Karuna polyclinic Kakkattil

Karuna polyclinic Kakkattil 24 hr Operating polyclinic with multi speciality doctors and night duty doctor. Laboratory, ECG and 24hr Casualtyfacilities

24/05/2022
30/04/2022
Walk in interview for1. സ്റ്റാഫ് നേഴ്സ് യോഗ്യത : ANM, GNM2. ലാബ് ടെക്നീഷ്യന്‍ യോഗ്യത : BSc, MLTതിയ്യതി :  ഒക്ടോബര്‍ 10 മ...
08/10/2020

Walk in interview for

1. സ്റ്റാഫ് നേഴ്സ്
യോഗ്യത : ANM, GNM

2. ലാബ് ടെക്നീഷ്യന്‍
യോഗ്യത : BSc, MLT

തിയ്യതി : ഒക്ടോബര്‍ 10 മുതല്‍ 15 വരെ
സമയം : രാവിലെ 10 മണി മുതല്‍ 11 മണി വരെ.
സ്ഥലം : കരുണ പോളി ക്ലിനിക്ക് കക്കട്ടില്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 9846379711 / 8943420293

ബന്ധുക്കളിലോ സുഹൃത്തുക്കളിലോ ആരെങ്കിലും താല്പര്യം ഉള്ളവര്‍ അവര്‍ക്ക് ഷെയര്‍ ചെയ്ത് കൊടുക്കുക
Published on 8th October 2020

02/10/2020

*** വിശദീകരണ കുറിപ്പ് ***

കരുണ ക്ലിനിക്കുമായും ഇവിടെയുള്ള ഡോക്ടര്‍മാരുമായും ബന്ധപ്പെട്ട് പല വ്യാജവാര്‍ത്തകളും നാട്ടില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അവയെ കുറിച്ചുള്ള യാഥാര്‍ത്ത്യങ്ങള്‍ വിശദീകരിക്കുകയാണിവിടെ.

കഴിഞ്ഞ മാസം 25ആം തിയ്യതി ആണ് കോവിഡ് പോസിറ്റീവ് ആയ വ്യക്തി ചികിത്സക്ക് വേണ്ടി കരുണ ക്ലിനിക്കില്‍
എത്തുന്നത്. എല്ലാ വിധ പ്രോട്ടോകോളും പാലിച്ചാണ് അദ്ദേഹത്തിന് ചികിത്സ ലഭ്യമാക്കിയത്. അദ്ദേഹവുമായി സമ്പര്‍ക്കമുണ്ടായത് ഒരു ഡോക്ടര്‍, രണ്ട് നേഴ്സുമാര്‍, ഒരു ക്ലീനിങ്ങ് സ്ടാഫ് എന്നിവരാണ്. ഇതില്‍
ഡോക്ടര്‍ എല്ലാ വിധ സുരക്ഷാ മാനദണ്ഠങ്ങളും പാലിച്ചാണ് രോഗിയെ നോക്കിയതും, ചിലവഴിച്ച സമയം വച്ച് അദ്ദേഹം
പ്രൈമറി കോണ്ടാക്ട് പോലുമല്ല. രോഗിയുടെ പുറകില്‍ ഉണ്ടായിരുന്ന മുറിവ് തുന്നിയ നേഴ്സുമാരാണ് ആകെ ഉള്ള പ്രൈമറി കോണ്ടാക്ട്. 26ആം തിയ്യതിയാണ് പ്രസ്തുത രോഗി പോസിറ്റീവ് ആണെന്ന് അറിയുന്നത്. അപ്പോള്‍ തന്നെ ഇവരെല്ലാവരും ക്വോറന്റൈനില്‍ പോവുകയും, ക്ലിനിക്ക് മുഴുവനായും ഡിസിന്‍ഫെക്ടേഷനും ചെയ്തു.
അഞ്ച് ദിവസത്തിന് ശേഷം ടെസ്റ്റ് ചെയ്തപ്പോള്‍ നമ്മുടെ ക്ലീനിങ്ങ് സ്ടാഫിന് മാത്രം കോവിഡ് പോസിറ്റീവ് ആവുകയും മറ്റെല്ലാവരും നെഗറ്റീവ് ആയിരുന്നു.
ക്ലീനിങ്ങ് സ്ടാഫ് ചില യാത്രകള്‍ നടത്തിയത് കൊണ്ടും, രോഗിയുമായി പ്രൈമറി കോണ്ടാക്ട് ഇല്ലാത്തത് കൊണ്ടും പുറത്ത് എവിടെ നിന്നോ ആണ് രോഗം വന്നത് എന്ന് കരുതുന്നു. നെഗറ്റീവ് റിസള്‍ട്ട് വന്ന നേഴ്സുമാരെ ഒരാഴ്ച കൂടെ ക്വാറന്റൈനില്‍ നിര്‍ത്തിയിട്ട് ഒരു ടെസ്ട് കൂടെ ചെയ്തതിന് ശേഷം മാത്രമേ ജോലിയില്‍ പ്രവേശിപ്പിക്കുകയുള്ളൂ.
ഇവിടെ വരുന്ന ഓരോ രോഗികളുടേയും ജോലി ചെയ്യുന്ന എല്ലാവരുടേയും സുരക്ഷ ഉറപ്പാക്കി മാത്രമേ കരുണ ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളൂ, ഇനി മുന്നോട്ടും അങ്ങനെ തന്നെ ആയിരിക്കും എന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഉറപ്പ് തരുന്നു.

കൊറോണയ്ക്കെതിരെ ഉള്ള യുദ്ധത്തില്‍ നമ്മുടെ പഞ്ചായത്ത്, ഹെല്ത്ത് സെന്റര്‍, നല്ലവരായ നാട്ടുകാര്‍ തുടങ്ങിയ എല്ലാവിധ സംവിധാനങ്ങളോടും സഹകരിച്ച് പോരാടാന്‍ ഞങ്ങളും മുന്നില്‍ തന്നെയുണ്ട്. ആ ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ മാത്രമേ കള്ള വാര്‍ത്തകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും സാധിക്കുകയുള്ളൂ. നമുക്ക് അതിനെതിരേയും ഒരുമിച്ചു പോരാടാം.

അസ്ഥി രോഗ വിഭാഗം ഇനി വൈകുന്നേരങ്ങളിലും. എല്ലാ ദിവസവും രാവിലെ 8:30 മുതൽ 9:30 വരെ ഉള്ള ഡോ: ബിജു കൂടാതെ ചൊവ്വ വെള്ളി ദിവസങ്...
01/10/2020

അസ്ഥി രോഗ വിഭാഗം ഇനി വൈകുന്നേരങ്ങളിലും.
എല്ലാ ദിവസവും രാവിലെ 8:30 മുതൽ 9:30 വരെ ഉള്ള ഡോ: ബിജു കൂടാതെ ചൊവ്വ വെള്ളി ദിവസങ്ങളിൽ ഡോ : വൈശാഖും.
മോടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിലെ ഓർത്തോ സർജൻ ആണ് വൈശാഖ് ഡോക്റ്റർ.

ബുക്കിംഗ് ചെയ്യാൻ 04962448711 അല്ലെങ്കിൽ 9645880100 എന്ന നമ്പറുകളിൽ വിളിക്കുക.

സാധാരണയായി ഒരു ഡോക്ടറെ കാണുന്ന രോഗികളിൽ  50 ശതമാനത്തിൽ കൂടുതൽ ആൾക്കാരും ഉദരരോഗവുമായി ബന്ധപ്പെട്ട ആണ് വരുന്നത് കേരളത്തിൽ ...
27/09/2020

സാധാരണയായി ഒരു ഡോക്ടറെ കാണുന്ന രോഗികളിൽ 50 ശതമാനത്തിൽ കൂടുതൽ ആൾക്കാരും ഉദരരോഗവുമായി ബന്ധപ്പെട്ട ആണ് വരുന്നത് കേരളത്തിൽ മാത്രമല്ല, ലോകം മുഴുവൻ ഇങ്ങനെയാണ്.
പൊതുവേ ഉദരരോഗങ്ങൾ രണ്ടായി തരം തിരിക്കാം ഒന്ന് മറ്റു രോഗങ്ങൾ കാരണം വരുന്ന ഉദരസംബന്ധമായ ലക്ഷണങ്ങൾ ഉള്ളവ. ഉദാഹരണം തൈറോയ്ഡ്, ഹോർമോൺ വ്യതിയാനം തുടങ്ങിയവ. ശരിക്കും ഉദര സംബന്ധമായ രോഗങ്ങൾ തന്നെ പ്രധാനകാരണമായി വരുന്നവ ആണ് രണ്ടാമത്തെ വിഭാഗം. മറ്റ് രോഗങ്ങളുമായി ബന്ധപ്പെട്ട്‌ വരുന്ന ഉദരരോഗ രോഗങ്ങളുടെ ലക്ഷണങ്ങൾ ആണെങ്കിൽ അത് ഏത് രോഗമാണെന്ന് കണ്ടുപിടിച്ച ആ രോഗത്തിൻറെ ചികിത്സ ചെയ്യുന്ന ഡോക്ടർമാർ തന്നെ ചികിത്സിക്കേണ്ട ഒരു വിഷയമാണ് . ഇനി കുറച്ച് ഉദര രോഗങ്ങളെ പരിചയപ്പെടാം.

അൾസർ അഥവാ പുണ്ണ്, pancreatitis, ഫാറ്റി ലിവർ, ലിവർ സിറോസിസ്, മഞ്ഞപ്പിത്തം, മലബന്ധം, മലദ്വാരത്തിൽ കൂടെ ചോര വരുന്ന അസുഖം, വയറ്റിലും അന്നനാളത്തിലും ഉള്ള മസിലുകളുടെ ചലന വ്യത്യാസങ്ങൾ ഉള്ള രോഗങ്ങൾ തുടങ്ങിയവ നമ്മുടെ നാട്ടുകാരില്‍ കണ്ട് വരുന്ന അസുഖങ്ങള്‍ ആണ്.

പാൻക്രിയാറ്റൈറ്റിസ് : ദഹനത്തിനു സഹായിക്കുന്ന ഒരു പ്രധാനപ്പെട്ട അവയവമാണ് പാൻക്രിയാസ്. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഇൻസുലിൻ ഉൽപാദിപ്പിക്കുന്നതും ഇതേ ഗ്രന്ഥിയാണ്. ഈ ഗ്രന്ഥിക്കു വരുന്ന വീക്കമാണ് പാൻക്രിയാറ്റൈറ്റിസ്. കാരണങ്ങൾ പലതാകാം, മദ്യപാനം, ഗോൾ ബ്ലാഡർ സ്റ്റോൺ, മരുന്നുകളുടെ സൈഡ് എഫക്ട്, പച്ചില മരുന്നുകളുടെയും സാധനങ്ങളുടെ അമിതഉപയോഗം തുടങ്ങിയവ. സാധാരണയായി ശക്തമായ വയറു വേദന, ഛർദ്ദി ഒക്കെയാണ് ലക്ഷണങ്ങൾ. ഇത് നിർബന്ധമായും ഒരു ഉദര രോഗ വിദഗ്ധനെ കണ്ട് ചികിത്സിക്കേണ്ട രോഗമാണ്.

ഭക്ഷണക്രമം അല്ലെങ്കിൽ ജീവിതക്രമം ആയി ബന്ധപ്പെട്ട അസുഖമാണ് ആണ് ഫാറ്റി ലിവർ, gastro esophageal dysfunction തുടങ്ങിയവ. പുകവലി, മദ്യപാനം, ലഹരി ഉപയോഗങ്ങൾ, ഭക്ഷണത്തിലെ അനാരോഗ്യകരമായ ആയ സാധനങ്ങളുടെ അമിതഉപയോഗം തുടങ്ങിയവ കാരണം ഫാറ്റിലിവർ വരാം. സാധാരണയായി ഫാറ്റി ലിവറിന് ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. അതുകൊണ്ട് തന്നെ മറ്റുള്ള ഏതെങ്കിലും ഒരു രോഗത്തിന് ചികിത്സകൾ വേണ്ടി നടത്തുന്ന ടെസ്റ്റുകളിലും നിരീക്ഷണങ്ങളിലുമാണ് തിരിച്ചറിയപ്പെടുന്നത്. ഫാറ്റിലിവർ വന്ന ഒരു രോഗി ഡോക്ടറുടെ നിർദ്ദേശങ്ങൾ നിർബന്ധമായി പാലിക്കുകയും അതിനു വേണ്ടിയുള്ള മരുന്നുകൾ യഥാക്രമം കഴിക്കുകയും ചെയ്തു കഴിഞ്ഞാൽ പൂർണമായും ഭേദമാക്കാവുന്ന ഒരു അസുഖമാണ്. നിർദ്ദേശങ്ങൾ പാലിക്കാത്ത പക്ഷം ഫാറ്റിലിവർ കൂടി വന്ന് ലിവർ സിറോസിസ് ആയി മാറാൻ സാധ്യത വളരെ കൂടുതലാണ്. ലിവർ സിറോസിസ് എന്നുപറഞ്ഞാൽ ലിവറിലെ 70 ശതമാനത്തിൽ കൂടുതൽ ഭാഗവും ഉപയോഗശൂന്യമാകുന്ന അല്ലെങ്കിൽ പ്രവർത്തനം തകരാറിലാകുന്ന അവസ്ഥയാണ് ആണ്. അതിനുശേഷം ചികിത്സകൊണ്ട് ലിവർ പൂർണമായും ആരോഗ്യകരമായ രീതിയിൽ തിരിച്ചു കൊണ്ടു വരാൻ സാധിക്കുന്നതല്ല. മരുന്നുകളുടെ സഹായത്തോടെ അതേ അവസ്ഥയിൽ ലിവറിനെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും.

ഇനി പറയുന്നത് സാധാരണ ഗ്യാസ് അല്ലെങ്കിൽ അസിഡിറ്റി എന്നും പറഞ്ഞു നമ്മൾ തള്ളിക്കളയുന്ന രോഗങ്ങളെ പറ്റിയാണ്. വയറെരിച്ചിൽ, നെഞ്ചെരിച്ചിൽ, വയറു വീർത്ത് പോലെ തോന്നുക തുടങ്ങിയവയാണ് നാം സാധാരണയായി ഗ്യാസ് അല്ലെങ്കിൽ അസിഡിറ്റി എന്ന് പറയുന്നത്. യഥാർത്ഥത്തിൽ അന്നനാളം, ആമാശയം, ചെറുകുടൽ തുടങ്ങിയവ സംബന്ധമായ വിവിധ രോഗങ്ങളുടെ ലക്ഷണം ആയിട്ടാണ് ആണ് ഈ തോന്നലുകൾ വരുന്നത്.
ദഹനത്തിൽ നേരിടുന്ന പ്രശ്നങ്ങൾ മൂലമുള്ളതാണ് അസിഡിറ്റി ആണ് യഥാർത്ഥത്തിൽ കൂട്ടത്തിൽ ഏറ്റവും കുഴപ്പം ഇല്ലാത്തത്. അതേ സമയം ബാക്കിയുള്ള രോഗങ്ങൾ കണ്ടുപിടിക്കാൻ ഒരു ഉദരരോഗ വിദഗ്ധൻ തന്നെ കാണേണ്ടി വരും. ഇതേ ലക്ഷണം കാണിക്കുന്ന മറ്റുള്ള രോഗങ്ങൾ പെപ്റ്റിക് അൾസർ അഥവാ വായ്പ്പുണ്ണ്, ഗ്യാസ്ട്രോ aesophagal reflex, functional dysphagia, gastric cancer തുടങ്ങി rare രോഗങ്ങൾ വരെ ഉണ്ട്.

പിന്നെ പറയാനുള്ളത് രണ്ട് തരം inflammatory bowel diseaseകളെ പറ്റിയാണ്. ഒന്ന് ക്രോണ്സ് രോഗം (Crohn's Disease) ആണ്, മറ്റൊന്ന് ulcerative colitis ഉം.ക്രോണ്സ് രോഗം ദഹനപ്രക്രിയ നടക്കുന്ന വഴിയിലുള്ള ഭിത്തികളില്‍ വരുന്ന രോഗമാണ്. വയറ് വേദന, വയറ്റിളക്ക്കം, ഭാരം ക്ക്റയല്‍, ക്ഷീണം, തളര്‍ച്ച തുടങ്ങിയവയൊക്കെ ലക്ഷണങ്ങള്‍ ആണെങ്കിലും ഇവയൊന്നും കാണിക്കാതെയും ഈ രോഗം വരാറുണ്ട്.
ulcerative colitis വന്‍കുടലിനെ ബധിക്കുന്ന അസുഖമാണ്. മലത്തില്‍ രക്തം കാണുന്നത്, രക്തം പോകുന്ന വയറ്റിളക്കം, വേദനയൊക്കെ ഇതിന്റെ ലക്ഷണങ്ങള്‍ ആണ്. മുകളില്‍ പറഞ്ഞ രണ്ട് അസുഖങ്ങളും ക്യാന്‍സര്‍ സാധ്യത കൂടുതല്‍ ഉള്ള രോഗങ്ങള്‍ ആണ്

മുകളിൽ പറഞ്ഞ രോഗങ്ങളോ അതിന്റെ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ അടുത്തുള്ള ജനറൽ ഫീസിഷ്യനെയോ ഉദര രോഗ വിദഗ്ധനെ യോ കൺസൽട് ചെയ്യുക.

കരുണയിൽ എല്ലാ തിങ്കളാഴ്ചയും ബേബി ഹോസ്പിറ്റലിലെ ഉദര വിഗഗ്ദൻ ഡോ: മിഥുൻ രോഗികളെ പരിശോധിക്കുന്നുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലെ മുൻ അധ്യാപകനും കൂടിയാണ് ഇദ്ദേഹം.

ബുക്കിംഗ് ചെയ്യാൻ 04962448711 അല്ലെങ്കിൽ 9645880100 എന്ന നമ്പറുകളിൽ വിളിക്കുക.

വയർ വേദന, വയറ്റിൽ നിന്നും എരിച്ചിൽ , ഗ്യാസ് ട്രബിൾ തുടങ്ങിയ വയറ് സംബന്ധമായ ഏതൊരു അസുഖത്തിനും ചികിത്സ ഇനി മുതൽ കക്കട്ടിൽ ...
13/09/2020

വയർ വേദന, വയറ്റിൽ നിന്നും എരിച്ചിൽ , ഗ്യാസ് ട്രബിൾ തുടങ്ങിയ വയറ് സംബന്ധമായ ഏതൊരു അസുഖത്തിനും ചികിത്സ ഇനി മുതൽ കക്കട്ടിൽ തന്നെ ലഭ്യമാണ്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10 മുതൽ 11 വരെ.

മെഡിക്കൽ കോളേജിലെ മുൻ അധ്യാപകനും ബേബി ഹോസ്പിറ്റലിലെ ഉദര രോഗ വിദഗ്ദനുമാണ് ഡോ: മിഥുൻ

ബുക്കിംഗ് ചെയ്യാൻ പോസ്റ്ററിൽ കാണുന്ന നമ്പറുകളിൽ വിളിക്കാം.

കരുതലിന്റെയും ജാഗ്രതയുടെയും ദിനങ്ങൾ പിന്നിട്ട് പ്രതീക്ഷയുടേയും പുത്തനുണർവിന്റെയും ദിനങ്ങൾ വരട്ടെ എന്ന് ആഗ്രഹിച്ച് കൊണ്ട്...
30/08/2020

കരുതലിന്റെയും ജാഗ്രതയുടെയും ദിനങ്ങൾ പിന്നിട്ട് പ്രതീക്ഷയുടേയും പുത്തനുണർവിന്റെയും ദിനങ്ങൾ വരട്ടെ എന്ന് ആഗ്രഹിച്ച് കൊണ്ട് എല്ലാവർക്കും കരുണ പോളി ക്ലിനിക്ക് കുടുംബത്തിന്റെ ഓണാശംസകൾ



ഏറ്റവും പ്രിയപ്പെട്ട നാട്ടുകാരെ, എല്ലാവരും പ്രയാസപ്പെടുന്ന ഈ കാലഘട്ടത്തിൽ ഞങ്ങളും അല്പം പ്രയാസങ്ങളിലൂടെ കടന്നു പോയ ദിവസങ...
27/08/2020

ഏറ്റവും പ്രിയപ്പെട്ട നാട്ടുകാരെ,

എല്ലാവരും പ്രയാസപ്പെടുന്ന ഈ കാലഘട്ടത്തിൽ ഞങ്ങളും അല്പം പ്രയാസങ്ങളിലൂടെ കടന്നു പോയ ദിവസങ്ങൾ ആണ് ആഗസ്റ്റിലെ ആദ്യ രണ്ടാഴ്ച. കരുണ ക്ലിനിക്കിൽ വന്ന ഒരു രോഗി മരണപ്പെടുകയും അദ്ദേഹം കോവിട് പോസിറ്റീവ് ആണെന്ന് തെളിയുകയും ചെയ്ത സാഹചര്യത്തിൽ രണ്ട് മൂന്ന് ദിവസം പ്രവർത്തനം നിർത്തി വെക്കേണ്ടി വന്നു. പ്രധാനപ്പെട്ട ഡോക്ടർമാരും, മറ്റ് സ്റ്റാഫുകളും ക്വാറന്റൈനിൽ പോകേണ്ടി വന്നു.

ആ സമയത്ത് ഡ്യൂട്ടി യിലുണ്ടായിരുന്ന എല്ലാവരെയും ക്വാറന്റൈൻ ചെയ്തതിന് ശേഷം ആണ് പ്രവർത്തനം പുനരാരംഭിച്ചത്. സ്റാഫുകളുടെ എണ്ണം കുറവായത് കൊണ്ട് 24 മണിക്കൂർ പ്രവർത്തനം ആരംഭിക്കാൻ സാധിച്ചിരുന്നില്ല. രാവിലെ 8 മുതൽ രാത്രി 8 വരെ ആയിരുന്നു പ്രവർത്തന സമയം.

ക്വാറന്റൈൻ ചെയ്ത എല്ലാവരെയും ടെസ്റ്റ് ചെയ്ത് റിസൾട്ട് നെഗറ്റീവ് ആണെന്ന് ഉറപ്പ് വരുത്തിയ വിവരം എല്ലാവരെയും അറിയിക്കുകയാണ്. കരുണ ക്ലിനിക്ക് വഴി ഒരാൾക്ക് പോലും കോവിട്‌ വരാൻ കാരണം ആയിട്ടില്ല എന്ന വിവരം ഞങ്ങൾക്ക് സന്തോഷവും ആത്മവിശ്വാസവും നൽകുന്നുണ്ട്.

കഴിഞ്ഞ മൂന്ന്-നാല് ദിവസങ്ങൾ ആയി ( ആഗസ്റ്റ് 23 മുതൽ ) 24 മണിക്കൂർ പ്രവർത്തനം ആക്കി മാറ്റാൻ സാധിച്ചിട്ടുണ്ട്. അടുത്ത മാസം (സെപ്റ്റംബർ ) ആദ്യം മുതൽ നമ്മുടെ വിസിറ്റിംഗ് ഡോക്ടർമാരുടെ ഓപി വീണ്ടും ആരംഭിക്കും. താത്കാലികമായി അവരുടെ സേവനം നിങ്ങൾക്ക് ലഭ്യമാക്കാൻ സാധിക്കാത്തതിൽ ഞങ്ങൾക്കും വിഷമം ഉണ്ട്.

ഈ അവസരത്തിൽ കരുണ പോളി ക്ലിനിക്കിന്റെ കൂടെ നിന്ന് എല്ലാ വിധ സഹായ സഹകരണങ്ങളും ചെയ്ത നാട്ടുകാരോടും അഭ്യുദയകാംക്ഷികളോടും പഞ്ചായത്ത്, ഹെൽത്ത് തുടങ്ങിയ വകുപ്പുകളിൽ ഉള്ളവരോടും നന്ദി രേഖപ്പെടുത്തുന്നു.

നമ്മുടെ നാടിന്റെ ആരോഗ്യ പ്രവർത്തനങ്ങളിൽ എന്നും ഞങ്ങൾ കൂടെ ഉണ്ടാകും എന്ന ഉറപ്പോടെ കരുണ പോളി ക്ലിനിക് സ്റ്റാഫും മാനേജ്മെന്റും

കുന്നുമ്മൽ പഞ്ചായത്ത്‌ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തനസജ്ജമായി.  കക്കട്ടിൽ കരുണാ ക്ലിനിക്കിന്റെ വക സ്നേഹസമ്മ...
19/08/2020

കുന്നുമ്മൽ പഞ്ചായത്ത്‌ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തനസജ്ജമായി. കക്കട്ടിൽ കരുണാ ക്ലിനിക്കിന്റെ വക സ്നേഹസമ്മാനം പഞ്ചായത്ത് പ്രസിഡഡ് ശ്രീ.കെ.ടി. രാജൻ അവർകൾക്ക് കൈമാറുന്നു.


03/08/2020

കരുണ പോളിക്ലിനിക്ക് ഒഫീഷ്യൽ വാർത്താകുറിപ്പ്
**************************************
കക്കട്ടിൽ പ്രദേശവാസിയായ ഒരു വ്യാപാരി മരണപ്പെട്ട വിവരം നിങ്ങളെല്ലാം അറിഞ്ഞുകാണുമല്ലോ. പ്രസ്ഥുത സംഭവവുമായി ബന്ധപ്പെട്ട് വളരെ അധികം തെറ്റായ വാർത്തകൾ ആണ് നാട്ടിലും സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്നത്. അത് കൊണ്ട് ക്ലിനിക്കിൽ നടന്ന സംഭവങ്ങളും അതിന് ശേഷം എടുത്ത മുൻ കരുതൽ നടപടികളും ഔദ്യോഗികമായ ഭരണകൂട നടപടികളും മറ്റും നിങ്ങളുടെ മുൻപിൽ വ്യക്തമാക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ് .

ആദ്യമായി അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുകയാണ്. ജൂലൈ 24 ആം തിയ്യതി, 28 ആം തിയ്യതി, ആഗസ്റ്റ് 1 ആം തീയ്യതികളിലാണ് അദ്ദേഹം കരുണയിൽ ചികിത്സയ്ക്ക് എത്തുന്നത്. അദ്ദേഹം ക്ലിനിക്കിൽ വന്ന സമയവുമായി ബന്ധപ്പെട്ട് ജൂലൈ 28 ആം തിയ്യതി രാവിലെ 9:30 മുതൽ ഇന്ന് (ആഗസ്റ്റ് 3) വരേയും ക്ലിനിക്കിൽ വന്നവരോട് ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാനും സ്വയം ക്വോറന്റ്റെനിൽ പോകാനും നിർദേശം ലഭിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ ആണ് അദ്ദേഹം മരണപ്പെടുന്നതും അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കപ്പെടുന്നതും. അതിന് ശേഷം നടക്കുന്ന എല്ലാവിധ മുൻ കരുതൽ നടപടികളിലും ആരോഗ്യ വകുപ്പുമായും പഞ്ചായത്തുമായും പൂർണ്ണ സഹകരണത്തിൽ ആണ് ക്ലിനിക്കും ഇവിടെ ഉള്ള മുഴുവന് സ്റ്റാഫും. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം അദ്ദേഹവുമായി കോണ്ടാക്ട് വന്നതും വരാൻ സാധ്യതയുള്ളതുമായ എല്ലാ സ്റ്റാഫിന്റേയും വിവരങ്ങൾ ആരോഗ്യ വകുപ്പിന് നൽകിയത്തോടൊപ്പം ക്വോറന്റൈനിൽ പ്രവേശിപ്പി ച്ചിരിക്കുകയുമാണ്. ക്ലിനിക്കും പരിസരവും പ്രൊഫഷണൽ അണുവിമുക്ത ടീമിനെ കൊണ്ട് അണുവിമുക്തമാക്കുകയും ചെയ്തിട്ടുണ്ട്.

തുടർനടപടികളുമായി പഞ്ചായത്തുമായും ആരോഗ്യ വകുപ്പുമായും ബന്ധപ്പെട്ടപ്പോൾ, രോഗിയുമായി നേരിട്ട് ബന്ധമുള്ളവർ ക്വോറന്റൈനിൽ പ്രവേശിച്ച്, ക്ലിനിക്കും പരിസരവും ആണുവിമുക്തമാക്കിയതിന് ശേഷം മറ്റുള്ള സ്റ്റാഫിനേയും ഡോക്ടർമാരേയും വച്ച് ക്ലിനിക്ക് തുറന്ന് പ്രവർത്തിക്കാൻ തന്നെ ആണ് നിർദ്ദേശിച്ചിരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കപെടുന്നു എന്ന് ഉറപ്പ് വരുത്തുകയും വേണം. പ്രദേശവാസികൾക്ക് ഏത് സമയത്തും പെട്ടന്ന് ചികിത്സ ലഭിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ കോവിഡ് കാലത്ത് അടച്ചിടാതെ പ്രവർത്തിച്ച് മുന്നോട്ട് പോവുക തന്നെ വേണം എന്ന രീതിയിൽ ആണ് അധികൃതർ നിർദ്ദേശങ്ങൾ തന്നത്. താത്കാലികമായി പൂട്ടിയിരിക്കുന്ന ക്ലിനിക്ക്, ക്വാരന്റൈൻ അല്ലാത്ത സ്റ്റാഫിനെയും ഡോക്ടർമാരെയും വച്ച് മറ്റന്നാൾ ആഗസ്റ്റ് 5 രാവിലെ മുതൽ വീണ്ടും തുറന്ന് പ്രവർത്തനം പുനരാരംഭിക്കുന്നതാണ് .

ഇത് കൂടാതെ രോഗിയുടെ പ്രൈമറി കോണ്ടാക്ട് ആയ എല്ലാവരും ഇന്നും, നാളേയും ബാക്കി ഉള്ളവർ അടുത്ത ദിവസങ്ങളിലുമായി ടെസ്റ്റിന് വിധേയരാവുകയും ചെയ്യുന്നതാണ്. ടെസ്റ്റ് റിസൽറ്റ് ലഭ്യമാകുന്ന മുറയ്ക്ക് നിങ്ങളെ അറിയിക്കുന്നതാണ്.

കോവിഡ് വ്യാപനം അതി ശക്തമായ രൂപത്തിലേക്ക് മാറുകയാണെന്നറിഞ്ഞിട്ടും
ഇത് ഞങ്ങളുടെ തന്നെ ജീവനെയും ബാധിക്കും എന്ന് മനസ്സിലാക്കിയിട്ടും ഇതിനെതിരെ പോരാടാൻ തന്നെയായിരുന്നു ഞങ്ങളുടെ തീരുമാനം

ഇന്ന് ഞങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധിയും ഞങ്ങളുടെ ആ തീരുമാനത്തിന്റെ ഭാഗമാണ്

ഞങ്ങളെ വിശ്വസിച്ചു വരുന്ന രോഗികൾക്ക് അവർക്ക് നൽകാൻ പറ്റുന്ന മികച്ച ചികിത്സ കൊടുക്കാൻ ഇത് വരെ സാധിച്ചിട്ടുണ്ട് എല്ലാ പകർച്ച വ്യാധിയുടെ കാല ഘട്ടങ്ങളിലും അത് നിപ്പയായാലും കോവിഡ് ആയാലും ഞങ്ങളെ ചികിത്സയിൽ വിശ്വസിച്ചു വരുന്നവരെ ഞങ്ങൾ നിരാശരാക്കില്ല. അതിനിടയിൽ ഞങ്ങളിൽ ഒരാൾക്ക് രോഗം വന്നാലും അത് ഈ തൊഴിലിന്റെ ഭാഗം മാത്രമാണ്.

നിങ്ങൾക്ക് ഞങ്ങളിലുള്ള വിശ്വാസവും പിന്നെ ഏത് പ്രതികൂല ഘട്ടത്തിലും എന്റെ കൂടെ നിൽക്കാൻ തയ്യാറായ ഞങ്ങളുടെ സ്റ്റാഫും തന്നെയാണ് ഞങ്ങളുടെ ഈ സ്ഥാപനത്തിന്റെ ഏറ്റവും വലിയ പിൻബലം.

നമുക്ക് ഈ മഹാമാരിയെ നേരിടാൻ ഒരുമിച്ച് പരിശ്രമിക്കാം.

കൈകൾ ഇടക്കിടെ വൃത്തിയാക്കുക. മാസ്ക് ധരിക്കുക. സാമൂഹിക അകലം പാലിക്കുക.

കരുണ പോളി ക്ലിനിക്ക് അധികൃതർ.

Address

SH 38 Kakkattil, Near Community Health Centre
Vadakara
673507

Telephone

+914962448711

Website

Alerts

Be the first to know and let us send you an email when Karuna polyclinic Kakkattil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram