Dr.Tijo Ivan John Consultant Psychiatrist

Dr.Tijo Ivan John    Consultant Psychiatrist Hai,
I am Dr Tijo Ivan John Consultant Psychiatrist.

"GHOSTING " അഥവാ കാരണം പറയാതെ മറയുന്നവര്‍,നിങ്ങളുടെ അടുത്ത സുഹൃത്ത് ഒരു സുപ്രഭാതത്തില്‍ നിങ്ങളോട് ഒന്നും മിണ്ടാതെ എല്ലാ ...
26/12/2022

"GHOSTING " അഥവാ കാരണം പറയാതെ മറയുന്നവര്‍,

നിങ്ങളുടെ അടുത്ത സുഹൃത്ത് ഒരു സുപ്രഭാതത്തില്‍ നിങ്ങളോട് ഒന്നും മിണ്ടാതെ എല്ലാ ബന്ധങ്ങളും വിച്ഛേദി ച്ചു പോയിട്ടുണ്ടോ ? അല്ലെങ്കില്‍ നിങ്ങളുടെ കാമുകനോ കാമുകിയോ ഒന്നും പറയാതെ , തലേ രാത്രി വരെ നന്നായി സംസാരിച്ച ഒരാള്‍ നിങ്ങളെ വിട്ട് അകന്നു പോയിട്ടുണ്ടോ ? ? അതുപോലെ തന്നെ നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് ഒന്നും മിണ്ടാതെ അവനോ/ അവളോ നിങ്ങളുമായുള്ള എല്ലാ COMMUNICATION മാര്‍ഗ്ഗങ്ങള്‍ ഒരു ദിവസം മാറ്റിയിട്ടുണ്ടോ ( ഉദാ: അവരുടെ സോഷ്യൽ മീഡിയ അക്കൌണ്ടുകള്‍ , ഫോണ്‍ നമ്പരുകള്‍ മാറ്റുക, etc )

മുകളില്‍ വിശദീകരിച്ചിരിക്കുന്ന ഉദാഹരണങ്ങളെയാണ് “GHOSTING “ അഥവാ കാരണം പറയാതെ മറയുന്നവര്‍,

പാശ്ചാത്യ സമൂഹത്തില്‍ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു പ്രതിഭാസം ആണ്‌ ഇത്, എന്നാൽ ഇന്ന് നമ്മുടെ കേരളത്തിലും ഇത് സാധാരണയായി കണ്ടുവരുന്നു, പ്രത്യേകിച്ച് ഇന്ന് നമ്മുടെ പുതിയ തലമുറയില്‍ ഇത് വളരെ സാധാരണയായി കണ്ടു തുടങ്ങിയിട്ടുണ്ട്.

ഇതില്‍ പലപ്പോഴും സാധാരണയായി കാണാറുള്ളത്, സോഷ്യൽ മീഡിയ പരിചയപ്പെടുന്ന ചിലരെയാണ് , അവര്‍ തങ്ങളുടെ എല്ലാ കാര്യങ്ങളും വിശ്വസിച്ചു പങ്കുവെയ്ക്കുന്നു, എന്നാൽ കുറച്ച് നാൾ കഴിയുമ്പോൾ അവർ തങ്ങളെ പൂർണ്ണമായി ഒഴിവാക്കുന്നതായി കാണാൻ സാധിക്കും. അതായത് തങ്ങളെ ബ്ലോക്ക് ചെയ്യുകയോ, unfollow ചെയ്യുകയോ ആണ് പെട്ടന്നുണ്ടാകുന്നത്, എന്നാൽ പലപ്പോഴും പ്രത്യേകിച്ച് ഇതിന് ഒരു കാരണം ഉണ്ടാകില്ല, എന്നാൽ ഇത് മൂലം ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ വളരെ വലുതാണ്.

അപ്പോൾ പലർക്കും ഉണ്ടാകുന്ന സംശയം എന്താണ് എന്ന് വെച്ചാൽ

(i) എല്ലാ സൗഹൃദങ്ങളും/ പ്രണയങ്ങളും ഇതുപോലെ തന്നെ പരിയവസാനിക്കുമോ ?

(ii) അല്ലെങ്കിൽ എനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ? അതോ ഞാൻ ആണോ അയാൾ എന്നിൽ നിന്നും അകലാനുള്ള കാരണം?

(iii) ഞാൻ എന്തെങ്കിലും തെറ്റ് ചെയ്യ്തിട്ടുണ്ടോ?

(iv) എന്റെ സ്വഭാവത്തിൽ അല്ലെങ്കിൽ മനോഭാവത്തിൽ എന്തെങ്കിലും മാറ്റം വരുത്തണോ?

എന്നാൽ ഇതിൽ മനസ്സിലാക്കേണ്ടത് നമ്മുക്കല്ല ആ വ്യക്തിക്കാണ് ഈ പ്രശ്നങ്ങൾ ഉള്ളത് എന്നതാണ്. എന്നാൽ ഇതു മൂലം അവർക്ക് യാതൊരുവിധ പ്രശ്നങ്ങളും അനുഭവിക്കാറില്ല , കാരണം ഈ സമയം അവർ മറ്റൊരു ബന്ധവുമായി മുന്നോട്ട് പോയിക്കഴിഞ്ഞിരിക്കുന്നു.

നമ്മുടെ സമൂഹത്തിൽ "GHOSTING" പലതരത്തിൽ കാണപ്പെടാറുണ്ട്.

(i) GHOSTING IN TEXTING :- നമ്മളുമായി വളരെയധികം സമയം chat ചെയ്യ്തു കൊണ്ടിരുന്നയാൾ, ഒരു ദിവസം പെട്ടന്ന് chatting നിർത്തുന്നു, നമ്മളെ ബ്ലോക്ക് ചെയ്യുന്നു. Unfollow ചെയ്യുന്നു, Post കൾ Delete ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നതിന് പ്രത്യേകിച്ച് യാതൊരുവിധ കാരണവും ഇല്ല എന്നതാണ്.

(ii) GHOSTING IN PERSON :- നമ്മളുമായി അടുത്ത് ഇടപെഴകി കൊണ്ടിരുന്ന ആൾ ഒരു ദിവസം നമ്മളിൽ നിന്ന് പെട്ടെന്ന് ഓടി ഒളിക്കുന്നു, വീട് മാറുന്നു, ജോലി മാറുന്നു , അവരെ ഒരു രീതിയിലും കണ്ടുപിടിക്കാൻ കഴിയാത്ത വിധം ഓടി ഒളിക്കുന്നു.

(iii) SOFT GHOSTNG :- ഇത് സാധാരണയായി കാണപ്പെടുന്നത് Social Media- യിലാണ്. നമ്മളുമായി വളരെ അടുപ്പം ഉണ്ടായിരുന്ന ഒരു വ്യക്തി, പെട്ടന്ന് നമ്മളുമായി സംഭാഷണങ്ങൾ എല്ലാം നിർത്തി മാറി നിൽക്കുക, എന്നാൽ നമ്മൾ പോസ്റ്റ് ചെയ്യുന്നതിന് എല്ലാത്തിനും LIKE, തുടങ്ങിയവ നൽകി കൊണ്ടിരിക്കും.

SOFT GHOSTING അവർ നമ്മളെ പലപ്പോഴും വളരെ യധികം സമയം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് പതിവ്.

(iv) GHOSTING IN WORK PLACE :- നിങ്ങൾ ഒരു INTERVIEW ATTEND ചെയ്യുന്നു, എല്ലാം നല്ല രീതിയിൽ പോകുന്നു പക്ഷേ അവർ ഒരിക്കലും ഒരു "YES" അല്ലെങ്കിൽ "NO" പറയുന്നില്ല, എന്നാൽ ഉദ്യോഗാർഥി WAIT ചെയ്യ്തിരിക്കും ഒരു തീരുമാനത്തിന്, എന്നാൽ അത് ഒരിക്കലും ഉണ്ടാകില്ല. ഇതേ പ്രശ്നം തിരിച്ചും ഉണ്ടാകും, INTERVIEW ATTEND ചെയ്യ്ത ഉദ്യോഗാർത്ഥി ഒരിക്കലും ആ സ്ഥാപനത്തിൽ ജോലിക്കായി പ്രവേശിക്കില്ല, അത് അയാൾ ആ സ്ഥാപനത്തെ അറിയിക്കു കയും ഇല്ല.

"GHOSTING " ലക്ഷണങ്ങൾ എന്തെല്ലാം ? എങ്ങനെ തിരിച്ചറിയാം ??

(i) താല്പര്യമില്ലായ്മ :- പറയുന്ന കാര്യങ്ങൾ പലപ്പോഴും ശ്രദ്ധിക്കുന്നില്ല , താല്പര്യം കാണിക്കുന്നില്ല.

(ii) തുറന്ന് സംസാരിക്കുന്നതിൽ വിമുഖത കാണിക്കുക.

(iii) വ്യക്തിബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കാതിരിക്കുക.

(iv) പഴയ സുഹൃത്തുക്കളുമായി ബന്ധങ്ങൾ maintain ചെയ്യുന്നതിൽ താല്പര്യമില്ലായ്മ.

(v) WATCH FOR HINTS :- പണ്ട് ഉണ്ടായിരുന്ന പോലെ അല്ല, ഇന്ന് ബന്ധത്തിൽ ഒരു ഊഷ്മള ക്കുറവ് കാണുന്നു. അത് അവർ പലപ്പോഴായും പല സൂചനകൾ നൽകുന്നു, ആ സൂചനകൾ നമ്മൾ തിരിച്ചറിയുക.

(vi) ആത്മാനുരാഗികൾ :- അവർ പലപ്പോഴും ഈ ബന്ധങ്ങൾ പെട്ടന്ന് മുറിച്ച് മാറ്റുമ്പോൾ അതിൽ കുറച്ച് സന്തോഷം കണ്ടെത്തുന്നു, മറ്റുള്ള ഒരാൾ ഇത് ഓർത്ത് വേദനിക്കുന്നു, അതിൽ അവർ ആനന്ദം കണ്ടെത്തുന്നു, ഈ കൂട്ടർ "GHOSTING" ഇഷ്ടപ്പെടുന്നവരാണ്.

(vii) GHOSTING എങ്ങനെ പ്രതിരോധിക്കാം ??

(1) Virtual സുഹൃത്തുക്കളെ ഒഴിവാക്കാം, unfollow ആകാം. പലപ്പോഴും Social Media വഴി പരിചയപ്പെടുന്ന അവർ പറയുന്നത് എല്ലാ കാര്യങ്ങളും സത്യം ആകണം എന്നില്ല. അത് കൊണ്ട് പെട്ടന്ന് തന്നെ അവരോട് നമ്മുടെ എല്ലാ കാര്യങ്ങളും പങ്കുവെയ്ക്കാതിരിക്കുക. നമ്മുക്ക് കൂടുതൽ offline അല്ലെങ്കിൽ Real Friends ഉണ്ടാക്കാൻ ശ്രമിക്കാം.

(2) "NO" പറയുവാൻ പഠിക്കുക :- നമ്മുക്ക് ഒരു ബന്ധത്തിൽ താല്പര്യം ഇല്ല എന്ന് തോന്നിക്കഴിഞ്ഞാൽ അത് പതുക്കെ ഒഴിവാക്കാം, അത് ഇരു കൂട്ടർക്കും പ്രയോജനം ചെയ്യും.

(3) OPEN UP :- തുറന്ന് സംസാരിക്കുവാൻ ശ്രമിക്കുക, അതായത് നിങ്ങൾ ഈ ബന്ധത്തെ എങ്ങനെ കാണുന്നു, എങ്ങനെ മുന്നോട്ട് കൊണ്ടുപോകുവാൻ ഉദ്ദേശിക്കുന്നു മുതലായവ ആദ്യമേ തന്നെ വിശദീകരിക്കുക, അത് ഇരുകൂട്ടരുടെ ആ ബന്ധത്തിൽ ഉള്ള നിലപാട് വ്യക്തമാക്കാൻ സഹായിക്കും.

GHOSTING കാരണമുള്ള പ്രത്യാഘാതങ്ങൾ എന്തെല്ലാം ??

GHOSTING മൂലം അപ്രതൃക്ഷമാകുന്ന ആളുകൾ യാതൊരു പ്രശ്നവും നേരിടുന്നില്ല, മറിച്ച് അവർ നമ്മളെ കൂടുതൽ അടുത്തു നിന്ന് നിരീക്ഷിക്കുക മാത്രമാണ് ചെയ്യുന്നത് ( For Example :- Thru social media etc...), അവർ അതിൽ കൂടുതൽ ആനന്ദം അനുഭവിക്കുന്നു. എന്നാൽ ഈ പ്രതിഭാസത്തിൽ ബുദ്ധിമുട്ടുന്നത് മറ്റുള്ളവരാണ്. അവർ പലപ്പോഴും കടുത്ത മാനസിക സംഘർഷങ്ങൾ നേരിടുന്നു. അവരിൽ പലരും വിഷാദ രോഗം ( Depression ) , PTSD ( Post Traumatic stress Disorder ) , Insomnia (ഉറക്കക്കുറവ്) , Anxiety ( ഉത്കണ്ഠ) , ഈ പ്രശ്നങ്ങളെ പരിഹരിക്കാനായി തീർച്ചയായും ഒരു മാനസിക വിദഗ്ധനെ സമീപിക്കേണ്ടതാണ്.

ഇതിന് കൃത്യമായ Treatement എടുത്ത് പരിഹരിക്കപ്പെടേണ്ട ഒന്ന് തന്നെയാണ്.

തയ്യാറാക്കിയത്,

Dr. TIJO IVAN JOHN
CONSULTANT PSYCHIATRIST.
INDO AMERICAN HOSPITAL,VAIKOM
VISITING CONSULTANT
HGM HOSPITAL
MUTTUCHIRA , KOTTAYAM

https://tijoivan.blogspot.com/2022/12/ghosting.html
https://drtijoivanpsychiatrist.com/

https://www.google.com/search?q=dr+tijo+ivan+john%28+consultant+psychiatrist+%26+neuro+psychiatry+specialist+%40+indo+american+brain+and+spine+institute+chemmanakary+%29&biw=1536&bih=714&tbm=lcl&sxsrf=ALiCzsZ4NL1dFUD95UCae4ykF1XwTQ9bEg%3A1672042616031&ei=eFipY8q5AcmMseMPydiLyAI&oq=&gs_lcp=Cg1nd3Mtd2l6LWxvY2FsEAEYCDIHCCMQ6gIQJzIHCCMQ6gIQJzIHCCMQ6gIQJzIHCCMQ6gIQJzIHCCMQ6gIQJzIHCCMQ6gIQJzIHCCMQ6gIQJzIHCCMQ6gIQJzIHCCMQ6gIQJzIHCCMQ6gIQJ1AAWABg6StoAXAAeACAAQCIAQCSAQCYAQCgAQGwAQrAAQE&sclient=gws-wiz-local =hd:;si:8103347999410980467,l,CoEBZHIgdGlqbyBpdmFuIGpvaG4oIGNvbnN1bHRhbnQgcHN5Y2hpYXRyaXN0ICYgbmV1cm8gcHN5Y2hpYXRyeSBzcGVjaWFsaXN0IEAgaW5kbyBhbWVyaWNhbiBicmFpbiBhbmQgc3BpbmUgaW5zdGl0dXRlIGNoZW1tYW5ha2FyeSApSPPyg5Tpt4CACFquARAAEAEQAhADEAQQBRAGEAcQCBAJGAAYARgCGAMYBBgFGAkYChgLGAwYDRgOGA8YECJ8ZHIgdGlqbyBpdmFuIGpvaG4gY29uc3VsdGFudCBwc3ljaGlhdHJpc3QgJiBuZXVybyBwc3ljaGlhdHJ5IHNwZWNpYWxpc3QgaW5kbyBhbWVyaWNhbiBicmFpbiBhbmQgc3BpbmUgaW5zdGl0dXRlIGNoZW1tYW5ha2FyeZIBDHBzeWNoaWF0cmlzdJoBJENoZERTVWhOTUc5blMwVkpRMEZuU1VOUGNYWm1TbWgzUlJBQqoBPRABKjkiNWNvbnN1bHRhbnQgcHN5Y2hpYXRyaXN0ICYgbmV1cm8gcHN5Y2hpYXRyeSBzcGVjaWFsaXN0KAA;mv:[[9.8078374,76.51686959999999],[9.516188099999999,76.3764326]]

Represented Malankara Orthodox Church and presented-a paper on Experiences of Synodality : Laity in the Malankara Orthod...
13/12/2022

Represented Malankara Orthodox Church and presented-a paper on Experiences of Synodality : Laity in the Malankara Orthodox Church at the International Ecumenical Conference ( Synodality in the Life and Mission of Oriental Orthodox Church )conducted by the Pro Oriente and the Institute for Ecumenical Studies of the Pontifical University of St.Thomas Aquinas ( Angelicum) , Rome Italy

04/10/2022
04/10/2022

A small video about World Su***de Prevention Day .

My article on health care workers and covid 19. Published in Manorama Arogayam magazine November 2020 edition.
28/09/2022

My article on health care workers and covid 19. Published in Manorama Arogayam magazine November 2020 edition.

WHAT IS SCREEN ADDICTION??ഹായ് സുഹൃത്തുക്കളെ,എന്താണ് ഈ SCREEN ADDICTION എന്ന വിഷയത്തെക്കുറിച്ചു ഞാൻ എഴുത്തിയ ഒരു ബ്ലോഗിന...
26/09/2022

WHAT IS SCREEN ADDICTION??
ഹായ് സുഹൃത്തുക്കളെ,
എന്താണ് ഈ SCREEN ADDICTION എന്ന വിഷയത്തെക്കുറിച്ചു ഞാൻ എഴുത്തിയ ഒരു ബ്ലോഗിന്റെ ലിങ്ക് ആണ് താഴെ കൊടുത്തിരിക്കുന്നത്.

https://tijoivan.blogspot.com/2022/03/screen-addiction.html

On March 23, India went into lockdown and the life of almost all Indians became restricted within four walls or to their small size screens ...

ഹായ് സുഹൃത്തുക്കളെ, Depression അഥവാ വിഷാദരോഗത്തേ പറ്റിയുള്ള ഒരു ചെറിയ വിഡിയോ ആണ് ഇത്.https://youtu.be/u-ayp-0Rslghttps:/...
26/09/2022

ഹായ് സുഹൃത്തുക്കളെ,
Depression അഥവാ വിഷാദരോഗത്തേ പറ്റിയുള്ള ഒരു ചെറിയ വിഡിയോ ആണ് ഇത്.
https://youtu.be/u-ayp-0Rslg

https://www.google.com/search?cs=1&output=search&q=Dr+Tijo+Ivan+John(+consultant+Psychiatrist+%26Neuropsychiatry+specialist+@+Indo+American+Brain+and+Spine+institute+Vaikom+)&ludocid=8103347999410980467&gsas=1&lsig=AB86z5Ve51WS5uOWFezwrHOuxD0C&sa=X&ved=2ahUKEwjjnOizkLP6AhVR2XMBHUYnCegQj9IGKAB6BAgbEAE&biw=1536&bih=688&dpr=1.25

https://www.drtijoivanpsychiatrist.com

Indo American Hospital Vaikom Department Tijo Ivan John # Treatment

26/09/2022
26/09/2022

Address

Indo American Brain And Spine Hospital , VAikom
Vaikom
686143

Opening Hours

Monday 10am - 5am
Tuesday 10am - 5am
Wednesday 10am - 5am
Thursday 10am - 6am
Friday 10am - 6am
Saturday 10am - 5am

Telephone

+919400581715

Alerts

Be the first to know and let us send you an email when Dr.Tijo Ivan John Consultant Psychiatrist posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr.Tijo Ivan John Consultant Psychiatrist:

Share

Share on Facebook Share on Twitter Share on LinkedIn
Share on Pinterest Share on Reddit Share via Email
Share on WhatsApp Share on Instagram Share on Telegram

Category