18/02/2024
ആൻ്റിബയോട്ടികുകൾക്കു മുമ്പത്തെ ഒരു ഹോമിയോപ്പതിക്കഥ.
ഡോ. കോൺസ്റ്റൻ്റെൻ ഹെറിംഗ്.
---------------------------------------------------
'ഹോമിയോപ്പതി മരിച്ചു' എന്ന പേരിൽ 1860 ആഗസ്റ്റ് മാസത്തിൽ ഒരു ജർമൻ ജേർണലിൽ ഞാനൊരു കുറിപ്പെഴുതിയിരുന്നു.
അതിനു ശേഷം ഞാൻ ലീപ്സിഗ് വിട്ടു. ഒരു വർഷം കഴിഞ്ഞു. ഒരു പോസ്റ്റ്മോർട്ടത്തെ തുടർന്ന് കൈയിൽ അണുബാധ വന്ന് ഞാൻ പാതി ജീവനായിരുന്നെങ്കിലും ഹോമിയോപ്പതി അപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നു.
പല ഡോക്ടർമാരെയും ദാരുണ മരണത്തിലെത്തിച്ച ഒരസുഖമാണത്. ആത്മഹത്യ ചെയ്ത ഒരാളുടെ അടക്കിക്കഴിഞ്ഞ് കുഴിച്ചെടുത്ത മൃതദേഹത്തിൽ ആയിരുന്നു ആ പോസ്റ്റ് മോർട്ടം. ചിലരെങ്കിലും മടിച്ചു നിൽക്കുന്ന ആ ജോലിയിൽ ഞാനാണെങ്കിൽ അൽപം സമയമെടുക്കുകയും ചെയ്തു.
ആന്തരാവയവങ്ങളിൽ പരതുമ്പോൾ എൻ്റെ വലത്തേ ചൂണ്ടു വിരലിൽ
തൊലി വന്നു തുടങ്ങിയ ഒരു മുറിവുണ്ടായിരുന്നു.
പോസ്റ്റ്മോർട്ടം തുടങ്ങും മുമ്പ് ഞാൻ ചൂടുള്ള സോപ്പു വെള്ളത്തിൽ കൈ കഴുകിയപ്പോൾ മുറിവിലെ നേർത്ത തൊലി പോയിരിക്കണം. വൃക്കകളും യുറീട്ടറും ബ്ലാഡറും പ്രത്യേകം ഡിസക്ട് ചെയ്യാൻ എന്നോട് ആവശ്യപ്പെട്ടിരുന്നു. അതു ചെയ്യാമെന്ന് ഞാൻ പറയുകയും ചെയ്തിരുന്നു.
കുറേ ദിവസങ്ങൾക്ക് ശേഷം എന്റെ വിരൽ അണുബാധയുടെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി. അലോപ്പതിയിലെ സാധാരണ ചികിൽസാ രീതികൾ പരാജയപ്പെടുന്ന ഒരസുഖം സ്വന്തം ശരീരത്തിൽ എനിക്ക് കണ്ടു നിൽക്കേണ്ടി വരികയായിരുന്നു.
അളിഞ്ഞ വിരൽ മുറിച്ചു കളയുക എന്ന സാധ്യത ഞാൻ പാടേ നിരാകരിച്ചു. അംഗവൈകല്യം വന്ന കൈ കൊണ്ട്, ഒരു പ്രസവചികിത്സകനോ നല്ല സർജനോ ആകാൻ കഴിയില്ല. അതിലും ഭേദം മരണമായി തോന്നി. അകത്തേക്ക് ചെറിയ അളവിൽ നൽകുന്ന മരുന്ന് കൊണ്ട് ബാഹ്യ രോഗങ്ങൾ സുഖപ്പെടുകയില്ല എന്ന അന്ധ വിശ്വാസത്തിലായിരുന്നു ഞാനപ്പോഴും.
ഹാനിമാന്റെ ആദ്യകാല വിദ്യാർത്ഥികളിൽ ഒരാളാണ് എന്നെ രക്ഷിച്ചത്, അദ്ദേഹം എനിക്ക് പരിഹാസ്യമായി തോന്നിയ ചെറിയ അളവിൽ ആഴ്സനികം ആൽബ് പരീക്ഷിക്കാൻ എന്നെ പ്രേരിപ്പിച്ചു. നാവിൽ ഏതാനും ഡോസുകൾ മരുന്ന് കഴിച്ചതിനുശേഷം, ഭയാനകമായ വേദനയിൽ നിന്നുള്ള ഒരു ആശ്വാസം എന്റെ ശരീരത്തിൽ വ്യാപിക്കാൻ തുടങ്ങി. അങ്ങനെ പുതിയ ചികിൽസാ കലയുടെ സൂര്യോദയത്തോട് എന്നെ അന്ധനാക്കിയ അവസാന തടസ്സവും എന്റെ കൺമുന്നിൽ നിന്നപ്രത്യക്ഷമായി.
എനിക്ക് ആ വിരൽ ഇപ്പോഴുമുണ്ട്; ഞാൻ ഇത് എഴുതുന്നതും അതു കൊണ്ടാണ്. എല്ലാം കഴിഞ്ഞ്, കഷ്ടപ്പെടുന്ന മനുഷ്യരാശിക്ക് ഹാനിമാൻ നൽകിയ ലക്ഷ്യത്തിനായി ഞാൻ എന്റെ കൈയും മുഴുവൻ ശരീരവും ആത്മാവും സമർപ്പിച്ചു. അദ്ദേഹത്തിന്റെ അധ്യാപനങ്ങൾ എന്റെ ശാരീരിക ആരോഗ്യം വീണ്ടെടുത്തു. ജീവിതത്തിന് ഒരു പുതിയ ലക്ഷ്യം നൽകുകയും ചെയ്തു.
പിന്നെയും പല വട്ടം അവരെന്നോട് പറഞ്ഞു: "ഹോമിയോപ്പതി മരിച്ചു!"
'മരിച്ചവരെ അടക്കം ചെയ്യും. അല്ലാതെന്ത്'
ഹോമിയോപ്പതി അതിൻ്റെ പുരോഗതി തുടരുന്നു.
ലോകം മുന്നോട്ട് നീങ്ങുന്നു..
---------------------------------------------------------
വിവ: Dr Shafna's Homoeopathy