
21/01/2025
വിശപ്പടക്കാൻ കഴിക്കുന്ന ആഹാരം, ജീവനെടുക്കുന്ന വില്ലനാകുന്ന വാർത്തകളാണ് പുറത്ത് വരുന്നത്.
കാലവും കോലവും തെറ്റിയുള്ള ഭക്ഷണ ശീലങ്ങൾ വല്ലപ്പോഴും എന്നതും കവിഞ്ഞ് നിരന്തരമാകുന്നത് അനാരോഗ്യത്തിലേക്ക്
വഴി നടത്തുന്നു. നേരം വളരെ വൈകി, അമിത ഭക്ഷണം കഴിച്ചു കൊണ്ടുള്ള വൈബുകൾ ട്രെൻഡായി മാറിക്കഴിഞ്ഞു.
വൈകുന്നേരങ്ങളിൽ ലഘുഭക്ഷണമാണ് ഹിതമെന്ന് ആയുർവേദം നിർദ്ദേശിക്കുന്നു.
ഇന്നത്തെ ഭക്ഷണമാണ് , നാളത്തെ ശരീരമെന്നതിനാൽ , ആഹാരത്തിലൂടെ ആനന്ദമെന്നത് മറിച്ച് ദു:ഖമാകാൻ സാധ്യതയുണ്ട്.
ആരോഗ്യത്തോടെ ജീവിക്കാൻ നല്ല ഭക്ഷണശീലങ്ങളിലേക്ക് ചുവടുവെക്കാം...