17/11/2025
എത്ര മനോഹരമാണ് നമ്മുടെ രാജ്യം. ലോകത്തെ ഏറ്റവും വലിയ ശക്തി നമ്മളാണ്. യഥാർത്ഥ സാമ്പത്തിക ശക്തിയും നമ്മൾ തന്നെ. പക്ഷെ നിരന്തരം നമ്മുടെ രാജ്യത്തെ വിഭവങ്ങൾ അനാവശ്യമായി നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്.
അമേരിക്കയുടെയോ റഷ്യയുടെയോ ചൈനയുടെയോ മുകളിൽ വരേണ്ടിയിരുന്ന നമ്മുടെ രാജ്യം വളർത്തിയെടുക്കുന്നതിന് പകരം മറ്റു കാര്യങ്ങളിൽ നാം മുഴുകുന്നുണ്ടോ?
ഡോളറിന്റെയും യൂറോ യുടെയും ദീനാറിന്റെയും മുകളിൽ രൂപയുടെ മൂല്യം കൊണ്ട് വരാൻ നമുക്ക് ലക്‌ഷ്യം പോലുമില്ലാത്ത വിധം മറ്റു ചില പ്രാധാന്യങ്ങളിൽ നമ്മെ കളിപ്പിച്ചു കൊണ്ടിരിക്കുന്ന ആർക്കോ വേണ്ടിയാണ് ഇപ്പോൾ നമ്മുടെ രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് നിങ്ങൾക്ക് തോന്നാറുണ്ടോ?
ആഹാരവും ആചാരവും വേഷവും ഭാഷയും വിശ്വാസങ്ങളും വൈവിധ്യങ്ങളാൽ നമുക്ക് മാത്രം അഭിമാനമായിരുന്നു. അതേ അഭിമാന ബോധമായിരുന്നു നമ്മുടെ ശക്തി. ഇത് വെച്ച് തന്നെ ആരോ നമ്മെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അറിഞ്ഞോ അറിയാതെയോ നമ്മുടെ രാഷ്ട്രീയ പാർട്ടികൾ ഇതിന് നിന്ന് കൊടുക്കുന്നുണ്ട്. രാഷ്ട്രീയക്കാർ തോൽക്കുന്നിടത്ത് ജനാധിപത്യത്തിന് കരുത്ത് പകരേണ്ടത് ജനങ്ങളാണ്.
എന്തിന് നാം ഇനിയും ബാഹ്യ ശക്തികൾക്ക് അടിമപ്പെടണം. നമ്മളാണ് എല്ലാം കൊണ്ടും ഉയർന്ന് നിൽക്കേണ്ടത്. നമ്മുടെ കലണ്ടറുകളും കാഴ്ചപ്പാടുകളും വിജ്ഞാനങ്ങളും വിഭവങ്ങളും സ്നേഹവും സാഹോദര്യവും ബാഹ്യ ലോബികൾക്ക് മുമ്പിൽ തോൽക്കരുതായിരുന്നെന്ന് തിരിച്ചറിയാൻ നമുക്ക് സാധിക്കണം...
ഇതിനെ കുറിച്ച് കൂടുതൽ പറയാനുള്ളവരും യോജിക്കുന്നവരും വിയോജിക്കുന്നവരും കമന്റ് ചെയ്യണേ... 😊