30/12/2024
അങ്ങ് അമേരിക്കയിലെ ഒരു വീട്ടിൽ...
സായിപ്പ് : എടീ എനിക്ക് ഈ ബന്ധം മടുത്തു. നിന്റെ കൂടെ താമസിക്കാൻ തീരെ താല്പര്യം തോന്നുന്നില്ല. നിന്റെ സ്വഭാവം എനിക്ക് ഇപ്പോൾ ഒട്ടും ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ട് ഞാൻ വേറൊരാളുമായി അഫയർ തുടങ്ങിയിട്ടുണ്ട്. നമുക്കു സമാധാനമായി പിരിയാം.
നല്ല സുഹൃത്തുക്കളായി തുടരാം.
മദാമ്മ : എന്റെ പൊന്നു ചേട്ടാ ഞാനതങ്ങോട്ടു പറയാൻ വരുവായിരുന്നു... എനിക്കും താല്പര്യമില്ല.
മാനസികമായി പൊരുത്തപ്പെടാൻ പറ്റുന്നില്ല .അഡ്ജസ്റ്റ് ചെയ്തു മടുത്തു. ഈയിടെ ചെറിയൊരു സെറ്റപ്പ് തുടങ്ങിയിട്ടുണ്ട്. കൊച്ചിനെ ഒന്നുകിൽ ഞാനെടുത്തോളാം. അല്ലേൽ ചേട്ടനെടുത്തോ...
സായിപ്പ് : ok ടീ ഞാൻ നോക്കികൊള്ളം.. അപ്പൊ ശരി ടീ .. അടുത്ത എന്റെ ബർത്ത് ഡേയ്ക്കു പുതിയ കെട്ടിയോനേം കൂട്ടി വരണം കേട്ടോ.. ഞാനെന്റെ പുതിയ മോളൂസിനേം കൂട്ടി വരാം... ബൈ ടീ
മദാമ്മ :ബൈ ചേട്ടാ
ഇത് ആ സമൂഹവും കുടുംബക്കാരും ഒക്കെ ഉൾകൊള്ളുന്നു. അതവരുടെ സ്വാതന്ത്ര്യം, ഇഷ്ടം എന്ന നിലയിൽ എഴുതി തള്ളുന്നു. അവരെ അംഗീകരിക്കുന്നു.
ഗുണം: എല്ലാവർക്കും എല്ലാം കിട്ടുന്നു ആർക്കും ഒന്നും നഷ്ടപെടുന്നുമില്ല...
ഇനി കേരളത്തിലെ മഹത്തായ forced കൾച്ചറിൽ... ഭാര്യയുടെ അവിഹിതം പിടിച്ച ഭർത്താവ് ഭാര്യയെ തല്ലുന്നു... ഭർത്താവിന്റെ അവിഹിതം പിടിച്ചാൽ ഭാര്യ പിണങ്ങി പോകുന്നു...
താല്പര്യമില്ലാത്ത ബന്ധം വീട്ടുകാർ തലയിൽ കെട്ടി വെക്കുന്നു, സ്ത്രീധനം വാങ്ങുന്നു കൊടുക്കുന്നു,
ഒരിക്കലും ഒന്നിച്ചു പോകാത്ത ആളുകളെ ജാതിമതവും പണവും മാത്രം നോക്കി ചേർത്തു വെക്കാൻ ശ്രമിക്കുന്നു. ഭർത്താവ് ഭാര്യയെ വെട്ടി കൊല്ലുന്നു, പാമ്പിനെ കൊണ്ട് കൊത്തിക്കുന്നു, ഭാര്യ ഭർത്താവിന് വിഷം കൊടുക്കുന്നു,, കൊച്ചിനെ കടലിൽ എറിയുന്നു, അമ്മായി അമ്മക്ക്, അമ്മായി അപ്പന് സയനൈഡ് കൊടുക്കുന്നു, കൊലപാതകം etc....
ഇനി ഇതൊന്നും നടന്നില്ലെങ്കിൽ പോലിസ്, കേസ്, കോടതി, കുട്ടിക്ക് വേണ്ടി അടിപിടി, സ്ത്രീധന പീഡനം, വൈവാഹിക ബലാത്സംഗം നടത്തുന്നു, സ്വത്തിന് വേണ്ടി കലഹം, നീറി നീറിയുള്ള ജീവിതം, പരസ്പരം തെറിവിളി.
ഇനി ഭാര്യയും ഭർത്താവും മാന്യമായി പിരിയാൻ ശ്രമിച്ചാൽ വീട്ടുകാരും നാട്ടുകാരും സമ്മതിക്കില്ല. വീട്ടുകാർക്ക് നാണക്കേട്, സമുദായക്കാർക്ക് ചൊറിച്ചിൽ, പുരോഹിതന്റെ ഉപദേശം, നാട്ടുകാർക്ക് അവരങ്ങനെ വേറെ കെട്ടി സുഖിക്കണ്ട എന്ന ലൈൻ.
ഒടുക്കത്തെ പരദൂഷണം, സദാചാര പോലീസിംഗ്, ഒരക്ഷരം മിണ്ടാതെ അഡ്ജസ്റ്റ് ചെയ്യാൻ ഉപദേശം...
ദോഷം: ആർക്കും ആരെയും കിട്ടുന്നുമില്ല എല്ലാവർക്കും എല്ലാവരെയും നഷ്ടപ്പെടുകയും ചെയ്യുന്നു...
സ്നേഹം, സമാധാനം, സ്വാതന്ത്ര്യം, സന്തോഷം എവിടെയും ഇല്ല..
സ്വന്തമാക്കാനുള്ള, പിടിച്ചെടുക്കാനുള്ള, അടക്കി ഭരിക്കാനുള്ള സ്വാർത്ഥത മാത്രം.