ പേടി കാരണം ഒരിക്കലും മടിക്കരുത് —* അത് കലയായിരിക്കാം, സംഗീതമായിരിക്കാം, നൃത്തമായിരിക്കാം, അക്കൗണ്ടിംഗായിരിക്കാം, എഞ്ചിനീയറിംഗായിരിക്കാം, റോബോട്ടിക്സായിരിക്കാം, teaching ആയിരിക്കാം, ട്രെയിനിങ് ആയിരിക്കാം, കൗൺസിലിംഗ് ആയിരിക്കാം, ബിസിനസ് ആയിരിക്കാം അല്ലെങ്കിൽ നിങ്ങൾ ഇഷ്ടപെടുന്ന മേഖലയിൽ ഉള്ള ഏത് കാര്യവും ആവാം.
*Rejection നെ ഒരു കാരണവശാലും ഭയക്കരുത് -* സമൂഹത്തിന്റെ ആവശ്യം മുൻനിർത്തി കൊണ്ട് പ്രവർത്തിക്കുമ്പോൾ അത് reject ചെയ്യുന്നത് വെറും 5% ആൾക്കാർ മാത്രമാണ് എന്ന് മനസ്സിലാക്കണം അത് കൊണ്ട് തന്നെ നിങ്ങളുടെ ഫോക്കസ് അവരിൽ കേന്ദ്രീകരിക്കാതെ, നിങ്ങളുടെ product പ്രതീക്ഷിച്ചിരിക്കുന്ന 95% ആൾകാരിലും ആയിരിക്കട്ടെ നിങ്ങളുടെ ഫോക്കസ്.
*ഓർക്കുക* മറ്റുള്ളവരെക്കാൾ വിലയും സ്നേഹവും നിങ്ങൾ നിങ്ങൾക്ക് തന്നെയാണ് കൊടുക്കേണ്ടത്. നിങ്ങൾക്ക് നിങ്ങളോട് സ്നേഹം ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് മറ്റുള്ളവരെ സ്നേഹിക്കാൻ സാധിക്കുകയുള്ളു, ഇല്ലെങ്കിൽ നിങ്ങളുടെ സ്വാർത്ഥ താല്പര്യം കാരണം നിങ്ങൾ മറ്റുള്ളവരോട് സ്‌നേഹം അഭിനയിക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്ന് മനസ്സിലാക്കണം.
*അത് കൊണ്ട് നിങ്ങൾ തന്നെ, ഈ ലോകത്തുള്ള മറ്റ് ആരെയും പോലെ തന്നെ നിങ്ങളുടെ സ്നേഹവും കരുതലും ലഭിക്കാൻ അർഹനാണ്*