Farhaan Yasin

Farhaan Yasin Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Farhaan Yasin, Medical and health, KIMS Sreechand Hospital, Kannur.

29/04/2026
26/04/2026

ഉത്തര മലബാറിൽ ആദ്യമായി ഗ്യാസ്‌ട്രോ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിന് കിംസ് ശ്രീചന്ദ് ഹോസ്പിറ്റൽ തുടക്കം കുറിച്ചിരിക്കുകയാണ്. ശസ്ത്രക്രിയകളില്ലാതെ, വേദന കുറഞ്ഞതും വേഗത്തിൽ സുഖം പ്രാപിക്കാവുന്നതുമായ നൂതന ചികിത്സാ രീതികൾ ഇനി നമ്മുടെ കണ്ണൂരിൽ. വിദഗ്ധ ഡോക്ടർമാരുടെ സേവനവും ആധുനിക സൗകര്യങ്ങളും ഉറപ്പാക്കി പേഷ്യന്റ് കെയറിൽ പുതിയ മാനങ്ങൾ തീർക്കുകയാണ് ഈ സംരംഭം.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി വിളിക്കുക: 0497 2715550 / 8592840000





കാസർഗോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്കര ഫൗണ്ടേഷൻ സന്ദർശിച്ചപ്പോൾ അവിടെ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന ലോകോത്തര നില...
25/04/2026

കാസർഗോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്കര ഫൗണ്ടേഷൻ സന്ദർശിച്ചപ്പോൾ അവിടെ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന ലോകോത്തര നിലവാരമുള്ള പുനരധിവാസ സംവിധാനങ്ങൾ കണ്ട് അത്ഭുതവും ഏറെ സന്തോഷവും തോന്നി. ഇത്രയും മികച്ച സൗകര്യങ്ങൾ നമ്മുടെ കേരളത്തിലുണ്ടെന്നത് അഭിമാനകരമാണ്. ഈ ഉദ്യമത്തിന് കരുത്തുപകരാൻ ഞങ്ങളുടെ ടീമും കൈകോർക്കുന്നു. അക്കര ഫൗണ്ടേഷനിലെ കുട്ടികൾക്കായി സൗജന്യ പീഡിയാട്രിക് ന്യൂറോളജി, ന്യൂറോ സർജറി സേവനങ്ങൾ ലഭ്യമാക്കുന്നു. ഈ മനോഹരമായ യാത്രയിൽ പങ്കുചേരാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്.

22/04/2026

വടക്കൻ മലബാറിലെ ആദ്യത്തെ ഗ്യാസ്‌ട്രോ ഇന്റർവെൻഷണൽ റേഡിയോളജി സെന്റർ കണ്ണൂർ കിംസ് ശ്രീചന്ദ് ഹോസ്പിറ്റലിൽ പ്രവർത്തനമാരംഭിക്കുന്നു. ശസ്ത്രക്രിയകളില്ലാതെ, വേദന കുറഞ്ഞതും ആധുനികവുമായ രീതിയിൽ സങ്കീർണ്ണമായ വയറിലെ ട്യൂമറുകളും മറ്റും ചികിത്സിക്കാൻ ഇത് സഹായിക്കും.

കണ്ണൂരിലെ ഹോട്ടൽ ബെനാലെ ഇന്റർനാഷണലിൽ ഏപ്രിൽ 24, വെള്ളിയാഴ്ച രാവിലെ 10:30-നാണ് ഉദ്ഘാടന ചടങ്ങ്. വിദഗ്ദ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഈ മികച്ച സേവനം പരിചയപ്പെടാൻ എല്ലാവരെയും ക്ഷണിക്കുന്നു.

ചില ഡോക്ടർമാർ ചികിത്സ നൽകുന്നതിന് പുറമെ, രോഗികളുടെ ജീവിതത്തിലേക്ക് വീണ്ടും പ്രതീക്ഷയും ആത്മവിശ്വാസവും ഇട്ടു കൊടുക്കുന്നത...
19/04/2026

ചില ഡോക്ടർമാർ ചികിത്സ നൽകുന്നതിന് പുറമെ, രോഗികളുടെ ജീവിതത്തിലേക്ക് വീണ്ടും പ്രതീക്ഷയും ആത്മവിശ്വാസവും ഇട്ടു കൊടുക്കുന്നതിൽ ഒരു ആത്മീയതയുണ്ട്.

കൺസൾട്ടന്റ് ഗ്യാസ്ട്രോ സർജൻ ഡോ ജെയ്സൺ തോമസിനെ എറണാകുളം ലേക്‌ഷോർ ഹോസ്പിറ്റലിൽ നിന്ന് കണ്ണൂരിലേക്ക് കൊണ്ട് വരാൻ തീരുമാനിച്ചത് തന്നെ അത്തരമൊരു വിശ്വാസത്തിന്റെ പുറത്താണ്.

വിട്ടുമാറാത്ത വയറുവേദനയും പനിയും കാരണം പല ഹോസ്പിറ്റലുകളിൽ നിന്നും കയ്യൊഴിഞ്ഞ ശാദുലി എന്ന രോഗി ഡോക്ടർ ജെയ്സൺ തോമസിനെ തേടി എത്തിയതും, രോഗം കണ്ടെത്തി വളരെ പെട്ടെന്ന് ചികിത്സ ആരംഭിച്ചതും അറിഞ്ഞു കണ്ണൂർ മാട്ടൂൽ സ്വദേശികൾ ആയ ഒരുപാട് പേർ എന്നെ നേരിട്ട് വിളിച്ചു.

കണ്ണൂർ കിംസ് ശ്രീചന്ദ് ഹോസ്പിറ്റലിന്റെ ഭാഗമായ ഇത്തരത്തിലുള്ള സമർപ്പിത ഡോക്ടർമാർ നമ്മുടെ ആരോഗ്യ സേവനത്തിന്റെ ശക്തിയാണ്.

ഇത്തരത്തിലുള്ള മികച്ച വൈദ്യസേവനം സമൂഹത്തിന് ലഭ്യമാക്കാൻ കഴിയുന്നതിൽ സന്തോഷവും അഭിമാനവും അറിയിക്കുന്നു.

Farhan Yasin
Director&Ceo
Kims Kerala Cluster

15/04/2026

നമ്മുടെ എല്ലാ ദിവസത്തിന്റേയും തുടക്കം നല്ല സമാധാനവും,ആരോഗ്യവും നിറഞ്ഞതാകണം.ആരോഗ്യം തന്നെയാണ് ഏറ്റവും വലിയ സമ്പത്ത്.അത് ഓരോരുത്തരിലേക്കും എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യവും.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ആരോഗ്യ സേവനരംഗത്ത് ചരിത്രം സൃഷ്ടിച്ചു കൊണ്ട്,
കണ്ണൂരിൽ കിംസ് ശ്രീചന്ദ് ഹോസ്പിറ്റൽ ,
കരുനാഗപ്പള്ളിയിൽ കിംസ് വലിയത്ത് ഹോസ്പിറ്റൽ
വിജയകരമായി തുടരുന്ന ഞങ്ങൾ,
ഇപ്പോൾ നെല്ലറകളുടെ നാടായ പാലക്കാട് നെന്മാറയിൽ
കിംസ് അവിറ്റിസ് ഹോസ്പിറ്റൽ ഏറ്റെടുത്ത് കൊണ്ട്
ആരോഗ്യത്തിന്റെ പുതിയൊരു അധ്യായം ആരംഭിക്കുന്നു.

വിശ്വാസവും കരുതലും മുൻനിർത്തി,
കേരളമൊട്ടാകെ മികച്ച ആരോഗ്യ സേവനങ്ങളുമായി
കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് നിങ്ങളുടെ കൂടെയുണ്ടാകും.

സമാധാനവും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു പുതുതുടക്കം ജീവിതത്തിൽ എന്നുമുണ്ടാവട്ടെ,

എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.

ഫർഹാൻ യാസിൻ
കോ - ഫൗണ്ടർ & ഡയറക്ടർ കിംസ് കേരള ക്ലസ്റ്റർ

14/04/2026

നഴ്‌സിംഗിൽ സ്പെഷ്യലൈസേഷൻ അത്യാവശ്യമാണോ?
ഡോക്ടർമാരെപ്പോലെ തന്നെ നഴ്‌സിംഗ് മേഖലയിലും സ്പെഷ്യലൈസേഷൻ അനിവാര്യമായിക്കൊണ്ടിരിക്കുകയാണ്. ക്രിട്ടിക്കൽ കെയർ വിഭാഗങ്ങളിൽ വിദഗ്ദ്ധ പരിശീലനം ലഭിച്ച നഴ്‌സുമാരുടെ സേവനം രോഗികളുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നു. സാധാരണ ബി.എസ്.സി നഴ്‌സിംഗിന് പുറമെ ഇത്തരം സ്പെഷ്യലൈസ്ഡ് കോഴ്സുകൾ പുതിയ തൊഴിൽ അവസരങ്ങൾക്കും മികച്ച കരിയർ വളർച്ചയ്ക്കും വഴിതുറക്കും.

13/04/2026

ബിസിനസ്സിൽ തകർച്ചയുണ്ടാകുമ്പോൾ എല്ലാം നഷ്‌ടപ്പെട്ടുവെന്ന് കരുതി തളർന്നിരിക്കാതെ, ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുകയാണ് വേണ്ടത്.

കടബാധ്യതകൾ തീർക്കാൻ കൈയിലുള്ളത് വിറ്റഴിച്ചാണെങ്കിലും ആ പ്രതിസന്ധിയെ മറികടക്കണം. നമ്മൾ പൂജ്യത്തിൽ നിന്ന് തുടങ്ങിയവരാണെന്നും, ജീവിതം ഇനിയും ബാക്കിയുള്ളതിനാൽ കഠിനാധ്വാനത്തിലൂടെ നഷ്‌ടപ്പെട്ടതെല്ലാം വീണ്ടും കെട്ടിപ്പടുക്കാൻ സാധിക്കുമെന്നുമുള്ള പോസിറ്റീവായ കാഴ്ചപ്പാടാണ് വേണ്ടത്

ഉത്തര കേരളത്തിലെ ആദ്യ സമഗ്ര പാൻക്രിയാസ് ഇൻസ്റ്റിറ്റ്യൂട്ട് – കിംസ് ശ്രീചന്ദ് ഹോസ്പിറ്റൽമലബാറിൽ ആദ്യമായി പീഡിയാട്രിക് ERC...
12/04/2026

ഉത്തര കേരളത്തിലെ ആദ്യ സമഗ്ര പാൻക്രിയാസ് ഇൻസ്റ്റിറ്റ്യൂട്ട് – കിംസ് ശ്രീചന്ദ് ഹോസ്പിറ്റൽ

മലബാറിൽ ആദ്യമായി പീഡിയാട്രിക് ERCP വിജയകരമായി പൂർത്തിയാക്കിയത് കണ്ണൂർ കിംസ് ശ്രീചന്ദ് ഹോസ്പിറ്റലിന്റെ ഒരു സുപ്രധാന നേട്ടമാണ്.

ഉയർന്ന പ്രാവീണ്യവും കൃത്യതയും ആവശ്യമായ ഈ സങ്കീർണ്ണ ചികിത്സ,സീനിയർ കൺസൾട്ടന്റ് ഇന്റർവെൻഷണൽ ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഡോ. ശ്രീകാന്ത് അപ്പസാനിയുടെ നേതൃത്വത്തിൽ വിജയകരമായി നിർവഹിച്ചു.

മെഡിക്കൽ ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. യാസിദ്, ഡോ. ഗൗരവ്,
സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് സീനിയർ കൺസൾട്ടന്റ് ഡോ. സമേഷ് പദ്മൻ , ഡോ. ജൈസൺ,
അനസ്‌തീഷ്യ വിഭാഗം മേധാവി ഡോ. ഫയാസ്,
പീഡിയാട്രിക്സ് സീനിയർ കൺസൾട്ടന്റ് ഡോ. ശരത് ബാബു , ഡോ. ശിശിര എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് ഈ നേട്ടത്തിന് പിന്നിൽ.

എല്ലാ ഡോക്ടർമാർക്കും സമർപ്പിതമായ മെഡിക്കൽ ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

ഇനിയും മികച്ച ചികിത്സാ സേവനങ്ങളിലൂടെ സമൂഹത്തിന് നല്ല ആരോഗ്യപരിചരണം നൽകാൻ ഞങ്ങൾ കൂടെയുണ്ടാകും.

Farhan Yasin
Director & CEO
KIMS Kerala Cluster

Address

KIMS Sreechand Hospital
Kannur

Telephone

+91 70257 67676

Website

Services

Specialties

Alerts

Be the first to know and let us send you an email when Farhaan Yasin posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Farhaan Yasin:

Share

Nearby clinics