21/08/2022
*കരുതിയിരിക്കുക അസ്ഥിക്ഷയത്തെ (ഓസ്റ്റിയോ പൊറോസിസ്)*
👉. 50 ന് മുകളിൽ പ്രായമുള്ള *മൂന്നിൽ ഒരു സ്ത്രീക്കും* അഞ്ചിൽ ഒരു പുരുഷനും *അസ്ഥിക്ഷയം* സംഭവിക്കുന്നു.
👉. കാൽസ്യം കുറയുന്നത് കാരണം *എല്ലുകളുടെ ബലം* നഷ്ടപ്പെടുന്നു.
👉. ആർത്തവ വിരാമവും, *ഗർഭപാത്രമോ അണ്ഡാശയമോ നീക്കം ചെയ്യുന്നതും* അസ്ഥിക്ഷയത്തിനു സാധ്യത കൂട്ടുന്നു.
👉.*എല്ലുകൾ* കനം കുറയുകയും ചെറിയ പരിക്കുകളിൽ പോലും *എളുപ്പം പൊട്ടുകയും* ചെയ്യുന്നു.
👉. വേദനകൾക്കും തേയ്മാനങ്ങൾക്കും ആക്കം കൂടുന്നു.
*അസ്ഥിക്ഷയം വരാതിരിക്കാൻ എന്തെല്ലാം കരുതണം.*
*1. വേണ്ടത്ര കാൽസ്യം ഉറപ്പു വരുത്തുക.*
നമ്മുടെ ശരീരം സ്വന്തമായി കാൽസ്യം ഉത്പാദിപ്പിക്കുന്നില്ല. നാം കഴിക്കുന്ന ഭക്ഷണമാണ് കാൽസ്യത്തിന്റെ പ്രധാന ഉറവിടം. കാൽസ്യം ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം കാൽസ്യം മരുന്നുകൾ കഴിക്കുക.
*2. വിറ്റാമിൻ ഡി കുറയാതെ കരുതാം.*
ആവശ്യത്തിന് കാൽസ്യമടങ്ങിയ ഭക്ഷണം കഴിച്ചാലും അത് ശരീരത്തിന് പൂർണമായും ലഭ്യമാകണമെങ്കിൽ വിറ്റാമിൻ ഡി ആവശ്യമാണ്. സൂര്യപ്രകാശം വിറ്റാമിൻ ഡി ലഭിക്കാൻ മികച്ച സ്രോതസ്സാണ്. ധാരാളമായി വെയിൽ കൊള്ളുക. ആവശ്യമെങ്കിൽ വിറ്റാമിൻ ഡി മരുന്നുകൾ കഴിക്കുക.
*3. സ്ത്രീകളിൽ ആണ് അസ്ഥിക്ഷയം കൂടുതൽ കാണുന്നത്.*
ആർത്തവ വിരാമശേഷവും, ഗർഭപാത്രം/ അണ്ഡാശയം ഇവ ഓപറേഷൻ ചെയ്തു നീക്കിയവരും നിർബന്ധമായും ഇതിൽ ജാഗ്രത കാണിക്കുക. ഈസ്ട്രജൻ ഹോർമോണിന്റെ കുറവ് എല്ലുകളെ മോശമായി ബാധിക്കുന്നു. കൃത്യമായി ഡോക്ടറെ കാണുകയും , പരിശോധനകൾ നടത്തുകയും ചെയ്യുക.
*4. സ്ഥിരമായ വ്യായാമം അസ്ഥിക്ഷയത്തെ തടയാൻ സഹായിക്കുന്നു.*
ഭാരം വഹിക്കുന്ന വ്യായാമങ്ങൾ ( weight bearing and strength exercises) ആണ് എല്ലുകൾക്ക് കൂടുതൽ നല്ലത്.
*5. തെറ്റായ ശീലങ്ങൾ ഉപേക്ഷിക്കുക.*
പുകവലി, മദ്യപാനം മുതലായവ അസ്ഥിക്ഷയതിനു ആക്കം കൂട്ടുന്നു. പൊണ്ണത്തടി, തീരെ വ്യായാമം ചെയ്യാതിരിക്കുക, ജംഗ് ഫുഡ്സ് മുതലായവയും ഒഴിവാക്കേണ്ടതാണ്.
*6. ശരിയായ ഭക്ഷണ ക്രമം*
മദ്യം, അമിതമായ അളവിൽ ഉപ്പിന്റെ ഉപയോഗം ഇവ എല്ലുകളെ കേടായി ബാധിക്കുന്നു.
*കാൽസ്യം കിട്ടുന്ന ഭക്ഷണപദാർഥങ്ങൾ:*
പാൽ, പാലുത്പന്നങ്ങളായ തൈര്, മോര്, പനീർ മുതലയവയെല്ലാം കാൽസ്യം ധാരളമടങ്ങിയ ഭക്ഷണങ്ങൾ ആണ്. കൂടാതെ ചീര, റാഗി, എള്ള്, ബ്രൊക്കോളി, ബദാം, സോയാബീൻ, മുരിങ്ങയില, നെല്ലിക്ക മുതലയവയെല്ലാം കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ ആണ്.
*വൈറ്റമിൻ ഡി കിട്ടുന്ന ഭക്ഷണപദാർഥങ്ങൾ:*
മുട്ടയുടെ മഞ്ഞക്കരു, കൊഴുപ്പ് അടങ്ങിയ മത്സ്യങ്ങൾ, മീന്മുട്ട, മീനെണ്ണ, പാൽ, പാലുത്പന്നങ്ങൾ, വെണ്ണക്കട്ടി(ചീസ്) മുതലായവ, ഓറഞ്ച്, ധാന്യങ്ങൾ, സോയാബീൻ, കൂൺ (mushroom) മുതലായവ.
-------------------------------------------------------
*പരിക്കുകൾക്കും സ്പോർട്സ് ഇഞ്ചുറികൾക്കും വിദഗ്ദ്ധ ചികിത്സ. ഓർത്തോ കെയർ ആയുർവേദ ക്ലിനിക്, പൂനൂർ.*
📱 *Emergency & Booking 8301 83 82 00, 9446 42 39 40*
🕑 *OP സമയം രാവിലെ 10 മുതൽ 1 മണി വരെ, വൈകിട്ട് 4 മുതൽ 8 വരെ, ഞായർ രാവിലെ 10 മുതൽ 1 മണി വരെ മാത്രം. പരിക്കുകൾക്ക് 24 മണിക്കൂർ സേവനം ലഭ്യമാണ്.*
📍ലൊക്കേഷൻ https://maps.app.goo.gl/nGCidLzVeKESVCvo9