07/10/2025
ഓരോ മതങ്ങൾക്കും മൂന്നു തലങ്ങൾ ആണുള്ളത്
1, ചരിത്രം
2, ആചാരം
3, ദർശനം
ഒന്നാമത്തേത്, ഓരോ മതങ്ങളും ഉണ്ടാകുവാനുള്ള ചരിത്രങ്ങൾ ആണ് രണ്ടാമത്തേതാകട്ടെ, ഇതുവരെ നിലനിന്നുപോരുന്ന ആചാരങ്ങളാണ്. ഇനിയുള്ള കാലം എല്ലാ മതങ്ങളും അവരുടെ ദർശനം അനുഭവ തലത്തിലേക്ക് എത്തിച്ചേരേണ്ടതാണ്. എല്ലാ മതങ്ങളുടെയും ദർശനം ഒന്നുതന്നെയാണ് അതു മനുഷ്യനെ ആത്മീയ മോക്ഷത്തിലേക്ക് വഴിതെളിക്കുന്നതാണ്...
ഹിന്ദുവോ, ഈഴവനൊ, ബ്രാഹ്മണനോ, ക്രിസ്ത്യാനിയോ, മുസ്ലിമോ , കൂടാതെ; വിദ്യാഭ്യാസം ഉള്ളവനെന്നോ അക്ഷരാഭ്യാസം പോലും ഇല്ലാത്തവനെന്നോ, പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ, യുക്തിവാദിയെന്നോ ദൈവവിശ്വാസി എന്നോ ഭേദമില്ലാതെ മനുഷ്യനായി ജനിച്ച ഏതൊരുവനും അനുഭവിച്ചറിഞ്ഞാൽ അതു ഒരേ അനുഭവമായിരിക്കും.. അനുഭവതലത്തിൽ എത്തിയാൽ അതു KNOWLEDGE ആയി. അനുഭവിക്കാത്ത എല്ലാ അറിവുകളും INFORMATION മാത്രമാണു. അവിടെ നമുക്ക് ഈ പറയുന്ന ജാതിയും മതവും വര്‍ണ വ്യത്യാസങ്ങളും തുടങ്ങി എല്ലാം ഉണ്ടാകും. അനുഭവിച്ചറിയുന്നവനു ഇതു ഒരു കടുകുമണിയോളമേ ഉള്ളു എന്നും, തന്നിൽ നിന്ന് അന്യമായി ഒന്നും ഈ പ്രപഞ്ചത്തിൽ ഇല്ല എന്നും ബോധ്യമാകും.