08/11/2023
അന്തർ ദേശീയ റേഡിയോളജി ദിനം ആഘോഷിച്ചു കൽപ്പറ്റ: കൈനാട്ടി ആരോഗ്യ സ്കാൻസ് ആൻഡ് ഇമേജസിൽ അന്തർദേശീയ റേഡിയോളജി ദിനം ആഘോഷിച്ചു. 1895 നവംബർ എട്ടിനാണ് വില്യം കോൺ ഡ്രാഡ് റോൺജെൻ എക്സ് റെ കണ്ടുപിടിച്ചത്. ഈ ദിവസമാണ് അന്തർദേശീയ റേഡിയോളജി ദിനമായി ആഘോഷിക്കുന്നത്. കൈനാട്ടി ആരോഗ്യ സ്കാൻസ് ആൻഡ് ഇമേജസ് കൺസൾട്ടന്റ് റേഡിയോളജിസ്റ്റ് ഡോ.എം. ചേതൻ കുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ ഗ്രൂപ്പ് ഓഫ് ക്ലിനിക്സ് ആൻഡ് ഹോസ്പിറ്റൽസ് ഡയറക്ടർ ഡോ. ഒ.എസ്. മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ടി.കെ. ഇബ്നു ബാസ്, എ.ജി.എം. എം.പി. മുഹമ്മദ് ഷൈജൽ, മാനേജർ - ഓപ്പറേഷൻ ഷാഹിൽ സുലൈമാൻ, യൂണിറ്റ് ചീഫ് ജ്യോതിഷ് പോൾ, അഡ്മിനിസ്ട്രേറ്റീവ് എക്സിക്യൂട്ടീവ് സി. ഷബാന അബ്ദുള്ള എന്നിവർ സംസാരിച്ചു. റേഡിയോ ഗ്രാഫർമാരായ വി.കെ. രജീഷ്, ടി.കെ. ജീവ, പി. സിഞ്ചു എന്നിവർക്ക് ഡോ. എം. ചേതൻ കുമാർ ഉപഹാരങ്ങൾ നൽകി.