30/06/2025
ദേശത്തിൻ്റെ സ്വന്തം വൈദ്യശാസ്ത്രമെന്ന നിലയിൽ , ആയുർവേദത്തെ ജനം കാണുന്നത് ഇത്തിരി പരിലാളനയോട് കൂടിത്തന്നെയാണ്. അതിലെ പല ചികിത്സകളും ജനത്തിന് പരിചിതവുമാണ്. അത്തരത്തിലൊന്നാണ് ശാസ്ത്രഭാഷയിൽ അഭ്യംഗമെന്നും നാട്ടു ഭാഷയിൽ ഉഴിച്ചിൽ / തിരുമ്മൽ എന്നൊക്കെ പറയുന്ന body massage .
ബോർഡിൽ ആയുർവേദം എന്നെഴുതിയ
മാസേജ് സെൻ്ററുകൾ സ്ഥാനത്തും അസ്ഥാനത്തും ഉണ്ടായി വരുന്നതിൻ്റെ കാരണവുമതാണ്. ഇത് ഒരു പരിധി കൂടി കടന്ന്, ചികിത്സയോ രോഗശാന്തിയോ ലക്ഷ്യമാക്കാതെ , മറ്റു സാധ്യതകളെ വളർത്തിയെടുക്കാനുള്ള അനാശാസ്യ പ്രവണതയിലേക്ക് മാറിയിരിക്കുന്നുവെന്നാണ് പത്രവാർത്തകൾ തെളിയിക്കുന്നത്,
ഇത് തദ്ദേശീയമായ വൈദ്യശാസ്ത്രങ്ങളോട് ചെയ്യുന്ന ക്രൂരത ആണെന്ന്പറയാതെ വയ്യ .
മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ള അംഗീകൃത ആയുർവേദ ഡോക്ടർമാർ ചികിത്സിക്കുന്ന സ്ഥാപനങ്ങളിലേക്കാണ് നാം കയറിച്ചെല്ലുന്നതെന്ന് ഉറപ്പുവരുത്തുക..