
19/09/2025
പ്രിയ സാൽമിയ കുടുംബാംഗങ്ങളേ,
“ഏകതയുടെയും സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായ തിരുനാളാണ് ഓണം.”
സ്വദേശം വിട്ടു പ്രവാസജീവിതം നയിക്കുന്നിടത്തും, മനസിന്റെ പൂമുഖത്ത് കേരളത്തിന്റെ ഓർമകളും ഓണത്തിന്റെ മധുരസ്മരണകളും വിരിയുന്നു. സ്വന്തം നാട്ടിൻപുറത്തെ ഓണപ്പൂക്കളത്തിന്റെ സൗന്ദര്യം ഇവിടെ ഒരുമിച്ച് നിറവേറ്റുമ്പോൾ, ‘പ്രവാസികളുടെ ഓണം’ ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ആഘോഷമാവുന്നു. അതിന്റെ സന്തോഷം പങ്കിടാനാണ് സാരഥി സാൽമിയ യൂണിറ്റ് ഒരുക്കുന്ന *ഓണം മൂഡ് 2025*, 2025 ഒക്ടോബർ 3-ാം തീയതി (വെള്ളിയാഴ്ച) രാവിലെ 10:30 മുതൽ വൈകുന്നേരം 5 മണിവരെ സാൽമിയ Indian School of Excellence-ൽ വെച്ച് നടക്കുന്നതായി സന്തോഷത്തോടെ അറിയിക്കുന്നു.
ഗുരുദേവന്റെ അനുഗ്രഹസാന്നിധ്യത്തിൽ അംഗങ്ങൾ ഒരുക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ, ഹൃദയം നിറക്കുന്ന നാടൻപാട്ടും ഗാനമേളയും, സമൃദ്ധമായ ഓണസദ്യയും ഉൾക്കൊള്ളുന്ന ഈ സംഗമത്തിലേക്ക് എല്ലാ സാരഥി കുടുംബങ്ങളെയും ഹൃദയം നിറഞ്ഞ ക്ഷണം അറിയിക്കുന്നു. സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും പൂക്കളം വിരിയിക്കുന്ന ഈ സാൽമിയ സാരഥിയുടെ ഓണാഘോഷത്തിൽ കുടുംബസമേതം പങ്കുചേർന്ന് ആഘോഷത്തിന്റെ സന്തോഷം പങ്കിടാമെന്നു ആത്മാർത്ഥമായി പ്രത്യാശിച്ചുകൊണ്ട്,
പ്രദീപ് പ്രഭാകരൻ
ഓണം പ്രോഗ്രാം കൺവീനർ
രാരിഷ് മുരളി
സെക്രട്ടറി, സാരഥി സാൽമിയ യൂണിറ്റ്