20/08/2018
പാമ്പ് കടിയുമായി ധാരാളം പേർ വരുന്ന റിപ്പോർട്ടുകളുണ്ട്.
ആന്റി വെനം സൂക്ഷിച്ച് ഉപയോഗിക്കണ്ടതാണു. റിയാക്ഷനുണ്ടാകാം, മാത്രമല്ല ആവശ്യക്കാർക്ക് കരുതി വെക്കണ്ടതാണു അവ.
70 % പാംമ്പ് കടികളും വിഷമില്ലാത്ത പാമ്പുകൾ വഴിയാണു. 50% വിഷമുള്ള പാമ്പിൻ കടികളും വിഷം ഉള്ളിൽ കേറാത്ത ഡ്രൈ ബൈറ്റ്സാണു.
പാംമ്പ് തന്നെയാണു കടിച്ചത് എന്ന് ഉറപ്പ് വരുത്താൻ ഫാങ്ങ് മാർക്ക് നോക്കുക. 2 എണ്ണം വേണം.
മുറിവിനു ചുറ്റും നീരു , കഠിന വേദന , ചുറ്റുമുള്ള തൊലിക്ക് നിറം മാറ്റം, ചർദ്ധി , വയർ വേദന, അമിതമായ വിയർപ്പ്, തലചുറ്റൽ, കണ്ണു മങ്ങൽ, കൺപോള അടയൽ , രണ്ടായിട്ട് കാണൽ, ശ്വാസം മുട്ടൽ, മുറിവിൽ നിന്നും മറ്റും അമിതമായ രക്ത സ്രാവം, ബീപ്പി കുറയൽ എന്നിവയിൽ ഏതെങ്കിലും ഉണ്ടെങ്കിൽ വിഷ പാമ്പാണു കടിച്ചത് എന്ന് സൂചിപ്പിക്കുന്നു
20 Minute Whole Biood Clotting Test
ക്ലൊട്ടിംഗ് ടെസ്റ്റാണു പാമ്പ് കടി ഏറ്റ എല്ലാവർക്കും ചെയ്യേണ്ട പരിശോധന
ഒരു വൃത്തിയുള്ള ഉണങ്ങിയ ഗ്ലാസ് ടെസ്റ്റ് റ്റ്യൂബിൽ 2-3 എം എൽ രക്തം എടുത്ത് 20 മിനിറ്റ് നേരം അനക്കാതെ വെക്കുക. 20 മിനിറ്റിനു ശേഷം ചെരിച്ച് നോക്കുക. രക്തം കട്ടപിടിച്ചിട്ടില്ലെങ്കിൽ വിഷം ഉള്ളിൽ കേറി എന്നുറപ്പിക്കാം. ആന്റി സ്നേക്ക് വെനം ഉടൻ കൊടുക്കണം.
കട്ടപിടിച്ചിട്ടുണ്ടെങ്കിൽ അടുത്ത 3 മണിക്കൂർ നേരം എല്ലാ 30 മിനിറ്റിലും ടെസ്റ്റ് ആവർത്തിക്കുകയാണു നല്ല്ത്. അതിനൊപ്പം പുതിയ രോഗ ലക്ഷണങ്ങൾ ഉണ്ടോ എന്ന് നോക്കുക. പൾസ് ബീപ്പി ശ്വസനം എന്നിവ മോണിറ്റർ ചെയ്യുക
എല്ലാതും കട്ടപിടിക്കുന്നുണ്ടെങ്കിൽ, രോഗിക്ക് വേറെ പ്രശ്നമൊന്നും ഇല്ലെങ്കിൽ, വിഷം കേറിയിട്ടില്ലാ എന്ന് ഏകദേശം ഉറപ്പിക്കാം
വിഷം കയറിയുട്ടുള്ള രോഗികളെ എത്രയും പെട്ടെന്ന് ഏ എസ് വി സൗകര്യമുള്ള സ്ഥലത്തേക്ക് മാറ്റുക