22/07/2024
*എന്ത് കൊണ്ട് ദാമ്പത്യ വിരസമാകുന്നു*
മനുഷ്യ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാര്യമാണ് വിവാഹം. വിവാഹത്തിലൂടെ വ്യത്യസ്‍ത ജീവിത സാഹചര്യങ്ങളിൽ ജീവിച്ചിരുന്ന രണ്ടു പേർ ഇരു മെയ്യും ഒരു മനസുമായി മാറുന്നു. വിവാഹ ജീവിതത്തിന്റെ തുടക്കക്കാലം വളരെ സ്നേഹത്തോടെയും സന്തോഷത്തോടെയും കടന്നു പോകും. എന്നാൽ *തിരക്കുകളുടെ ഈ ലോകത്തു കാലം ചെല്ലും തോറും ജീവിതത്തിലെ സന്തോഷവും പരസ്പര പരിഗണനകളും കുറഞ്ഞു വരും.* ജോലിത്തിരക്കുകൾ, ബാധ്യതകൾ, തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ട് ദമ്പതികൾ തമ്മിലുള്ള ആശയവിനിമയം കുറഞ്ഞു തുടങ്ങുന്നു.
കേരളം വിവാഹ മോചനങ്ങളുടെ തലസ്ഥാനമാകുകയാണെന്ന വസ്തുതക്ക് അടിവരയിടുന്നതാണ് സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ദാമ്പത്യ കലഹങ്ങളും തുടര്‍ന്നുണ്ടാകുന്ന വിവാഹമോചനങ്ങളും. മുന്‍ തലമുറയില്‍ വിവാഹമോചനം വിരളമായിരുന്നു. എന്നാല്‍, *പുതുതലമുറ ദാമ്പത്യ ബന്ധങ്ങളെ അതീവ ലാഘവത്തോടെയാണ് സമീപിക്കുന്നത്.* ഏത് ചെറിയ ജോലിക്കും പരിശീലനം ആവശ്യമാണ്. എന്നാല്‍, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതിയായ *വൈവാഹിക ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്ന യുവതീയുവാക്കള്‍ക്ക് ശരിയായ പരിശീലനമൊന്നും ലഭിക്കുന്നുമില്ല.* സ്വപ്നവും യാഥാര്‍ഥ്യവും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ പവിത്രമായ ബന്ധം ശിഥിലമാകുന്നു. ദാമ്പത്യ ജീവിതത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മതിയായ പരിശീലനം മുന്‍കൂട്ടി ലഭിച്ചാല്‍ ഇന്ന് കാണുന്ന വിവാഹമോചനങ്ങളില്‍ നല്ലൊരു പങ്ക് ഒഴിവാക്കാന്‍ സാധിക്കും.
മറ്റുള്ളവരിൽ നിന്ന് സ്നേഹവും പരിഗണനയും ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. അപ്പോൾ പ്രിയപ്പെട്ട പങ്കാളിയിൽ നിന്നും അതൊന്നും കിട്ടാതെ വന്നാലോ...
*ഒരു വീടിനുള്ളിൽ താമസിച്ചിട്ടും പരസ്പരം മനസ്സിലാക്കാതെ മനസ്സ് തുറന്നു സ്നേഹിക്കാൻ സാധിക്കാതെ പോകുന്ന എത്രയോ ജീവിതങ്ങൾ നമുക്ക് ചുറ്റുമുണ്ട്.*
പുറത്തു നിന്ന് നോക്കുമ്പോൾ മാതൃക ദമ്പതികൾ എന്ന് വിളിക്കുന്ന മിക്കവരുടെയും അവസ്ഥ ഇതാണ്.
ദാമ്പത്യ ജീവിതത്തിൽ വിള്ളൽ സംഭവിക്കാനിടയുള്ള പ്രധാന കാരണങ്ങളിൽ ചിലത് ഇവയാണ് 👇🏻
👎 *പരസ്പരം കേള്‍ക്കാനുള്ള ക്ഷമയില്ലായ്മ...*
പങ്കാളിയെ ശ്രദ്ധയോടെ കേള്‍ക്കാന്‍ കഴിയുക എന്നുള്ളത് ദാമ്പത്യജീവിതത്തില്‍ വളരെ പ്രധാനമാണ്. ഒരാള്‍ മാത്രം എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കുകയും മറ്റെയാള്‍ പറയുന്നത് കേള്‍ക്കാനുള്ള ക്ഷമ കാണിക്കാതെയും വന്നാല്‍ അവിടെ പ്രശ്നങ്ങള്‍ ആരംഭിക്കും.