ഒരോ കുടുംബത്തിന്റെയും സന്തോഷത്തിന്റെ താക്കോല്‍ അതിലെ അംഗങ്ങളുടെ ആരോഗ്യത്തിലാണ്. ജീവിതത്തിലെ സകല വിജയങ്ങളും ആരോഗ്യത്തെ ആശ്രയിച്ചാണ്. ആരോഗ്യമുള്ള ഒരു തലമുറയാണ് നാടിന്റെ സമ്പത്ത്. നമ്മുടെ നാടിന്റെ സമഗ്രമായ ആരോഗ്യ സംരക്ഷണത്തിനു വേണ്ടി സ്ഥാപിതമായ പ്രസ്ഥാനമാണ് അര്‍മ മെഡിസിറ്റി. ആരോഗ്യ പരിചരണ രംഗത്ത് 26 വര്‍ഷത്തെ സേവന പാരമ്പര്യവുമായി വളാഞ്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും ജനലക്ഷങ്ങളുടെ വിശ്വാസം നേടിയെടുത്ത അര്‍മ ലാബിന്റെ പുതുസംരംഭമാണ് അര്‍മ മെഡിസിറ്റി. ആരോഗ്യ രംഗത്തെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി മികച്ച സേവനം ചുരുങ്ങിയ ചെലവില്‍ വളാഞ്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് എത്തിക്കുകയാണ് അര്‍മ മെഡിസിറ്റിയുടെ ലക്ഷ്യം. 24 മണിക്കൂറും വിദഗ്ധ ഡോക്റ്റര്‍മാരുടെ സേവനം, തൈറോയ്ഡ്, കാര്‍ഡിയോളജി, നെഫ്രോളജി, അലര്‍ജി എന്നീ വിഭാഗങ്ങളിലുള്ള സ്‌പെഷ്യലൈസ്ഡ് ഡോക്റ്റര്‍മാരുടെ സേവനം, സുസജ്ജമായ ഫിസിയോതെറാപ്പി വിഭാഗം, ബ്രാന്‍ഡഡ് ഒപ്റ്റിക്കല്‍ ഷോറും, മള്‍ട്ടി സ്‌പെഷ്യാലിറ്റി ഡന്റല്‍ ക്ലിനിക്ക്, ഡിജിറ്റല്‍ എക്‌സ്‌റേ, 3 ഡി-4 ഡി സ്‌കാനിങ്, ഗര്‍ഭിണികള്‍ക്കുള്ള പ്രത്യേക സ്‌കാനിങ്, കുട്ടികള്‍ക്ക് വല്ല ജനിതക തകരാറും ഉണ്ടോ എന്നറിയാന്‍ വ്യക്തമായ കളര്‍ പ്രിന്റോടുകൂടിയ 4ഡി സ്‌കാനിങ്, ഫാര്‍മസി, ബ്യൂട്ടി ഷോപ്പ്, ആയുര്‍വേദ-ഹോമിയോ ക്ലിനിക്ക്, 24x7 കസ്റ്റമര്‍ കെയര്‍ എന്നിവ അര്‍മ മെഡിസിറ്റിയുടെ പ്രത്യേകതകളില്‍ ചിലതുമാത്രം.
കിടപ്പിലായ രോഗികളെ വീടുകളിലെത്തി പരിചരിക്കാന്‍ ഡോക്റ്റര്‍മാരടങ്ങുന്ന വിദഗ്ധ സംഘത്തിന്റെ സേവനവും ലഭ്യമാണ്. അര്‍മ മെഡിസിറ്റിയൊരുക്കുന്ന ഇത്തരം സേവനങ്ങള്‍ എത്തിക്കുന്നതിനോടൊപ്പം രോഗപ്രതിരോധത്തിനുള്ള വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുകയെന്നതാണ് ഈ പേജിന്റെ ലക്ഷ്യം.