28/09/2025
ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ മോഡുലാർ ഓപ്പറേഷൻ തീയേറ്റർ പ്രവർത്തനം ആരംഭിച്ചു
ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ നവീകരിച്ച ഓപ്പറേഷൻ തിയേറ്ററിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9 മണിയ്ക്ക് ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ഹോസ്പിറ്റൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സ്വാമികൾ അധ്യക്ഷത വഹിക്കുകയും ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. അഡ്വക്കേറ്റ് വി.ജോയ് എം.എൽ.എ മുഖ്യാഥിതിയായി പങ്കെടുത്തു. വർക്കല മുൻസിപ്പൽ ചെയർമാൻ കെ.എം ലാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് സ്മിത സുന്ദരേശൻ, ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ട്രഷറർ ശാരദാനന്ദ സ്വാമി, ഹോസ്പിറ്റൽ ഡയറക്ടർ ഡോ.എസ് കെ നിഷാദ്, മെഡിക്കൽ സൂപ്രണ്ട് ഡോ. റ്റിറ്റി പ്രഭാകരൻ എന്നിവർ ആശംസ പ്രസംഗം നടത്തി. ഹോസ്പിറ്റൽ അഡ്മിനിസ്റേറ്റീവ് ഓഫീസർ എസ് ഷാജി നന്ദിയും പറഞ്ഞു.
ലാമിനാർ ഓപ്പറേഷൻ തിയേറ്ററിന്റെ നിർമ്മാണം നടത്തിയ അമൻസ് കോ കമ്പനി ഭാരവാഹികളെയും, ഓപ്പറേഷൻ തിയേറ്റർ ഇൻചാർജ് ഡോ. സാജിദിനേയും പൊന്നാട അണിയിച്ചു ആദരിച്ചു. ഹോസ്പിറ്റൽ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ഡോക്ടേഴ്സ്,നഴ്സിംഗ് സൂപ്രണ്ട്, ഹോസ്പിറ്റൽ സ്റ്റാഫുകൾ മറ്റ് സന്നദ്ധ സംഘടന പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുത്തു.