Bethel Media Ministries

Bethel Media Ministries Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Bethel Media Ministries, Medical and health, Muscat.

16/04/2026

10 likes, 1 comment. "ഞെട്ടിക്കുന്ന കണ്ടുപിടുത്തവുമായി ഒരു ചങ്ങനാശ്ശേരിക്കാരൻ"

15/04/2026

പഴയ പത്രങ്ങളിലൂടെ..
എസ്. കെ പൊറ്റക്കാട് വിടവാങ്ങിയപ്പോൾ അന്നത്തെ പത്രത്തിൽ വന്ന വാർത്ത :
ജ്ഞാനപീഠപുരസ്കാരം നേടിയ മലയാള നോവലിസ്റ്റും,സഞ്ചാരസാഹിത്യകാരനും കവിയുമാണ്‌ എസ്.കെ. പൊറ്റെക്കാട് എന്ന ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്.
ഒരു ദേശത്തിന്റെ കഥ എന്ന നോവലിനെ മുൻനിറുത്തിയാണ് 1980ൽ ഇദ്ദേഹത്തിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ചത്.
1913 മാർച്ച് 14 ന് കോഴിക്കോട്ടാണ് ജനിച്ചത്. അച്ഛൻ കുഞ്ഞിരാമൻ പൊറ്റെക്കാട്ട് ഒരു ഇംഗ്ലീഷ് സ്കൂൾ അദ്ധ്യാപകൻ ആയിരുന്നു. കോഴിക്കോട് ചാലപ്പുറം ഗണപത് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കോഴിക്കോട് സാമൂതിരി കോളേജിൽ നിന്നും ഇന്റർമീഡിയറ്റ് നേടിയ ശേഷം കോഴിക്കോട്ടെ ഗുജറാത്തിവിദ്യാലയത്തിൽ 1937-1939 വർഷങ്ങളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. ഇക്കാലത്താണ് അദ്ദേഹത്തിന് യാത്രകളിൽ താല്പര്യം ജനിച്ചത്. 1939 ൽ ബോംബേയിലേക്കുള്ള യാത്രയിൽ നിന്നാണ് പിൽക്കാലത്ത് അദ്ദേഹത്തിന്റെ കീർത്തിയുടെ അടിസ്ഥാനമായ ലോകസഞ്ചാരങ്ങൾ ആരംഭിക്കുന്നത്. കുറച്ചു കാലം ബോംബേയിൽ ജോലി ചെയ്തു. ഇന്ത്യയിലുടനീളം സഞ്ചരിക്കുവാൻ ഈ കാലയളവിൽ അദ്ദേഹം പരിശ്രമിച്ചു. തന്റെ ജീവിതാവബോധവും സാഹിത്യാഭിരുചിയും നവീകരിച്ച അനുഭവങ്ങളാണ് സഞ്ചാരങ്ങളിലൂടെ പൊറ്റെക്കാട്ടിന് കൈവന്നത്. 1949 ൽ കപ്പൽമാർഗ്ഗം ആദ്യത്തെ വിദേശയാത്ര നടത്തി. യൂറോപ്പ്‌, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂർവേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും പല തവണ സന്ദർശിക്കുകയും ഓരോ സ്ഥലത്തെയും സാമാന്യ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു. മലയാളത്തിനു ഏറെക്കുറെ നവീനമായ യാത്രാവിവരണ സാഹിത്യശാഖയ്ക്ക് എസ്. കെയുടെ സംഭാവനകൾ വിലപ്പെട്ടതാണ്.
കടുത്ത പ്രമേഹബാധിതൻ കൂടിയായിരുന്ന അദ്ദേഹം, മസ്തിഷ്കാഘാതത്തെത്തുടർന്ന് 1982 ഓഗസ്റ്റ് 6-ന് കോഴിക്കോട്ടുവച്ച് അന്തരിച്ചു. അപ്പോൾ 69 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു

15/04/2026

*🌲🌲" വിജയിക്കുന്നു എന്നതിൽ എല്ലാമില്ല;എന്നാൽ വിജയിക്കാനുള്ള പരിശ്രമത്തിൽ എല്ലാമുണ്ട്"🌲🌲* _

പ്രിയ സ്നേഹിതരെ തുടർന്നു വായിക്കുക._ *ലുഥിയയും കുടുംബവും സ്നാനമേറ്റ കാര്യം 15->o വാക്യത്തിലും, കാരാഗൃഹ പ്രമാണിയും കുടുംബവും സ്നാനമേറ്റ കാര്യം 33->o വാക്യത്തിലും രേഖപ്പെടുത്തായിരിക്കുന്നു. അപ്പോൾ അവിടെയുണ്ടായിരുന്ന കുഞ്ഞുങ്ങളും സ്നാനപ്പെട്ടു കാണുകയില്ലേ എന്നൊരു സംശയം ലുഥിയായുടെ ഭവനത്തെക്കുറിച്ച് തോന്നിയതുപോലെ ഇവിടെയും തോന്നാം.* " _എന്നാൽ വിശ്വസിച്ച് രക്ഷിക്കപ്പെടുന്നവരെ മാത്രമാണ് സ്നാനപ്പെടുത്തുവാൻ കർത്താവിന്റെ കല്പന ഉള്ളത്"._ *അപ്പോൾ ഈ രണ്ടു ഭവനങ്ങളിലും വിശ്വസിച്ചവരെ മാത്രമാണ് സ്നാനപ്പെടുത്തിയത് എന്നു വിചാരിക്കുന്നതാണ് ന്യായം. ഒരു പക്ഷേ വിശ്വസിക്കുവാൻ പ്രായമായ മക്കൾ മാത്രമെ അവിടെ ഉണ്ടായിരുന്നുള്ളു എന്നു വിചാരിച്ചാൽ തെറ്റില്ല.* _മർക്കോസ്: 16:15 , 16 ഇത്തരുണത്തിൽ ഒർക്കുന്നത് നല്ലതാണ്. കർത്താവ് എന്തു പറയുന്നുവോ അത് ചോദ്യം ചെയ്യാതെ അനുസരിക്കുക എന്നതാണ് ഒരു ക്രിസ്തു വിശ്വാസിയുടെ കടമ._ തുടരും.. പാസ്റ്റർ റ്റീ ജെ ജോയി .

15/04/2026
15/04/2026
15/04/2026

Address

Muscat
113

Alerts

Be the first to know and let us send you an email when Bethel Media Ministries posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Bethel Media Ministries:

Share