07/06/2020
ഇന്നലെ വൈകുന്നേരം 4.30 ന് വളാഞ്ചേരി ബസ്സ് സ്റ്റാൻഡിൽ തീരൂരിലേക്കുള്ള ബസിൽ കയറി ഇരിക്കുമ്പോൾ ആണ് HS ന്റെ വിളി വന്നത്. നാളെ കാലത്ത് 8.30 വളാഞ്ചേരി കാവുംപുറത് അഥിതി ഭാഷ തൊഴിലാളികളുടെ സ്‌ക്രീനിങ് ക്യാമ്പ്ണ്ട്. ഉച്ചക്ക് 3മണിക്ക് ബംഗാളിലേക്ക് യാത്ര പോവാനുള്ള 800പേരെയാണ് സ്ക്രീനിങ് നടത്താൻ ഉള്ളത് എന്ന് പറഞ്ഞു. കൂടെ ഞാൻ ലീവ് ആണ് എന്നും ഒരു സ്കാനർ വളാഞ്ചേരിയിൽ എത്തിക്കാം എന്നും പറഞ്ഞു. അപ്പോളേക്കും ബസ് സ്റ്റാർട്ട് ചെയ്തു.
ആകെ കൺഫ്യൂഷൻ ആയി. അപ്പോഴേക്കും TA കൃഷ്ണൻ സാർ വിളിച്ചു. ക്യാമ്പ്ഉള്ള വിവരം അറിയില്ലേ എന്നും, 800പേരുള്ളതാന്ന് ശരിക്കു കൈകാര്യം ചെയ്യണം എന്നും പറഞ്ഞു.
പിന്നീട് ഇതിന്റെ ഭാഗമായുള്ള ചിന്ത മാത്രമായിരുന്നു മനസ്സിൽ. 8 30തുടങ്ങി 12മണിക്ക് നിർത്തണം. അത്കൊണ്ട് നാലു ടേബിൾ സെറ്റ് ചെയ്യണം. ഓരോ ടേബിൾലും ഒരാൾ scanner നോക്കാനും, ഒരാൾ സർട്ടിഫിക്കറ്റ് എഴുതാനും. 8പേര് വേണം കൂടാതെ sanitiser നൽകാനും ഉള്ളിൽ കയറുന്നവരെ നിയന്ത്രിക്കാൻ രണ്ടു പേരും വേണം. രണ്ടു മെഡിക്കൽ ഓഫീസർ മാരും ആകെ 12പേര് വേണം.
സൽവ മാഡത്തിനെ വിളിച്ചു കാര്യം പറഞ്ഞു. കാർ സർവീസ് കൊടുക്കാൻ വേണ്ടി ലീവ് എടുക്കാൻ വിചാരിച്ചതാങ്.അതിലും വലുത് ഇതാണ്. അത് കൊണ്ട് ഞങ്ങൾ രണ്ടു പേര് റെഡി എന്ന് മാഡം പറഞ്ഞു.
തുടർന്ന് jphn ശ്രീദേവിയെ വിളിച്ചു. Nadakkav ഹോസ്പിറ്റലിൽ നിന്നും ഒരു സ്കാനർ വാങ്ങുവനും phc യിലെ scanner,HS എത്തിച്ച scanner,Glouse, sanitiser,മാസ്ക് എന്നിവ സഹിതം രാവിലെ 8.30ന് എത്തിചേരുവാൻ നിർദ്ദേശം നൽകി. തുടർന്ന് അഭിലാഷ്, സാബിർ,ഷെറിൻ, സിമി, വിജിത എന്നിവരെ വിളിച്ചു. എല്ലാവരും റെഡി. അതോടെ ആത്മവിശ്വാസം കൂടി. HS നെ വിളിച്ചു നാലുപേര് കൂടി വേണം എന്ന് പറഞ്ഞു. അത് എത്തിക്കാം എന്ന് പറഞ്ഞു.
രാവിലെ വില്ലജ് ഓഫീസർടെ കൂടെ 7.30ന് സ്കൂളിൽ എത്തി. തിരക്ക് കണ്ടപ്പോൾ ഞെട്ടിപ്പോയി. ഇത്ര അഥിതി തൊഴിലാളികളെ ആദ്യമായി കാണുകയാണ്. വില്ലേജ് ഓഫീസറും ആകെ ടെൻഷൻൽ ആയി.
8.30ന് ക്യാമ്പ് തുടങ്ങി. മാറാക്കരയിലെ ഹാഫിസ് സ്കാനർ ഉപയോഗിച്ച് സ്കാൻ ചെയ്തു. അഭിലാഷ് sanitiser നൽകി. Irumbiliam phc യിലെ രഘു, രാഗേഷ്, adhavanad phc യിലെ anuvind, വളാഞ്ചേരിയിലെ സാബിർ, ഷെറിൻ, ശ്രീദേവി സിമി, വിജിത എന്നിവർ സർട്ടിഫിക്കറ്റ് എഴുതി. ഡോക്ടർമാരായ salwa, shaheena എന്നിവർ സർട്ടിഫിക്കറ്റ് നൽകി. കൃത്യം 12മണിക്ക് 800പേരുടെ സ്‌ക്രീനിങ് നടത്തി. ക്യാമ്പ് അവസാനിപ്പിച്ചു.
ഒരു കൂട്ടായ്മയുടെ മഹത്തായ വിജയം അവിടെ കണ്ടു. പുറത്തു നല്ല തിരക്കായിരുന്നു എങ്കിലും സ്ക്രീനിംഗ് സ്ഥലത്തു ഒരു കൺഫ്യൂഷനോ, പ്രശ്നമോ തിരക്കൊ ഉണ്ടായില്ല.
സാമൂഹിക അകലം
Health Inspector