18/10/2025
ബഹു. ആരോഗ്യവും വനിതാ-ശിശുവികസനവും വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോര്‍ജ് ജില്ലയില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ലെവല്‍ 3 ട്രോമാ കെയര്‍ സെന്റര്‍, (7 കോടി ടാറ്റാ ഗ്രൂപ്പ് സിഎസ്ആര്‍), മേപ്പാടി കുടുംബാരോഗ്യ കേന്ദ്രം പരിധിയിലുള്ള കടൂര്‍ ജനകീയ ആരോഗ്യകേന്ദ്രം, പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള പാറക്കുന്ന് ജനകീയ ആരോഗ്യകേന്ദ്രം (പതിനഞ്ചാം ധനകാര്യ കമ്മീഷന് ഫണ്ട് - 55.5 ലക്ഷം വീതം, നിര്‍മ്മാണം- ജില്ലാ നിര്‍മ്മിതി കേന്ദ്രം) എന്നിവയ്ക്ക് തറക്കല്ലിട്ടു. മാനന്തവാടി ഗവ. മെഡിക്കല്‍ കോളജില്‍ ആദ്യ എംബിബിഎസ് ബാച്ചിന്റെ പ്രവേശനോത്സവത്തില്‍ മന്ത്രി പങ്കെടുത്തു. മീനങ്ങാടി സിഎച്ച്സിയില് എന്‍എച്ച്എം ഫണ്ട് 6.3 കോടി ചെലവഴിച്ച് നിര്‍മ്മിച്ച മെറ്റേണല്‍ ആന്റ് ചൈല്‍ഡ് ഹെല്‍ത്ത് ബ്ലോക്ക് കെട്ടിടോദ്ഘാടനം നിര്‍വഹിച്ചു. മന്ത്രി ഉദ്ഘാടനം ചെയ്ത മറ്റ് പദ്ധതികള്‍: സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആസ്ഥാന ആശുപത്രി- മെറ്റേണല്‍ ആന്റ് ചൈല്‍ഡ് ബ്ലോക്ക് (നബാര്‍ഡ് ഫണ്ട്- 25 കോടി, നിര്‍മ്മാണം- പിഡബ്ല്യുഡി), 360 ഡിഗ്രി എന്‍സിഡി ക്ലിനിക്ക് (പതിനഞ്ചാം ധനകാര്യ കമ്മീഷന് ഫണ്ട് - 45 ലക്ഷം), ഡെന്റല്‍ പോളി ക്ലിനിക്ക് (പതിനഞ്ചാം ധനകാര്യ കമ്മീഷന് ഫണ്ട് - 60 ലക്ഷം), വയോജന സൗഹൃദകേന്ദ്രം ഫിസിയോതെറാപ്പി റിഹാബിലിറ്റേഷന്‍ സെന്റര്‍ (പതിനഞ്ചാം ധനകാര്യ കമ്മീഷന് ഫണ്ട് - 1.2 കോടി), വയോജന-ഭിന്നശേഷി സൗഹൃദ കേന്ദ്രത്തില്‍ ഇരിപ്പിട സൗകര്യമൊരുക്കല്‍ (എല്‍എസ്ജിഡി ഫണ്ട് - 18.2 ലക്ഷം), PHACO മെഷീന് (എല്‍എസ്ജിഡി ഫണ്ട് - 20 ലക്ഷം), നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം - അരിവാള്‍ കോശ രോഗികള്‍ക്കായുള്ള വാര്‍ഡ് & പെയിന്‍ ആന്റ് റിഹാബിലിറ്റേഷന്‍ സെന്റര്‍ (എന്‍എച്ച്എം ഫണ്ട് - 1.43 കോടി, നിര്‍മ്മാണം- ജില്ലാ നിര്‍മ്മിതി കേന്ദ്രം), ഓഡിയോളജി ഡിപ്പാര്‍ട്ട്മെന്റ്, (ഐഡിബിഐ ഫണ്ട് - 3 ലക്ഷം), റോബോട്ടിക് ഫിസിയോതെറാപ്പി ഉപകരണ പ്രവര്‍ത്തനോദ്ഘാടനം (വയനാട് പാക്കേജ്, 2.5 കോടി), അരിവാള്‍ കോശ രോഗികളുടെ വാര്‍ഡിലേക്കുള്ള ഉപകരണ വിതരണം (എല്‍എസ്ജിഡി ഫണ്ട് - 2.5 ലക്ഷം), ന്യൂട്രീഷ്യന്‍ റിഹാബ് ഡേ കെയര്‍ സെന്റര്‍ (എല്‍എസ്ജിഡി ഫണ്ട് - 8 ലക്ഷം- വാര്‍ഷിക പദ്ധതി), തേലമ്പറ്റ, കെല്ലൂര്‍ ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ (എന്‍എച്ച്എം ഫണ്ട് - 57 ലക്ഷം വീതം, നിര്‍മ്മാണം- എച്ച്എല്‍എല്‍)